നാലുവർഷത്തെ ഹോസ്റ്റൽ ജീവിതം ഞങ്ങളുടെ സൗഹൃദത്തെ കൂടുതൽ ദൃഢമാക്കി. ഞങ്ങളുടെ ജീവിതത്തിലെ പല first experience momentsum ഒരുമിച്ചായിരുന്നു. ആദ്യത്തെ ബിയറടി, സിഗരറ്റ് വലി, ക്രിക്കറ്റ് കളി കാണാൻ പോയത്, നഗരത്തിലെ മാളുകളിൽ പോയി പെൺകുട്ടികളെ വായനോക്കി നടന്നത്, അങ്ങനെ എല്ലാം.
നട്ടപ്പാതിര നേരം വരെ കമ്പ്യൂട്ടർ ഗെയിം കളിച്ചും അസൈൻമെൻ്റുകൾ എഴുതിയും ആഘോഷമാക്കിയ രാത്രികൾ….
കോളേജ് ജീവിതം കഴിഞ്ഞാൽ പല സൗഹൃദങ്ങളും ഇല്ലാതാവാറുണ്ട്. കാരണം കോളേജ് കഴിഞ്ഞാൽ പിന്നെ ഓരോരുത്തരും അവരുടേതായിട്ടുള്ള കാര്യങ്ങളിലേക്ക് വേറെ ഇടങ്ങളിലേക്ക് പറിച്ച് നടപ്പെടുമല്ലോ. പക്ഷേ ഞങ്ങൾ ആ കാര്യത്തിലും ലക്കി ആയിരുന്നു. same കമ്പനിയിൽ ഞങ്ങൾ രണ്ടുപേർക്കും ജോലി കിട്ടി. പുതിയൊരു നഗരത്തിൽ ഒരേ അപ്പാർട്ട്മെൻ്റിൽ താമസവും തുടങ്ങി.
ഇപ്പോൾ കൈയിൽ പണമുണ്ടായതോടെ ഞങ്ങളുടെ ജീവിതനിലവാരവും ഉയർന്നു. ഞങ്ങൾ ആഗ്രഹിച്ചതെല്ലാം ഞങ്ങൾക്ക് ലഭിച്ചു തുടങ്ങി. പബ്ബും കള്ളും ഒക്കെയായി ഞങ്ങളുടെ അവധി ദിവസങ്ങൾ ഞങ്ങൾ ഉല്ലസിച്ചു. ക്രിസ്മസിന് ലോങ്ങ് ലീവ് കിട്ടിയപ്പോൾ ഞങ്ങൾ രണ്ടുപേരും മറ്റുള്ള കൊളീഗ്സിന്റെ കൂടെ ഗോവയിലേക്ക് ട്രിപ്പ് പോയി
കൂട്ടുകാരുമായി നന്നായി അടിച്ചുപൊളിച്ചു ഞങ്ങൾ. ഭക്ഷണം കഴിച്ചും മദ്യപിച്ചും ബൈക്കിൽ കറങ്ങിയും ക്ലബ്ബുകൾ സന്ദർശിച്ചും ഞങ്ങൾ ഗോവയിൽ സമയം ചെലവഴിച്ചു.
അങ്ങനെ ആഘോഷങ്ങൾ ഒക്കെ കഴിഞ്ഞ് ന്യൂ ഇയർ നൈറ്റും അവിടെ നിന്ന് എൻജോയ് ചെയ്തു തിരിച്ച് നാട്ടിലോട്ട് തന്നെ മടങ്ങി.
ഫ്ലാറ്റിലെത്തിയപ്പോ പുലർച്ചെ ആയിട്ടുണ്ട്. പ്രവീൺ അവൻറെ റൂമിലോട്ടു പോയി. ഞാൻ എന്റെതിലേക്കും.
തിരിച്ചെത്തിയ കാര്യം വീട്ടിലോട്ട് വിളിച്ചു പറയാം എന്നോർത്ത് ഫോൺ എടുത്തു നോക്കിയപ്പോൾ ഫോണിൽ ചാർജില്ല.
ചാർജർ ബാഗിൽ ഞാൻ തിരഞ്ഞു, പക്ഷെ എനിക്ക് അത് കിട്ടിയില്ല. ഒരുപക്ഷേ ഹോട്ടൽ മുറിയിൽ മറന്നുവെച്ചിട്ടുണ്ടാകാം. ശെ….
അന്ന് എല്ലാവരും നോക്കിയ ഫോൺ ഉപയോഗിച്ചിരുന്നത് കൊണ്ട് എൻ്റെ മനസ്സിലേക്ക് ആദ്യം വന്നത് പ്രവീണിന്റെ ചാർജർ വാങ്ങുക എന്നായിരുന്നു.
“ഡാ പ്രവീണേ, നിൻ്റെ ചാർജറെവിടെ?
എൻ്റേത് ഗോവയിൽ വെച്ച് കളഞ്ഞുപോയെന്ന് തോന്നുന്നു,” ഞാൻ എൻ്റെ മുറിയിൽ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. പക്ഷേ അവൻ ബാത്ത്റൂമിലായിരുന്നതിനാൽ അവനത് കേൾക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഞാൻ എൻ്റെ മുറിയിൽ നിന്ന് അവൻ്റെ മുറിയിലേക്ക് ചെന്നു. ഒരുമിച്ച് താമസിക്കുന്നതിനാൽ ഞങ്ങൾക്കിടയിൽ അങ്ങനെ പ്രൈവസി ഇഷ്യൂസ് ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ പരസ്പരം അനുവാദം ചോദിക്കാതെ തന്നെ റൂമിലേക്ക് കയറിപ്പോകുമായിരുന്നു.
അവൻ്റെ മുറി ശരിക്കും അലങ്കോലപ്പെട്ട് കിടക്കുവാണ്. സാധനങ്ങൾ ഒന്നും അടുക്കിവെക്കാൻ സമയം കിട്ടിയിട്ടില്ല.. അവൻറെ തുണികളും ഓഫീസ് രേഖകളുമൊക്കെ മുറിയിൽ അവിടെയുമിവിടെയുമായി ചിതറിക്കിടന്നിരുന്നു. ഞാൻ മേശ വലിച്ച് അതിൽ ചാർജർ ഉണ്ടോ എന്ന് നോക്കി. പക്ഷേ എല്ലായിടത്തും തിരഞ്ഞിട്ടും എനിക്ക് അത് കണ്ടെത്താൻ കഴിഞ്ഞില്ല. അപ്പോഴാണ് കട്ടിലിനടിയിൽ ഒരു വലിയ സ്യൂട്ട്കേസ് എൻ്റെ ശ്രദ്ധയിൽപ്പെട്ടത്. അതിൽ നിന്ന് ഒരു വയർ പുറത്തേക്ക് തൂങ്ങിക്കിടന്നിരുന്നു. ഞാൻ അത് ചാർജറാണെന്ന് കരുതി ആ വയർ ഞാൻ പുറത്തേക്ക് വലിച്ചു. പക്ഷേ അത് പുറത്തേക്ക് വരുന്നില്ല. ഞാൻ ആ സ്യൂട്ട്കേസ് പുറത്തേക്ക് എടുത്തു. ആ വയർ സ്യൂട്ട്കേസിനകത്തുള്ള തുണികൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഞാൻ അത് പുറത്തേക്ക് വലിച്ചപ്പോൾ അത് ഒരു ക്യാമറ കേബിളാണെന്ന് എനിക്ക് മനസ്സിലായി.
ഇവൻറെ ചാർജർ ഇത് എവിടെ പോയി കിടക്കുവാ
സ്വയം പറഞ്ഞു ഞാൻ അത് തിരികെ വെച്ച് എണീക്കാൻ നേരമാണ് അത് ശ്രദ്ധിക്കുന്നത്.
സ്യൂട്ട്കേസിൻ്റെ മുകളിൽ പ്രവീണിന്റെ കുറച്ച് ഷർട്ട് വെച്ചിട്ടുണ്ട്. പക്ഷേ അതിനടിയിൽ ലേഡീസിന്റെ ഡ്രസ്സ്..
