ഉത്സവകാലം ഭാഗം – 4

ഷിബു : ഡാ നമ്മളെ സ്ഥിരം ആനപ്പുറത്താക്കുമോ.

ഞാൻ : കണ്ടിട്ട് അതാണ് പ്ലാൻ എന്ന് തോനുന്നു. ഇന്ന് മീറ്റിംഗ് ഉണ്ടല്ലോ അത് കഴിഞ്ഞു നമുക്ക് തീരുമാനിക്കാം എന്താ വേണ്ടത് എന്ന്.

ഷിബു : മ്മ്

അപ്പോഴാണ് ഞാൻ കഴിഞ്ഞ ദിവസത്തെ കാര്യം ഓർത്തത്

ഞാൻ : ഡാ ഞാൻ കഴിഞ്ഞ ദിവസം കളമെഴുത് പാട്ട് കാണാൻ വന്നപ്പോൾ അശ്വതിയെ കണ്ടിരുന്നു. ഞങ്ങൾ സംസാരിച്ചു
ഷിബു : അപ്പോൾ ആവണി ഉണ്ടാരുന്നില്ലേ

ഞാൻ : ഇല്ലാ അവൾക്ക് ഇന്നലെ ക്ലാസുന് പോകണ്ട കാരണം

ഞാൻ ഷിബുവിനോട് നടന്ന കാര്യങ്ങൾ പറഞ്ഞു

ഷിബു : ഇതിന്റെ ഇടക്ക് ഞാൻ എന്തിനാ ഇത് അറിഞ്ഞിട്ട് വേണം ഞാൻ ആ നികുന്നവളുടെ കയ്യിന്ന് കൊള്ളാൻ. നിന്നെ അവൾ തൊടില്ലാലോ

ഞാൻ : ഇത് വേറെ ആരും അറിയണ്ട നമ്മൾ തന്നെ അറിഞ്ഞാൽ മതി ഇന്ന് അവൾ വന്നിട്ടുണ്ടാകും. വൈകീട്ട് എങ്ങാനും അമ്പലത്തിൽ വരുമ്പോ നീ സംസാരിച്ചാൽ മതി

ഷിബു : മ്മ് നോക്കട്ടെ

അപ്പോൾ ശ്രീകുട്ടിയും ആവണിയും കൂടെ കയ്യിട്ട് അവിടന്നു വെപ്രാളം അടിക്കുന്നത് ഞാൻ കണ്ടു. എന്താ എന്ന് കൈകൊണ്ട് ചോദിച്ചു. അവർ നില്കുന്നതിന്റെ എതിർ വശത്തേക്ക്, ഞങ്ങളുടെ ഇടത്തോട്ട് കൈ ചൂണ്ടി കാണിച്ചു. അവിടെ ക്ഷേത്രമതിലിന്റെ അപ്പുറത്ത് 3 പെൺകുട്ടികളും ഇപ്പുറത് സ്വാതിയും ഉണ്ടായിരുന്നു. ആ പെൺകുട്ടികളിൽ ഒരാൾ ഷിബു നോട്ടമിട്ട ലക്ഷ്മിയും. ഞാൻ ഷിബുവിന് അവളെ കാണിച്ചു കൊടുത്തു.

അവൻ : അളിയാ നീയിത് എന്ത് ഭാവിച്ചാ. ഞാൻ അന്നൊരു തമാശ പറഞ്ഞതാ.

ഞാൻ : ഓരോ താമശയിൽ നിന്നാ എല്ലാം പലതിന്റേം തുടക്കം.

അവൻ : നീ പോയെ അവിടന്ന്

ഞാൻ : എന്താടാ സ്വാതി പറഞ്ഞത് വച്ചു അവൾ നല്ല കുട്ടി ആണ് സെറ്റ് ആകാണെങ്കിൽ ആകട്ടെ.

അവൻ : പോടാ എനിക്ക് പേടിയാ

ഞാൻ : നിന്റെ ഒരു പേടി ഇത് ഞാൻ നോക്കിക്കോളാം നീ ഒന്ന് നിന്ന് തന്നാൽ മതി

അവൻ : അത് വേണോ
ഞാൻ : സെറ്റ് ആക്കി തന്നാൽ നീ അവളെ കെട്ടുമോ

അവൻ : ആ കുട്ടി ഒക്കെ എനിക്ക് ലോട്ടറി അല്ലേടാ നീ നോക്കിയേ കാണാൻ കുഴപ്പം ഇല്ലാ അവൾ പിന്നെ സാഹചര്യം ഒക്കെ ഏകദേശം സെയിം അല്ലെ.

ഞാൻ : അപ്പൊ മിണ്ടാതെ ഇരി ബാക്കി ഞങ്ങൾ നോക്കികോളാം

ഞാൻ ആവണിയേ കൈകാണിച്ചു സ്മിത ചേച്ചി ഷിബുവിനെ വിളിക്കാൻ പറഞ്ഞു

ഞാൻ : ഡാ സ്മിത ചേച്ചി വിളിക്കുന്നു

ഷിബു നോക്കിയപ്പോൾ ചേച്ചി കളിയാക്കി

ഷിബു : പുല്ല് അവളുമ്മാർ ചേച്ചിയോടും പറഞ്ഞോ

ഞാൻ അവരോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു . അവർ സ്വാതിയുടെ അടുത്തോട്ടു പോയി. അവർ കമ്പനി ആയി എല്ലാരും കൂടെ അമ്പലത്തിനു വെളിയിൽ പോകുന്നത് ഞങ്ങൾ കണ്ടു.

മേളം മുറുകി ഏകദേശം കലാശത്തോട് അടുത്തിരുന്നു. കലാശത്തിനായി എഴുന്നള്ളിപ്പ് നടപന്തലിലേക്ക് നീങ്ങി വലിയ കേശവന് ഇരുവശത്തുമായി രണ്ട് ആനകളും പുറകിൽ ബാക്കി രണ്ടും ആയി ഉത്സവം നടപന്തലിൽ എത്തി. ഞങ്ങൾ മേളത്തിന് അനുസരിച് മുകളിൽ ഇരുന്നു താളം പിടിച്ചു. 5 മിനിറ്റ് കലാശം കൊട്ടികയറി ആളുകൾ മേളക്കാർക്ക് ചുറ്റും നിന്ന് തുള്ളുന്നത് ആനപ്പുറത്തെ രസമുള്ള കാഴ്ച ആയി എനിക്ക് തോന്നി. ഒരു മഴപെയ്ത് അവസാനിക്കുന്നു പോലെ മേളം കൊട്ടി നിന്നു. മേളം കഴിഞ്ഞതും വലിയ കേശവൻ ഒഴികെ ഉള്ള ആനകളെ മടക്കി ചമയങ്ങൾ അഴിക്കുന്നിടത് എത്തിച്ചു. ഞങ്ങൾ കുടയും മറ്റു കൈമാറി ആനപ്പുറത്ത് നിന്ന് ഇറങ്ങി. ഇറങ്ങി കഴിഞ്ഞാണ് ഞാൻ വിവരം അറിഞ്ഞത് കാലിന്റെ ഇടക്ക് നല്ല വേദന. അത്രേം നേരം കാൽ രണ്ടും കവച്ചു ഇരുന്നതിന്റെ വേദന ശരിക്ക് ഞാൻ അറിഞ്ഞു. കുറച്ച് നേരത്തേക്ക് ഒന്ന് നല്ല പോലെ നടക്കാൻ ഞാൻ ബുദ്ധിമുട്ടി. ഞങ്ങൾ നേരെ പോയി ക്ഷേത്രകുളത്തിൽ ഇറങ്ങി മുഖവും കയ്യും എല്ലാം കഴുകി ഫ്രഷ് ആയി. മുൻപിലേക്ക് വന്നു. മുൻപിൽ ഗീത മേമ ഉണ്ടായിരുന്നു ഞാൻ അവരെ തിരക്കി മേമ ഭക്ഷണം നൽകുന്ന പന്തലിലേക്ക് ഞങ്ങളെ കൊണ്ട് പോയി അവിടെ കുഞ്ഞമ്മമാരും അമ്മായിയും ഇരിക്കുന്നുണ്ടായിരുന്നു കൂടെ ഷിബുവിന്റെ അമ്മ ഷീബ ചേച്ചിയും ഉണ്ടായിരുന്നു. എന്റെ കവർ ജിഷമ്മായിടെ കയ്യിലുണ്ടായിരുന്നു. ഞാൻ ചെന്ന വഴിക്ക് അമ്പിളി കുഞ്ഞമ്മ ഇടത് കൈക്കും വീണ കുഞ്ഞമ്മ വലത് കൈക്കും ഓരോന്ന് തന്നു. ഷിബു ആ ഗ്യാപ്പിൽ അവിടന്ന് വലിഞ്ഞു.
ജിഷമായി: കൊടുക്കടി അവനു ആനപ്പുറത്ത് കയറിയേക്കുന്നു അവൻ.

ഞാൻ : ഞാനെന്ത് ചെയ്യാനാ കയറി ഇല്ലെങ്കി കൊച്ചച്ചന്റെ കയ്യിന്ന് കിട്ടും. കയറിയതിനു നിങ്ങടെ കയ്യിന്ന് വാങ്ങുന്നു എന്തായാലും കൊണ്ടു

വീണ കുഞ്ഞമ്മ : ആ ഇന്ന് നിനക്ക് കിട്ടാൻ വച്ചിട്ടുണ്ടായിരുന്നു കിട്ടി

ഗീത മേമ : മതി ഒരു പ്രശ്നം കാരണം അല്ലെ. എന്തായാലും സാരമില്ല

അമ്പിളി കുഞ്ഞമ്മ : വൈകുന്നേരം നിന്നെ ആനപ്പുറത്ത് കണ്ടാൽ നിനക്കും കിട്ടും നിന്നെ ആനപ്പുറത് കയറ്റിയ ആൾക്കും കിട്ടും

ഞാൻ : അതിപ്പോ ആ ആൾക്ക് പുത്തരി അല്ലാലോ

അമ്പിളി കുഞ്ഞമ്മ : എന്ത്

ഞാൻ കുഞ്ഞമ്മേടെ കയ്യിന്ന് അടി വാങ്ങുന്നത്. ചട്ടുകം വച്ചല്ലേ തള്ളേ ആ പാവത്തിനെ നിങ്ങൾ തല്ലുന്നത്

എല്ലാവരും ചിരിച്ചു

അമ്പിളി കുഞ്ഞമ്മ : നിന്റെ കൊച്ചച്ചൻ അല്ലെ എങ്ങനെ കിട്ടാതെ ഇരിക്കും

ജിഷമ്മായി : നീ വല്ലതും കഴിച്ചോടാ

ഞാൻ : ഇല്ലാ

ജിഷമ്മായി: എന്നാ വാ ചോറ് തരാം

അത് വഴി പോയ ഷിബുവിനെ അമ്മായി വിളിച്ചു

അവരുടെ അടുത്തായി മേശയിൽ ഞങ്ങൾ ഇരുന്നു

ഞങ്ങൾ ചോറും സാമ്പാറും മാത്രം എടുത്ത് കഴിക്കാൻ തുടങ്ങി

വീണ കുഞ്ഞമ്മ : എടാ ഷിബു

ഷിബു : എന്താ ടീച്ചറെ

വീണ കുഞ്ഞമ്മ : നിനക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമായി എന്നൊക്കെ കേട്ടല്ലോടാ

ഞാൻ ഒന്ന് ചുമച്ചു
ഷിബു ചോറ് ഇറക്കാൻ പറ്റാതെ എന്നെ ഒന്ന് നോക്കി. അവിടെ ഉണ്ടായിരുന്നവർ എല്ലാം ചിരിച്ചു

ഞാൻ പറഞ്ഞു : എന്റെ കുഞ്ഞമ്മേ ആ കുട്ടി കൊള്ളാം എന്ന് മാത്രമേ അവൻ പറഞ്ഞിട്ടൊള്ളു ബാക്കി ഒന്നും ആയിട്ടില്ല. കുഞ്ഞമ്മയോട് അപ്പോഴേക്കും അവളുമ്മാർ കത്തിച്ചോ.

അമ്പിളി കുഞ്ഞമ്മ : ഞങ്ങളോടല്ല അവർ സംസാരിക്കുന്നത് ഇവവന്റെ അമ്മ കേട്ടു ഇവൾ ഞങ്ങളോട് പറഞ്ഞു

ഷീബ ചേച്ചി ഷിബുവിനെ ഒന്ന് ആക്കി : എനിക്ക് ഇഷ്ടായി കുട്ടിനെ. പക്ഷെ ഈ തല തെറിച്ചവനെ ആ കുട്ടിക്ക് ഇഷ്ടപ്പെടണ്ടേ എന്റെ അമ്പിളി ചേച്ചി?

ഷിബു : അമ്മേ അമ്പലം ആയി പോയി അല്ലെ ഞാൻ വേറെ വല്ലതും പറഞ്ഞേനെ

വീണ കുഞ്ഞമ്മ : ഡാ അമ്മോടാണോ ഇങ്ങനെ സംസാരിക്കുന്നെ

ഷിബു : ടീച്ചർ തന്നെ കേട്ടില്ലേ. ബാക്കിയുള്ളോൻ എങ്ങനേലും വഞ്ചി കരക്ക് അടുപ്പിക്കാന്ന് വച്ചാ ഇങ്ങനെ നിരുത്സാഹപെടുത്തണോ?

ജിഷമ്മായി : അപ്പൊ നിനക്ക് ആഗ്രഹം ഉണ്ട് അല്ലെ?

അവിടെ കൂട്ട ചിരി ആയി

ഞാൻ : ഡേയ് മിണ്ടാതെ ഇരുന്നു കഴിച്ചേ നിന്നെ കൊരങ്ങു കളിപ്പിക്കുന്നതാ തള്ളമാർ

അവരോടായി പറഞ്ഞു : ഇന്നേക്ക് ഒരു മാസം ഒള്ളു അവരുടെ ക്ലാസ് തീരാൻ അതിനുള്ളിൽ ഷിബുവിന് അവൾ സെറ്റായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *