വേദു- പങ്കിടപ്പെട്ട നാടൻ കനി – 16 Likeഅടിപൊളി  

വേദു കണ്ണുകൾ പകുതി തുറന്ന് അവനെ നോക്കി. ക്ഷീണം നിറഞ്ഞ ശബ്ദത്തിൽ അവൾ മന്ത്രിച്ചു:

“കുളിക്കണം… ഹാ, കുളിക്കണം… പക്ഷേ കുറച്ചുകഴിഞ്ഞു മതി. ഇടുമ്പാ… പോകുമ്പോൾ വാതിൽ ഒന്ന് ചാരണേ…”

“ശരി മേഡം,”

ഇടുമ്പൻ പതുക്കെ തലയാട്ടി. അവൻ ഒരു നിമിഷം കൂടി അവളുടെ ശരീരത്തിലേക്ക് നോക്കി. പിന്നെ വാതിൽ പതുക്കെ ചാരി, പുറത്തേക്ക് ഇറങ്ങി.

വാതിൽ അടയുന്ന നിമിഷം വരെ അവന്റെ മനസ്സിൽ അവളുടെ ചൂടുള്ള സ്പർശനവും മണവും മുഴങ്ങിക്കൊണ്ടിരുന്നു.

താഴെ ഹാളിൽ ദേവൻ കാപ്പി മല്ലിക ഉണ്ടാക്കിയ കുടിക്കുകയായിരുന്നു. മല്ലിക അവന്റെ മടിയിൽ ഇരുന്ന് കുസൃതിയോടെ സംസാരിച്ചിരിക്കുന്നുണ്ട്.

ഇടുമ്പന്റെ കടന്നുവരവ് ഇരുവരിലും യാതൊരു മാറ്റവും ഉണ്ടാക്കിയില്ല.. അവന്റെ

മടിയിൽ ഇരുന്നുകൊണ്ട് തന്നെ മല്ലിക ഇടുമ്പനെ വശ്യതയോടെ നോക്കി…

ആ കാഴ്ച അവനിൽ എരിഞ്ഞുകൊണ്ടിരുന്ന തീയിനെ ഒന്നുകൂടെ ആളി കത്തിച്ചു..ഇടുമ്പൻ അല്പം മടിയോടെ ദേവന്റെ അടുത്തേക്ക് വന്നുനിന്നു .

“ദേവൻ സാറേ…”

“ എന്താടാ ഇടുമ്പാ…”

ദേവൻ മല്ലികയുടെ കൊഴുത്ത ഇടുപ്പിൽ തന്റെ കൈ അമർത്തിക്കൊണ്ട് അവനോട് ചോദിച്ചു..

“ഏനൊരു കാര്യം പറയാനുണ്ട്…രഹസ്യമായി…”

ഇടുമ്പൻ ചോദിച്ചു.

“എന്താടാ കാര്യം?”

ദേവൻ തലയുയർത്തി നോക്കി.

“അ.. അത്…സാറേ…എ.. എനിക്ക്…

എനിക്കൊരു ആശ…,”

അവൻ തന്റെ തല ചൊറിഞ്ഞു..

“ നല്ല കാട്ടുതേൻ പോലുള്ള നിന്റെ പെങ്ങളെ എനിക്ക് കൂട്ടി തന്നവനാടാ നീ…

ആ നിനക്കൊരു ആശ ഉണ്ടെങ്കിൽ ഈ ദേവൻ അത് സാധിച്ചു തരില്ലേ…

പറാ…

നിന്റെ ആവശ്യം എന്താ…”

അവളുടെ കഴുത്തിൽ ഒന്ന് മുഖം ചേർത്ത് കാമ ലഹരിയിൽ ദേവൻ ചോദിച്ചു..

“അ.. അത്…

സാറെ…ഇവിടെ വച്ച് എങ്ങനെ പറയുമെന്ന് ഏനു അറിഞ്ഞൂടാ…ഒ.. ഒന്ന് പുറത്ത് വരുമോ..? “

അവൻ ചോദിച്ചു…

.

ദേവൻ സംശയത്തോടെ കസേരയിൽ നിന്നെഴുന്നേറ്റ് ഇടുമ്പന്റെ ഒപ്പം പുറത്തേക്ക് നടന്നു…

________________________

കട്ടിലിൽ വീണതും കനത്ത ക്ഷീണം കാരണം വേദു ആഴത്തിലുള്ള ഉറക്കത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. കഴിഞ്ഞ രാത്രിയിലെ കഠിനമായ അനുഭവങ്ങളുടെ തളർച്ച മുഴുവൻ അവളുടെ ശരീരത്തിലുണ്ടായിരുന്നു.

ഏകദേശം നാലു മണിക്കൂറുകൾക്ക് ശേഷം, രാവിലെ പതിനൊന്ന് മണിയോടെയാണ് അവൾ കണ്ണ് തുറന്നത്.

തലച്ചോറിൽ ഇപ്പോഴും നേർത്ത ഒരു മന്ദത തങ്ങിനിൽക്കുന്നുണ്ടായിരുന്നു. അവൾ കണ്ണ് തുറന്ന് ചുറ്റും നോക്കിയപ്പോൾ കണ്ടത്, മുറിക്കുള്ളിലെ മേശപ്പുറത്ത് ഇരുന്ന ഓരോ സാധനങ്ങളും എടുത്തു മാറ്റുന്ന മല്ലികയെയാണ്.

അവൾ അനങ്ങിയ ശബ്ദം

കേട്ട് മല്ലിക തിരിഞ്ഞു നോക്കി.

“മേഡം എഴുന്നേറ്റോ?”

മല്ലിക സ്നേഹത്തോടെ ചോദിച്ചു.

“ഉറങ്ങിപ്പോയി മല്ലികേ… സമയം കുറെ ആയോ?”

വേദു തളർച്ചയോടെ കൈകൾ ഉയർത്തി മുടി ഒതുക്കിക്കൊണ്ട് ചോദിച്ചു.

“ഏയ് ഇല്ല…പിന്നെ ഉഴിച്ചിലിനുള്ള എണ്ണയൊക്കെ ഞാൻ റെഡിയാക്കി വെച്ചിട്ടുണ്ട്. മേഡത്തെ ഉണർത്താൻ നിൽക്കുവായിരുന്നു ഞാൻ…. ഭാഗ്യത്തിന് മേടം തന്നെ എഴുന്നേറ്റു….”

“ഏയ്… ഉഴിച്ചിലൊന്നും വേണമെന്നില്ലന്നേ…… ഞാൻ ഇപ്പൊ ഒക്കെയാണ്.”

വേദു തണുത്ത ഈണത്തിൽ പറഞ്ഞു.

“ഒക്കെയാണെങ്കിലും ഒന്ന് ഉഴിയുന്നത് നല്ലതാ…. നല്ല ആശ്വാസവും ഉണർവ്വും ഒക്കെ കിട്ടും.”

“എന്തെങ്കിലും ആവട്ടെ… എനിക്ക് ആദ്യം ഒന്ന് കുളിക്കണം…,”

വേദു ഒരു നെടുവീർപ്പോടെ പറഞ്ഞു.

“ഉഴിച്ചിൽ കഴിഞ്ഞാൽ എന്തായാലും കുളിക്കേണ്ടി വരും. മേഡത്തിന് വേണമെങ്കിൽ ഇപ്പോൾ ദേഹം ഒന്ന് നനച്ചു വരാം പിന്നീട് വിശദമായി കുളിക്കാം…,”

മല്ലിക ഉപദേശിച്ചു.

“ദേഹം നനക്കണം എന്നുണ്ട്…ആകെ ,”

എന്നും പറഞ്ഞ് വേദു കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ, രണ്ട് കാലുകൾക്കും യാതൊരു ശേഷിയുമില്ലാതെ അവൾ കുഴഞ്ഞുപോകാൻ തുനിഞ്ഞു.

മല്ലിക വേഗത്തിൽ മുന്നോട്ട് ആഞ്ഞ് അവളെ താങ്ങിപ്പിടിച്ചു.

“കൊള്ളാലോ മേഡം! കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞിട്ട് ഇതാണല്ലോ അവസ്ഥ? ഞാൻ സഹായിക്കാം, വാ…”

മല്ലിക അവളെ താങ്ങിപ്പിടിച്ച് ബാത്ത്റൂമിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയതും വേദുവിന്റെ ശരീരത്തിലുണ്ടായിരുന്ന ആ റോസ് നിറത്തിലുള്ള ഇറക്കം കുറഞ്ഞ നൈറ്റി അഴിച്ചു മാറ്റാൻ മല്ലിക കൈകൾ നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *