ഉത്സവകാലം ഭാഗം – 4

Related Posts


വീടിൻറെ ഉമ്മറത്ത് എല്ലാവരും കൂടി ഇരിക്കുന്നുണ്ടായിരുന്നു എന്തോ പ്രശ്നമുള്ളത് പോലെ തോന്നി. ഞങ്ങൾ ഇറങ്ങി ഞാൻ എന്ത് പറ്റി എന്നു ചോദിച്ചു.

അനുമോൾ : നിങ്ങൾ പോയതിന്റെ പുറകെ പിന്നേം അടിയുണ്ടായി ഷിബു ചേട്ടനെ ഒക്കെ പോലീസ് കൊണ്ട് പോയി. വല്യച്ഛൻ ഇറക്കാനായി സ്റ്റേഷനിൽ പോയിട്ടുണ്ട്. കേട്ടതും ഞാൻ വണ്ടിയിലേക്ക് തിരികെ കയറി

സ്മിത ചേച്ചി ഡോറിനരികിൽ വന്നു: എങ്ങോട്ടാടാ? നീ ഇപ്പോ പോകണ്ട എന്താ ഇതാ എന്ന് അറിയാതെ ചെന്ന് കേറി കൊടുക്കണ്ട നീ ആദ്യം അച്ഛനെ വിളിക്ക് പുറകെ വീട്ടിലെ ബാക്കി പെണ്ണുങ്ങളും വണ്ടിയുടെ ചുറ്റും കൂടി

ഞാൻ പറഞ്ഞു : തുടക്കം ഞാനുമായി അല്ലെ പിന്നെ ഷിബു ആണ് സ്റ്റേഷനിൽ എന്തായാലും പോയി നോക്കിട്ടു വരാം.ഇനി ഒറ്റക്ക് പോയി നിങ്ങളെ ടെൻഷൻ അടുപ്പിക്കുന്നില്ല. ഞാൻ കുമാർ മാമനെ വിളിച്ചു വണ്ടിയിൽ കേറാൻ പറഞ്ഞു

മാമൻ വന്നു വണ്ടിയിൽ കയറി

ഞങ്ങൾ സ്റ്റേഷനിൽ എത്തുമ്പോൾ പുറത്ത് ആൾക്കാർ നിൽപ്പുണ്ട്. ഞാൻ വണ്ടി ഒതുക്കി നമ്മുടെ ടീമിന്റെ അടുത്തേക്ക് പോയി സുധി ചേട്ടനോട് കാര്യം തിരക്കി

സുധി ചേട്ടൻ : ഡാ നീ പോയതിന്റെ പുറകെ എല്ലാം ഒക്കെ ആയതായിരുന്നു. പോലീസുകാർ ആവശ്യമില്ലാത്തവരോടെല്ലാം പിരിഞ്ഞു പോകാനും പറഞ്ഞു. ഞാൻ ഷിബുനേം കൊണ്ട് പാടത്തെ ഷെഡിലേക്ക് പോകായിരുന്നു. നമ്മടെ കുട്ടൻ ചേട്ടന്റെ വീടിന്റെ അവിടെ വച്ച് ആ സച്ചുവും സതീശനും പിന്നേം ചൊറിഞ്ഞോണ്ട് വന്നു. കഴിഞ്ഞ പ്രാവശ്യത്തെ കലിപ്പ് ബാക്കി കിടക്കല്ലേ ഷിബു അവിടെ ഉണക്കാൻ ഇട്ടിരുന്ന തടി എടുത്ത് സതീശനെ അടിച്ചു അടി അവൻ തടഞ്ഞ കാരണം കയ്യിലാ കൊണ്ടത്, കൈ ഒടിഞ്ഞിട്ടുണ്ട്. പിന്നാലെ കൂട്ടത്തല്ലായി നമ്മുടെ കൂട്ടത്തീന്നു ഷിബു, ചന്ദ്രൻ, രാഹുൽ അവരുടെന്നു സച്ചു സതീശൻ പിന്നെ ഒരു വരത്തൻ അവന്റെ പേരറിയില്ല, സച്ചന്റെ ബന്ധു ആണെന്നാ അറിഞ്ഞേ. ഇവരെ ഒക്കെ പൊക്കി സതീശൻ ആശുപത്രിയിൽ ആയിരുന്നു. പക്ഷെ അവർ പരാതി ഇല്ലെന്ന പറഞ്ഞെ ഈ ഉത്സവത്തിനു അവന്മാർ എന്തോ കണക്ക് കൂട്ടീട്ടുണ്ട്. അതാ ജയേട്ടൻ നേരിട്ട് ഇറങ്ങിയേ
ഞാൻ : നമുക്ക് ഉള്ളിൽ കേറാൻ പറ്റുമോ?

സുധി ചേട്ടൻ : കുഴപ്പമില്ല കുമാറേട്ടൻ ഉള്ളതല്ലേ നോക്കി നോക്ക്

ഞങ്ങൾ അകത്തേക്ക് കടന്നു എന്നെ കണ്ടപ്പോൾ ഉച്ചക് അമ്പല പറമ്പിൽ ഉണ്ടായിരുന്ന പോലീസുകാരൻ അകത്തേക്ക് കേറാൻ പറഞ്ഞു

അയാൾ എസ് ഐ യുടെ റൂമിലേക്ക് ഞങ്ങളെ കൊണ്ട് പോയി എസ് ഐ യോടായി പറഞ്ഞു : ഉച്ചക്ക് ദേ ഈ ചെക്കന്റേം കൂടെ ഉണ്ടായിരുന്ന ഒരു പെൺകുട്ടീടേം മെക്കിട്ട് അവന്മാർ കേറാൻ നോക്കിയതാ സാറേ എല്ലാത്തിനും തുടക്കം. ഇവര് അവിടന്ന് പോയി കഴിഞ്ഞാ ബാക്കി,

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

Kambikathakal:  പുതു ജീവിതം - 1

ബാക്കി ജയൻ കൊച്ചച്ചൻ പറഞ്ഞു : ആ കുട്ടി എന്റെ മോളാണ് കോളേജിൽ ഒരു ആവശ്യത്തിനായി ഇവര് പോകുന്ന വഴി ആയിരുന്നു

അപ്പോഴാണ് ഞാൻ എസ് ഐ യെ നോക്കിയത് നല്ല പരിചയം ഉള്ള മുഖം പക്ഷെ ഓർക്കാൻ പറ്റുന്നില്ല

എസ് ഐ : ഇയ്യാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്

ഞാൻ : ഞാനും പക്ഷെ പോലീസായിട്ടല്ല അല്ലെങ്കി ഓർത്തേനെ

എസ ഐ : എന്താ ഇയാളുടെ പേര്

ഞാൻ : കണ്ണൻ

എസ് ഐ : ആ ഇപ്പൊ പിടി കിട്ടി എഡോ നമ്മൾ തമ്മിൽ ഇയാളുടെ കോളേജിൽ വച്ച് കണ്ടിട്ടുണ്ട് ഓർക്കുന്നുണ്ടോ .

ഞാൻ സംശയത്തോടെ ചോദിച്ചു: അമൃതയുടെ അങ്കിൾ ആണോ

എസ് ഐ : അപ്പൊ ഓർമയുണ്ട്

പുള്ളി കസേരയിൽ ഇരിക്കുകയായിരുന്ന കൊച്ചച്ചനോടും കൃഷ്ണേട്ടനോടും പറഞ്ഞു

എന്റെ പെങ്ങളുടെ മോള് പഠിക്കുന്നത് ഇദ്ദേഹത്തിന്റെ ക്ലാസിലാണ്. അവിടെ ജോയിൻ ചെയ്തെന്റെ രണ്ടാം ആഴ്ച റാഗിംഗിന്റെ പേരിൽ സീനിയർ പിള്ളേർ അവളുടെ ദേഹത്ത് കൈ വച്ചു. ഇവരെല്ലാം കൂടി അവന്മാരെ തല്ലി പതം വരുത്തിയിരുന്നു. അന്ന് ഇവരുടെ ഭാഗത്ത് നിന്ന് സംസാരിച്ച് നടപടി ഒക്കെ ഒഴിവാക്കാൻ ഞാനും ചേച്ചിയും കുറച്ചു കഷ്ടപ്പെട്ടു. എന്നെ നോക്കി ഇയ്യാളെന്താ ഇവിടെ?
ജയൻ കൊച്ചച്ചൻ എന്നെ ഒന്ന് നോക്കി

ഞാൻ : എന്റെ വീട് ഇവിടാണ് (ഞാൻ ജയൻ കൊച്ചച്ചനെ ചൂണ്ടി കാണിച്ചു) എന്റെ കൊച്ചച്ചൻ ആണ് പുള്ളി. പിന്നെ കൂട്ടുകാർ ആണ് ഈ പ്രശ്നത്തിൽ

എസ് ഐ : നിന്റെ കൂട്ടുകാരും നിന്നെ പോലെ തന്നെ ആണല്ലേ ഒന്ന് പറഞ്ഞാൽ രണ്ടാമത്തേന് അടി ഉത്സവം കഴിയുമ്പോഴേക്കും നിങ്ങളൊക്കെ എനിക്ക് പണി ഉണ്ടാക്കുലോ?

ഞാൻ ഒന്നും മിണ്ടാതെ തല ചൊറിഞ്ഞു നിന്നു

ജയൻ കൊച്ചച്ചൻ: സാർ അവർക്ക് പരാതി ഇല്ലെന്നല്ല പറഞ്ഞെ ആ സ്ഥിതിക്ക് ഇത് ഒഴിവാക്കികൂടെ. ഉത്സവത്തിന് പ്രശ്നമില്ലാതെ നോക്കാൻ നാളെ ദേശക്കാരുടെ ഒരു യോഗം വിളിച്ചിട്ടുണ്ട്. സാറ് കൂടി വന്നാൽ നമുക്ക് വേണ്ടത് പോലെ കാര്യങ്ങൾ തീരുമാനിക്കാം.

എസ് ഐ : ഇത് ഒഴിവാകിയാലും പ്രശനം തീരുന്നില്ലല്ലോ? അവന്മാർ എന്തായാലും കിട്ടിയത് തിരിച്ചു കൊടുക്കാതെ ഇരിക്കില്ല. ആ സതീശൻ എന്ന് പറഞ്ഞവന്റെ കൈക്ക് നല്ല പോലെ പൊട്ടലുണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത്. നാളത്തെ മീറ്റിംഗിൽ ഞാൻ വരാം. ബാക്കി നമുക്ക് അവിടെ വച്ച് തീരുമാനിക്കാം പിന്നെ ഉത്സവത്തിനു കുറച്ചു പോലീസുകാർ കൂടുതൽ കാണും ഒക്കെ. ഈ കേസ് ഒരു പേപ്പറിൽ കെടക്കട്ടെ ഒരു പേടിക്ക്.

എസ് ഐ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിളിപ്പിച്ചു

ഇത് ഇന്നത്തോടെ നിർത്തിക്കോ അല്ലെങ്കി നിങ്ങൾ തമ്മിൽ കൊടുക്കുന്നത് കൂടാതെ ഇവിടെ ഉള്ളവരുടെ കയ്യിൽ നിന്നും എല്ലാവര്ക്കും കിട്ടും. അത് ഇന്ന ദേശത്തുള്ളവർക്ക് എന്ന് നോകീട്ടാകില്ല. പിന്നെ ഈ നിൽക്കുന്ന എല്ലാവരും ഈ ലിസ്റ്റിൽ ഇല്ലാത്ത എന്നാൽ കഴിഞ്ഞ പ്രാവശ്യം തല്ലുണ്ടാക്കിയ ലിസ്റ്റിൽ ഉള്ളവരും മെയിൻ പരിപാടിയുടെ അന്ന് കാലത്ത് സ്റ്റേഷനിൽ എത്തണം. ഞങ്ങളും കുറെ ഉത്സവം ഉണ്ടകിട്ടുള്ളതാണ് തല്ലുണ്ടാകാതെ എങ്ങിനെ ഉത്സവം നടത്തണം എന്ന് ഞങ്ങൾക്ക് നന്നായി അറിയാം കേട്ടല്ലോ? ഇപ്പോ പൊക്കോ എല്ലാരും
എല്ലാവരും എസ് ഐ യുടെ റൂമിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ എസ് ഐ എന്നെ വിളിപ്പിച്ചു ഞാൻ തിരികെ അടുത്തോട്ട ചെന്ന് ഷിബു എന്നെ നോക്കി ഡോറിൽ തന്നെ നിന്നു

Kambikathakal:  ഷീജാ ജെയിംസിന്റെ രണ്ടാം സീലുപൊട്ടല്‍

എസ് ഐ : കോളേജിലെ ബാക്കി സഹാസങ്ങൾ കൂടി കൊച്ചച്ചനോട് പറയണോ ?

ഞാൻ : ചതിക്കല്ലേ സാറേ.. വീട്ടിലെ നല്ല കുട്ടിയാ

എസ് ഐ ചിരിച്ചു : തോന്നി…പിന്നെ അമൃതയുടെ കാര്യങ്ങളൊക്കെ അറിഞ്ഞല്ലോ അല്ലെ? നിനക്ക് അതിൽ പങ്കുണ്ടോ

ഞാൻ : അയ്യോ! ഇല്ലാ ഇന്ന് ക്‌ളാസിലെ ഫ്രെണ്ട് പറഞ്ഞാ ഞാൻ അറിഞ്ഞത്.

എസ ഐ : മ്മ് എന്തായാലും അവനെ ആ സൂരജിനെ പറ്റി ഒന്ന് അന്വേഷിക്കണം. നിന്റെ സഹായം വേണ്ടി വരും

ഞാൻ : ഓ അതിനെന്താ, പറഞ്ഞാൽ മതി

എസ് ഐ എനിക്ക് ഷേക്ഹാൻഡ് തന്നു : ആ വേറൊരു കാര്യം അവര് രണ്ടും കൽപ്പിച്ചാണ് ഞങ്ങളുടെ ഒരു നോട്ടം മാത്രം ഉണ്ടായിട്ട് കാര്യമില്ല. ഒന്ന് കരുതി ഇരുന്നോ. പ്രത്യകിച്ചു ആ ഷിബു എന്ന് പറഞ്ഞ ചെക്കനോട് പറഞ്ഞോ

എസ് ഐ യോട് ഉത്സവത്തിന്റെ ഇടക്ക് കാണാം എന്ന് പറഞ്ഞു ഇറങ്ങി

ഞങ്ങൾ വെളിയിൽ ഇറങ്ങി നോക്കുമ്പോൾ രണ്ട് ഭാഗത്തെയും ആൾകാർ അവിടെ തന്നെ ഉണ്ട് കൃഷ്ണേട്ടനും ജയൻ കൊച്ചച്ഛനും ആദ്യം ഞങ്ങളോട് പോകാൻ പറഞ്ഞു. എന്റെ കയ്യിൽ നിന്ന് വണ്ടിയുടെ താക്കോൽ വാങ്ങി ബുള്ളറ്റ് എനിക്ക് തന്നു ഷിബുവിനേം കൂട്ടി പോകാൻ പറഞ്ഞു

ഞങ്ങൾ വണ്ടിയിൽ വീട്ടിലേക്ക് തിരിച്ചു

ഞാൻ ഷിബുവിനോട് ചോദിച്ചു : ശരിക്കും കൊടുത്തോ

ഷിബു : നല്ല വൃത്തിക്ക് കൊടുത്തിട്ടുണ്ട് ഇനി എളുപ്പത്തിൽ അവന്മാർ തല പോക്കില്ല ആ സതീശൻ ആണ് ഇതിന്റെ മെയിൻ ആണി അതാ അവനു തന്നെ വച്ചത്
ഞാൻ : അവര് കേസാക്കണ്ട എന്നൊക്കെ പറഞ്ഞിട്ടുണ്ട് . അടുത്ത ആലമ്പിനുള്ള പുറപ്പാടാണെന്ന് തോനുന്നു

ഷിബു : ഹേയ് അവര് ഇനി അനങ്ങില്ല . സതീശനെ കൊണ്ട് പരാതി ഇല്ലാ എന്ന് പറയിച്ചതാ

ഞാൻ : ആര്

ഷിബു : സാക്ഷാൽ ബാബുവേട്ടൻ ന്റെ അമ്മേടെ കെട്ടിയോൻ

ഞാൻ :അങ്ങേര് എങ്ങിനെ ഇതിന്ടെ ഇടയിൽ വന്നു കേറി

ഷിബു : ഞാൻ വെറുതെ കേറി തല്ലിയതല്ല. അവർ എന്റെ അമ്മക്ക് പറഞ്ഞു. അതാ കേറി മേഞ്ഞത്. അവസാനം പിടിച്ചു മാറ്റിയത് നാട്ടുകാർ ആണ്. പോലീസ് വന്നു ആരൊക്കെ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ കേറി നിന്നതാ, സതീശനെ ആശുപത്രിയിൽ കൊണ്ട് പോയത് ഒരു പോലീസുകാരനും മൂപ്പരും കൂടി ആണ്

ഞാൻ പുള്ളിയോട് കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. സ്വന്തം ഭാര്യയെ പറഞ്ഞതല്ലേ ആശുപത്രയിൽ വച്ച് വീട്ടിൽ കേറി വെട്ടും എന്ന് പറഞ്ഞുത്രെ.സ്റ്റേഷനിൽ ഉണ്ടാരുന്നു ഞാൻ അമ്മ ഒറ്റക്കല്ലേ എന്ന് പറഞ്ഞു വിട്ടതാ.

ഞാൻ : മോനെ പോലീസ് പിടിച്ചപ്പോൾ കൊണ്ടു അതെന്നെ ഞാൻ ചിരിച്ചു

ഷിബു : അല്ലടാ നിനക്ക് എസ് ഐ യുമായിട്ട് എന്താ ഇടപാട്

Kambikathakal:  എന്നും എപ്പോഴും

ഞാൻ :അത് കോയമ്പത്തൂർ കണക്ഷൻ ആണ് മോനെ. എന്റെ ക്ലാസ്മെറ്റിന്റെ മാമൻ ആണ് . പുള്ളി ഞങ്ങളെ ഒരു സസ്‌പെൻഷനിൽ നിന്ന് രക്ഷപെടുത്തിട്ടുണ്ട്. റാഗിങ്ങ് ചെയ്ത സീനിയേഴ്സിനെ മേഞ്ഞ കഥ പറഞ്ഞത് ഓർമ്മയുണ്ടോ അന്ന് രക്ഷപെട്ടത് പുള്ളി കാരണം ആണ്

ഷിബു : ഏത് മറ്റേ മുലക്ക് പിടിച്ചു സീൻ ആയാ കേസ് ആണോ

ഞാൻ : ദത് തന്നെ

ഷിബു : ആ ഇപ്പോ അത് ഉപകാരത്തിൽ പെട്ടു
വണ്ടി ഷിബുവിന്റെ വീടിന്റെ മുന്നിൽ ഞാൻ നിർത്തി ബാബു ചേട്ടൻ അങ്ങോട്ട് വന്നു

ബാബു ചേട്ടൻ : സതീശൻ എന്തെങ്കിലും പറഞ്ഞോ?

ഞാൻ : ഇല്ല അവൻ കേസാക്കണ്ട ഒഴിവാക്കാം എന്ന ലൈൻ ആയിരുന്നു

ബാബു ചേട്ടൻ : ഇല്ലെങ്കി ഇന്ന് അവന്റെ വീട്ടിലുള്ളവർ ഉറങ്ങൂല അത്ര തന്നെ.

ഞാൻ : അത് വിട് ബാബു ചേട്ടാ, തീർന്നല്ലോ ഇനി പരുപാടി കഴിയുന്ന വരെ ഒന്ന് ശ്രദ്ധിച്ചാൽ മതി. ഷിബുവിനോട്: ഡാ നീയൊന്നു പോയി കുളിക്ക് എന്നിട്ട് റസ്റ്റ് എടുക്ക്. ഇന്ന് അമ്പലത്തിന്റെ അങ്ങോട്ട് പോകണ്ട.

ഞങ്ങൾ പിരിഞ്ഞു വീട്ടിലെത്തിയപ്പോൾ ഏകദേശം 10 മണി കഴിഞ്ഞിരുന്നു. നാളെ നേരത്തെ അമ്പലത്തിൽ പോകേണ്ട കാരണം അമ്പിളി കുഞ്ഞമ്മ ഒഴികെ ബാക്കി എല്ലാരും കിടന്നു . ഞാൻ കുഞ്ഞമ്മയോടു കാര്യം പറഞ്ഞു ഞാൻ വീട്ടിലേക്ക് നീങ്ങി. അപ്പോഴേക്കും കുമാർ മാമനും ജയൻ കൊച്ചച്ഛനും വന്നു വണ്ടിന്ന് ഇറങ്ങി ജയൻ കൊച്ചച്ചൻ

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Download This Full Story PDF