“എനിക്കും നിന്നോട് സംസാരിക്കണം,”
ഞാൻ അവനോടു ദേഷ്യത്തോടെ തിരിച്ചും പറഞ്ഞു.
“വിവേക്, ഞാൻ പറയാൻ പോകുന്നത് വളരെ ഗൗരവമേറിയ ഒരു കാര്യമാണ്. ഒരുപക്ഷേ നീ ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ടാകാം. പക്ഷേ ഞാനായിട്ട് നിന്നോട് പറയുന്നത് തന്നെയാണ് നല്ലത്. ദയവ് ചെയ്ത് ഇത് ആരോടും പറയരുത്,” അവൻ എന്നോട് അപേക്ഷിച്ചു.
“ശരി, നീ പറയ്. ‘
.
അവൻ വളരെ ഗൗരവത്തോടെ എന്നെ നോക്കി.
“വിവേക്… ഞാൻ ഇത് നിന്നോട് പറയുമ്പോൾ ദയവായി കളിയാക്കരുത്. ഞാൻ വർഷങ്ങളായി ഇത് രഹസ്യമായി സൂക്ഷിച്ചതാണ്. ഇന്നേവരെ ഞാൻ ആരോടും പറഞ്ഞിട്ടില്ല.”
ഞാൻ ശ്രദ്ധയോടെ കേട്ടു. അവൻ അല്പനേരം നിർത്തി. എന്നിട്ട് തുടർന്നു, “വിവേക്… ഞാൻ ഒരു ക്രോസ് ഡ്രെസ്സറാണ്.”
“ക്രോസ് ഡ്രെസ്സർ?” എനിക്ക് മനസ്സിലായില്ല.
“ഓപ്പോസിറ്റ് ജെൻഡർ യൂസ് ചെയ്യുന്ന വസ്ത്രം ധരിക്കാൻ ഇഷ്ടപ്പെടുന്ന കുറച്ച് ആളുകളുണ്ട് ഈ ലോകത്ത്. അവരെയാണ് ക്രോസ് ഡ്രെസ്സർ എന്ന് വിളിക്കുന്നത്. ഞാനുമൊരു ക്രോസ് ഡ്രെസ്സറാണ്, എനിക്ക് സ്ത്രീകളുടെ വസ്ത്രം ധരിക്കാനാണ് ഇഷ്ടം. എന്നാൽ അതിനർത്ഥം ഞാനൊരു ആൺകുട്ടിയല്ല എന്നല്ല. ഞാനൊരു സാധാരണ ആൺകുട്ടിയെപ്പോലെയാണ്, പക്ഷേ ഇടയ്ക്കിടെ പെൺകുട്ടിയെപ്പോലെ വസ്ത്രം ധരിക്കാനും പെരുമാറാനും എനിക്കിഷ്ടമാണ്,” അവൻ എനിക്ക് കാര്യങ്ങൾ മനസ്സിലാക്കിത്തരാൻ ശ്രമിച്ചു.
എനിക്ക് ഇപ്പോഴും അത് മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം പുതിയ കാര്യങ്ങളാണ്. ഒരു ആൺകുട്ടി എന്തിന് ഒരു സ്ത്രീയെപ്പോലെ വസ്ത്രം ധരിക്കാൻ ആഗ്രഹിക്കണം? ഇവൻ ഇനി ട്രാൻസ്ജെൻഡർ ആണോ!
“ഞാൻ ഇങ്ങനെയൊക്കെയാണ് വിവേക്. എന്നെപ്പോലെ വേറെയും ഒരുപാട് ആൺകുട്ടികൾ ഈ ലോകത്തുണ്ട്,” അവൻ പറഞ്ഞു.
ഇതൊക്കെ കേട്ട് അവനെ കളിയാക്കി കൊല്ലണമെന്ന് മനസ്സ് പറയുന്നുണ്ട്. പക്ഷേ അവൻ്റെ മുഖത്ത് ഉള്ള ഭാവം. അതെങ്ങനെയാണെന്ന് എനിക്ക് വിവരിച്ചു തരാൻ അറിയില്ല.. അതുകൊണ്ടുതന്നെ അപ്പോൾ എനിക്കവനോട് അങ്ങനെ ചെയ്യാനും തോന്നിയില്ല.
“എടാ, ഇത് നിൻ്റെ ഒരുതരം സെക്സ് ഫാൻറസിയാണോ??” ഞാൻ മടിച്ചുകൊണ്ട് ചോദിച്ചു.
എന്തുകൊണ്ടാണ് ഒരാൾക്ക് ഇങ്ങനെയൊരു വിചാരം ഉണ്ടാകുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ ഈ ലോകത്തിൽ ഇതിനേക്കാൾ വിചിത്രമായ കാര്യങ്ങൾ ആളുകൾ ചെയ്യാറുണ്ടല്ലോ.
“അയ്യോ, അങ്ങനെയൊന്നുമല്ല. ഞാൻ നിന്നോട് പറഞ്ഞില്ലേ ഞാനൊരു സാധാരണ ഒരു പുരുഷൻ തന്നെയാണ്. എടാ ഞാൻ നിന്നോട് വീണ്ടും പറയുവാ ഇത് ആരോടും പറയല്ല്. എനിക്ക് ഇതെല്ലാം നിന്നോട് വിശദീകരിക്കാൻ ഇപ്പോ കഴിയില്ല. പക്ഷേ നിനക്ക് ഇൻ്റർനെറ്റിൽ ഇതിനെക്കുറിച്ച് വായിക്കാം. പക്ഷേ ഞാൻ ഇൻ്റർനെറ്റിൽ നല്ലതും മോശവുമായ വിവരങ്ങൾ ഉണ്ടാകും. നിനക്ക് താൽപര്യമുണ്ടെങ്കിൽ വൈകുന്നേരം ഓഫീസിന് ശേഷം നമുക്ക് ഇതേക്കുറിച്ച് കൂടുതൽ സംസാരിക്കാം.”
എന്നും പറഞ്ഞ് അവൻ റൂമിലോട്ട് കയറി. ഞാനവിടെ ഇരുന്നതേയുള്ളൂ.
കുറച്ചു കഴിഞ്ഞ് അവൻ ഓഫീസ് ലുക്കിൽ റൂമിൽ നിന്ന് ഇറങ്ങി. എന്നോടൊന്നും പറയാതെ അവൻ ഒറ്റയ്ക്ക് ഓഫീസിലേക്ക് പോയി. സാധാരണയായി ഞങ്ങൾ ഒരുമിച്ചാണ് ഓഫീസിലേക്ക് പോകാറുള്ളത്, പക്ഷേ ഇന്ന് അവൻ എന്നോട് ചോദിക്കാൻ പോലും മെനക്കെട്ടില്ല.
ഞാൻ കുറച്ചുനേരം സോഫയിൽ ഇരുന്നു. എനിക്കിതൊരു വലിയ പ്രശ്നമാക്കാൻ താൽപര്യമുണ്ടായിരുന്നില്ല. ഒരു സാധാരണ സുഹൃത്തിനെപ്പോലെ ഒന്നോ രണ്ടോ ദിവസം അവനെ കളിയാക്കിയിട്ട് ഈ വിഷയം അവിടെ വെച്ച് അവസാനിപ്പിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷേ അവൻറെ സങ്കടം നിറഞ്ഞ മുഖം… സംഭവം സീരിയസ് ആണെന്ന് എനിക്ക് തോന്നി. ഞാൻ അല്പം വൈകിയാണ് ഓഫീസിലേക്ക് പോയത്.
ഓഫീസിൽ എത്തിയ ഉടൻ ഞാൻ കമ്പ്യൂട്ടർ ഓൺ ചെയ്ത് ഗൂഗിളിൽ ‘ക്രോസ്-ഡ്രെസ്സിങ്’ എന്ന് തിരഞ്ഞു. എനിക്കതിൻ്റെ സ്പെല്ലിങ് പോലും അറിയില്ലായിരുന്നു. ഗൂഗിളിൻ്റെ സഹായത്തോടെ ഞാൻ നിരവധി വിവരങ്ങൾ കണ്ടെത്തി. ചില വെബ്സൈറ്റുകളിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ധരിച്ച പുരുഷന്മാരുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു. മറ്റു ചില വെബ്സൈറ്റുകളിൽ ഒരു സ്ത്രീ വേഷം ധരിച്ച പുരുഷൻ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോകളും ഞാൻ കണ്ടു. അത് എനിക്ക് അരോചകമായി തോന്നി. അങ്ങനെ ഓരോ വെബ്സൈറ്റിലും ബ്ലോഗിലും ഒക്കെ കയറി നോക്കി….
