ആന്മരിയ – 4 Like

Related Posts


ഹായ് ഫ്രണ്ട്‌സ് ഈ ഭാഗത്തിൽ ഞാൻ ഇത്തിരി കമ്പി ആഡ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.താല്പര്യമില്ലാത്തവർ സ്കിപ് ചെയ്യുക.എന്റെ ആദ്യത്തെ പയറ്റാണ് എനിക്ക് കമ്പി എഴുതി തീരെ ശീലം ഇല്ല. കുറവുകൾ ഉണ്ടെങ്കിൽ ചൂണ്ടികാണിക്കാൻ മടിക്കരുത് എനിക്ക് ഇമ്പ്രൂവ് ചെയ്യാനാണ്.എന്നെ സപ്പോർട്ട് ചെയ്യുന്നവർക്കെല്ലാം ഒരായിരം നന്ദി അപ്പോ കഥയിലേക്.

അപ്പോയെക്കും ബാങ്ക് വിളിക്കുന്ന ശബ്ദം കേട്ടു. വെള്ളിയാഴ്ച ആദ്യം പള്ളിയിലെത്തുന്നവന് ഒട്ടകത്തിനെ അറുത്ത കൂലിയാണ് എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു മിണ്ടപ്രാണിയെ അറുക്കുന്നതിന് എന്ത് കൂലിയാണ് അവർക്കു കിട്ടുക എന്നെനിക്കറിയില്ല.ഞാൻ വണ്ടി എടുത്ത് പള്ളിയിലേക്ക് വിട്ടു.ഞാൻ അത്ര വലിയ ഭക്തൻ ഒന്നും അല്ല എന്നാൽ ചെറുപ്പം മുതൽ ആരോടും പറയാത്ത എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും ഭയങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം പറഞ്ഞിരുന്നത് എന്റെ പടച്ചോനോടായിരുന്നു. അങ്ങനെ ഒരു സുഹൃത്ബന്ധം ഞങ്ങൾ തമ്മിൽ ഉള്ളതായി തോന്നിയിട്ടുണ്ട് അല്ലെങ്കിൽ ഞാൻ സങ്കല്പിക്കാറുണ്ട്.മതങ്ങളുടെ പല റൂൾസും എനിക്ക് മാസിലാകാറില്ല.ഫോളോ ചെയ്യാറും ഇല്ല.പള്ളി എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപോയേക്കും നന്നായി വിശക്കുന്നുണ്ടായിരുന്നു എന്നാൽ ഒന്നും കഴിക്കാൻ തോന്നിയില്ല.പരമാവധി ഭക്ഷണം ഒഴിവാക്കാതിരിക്കാൻ നോക്കാറുണ്ട്. വേറൊന്നും കൊണ്ടല്ല ഭക്ഷണത്തിന്റെ വില അറിയുന്നോണ്ടാണ്. പട്ടിണി കുറെ കിടന്നിട്ടുള്ളതാണേ. എന്നാൽ ഇന്ന് ആകെക്കൂടെ ഒരു തളർച്ച. ഡോർ തുറന്നു അകത്തു കയറിയപ്പോ ആകെ നിശബ്ദമാണ്. അപ്പൊ തന്നെ മനസിലായി ചേച്ചി ഉച്ചയുറക്കത്തിൽ ആയിരിക്കും എന്ന്. ചേച്ചിയുടെ റൂമിൽ പോയി നോക്കിയപ്പോൾ ഒരു ഭാഗത്തേക്ക്‌ ചരിഞ്ഞു കിടന്നു ഉറങ്ങുകയാണ്. ഒരു യെല്ലോ കളർ മാക്സിയാണ് ഇട്ടിട്ടുള്ളത്. ഞാൻ റൂമിന്റെ ഉള്ളിൽ കയറി പോക്കറ്റിൽ ഉള്ളതൊക്കെ മേശപ്പുറത് വച്ചു ചേച്ചിടെ സൈഡിൽ കേറി കിടന്നു. കുറച്ചു താഴേക്കു നീങ്ങി ചരിഞ്ഞു കിടന്നു ചേച്ചിയുടെ മാറത്തു മുഖം വച്ചു കൈ ഇടുപ്പിലൂടെ പുറത്തേക്ക് ഇട്ടു കെട്ടി പിടിച്ചു കിടന്നു. ചേച്ചിയുടെ കൈ എന്റെ തലയ്ക്കു കുറുകെ വന്നു എന്നെ കൂടുതൽ മാറോട് അടുപ്പിച്ചപ്പോൾ മനസിലായി ചേച്ചി മുന്നേ ഉണർന്നായിരുന്നു എന്ന്.
“എന്താടാ പറ്റിയെ”
“ഒന്നുല്ലേച്ചി,ഒറ്റക്കായപോലെ തോന്നി, അതാ ”
“പോട്ടെടാ നിനക്ക് ഞാൻ ഇല്ലേ. വിഷമിക്കണ്ട”
“എനിക്ക് വിഷമം ഒന്നും ഇല്ല”
“അറിയാടാ… നീ ഉറങ്ങിക്കോ”
ഞാൻ കണ്ണടച്ച് ചേച്ചിയുടെ പരിചിതമായ മണം ആസ്വദിച്ചു കിടന്നു.ഇങ്ങനെ കിടക്കുമ്പോൾ ഞാൻ ഈ ലോകത്ത് ഒറ്റക്കല്ല എന്ന് തോന്നും. ചേച്ചിടെ കൈ കടന്നു ആർക്കും എന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്നൊരു തോന്നലും ഉണ്ടാകും. ഒരു ദിവസം നല്ല പനി പിടിച്ചു കിടന്നപ്പോ ചേച്ചി എന്നെ ഇങ്ങനെ കെട്ടി പിടിച്ചു കിടന്നായിരുന്നു അന്ന് മുതൽ എനിക്ക് ഇതൊരു സ്വർഗമാണ്. അവിടെ കിടന്നു പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി.പിന്നീട് എണീറ്റപ്പോ രാത്രി ആയിട്ടുണ്ട്. സമയം നോക്കുമ്പോൾ എട്ടേ മുക്കാൽ കഴിഞ്ഞിട്ടുണ്ട്. അടുത്ത് ചേച്ചി ഇല്ല. ഭക്ഷണം ഉണ്ടാക്കാൻ പോയതായിരിക്കും. എണീക്കാൻ മടിച്ചു അവിടെ തന്നെ കിടന്നു. നാളെ മുതൽ പഠിക്കാൻ തുടങ്ങണം.അല്ലെങ്കിൽ വേറെ ഏതെങ്കിലും കമ്പനിയിൽ ജോയിൻ ചെയ്യണം. ഇപ്പൊ ജോലി ഒന്നും ഇല്ലാത്തപ്പോൾ എന്തോ പോലെ.പൈസ ഇൻഫിനിട് സോഴ്സ് അല്ലല്ലോ എത്ര എടുക്കുന്നോ അത്രയും തീരും.അങ്ങനെ എണീക്കാൻ മടിച്ചു കിടന്നുകൊണ്ടിരുന്നപ്പോൾ ഫോൺ ബെല്ലടിക്കാൻ തുടങ്ങി.എനിക്ക് അങ്ങനെ ആരും കാൾ ചെയ്യാറില്ല.വർക്ക്‌ റിലേറ്റഡ് ആയിട്ടുള്ളതോ അല്ലെങ്കിൽ സിസിലി ചേട്ടത്തിയോ മാത്രമാണ് വിളിക്കാറ് ഇപ്പൊ രണ്ടു പേരും വിളിക്കാൻ ചാൻസ് ഇല്ല.ഫോൺ മേശപ്പുറത്തു നിന്നും എടുത്തു നോക്കിയപ്പോൾ മരിയയാണ്. അവളുടെ പേര് കണ്ടതും ഒരു ഇടി മിന്നൽ പോലെ കുത്തുന്ന വേദന നെഞ്ചിലൂടെ കടന്നു പോയി. ഫോൺ എടുക്കണോ വേണ്ടയോ എന്ന് ശങ്കിച്ചു നിന്നപ്പോൾ കാൾ കട്ട്‌ ആയി. ആശ്വാസത്തിൽ ഒരു ദീർഘനിശ്വാസം വിട്ടു ഫോൺ തിരിച്ചു വച്ചപോയെക്കും വീണ്ടും കാൾ വന്നു. ഇനി എടുത്തേക്കാം എന്ന് തീരുമാനിച്ചു.എടുത്തു ചെവിയിൽ വച്ചു.
“ഹലോ”
“ഹായ്, ഞാൻ ഇവിടെ എത്തി ട്ടോ. ഇപ്പൊ റൂമിൽ എത്തിയെ ഒള്ളു”
“ആ ഓക്കേ ആന്മരിയ, റസ്റ്റ്‌ എടുത്തോ ക്ഷീണം കാണും”
“മ്മ്…. ഭക്ഷണം കഴിച്ചോ”
“ഇല്ല, പള്ളി കഴിഞ്ഞു വന്നു ഉറങ്ങി പോയി, ഇനി പോയി വല്ലതും കഴിക്കണം. നീയോ?”
“ഇല്ല കഴിച്ചില്ല, ഇനി എന്തെങ്കിലും കഴിക്കണം.”
“അതെന്താ കഴിക്കാഞ്ഞേ, പോകുന്ന വഴിക് ഹോട്ടൽ ഒന്നും ഇല്ലായിരുന്നോ”
“…. ഒന്നുമില്ല….. കഴിക്കാൻ തോന്നിയില്ല അത്രേയൊള്ളൂ.”
“മ്മ് എന്നാ കഴിച്ചു കിടന്നോ. ഗുഡ് നൈറ്റ്‌”
അവൾ ഫോൺ വച്ചില്ല പകരം ഞാൻ ഫോൺ കട്ട്‌ ചെയ്തു.ഇനി ഒരു കാൾ പ്രതീക്ഷിക്കണ്ട. അവൾക്കു കിട്ടേണ്ടത് കിട്ടി അതിനു അവളുടെ സ്നേഹം വേണം എന്ന് ഞാൻ പറഞ്ഞിട്ടില്ല അപ്പൊ അവൾക്കു കഷ്ടപ്പെട്ട് തരേണ്ട ആവുശ്യം ഇല്ല. ഞാൻ അവളുടെ കോൺടാക്ട് നമ്പറിൽ മെല്ലെ വിരൽ ഓടിച്ചു.പടച്ചോനെ ഇവൾ അവനെ സ്നേഹിക്കുന്ന പോലെ എന്നെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ കാണിച്ചു തരണേ.ഫോൺ ബെഡിൽ ഇട്ടു എഴുന്നേറ്റിരുന്നു. വിശന്നിട്ടു വയ്യ എന്തെങ്കിലും കഴിക്കണം. ഞാൻ നേരെ ചേച്ചിയുടെ റൂമിലെ ബാത്‌റൂമിൽ കയറി മുഖം കഴുകി കിച്ച്നിലേക്ക് ചെന്നു.ചേച്ചി അവിടെ ഇല്ല ഞാൻ നേരെ ഹാളിലേക്ക് ചെന്നു. പ്രധീക്ഷിച്ച പോലെ ടീവിയുടെ മുമ്പിൽ തന്നെയായിരുന്നു. സീരിയൽ കണ്ടോണ്ടിരിക്കാണ്.ഇതിനുമാത്രം എന്താണ് അതിലുള്ളെ എന്നറിയാൻ ഞാനും ഒരു തവണ കണ്ടു നോക്കിയതാ ഒരു കാര്യം മാത്രം മനസിലായി.അതിൽ അച്ഛനും മകളും ആരാന്നു കണ്ടുപിടിക്കാൻ തന്നെ മിനിമം അബ്ദുൽകലാമിന്റെ ബുദ്ധി വേണം നമ്മളെ കൊണ്ട് കൂട്ടിയാലൊന്നും കൂടില്ല.ഞാൻ പിന്നെ ചേച്ചിയെ ശല്യം ചെയ്യാൻ പോയില്ല രാവിലെ തൊട്ട് വൈകുന്നേരം വരെ ഇവിടുത്തെ പണി എല്ലാം ചെയ്ത് ഒന്ന് റിലാക്സ് ചെയ്യുന്ന സമയമാണ് അപ്പൊ എന്തിനാ വെറുതെ ബുദ്ധിമുട്ടിക്കുന്നെ.നേരെ അടുക്കളയിൽ പോയി എന്താണ് ഉണ്ടാക്കി വച്ചിരിക്കുന്നെ എന്ന് നോക്കി.ചപ്പാത്തിയും കിഴങ്ങുകറിയും ഉണ്ട്. അത് എനിക്ക് അത്ര ഇഷ്ടമല്ല അതുകൊണ്ട് രാവിലെ ഉണ്ടാക്കിയതിൽ ബാക്കിയുള്ള ദോശയും ചട്ണിയും അടിച്ചു കയറ്റി.കഴിച്ചു കഴിഞ്ഞു ഫോണും എടുത്ത് നേരെ റൂമിലേക്ക്‌ വിട്ടു. പോണ വഴിക് ചേച്ചിയോട് വിളിച്ചു പറഞ്ഞു ഞാൻ റൂമിൽ കാണും എന്ന്.റൂമിൽ എത്തി ബെഡിലേക്ക് മറിഞ്ഞു. ഇന്ന് ഞാൻ എന്തൊക്കെ മണ്ടത്തരങ്ങൾ കാണിച്ചു കൂട്ടി എന്ന് കണക്കെടുത്തു നോക്കി. കൂട്ടി കൂട്ടി വന്നപ്പോ കുറെ ഉണ്ടായിരുന്നു.ഇന്ന് അക്കൗണ്ടിൽ അഞ്ചു ലക്ഷം ലോസ് ഉണ്ടായിട്ടുണ്ട്.എന്റെ പ്ലാൻ മുഴുവനും വെള്ളത്തിലായി.ഞാൻ വിചാരിച്ചതിലും അധികം ചെലവ് വന്നിട്ടുണ്ട് അതിനനുസരിച്ചു ഇപ്പോൾ വരവ് ഇല്ലാത്തതു കൊണ്ട് അതൊരു പ്രശ്നം തന്നെ ആണ്. ഇനി പരീക്ഷ കഴിഞ്ഞു വേറെ ജോലിയിൽ കയറും വരെ ചെലവ് ചുരുക്കേണ്ടി വരും.സ്വന്തമായി ഒരു ബിസിനസ്‌ തുടങ്ങാൻ എടുത്തു വച്ച cash ആയിരുന്നു. വേറെ നല്ലൊരു ജോലി കിട്ടിയാൽ അതിൽ നിന്നും കിട്ടുന്ന പൈസ കൂടെ കുറച്ചു കൊല്ലം കൂട്ടി വച്ചു
എന്റേതായിട്ടുള്ള ഒരു ബിസിനസ്‌ തുടങ്ങണം എന്നായിരുന്നു പ്ലാൻ. ഇപ്പോൾ അതിനു വേണ്ടി മാറ്റി വച്ച ഫണ്ടിൽ നിന്നും അഞ്ചു ലക്ഷം ലോസ് വന്നിട്ടുണ്ട് അത് തിരിച്ചു വക്കണം.നാളെ മുതൽ ജിമ്മിൽ പോകുന്നത് തുടരണം, പഠിക്കാനും തുടങ്ങണം പിന്നെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഒന്ന് കൂടെ ഇറങ്ങണം. പറ്റാവുന്ന അത്ര ചെലവ് അങ്ങനെ എങ്ങനെയെങ്കിലും കണ്ടു പിടിക്കണം. എനിക്ക് എന്തിന്റെ കേടായിരുന്നു. ഇത്രയും ആലോചിച്ചു കൂട്ടുന്നത് ശരിക്കും ഉള്ള പ്രോബ്ലത്തെ മറക്കാനാണ് എന്നാൽ അത് അത്ര പെട്ടെന്ന് മറക്കാൻ പറ്റുന്നില്ല. ഇത്ര നേരം ഞാൻ അത് ഓർക്കാതിരിക്കാൻ ശ്രദ്ധിച്ചു. ഇപ്പോൾ കഴിയുന്നില്ല. വേറെ ഒന്നും അല്ല അവൾ എന്നോട് നുണ പറഞ്ഞു എന്റെ സ്നേഹം മുതലെടുത്തു അവളുടെ കാമുകനെ രക്ഷിക്കാൻ ശ്രമിച്ചു. പറയുമ്പോൾ അത് അത്രയേ ഒള്ളു പക്ഷെ അത് എന്തിനാണ് ഇത്രക്ക് വേദന തരുന്നത് എന്ന് മനസിലാകുന്നില്ല. ഞാൻ കണ്ണടച്ച് അവളെ മറക്കാൻ ശ്രമിച്ചു എന്നാൽ അവളുടെ മുഖം മനസ്സിൽ വന്നുകൊണ്ടേ ഇരുന്നു. എന്നാലും എല്ലാ മൃഗങ്ങളോടും മനുഷ്യരോട് കരുണയോടെ പെരുമാറുന്ന അവൾ എന്നെ മാത്രം ഫീലിംഗ്സ് ഉള്ള ഒരാളായി കണ്ടില്ലേ?. എനിക്കും വേദനിക്കില്ലേ?. ഇനി ഞാൻ ഒരു ഇമോഷനും പുറത്തു കാണിക്കാതോണ്ട് എല്ലാരും വിചാരിച്ചു കാണുവോ എന്നെ എന്തും ചെയ്യാം പൊട്ടനാണ് ഒന്നും ഫീൽ ആകില്ല ആരും ചോദിക്കാനും വരില്ല എന്ന്?.എനിക്കും ആഗ്രഹമുണ്ടല്ലോ എല്ലാരോടും നല്ല ഫ്രണ്ട്‌ലി ആയി പെരുമാറാനും ഫ്രെണ്ട്സ് ഉണ്ടാകാനും എല്ലാം പക്ഷെ സാധിക്കാഞ്ഞിട്ടല്ലേ. ഞാൻ എന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. കുറച്ചു ഇമ്പ്രൂവ്മെന്റും വന്നിട്ടുണ്ട്.എനിക്കെന്താ ഒരു കുറവ്. ഭംഗിയില്ലേ പൈസ ഇല്ലേ….. വേറെ എന്താ ഒള്ളെ… വേറെ ഒന്നും ഇല്ല. വെറുതെ അല്ല അവൾ പൈസയും കൊണ്ട് പോയത്.ഇങ്ങനെ ചിന്തകൾ കാട് കയറിയപ്പോൾ ഞാൻ ഹെഡ്സെറ്റ് എടുത്തു മൊബൈലിൽ കണക്ട് ചെയ്തു arijith സിംഗിന്റെ പാട്ടുകളുടെ പ്ലേ ലിസ്റ്റ് ഇട്ടു. നല്ല വോയിസ്‌ ആണ് ട്ടോ മുപ്പരുടെ. ഞാൻ മനഃപൂർവം ആ പാട്ടുകളെ തന്നെ ആസ്വദിച്ചു. വേറെ
ചിന്തകകളിലേക്ക് പോയില്ല.സങ്കടങ്ങൾ വരുമ്പോ അതിന്നു രക്ഷ നേടാൻ ഞാൻ പാട്ട് കേൾക്കാറാണ് പതിവ്.കുറച്ചു കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *