ദിവസം മുഴുവൻ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് നോക്കിയതിനാൽ എൻ്റെ കണ്ണുകൾക്ക് വേദന തുടങ്ങി. ഞാൻ ഒരു ജോലിയും ചെയ്തില്ല. മാത്രമല്ല, ഇന്ന് പ്രവീൺ എന്നോട് സംസാരിച്ചതുമില്ല. സാധാരണയായി ഞങ്ങൾ ജോലിക്കിടക്ക് കാപ്പി കുടിക്കാനോ അല്ലേ സിഗരറ്റ് വലിക്കാൻ ഒക്കെ ഒന്നിച്ചു കൂടാറുണ്ട്. പക്ഷേ ഇന്ന് അത് ഉണ്ടായില്ല. ഞാൻ ഒറ്റയ്ക്ക് ഒരു സിഗരറ്റ് കത്തിച്ച് പുറത്തേക്ക് നടന്നു. എനിക്ക് പ്രവീണിനോട് സംസാരിക്കണമെന്ന് തോന്നി. അവൻ്റെ വികാരങ്ങൾ എനിക്ക് പൂർണ്ണമായി മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും, ഞാൻ ഇപ്പോഴും അവനെ എൻ്റെ സുഹൃത്തായി തന്നെ കാണൂ എന്ന് എനിക്കവനോട് പറയണമായിരുന്നു. അവൻ്റെ രഹസ്യം എൻ്റെ പക്കൽ സുരക്ഷിതമായിരിക്കുമെന്നും.
പക്ഷേ എൻ്റെ മനസ്സിൻ്റെ ഉള്ളിൽ എന്തോ ഒരു മാറ്റം സംഭവിച്ചിരുന്നു. എനിക്കറിയാവുന്ന പ്രവീണിന്റെ രൂപം എന്നെന്നേക്കുമായി മാറി.
ഞാൻ ജോലി കഴിഞ്ഞ് തിരിച്ച് ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും അവൻ അവിടെ എത്തിയിരുന്നു. ഡ്രോയിങ് റൂമിലെ സോഫയിൽ ഇരിക്കുകയായിരുന്നു ആള്.
സിറ്റുവേഷൻ അയവ് വരുത്താൻ വേണ്ടി ഞാൻ തന്നെ സംസാരിച്ചു.
“ഡാ, എന്താ ഇന്ന് എന്നെ കാത്ത് നിൽക്കാതെ പോയത്? ഓഫീസിലും നിന്നെ കാപ്പികുടിക്കാൻ നേരം കണ്ടില്ലല്ലോ? ഒരുപാട് ജോലിയുണ്ടായിരുന്നോ?”
അവൻ ഒന്നും പറഞ്ഞില്ല. അവൻ എന്നെ ഒരു നിമിഷം നോക്കുക മാത്രം ചെയ്തു.
സാഹചര്യം മെച്ചപ്പെടുത്താൻ ഞാൻ തന്നെ എന്തെങ്കിലും ചെയ്യണമെന്ന് എനിക്കറിയാമായിരുന്നു.
അതുകൊണ്ട് ഞാൻ പറഞ്ഞു, “ഡാ, ഇന്ന് രാവിലെ ഞാൻ ചെയ്തതിന് എന്നോട് ക്ഷമിക്കണം. ഞാൻ നിൻ്റെ സാധനങ്ങളിലൂടെ…. അങ്ങനെയൊന്നും ചെയ്യരുതായിരുന്നു. പക്ഷേ പ്രവീൺ, ഞാൻ ഇന്ന് എൻ്റെ ദിവസം മുഴുവൻ ക്രോസ് ഡ്രെസ്സിംഗിനെക്കുറിച്ച് വായിച്ചു. എനിക്കെല്ലാം മനസ്സിലായി എന്ന് ഞാൻ പറയില്ല. പക്ഷേ, നമ്മുടെ സൗഹൃദത്തെ ഇത് ബാധിക്കില്ല. ഞാൻ നിൻ്റെ രഹസ്യം എന്നെന്നേക്കും സൂക്ഷിക്കും. എൻറെ വായയിൽ നിന്ന് ഇത് വേറൊരാള് അറിയില്ല എന്ന് ഞാൻ നിനക്ക് ഉറപ്പു തരുന്നു ”
അവൻറെ മുഖഭാവം അല്പം മെച്ചപ്പെട്ടു. പക്ഷേ അവൻ ഇപ്പോഴും ഒന്നും മിണ്ടിയില്ല. “നമ്മുക്ക് ഓരോ ബിയർ കഴിച്ചാലോ?”
ഞാൻ ഫ്രിഡ്ജിൽ നിന്ന് രണ്ട് ബിയർ ബോട്ടിലുകൾ എടുത്ത് അവനൊരെണ്ണം കൊടുത്തു. അവൻ ചെറുതായി ഒന്ന് ചിരിച്ചു. ഞങ്ങൾ കുടിക്കാൻ തുടങ്ങി.
മദ്യം പലപ്പോഴും സാധാരണയായിഇത്തരം സിറ്റുവേഷന് അയവു വരുത്താൻ സഹായിക്കും. എല്ലാ കാര്യങ്ങളെക്കുറിച്ചും തുറന്നുസംസാരിക്കാൻ കഴിയും. ഒരു ബിയർ കുടിച്ചപ്പോൾ തന്നെ ഞങ്ങൾ ചെറുതായി മദ്യലഹരിയിലായി, ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. അവനും ഉത്തരങ്ങൾ തരാൻ തുടങ്ങി.
ഞാൻ എനിക്കുണ്ടായിരുന്ന സംശയങ്ങളൊക്കെ അവനോട് ചോദിച്ചു. അവൻ അവക്കെല്ലാം മറുപടിയും തന്നു. .
മൂന്നാമത്തെ കുപ്പി കൂടെ ഫിനിഷ് ചെയ്തു ഞാൻ അവനോട് ചോദിച്ചു,
“ഡാ, നിന്നെ ഒരു സ്ത്രീയുടെ വേഷത്തിൽ എനിക്കൊന്ന് കാണാൻ കഴിയുമോ? നീ ശരിക്കും സുന്ദരിയാണേൽ ഞാൻ നിന്നെ എൻറെ ഗേൾഫ്രണ്ട് ആക്കാമെഡാ!” ഞാൻ പറഞ്ഞു.
അവൻ അത് കേട്ട് ചിരിച്ചു. പിന്നെ എൻറെ പുറത്ത് തട്ടിയിട്ട് അവൻ അവൻ്റെ മുറിയിലേക്ക് പോയി.
ഒരുപക്ഷേ എൻ്റെ സംസാരം അവനെ വേദനിപ്പിച്ചിരിക്കാം. പക്ഷേ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല. ഞാൻ മദ്യലഹരിയിൽ ആണല്ലോ.
ഞാൻ ബാൽക്കണിയിൽ പുറത്ത് വിദൂരതയിലോട്ട് നോക്കി നിന്നു. അന്ന് പൗർണമി രാവായിരുന്നു. ഞാൻ കണ്ടിട്ടുള്ള എല്ലാ രാത്രികളെക്കാളും വലുതായിരുന്നു അന്ന് ചന്ദ്രൻ.
ഏകദേശം 40 മിനിറ്റോളം ഞാൻ ആ മനോഹരമായ കാഴ്ച നോക്കി നിന്നു. ഈ സമയം ഞാൻ പ്രവീണിനെ പൂർണ്ണമായി മറന്നു പോയി.. പക്ഷേ അവൻ്റെ ശബ്ദം എന്നെ തിരികെ ഓർമ്മകളിലേക്ക് കൊണ്ടുവന്നു.
“വിവേക്, അകത്തേക്ക് വരൂ.” അവൻ എന്നെ വിളിക്കുന്നത് ഞാൻ കേട്ടു.
