തുടച്ച് അവൾ ഫോൺ എടുത്തു.
”ഹലോ, ഗായത്രീ… മോളേ, ഞാൻ ഇവിടെ ടൗണിലുണ്ട്. ഒരു ബിസിനസ്സ് ആവശ്യത്തിന് വന്നതാണ്. മോൾ ഹോസ്റ്റലിൽ തന്നെയുണ്ടോ?” വിക്രമിന്റെ ശബ്ദത്തിൽ പതിവുപോലെ ഒരു ആശ്വാസമുണ്ടായിരുന്നു.
”ഉണ്ട് വിക്രം അങ്കിൾ… ഞാൻ റൂമിലുണ്ട്,” വിറയ്ക്കുന്ന ശബ്ദം പുറത്തുകാണിക്കാതെ അവൾ പറഞ്ഞു.
”എന്നാൽ വേഗം താഴേക്ക് വാ, ഞാൻ ഗേറ്റിനടുത്തുണ്ടാകും,” വിക്രം പറഞ്ഞു.
ഗായത്രി കണ്ണുകൾ തുടച്ച്, തന്റെ പഴയ ചുരിദാറും ഷാളും എടുത്തിട്ട് താഴേക്ക് നടന്നു.
കാറിനടുത്ത് നിൽക്കുകയായിരുന്ന വിക്രം അവളുടെ മുഖത്തെ വാട്ടവും ക്ഷീണവും പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.
”എന്താ മോളേ, മുഖമൊക്കെ വല്ലാതെ ഇരിക്കുന്നത്? കരഞ്ഞിരുന്നോ?” വിക്രം വളരെ സ്നേഹത്തോടെ ചോദിച്ചു.
”ഏയ്… ഇല്ല അങ്കിൾ, ഉറങ്ങി എഴുന്നേറ്റതേയുള്ളൂ,” അവൾ കള്ളം പറഞ്ഞു.
”എന്നാൽ വാ, നമുക്ക് പുറത്തുപോയി ചായ കുടിക്കാം,” വിക്രം കാറിന്റെ വാതിൽ തുറന്നു കൊടുത്തു.
ടൗണിലെ ഒരു ശാന്തമായ റെസ്റ്റോറന്റിൽ ഇരിക്കുമ്പോൾ വിക്രം ഗായത്രിയെ സൂക്ഷ്മമായി നിരീക്ഷിച്ചു.
അവൾ ഭയങ്കര സങ്കടത്തിലാന്നെന്ന് മനസ്സിലാക്കിയ വിക്രം വളരെ സംയമനത്തോടെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കി…
അവളുടെ റൂംമേറ്റ്സ് രണ്ടുപേരും വലിയ ആഡംബര ജീവിതം നയിക്കുന്നവരാണെന്നും, അതിന്റെ ഇടയിൽ ഗായത്രി അനുഭവിക്കുന്ന സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്നും അവൾ പറഞ്ഞു…
ശാലിനിയുടെ വിശ്വാസം നേടിയെടുക്കാൻ സമയമെടുക്കുമെന്നതിനാൽ, ഗായത്രിയിലൂടെ കാര്യങ്ങൾ എളുപ്പമാക്കാമെന്ന് വിക്രം ഉറപ്പിച്ചു.
”മോളേ, അമ്മ നാട്ടിൽ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. രാമചന്ദ്രൻ ചേട്ടൻ പോയതോടെ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കുന്നത് ഞാനാണ്.
അമ്മയോട് മോൾ പൈസയുടെ ബുദ്ധിമുട്ടുകൾ ഒന്നും പറയേണ്ട. ഇവിടെ മോൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറയണം,” വിക്രം വളരെ വിശ്വസ്തതയോടെ സംസാരിച്ചു.
അവൾക്ക് വേണ്ട ഭക്ഷണമൊക്കെ വാങ്ങി കൊടുത്തു…
റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച ശേഷമാണ് വിക്രം ഗായത്രിയെയും കൂട്ടി ടൗണിലെ വലിയ മാളിലേക്ക് പോയത്. അത്രയും വലിയൊരു മാളിലേക്ക് ഗായത്രി ആദ്യമായാണ് കയറുന്നത്.
അവിടെ തൂക്കിയിട്ടിരിക്കുന്ന പലതരത്തിലുള്ള മോഡേൺ വസ്ത്രങ്ങളിലേക്ക് ഗായത്രിയുടെ കണ്ണുകൾ അറിയാതെ നീണ്ടുപോയി.
കൂട്ടുകാരികൾ ധരിക്കുന്നത് പോലെയുള്ള ജീൻസുകളും ക്രോപ്പ് ടോപ്പുകളും കണ്ട് അവൾ ഒരു നിമിഷം നോക്കി നിന്നെങ്കിലും, പെട്ടെന്ന് തന്നെ നാടൻ പെണ്ണിന്റെ മടിയോടെ അവൾ ചുരിദാർ സെക്ഷനിലേക്ക് നടന്നു.
എപ്പോഴും ധരിക്കാറുള്ളത് പോലെയുള്ള വലിയൊരു ചുരിദാർ എടുക്കാൻ അവൾ കൈ നീട്ടിയപ്പോൾ വിക്രം പതുക്കെ അവളെ തടഞ്ഞു.
”ഗായത്രീ, നീ ഇപ്പോഴും ഈ പഴയ രീതിയിലുള്ള വസ്ത്രങ്ങൾ തന്നെയാണോ നോക്കുന്നത്? നഗരത്തിലെ ഒരു വലിയ മെഡിക്കൽ കോളേജിൽ പഠിക്കുന്ന കുട്ടികൾ കുറച്ചുകൂടി സ്മാർട്ട് ആകണം.
കൂട്ടുകാരുടെ കൂടെ പുറത്തുപോകുമ്പോൾ നിനക്കും അവരെപ്പോലെ നടക്കണ്ടേ? വാ, നമുക്ക് ആ വശത്തേക്ക് പോകാം,” വിക്രം വളരെ ശാന്തമായി, ഒരു ജേഷ്ഠനെയോ രക്ഷിതാവിനെയോ പോലെ അവളെ അനുനയിപ്പിച്ചു.
വിക്രം അവളെ പതുക്കെ സ്ലീവ്‌ലെസ്സ് ചുരിദാറുകളും ക്രോപ്പ് ടോപ്പുകളും നിരത്തിവെച്ചിരിക്കുന്ന സെക്ഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
അവിടെ നിന്നും ശരീരത്തിന് കൂടുതൽ ഇണങ്ങുന്ന തരത്തിലുള്ള ചില മോഡേൺ വസ്ത്രങ്ങൾ വിക്രം തന്നെ തിരഞ്ഞെടുത്തു അവളുടെ കൈകളിൽ കൊടുത്തു.
”ഇതൊന്ന് ട്രയൽ റൂമിൽ പോയി ഇട്ടു നോക്കൂ. നിനക്ക്
ഇത് നന്നായി ഇണങ്ങും,” വിക്രം പറഞ്ഞു.
ആദ്യമൊക്കെ ഗായത്രിക്ക് വലിയ മടിയും പേടിയും തോന്നി.
അമ്മ ശാലിനി എപ്പോഴും പറഞ്ഞിട്ടുള്ളത് ശരീരം പൂർണ്ണമായി മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നാണ്.
എന്നാൽ, ഹോസ്റ്റൽ മുറിയിലെ ഒറ്റപ്പെടലും കൂട്ടുകാരികളുടെ മുന്നിലെ അപകർഷതാബോധവും കാരണം അവൾ ആ വസ്ത്രങ്ങളുമായി ട്രയൽ റൂമിലേക്ക് നടന്നു അവളുടെ ഉള്ളിൽ എനിക്കും പുതിയ ഡ്രസ്സ് ഒക്കെ ഇട്ടു നടക്കണമെന്ന ആഗ്രഹം നന്നായി ഉടലെടുത്തിരുന്നു…
