ഉത്സവകാലം ഭാഗം – 4

സുധി ചേട്ടൻ : ഇന്നലെ വീണ്ടും തുടങ്ങി വച്ചത് നിങ്ങടെ മോൻ ആണ്. വെറുതെ ഈ പ്രാവശ്യവും തല്ല് വാങ്ങി കൂട്ടാൻ നിക്കല്ലേ
വല്യമ്മാവൻ : തുടങ്ങീട്ടുണ്ടെങ്കി അത് തീർക്കാനും ഞങ്ങക്ക് അറിയാം

സച്ചു എന്നെ ചൂണ്ടി : ഞങ്ങൾ ഇന്നലെ അവിടെ നിന്നപ്പോ അവൻ ആണ് ചൊറിഞ്ഞു വന്നത്

ഞാൻ : ഡാ ഡാ അവിടെ ഉണ്ടായിരുന്നവര് മുഴുവൻ കണ്ടതാ എന്താ ഉണ്ടായത് എന്ന്. ആവശ്യമില്ലാത്തത് പറയാൻ നിക്കല്ലേ വാങ്ങിക്കും നീ

സച്ചു : എന്നാ വാടാ തായോ നീ

എവിടെ നിന്നോ കേറി വന്ന ഷിബു അവന്റെ മുഖത്ത് നോക്കി ഒരെണ്ണം കൊടുത്തു അതോടെ അവിടെ ഉന്തും തള്ളുമായി

അപ്പോഴേക്കും പോലീസുകാർ വന്നു പിടിച്ചു മാറ്റി

എസ് ഐ : എന്താടാ നിനക്കൊക്കെ ഒറ്റ ഒന്ന് പൂരം കാണില്ലാ പറഞ്ഞില്ല എന്ന് വേണ്ട.

എല്ലാവരും ശാന്തരായി അവരുടെ ഇരിപ്പിടത്തിലേക്ക് പോയി കുറച്ച് നേരം ശാന്തരായ ശേഷം എസ് ഐ ചർച്ചയിലേക്ക് കടന്നു ആദ്യം അവരുടെ ഭാഗം പറയാൻ പറഞ്ഞു

സച്ചു വീണ്ടും ഞാൻ ആണ് തുടങ്ങിയത് എന്ന് പറഞ്ഞു.

അപ്പോൾ ഇന്നലെ ഉണ്ടായിരുന്ന പോലീസുകാരൻ : ടാ അവിടെ ഉണ്ടായിരുന്നതാ ഞാനും നീ ഉണ്ടാക്കിയതാ ഇതെല്ലാം ഇനി നീ നുണ പറഞ്ഞാൽ ചന്തി ഞാൻ അടിച്ചു പൊട്ടിക്കും

അതോടെ അവൻ അവിടെ ഇരുന്നു

ഞങ്ങളുടെ സൈഡിൽ നിന്ന് ബാബു ചേട്ടൻ എണീക്കാൻ പോയപ്പോൾ ഞാൻ തടഞ്ഞു

ഞാൻ എസ് ഐയോട് ആയി പറഞ്ഞു : ഇവർക്ക് രണ്ട് പേർക്കും ഇത് വ്യക്തിപരമാണ് അത് അനുവദിച്ചു കൊടുക്കാൻ ആ ദേശക്കാർ ഒഴികെ ആരും തയ്യാറല്ല. കഴിഞ്ഞ കൊല്ലാം ആയാലും ഈ കൊല്ലം ആയാലും തുടങ്ങി വക്കുന്നത് ഇവരാണ് അതിന് വ്യക്തമായ തെളിവുകൾ കഴിഞ്ഞ പ്രാവശ്യം ഞങ്ങൾ ഹാജരാകിട്ടുണ്ട്. ഈ പ്രാവശ്യം നിങ്ങൾ തന്നെ കണ്ടു. ഇനി ഇവർ പ്രശ്നമുണ്ടാക്കിയാൽ. ഇവരുടെ ദേശത്തെ ഉത്സവത്തിൽ പ്രവേശിപ്പിക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല

വല്യമ്മാവൻ : അത് തീരുമാനിക്കാൻ മാത്രം നീ ആയിട്ടില്ലടാ ചെക്കാ ആദ്യം നീ അടുത്ത ഉത്സവം കാണോ എന്ന് നോക്ക്

എസ് ഐ : ഡോ ഡോ വേണ്ടാത്ത ഡയലോഗ്കൾ അടിക്കാൻ നിന്നാൽ അടി വാങ്ങാനെ തനിക്ക് നേരം കാണു

വല്യമ്മാവൻ : നിങ്ങൾ അവരുടെ സൈഡ് അല്ലെ ഞങ്ങൾക്ക് നോക്കി നിക്കാൻ പറ്റുമോ

എസ് ഐ ഉറക്കത്തിൽ : എന്നെ കൊണ്ട് ഒരു സൈഡ് പിടിപ്പിക്കരുത് നീ ഇരിക്കടാ

എസ് ഐ : എല്ലാവരോടും ഒരു കാര്യം പറയാം ഈ തവണ ആരെങ്കിലും ഇടിയുണ്ടാകാൻ പ്ലാൻ ഉണ്ടെങ്കിൽ അവൻ പിന്നെ ഞാൻ നിങ്ങടെ ഏരിയയിൽ ഇരിക്കുന്നിടത്തോളം കാലം എല്ലാ കൊല്ലവും 14 ദിവസവും ഉത്സവം പോയിട്ട് വീട് പോലും കാണില്ല. പിന്നെ ഈ പ്രാവശ്യം നീ ഒക്കെ എങ്ങിനെ ഇണ്ടാകും എന്നൊന്ന് എനിക്ക് നോക്കണം

ഇന്ന് മുതൽ ഞാൻ ആണ് അമ്പലം കമ്മറ്റി ചെയർമാൻ നാളെ കമ്മറ്റി ദേശങ്ങളുടെ ഉത്സവം വരവ് സംബന്ധിച്ച് ഒരു തീരുമാനം പറയും. അതനുസരിച്ചല്ലാതെ ഇവിടെ ഒരു പരിപാടിയും നടക്കില്ല. ഇപ്പോ എല്ലാവർക്കും പോകാം

ഹാളിൽ നിന്ന് എല്ലാവരും വെളിയിൽ ഇറങ്ങി. ബാബു ചേട്ടൻ സതീശനോട് സംസാരിക്കുന്നത് കണ്ട് ഞങ്ങൾ അങ്ങോട്ട് ചെന്നു അപ്പോഴേക്കും സതീശൻ അവിടെ നിന്ന് പോയി

ഷിബു : എന്താ അവനോട്

ബാബു ചേട്ടൻ : ഈ പ്രാവശ്യം അവര് അനങ്ങില്ല അത് സതീശൻ നോക്കിക്കോളും

ഞാൻ : അതെന്താ

അവനോട് നല്ല ഭാഷയിൽ ഞാൻ പറഞ്ഞിട്ടുണ്ട്. കേട്ടില്ലെങ്കി അവന് തന്നെ ആണ് ദോഷം

ഞാൻ എസ് ഐ യുടെ അടുത്തേക്ക് പോയി.

എസ് ഐ : ഇത് സീൻ ആണല്ലോ മോനെ ഉത്സവം അലമ്പാ

ഞാൻ : ഞങ്ങളായിട്ട് ഒനിന്നും പോവില്ല

എസ് ഐ അവന്മാരെ നാളെ സ്റ്റേഷനിൽ വിളിപ്പിച്ചോളാം. ഏതാ നിന്നോട് ചാടിയിരുന്ന ആ കാർന്നോർ

ഞാൻ : എന്റെ വല്യമ്മാവൻ ആണ് ഫാമിലി ഇഷ്യൂ ഉണ്ട് അതിന്റെ ഒരു വാശി അവർ ഇവിടെ കാണിക്കുന്നുണ്ട്

അപ്പോൾ കൂടെ ഉണ്ടാരുന്ന കോൺസ്റ്റബിൾ ഞങ്ങളുടെ നാട്ടുകാരനായ സാബു ചേട്ടൻ : മറ്റേ ഷൊർണൂർ ആക്സിഡന്റ് കേസുമായി ഇന്നലെ സാർ കുറച്ച് കാര്യങ്ങൾ ചോദിച്ചില്ലേ അതിലെ ആ സ്വത്ത്‌ തർക്കം ഇവർ തമ്മിലാ

എസ് ഐ : ഒക്കെ അപ്പോ അയാളെ ഉത്സവം കഴിഞ്ഞു ഒന്ന് പൊക്കിക്കോ അവിടന്ന് തുടങ്ങാം

ഞാൻ : എന്താ സാറേ

എസ് ഐ: ഒന്നുല്ലടോ വെറുതെ ഇന്നലെ പഴേ ഫയലുകൾ തപ്പിയപ്പോൾ ഇയാളുടെ ഫാമിലി ആക്സിഡന്റിന്റെ ഫയൽ കണ്ടു. അമൃത പറഞ്ഞ ഓർമ ഉണ്ടായിരുന്നു അതിനെ പറ്റി ഇവരോട് ഡിസ്‌കസ് ചെയ്തതാ. അപ്പൊ ശരി കാണാം ഇതാരാ

അപ്പോഴാണ് പുറകിലേക്ക് നോക്കുന്നത് ആവണി നില്കുന്നു : ഓഹ് ഇത് എന്റെ അച്ഛന്റെ പെങ്ങടെ മകൾ ആണ് ആവണി

എസ് ഐ : ഇവളോട് പറയട്ടെ കോയമ്പത്തൂർ വിശേഷങ്ങൾ

ഞാൻ പുള്ളിയോട് കൈ കൂപ്പി : ചതിക്കരുത്

അവർ ചിരിച്ചു വണ്ടി എടുത്ത് പോയി

ഞാൻ ആവണിയോട് : നീ എന്തിനാ ഇങ്ങോട്ട് വന്നേ

ആവണി : നിന്നെ പോലീസ് പിടിച്ചെന്ന് കരുതി

ഞാൻ ചിരിച്ചു

ആവണി : എസ് ഐ യുമായി നല്ല കമ്പനി ആണല്ലോ? ഇതെങ്ങനെ

ഞാൻ : ക്‌ളാസിലെ അമൃതയുടെ അമ്മാവൻ ആണ്. ഒന്ന് രണ്ട് പ്രാവശ്യം കോളേജിൽ വച്ചു കണ്ട് സംസാരിച്ചിട്ടുണ്ട്. ഞാനൊരു റാഗിംഗ് കേസ് പറഞ്ഞത് ഓർമയില്ലേ അവളുടെ അമ്മാവൻ

ആവണി : മ്മ് അല്ലാ എന്താ പുള്ളി പറഞ്ഞ കോയമ്പത്തൂർ വിശേഷങ്ങൾ

ഞാൻ : ഏയ്‌ അതൊന്നും ഇല്ലാ. ആ പ്രശ്നങ്ങൾ ഒക്കെ തന്നെ

ആവണി : മ്മ്മ് വിശ്വസിച്ചു

ഞാൻ : അതെന്ന്

അപ്പോഴേക്കും വൈകീട്ടുള്ള കാഴ്ച ശീവേലി തുടങ്ങാറായിരുന്നു. ആവണി ആനപ്പുറത്ത് ആളുകൾ കേറുന്നത് വരെ എന്നെ വിട്ടു മാറാതെ നിന്നു. എല്ലാ ആനപ്പുറത്തും ആളായി എന്ന് കണ്ടപ്പോൾ അവളെന്നോട് ഇനി മോൻ പോയി വളണ്ടിയർ ആയിക്കോ ഞാൻ അവരുടെ കൂടെ കാണും എന്ന് പറഞ്ഞു സ്വാതിയേം കൂട്ടുകാരേം ഒകെ കാണിച്ചു

ഞാൻ ഒന്ന് ചരിച്ചതെ ഒള്ളു. ഞാൻ ഷിബുവിന്റേം ബാക്കി ടീമിന്റേം ഒപ്പം കൂടി മേളക്കാർക്ക് വേണ്ട വെള്ളം ഓക്കെ ഏർപ്പാടാക്കി എല്ലാ കാര്യങ്ങൾക്കും ഞങ്ങൾ മുന്നിലുണ്ടായിരുന്നു. ഇടക്ക് സ്വാതി ഷിബുവിനെ അവർക്കെല്ലാവർക്കും പരിചയപെടുത്തി.ഫുൾ ബിസി ആയപ്പോൾ എന്നിലെ മടിയന് ആനപ്പുറം ആയിരുന്നു ഭേദം എന്ന് തോന്നി. കലാശത്തിന്റെ സമയത്ത് സച്ചുവും ടീമും ഉണ്ടായിരുന്നു എങ്കിലും പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയില്ല പോലീസുകാർ കൂടുതലും ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ സമയം 7 മണി ആയിരുന്നു ദീപാരാധനയ്ക്കായി അമ്മമാരെല്ലാം കുളി കഴിഞ്ഞു വൃത്തിയായി എത്തിയിരുന്നു. സെറ്റുമുണ്ടിലും സാരിയിലും ദാവണിയിലും ഒക്കെ ആയി സാമാന്യം നല്ല കളക്ഷൻ ഞാനും ഷിബുവും കൂടെ എടുത്തു. ദീപാരാധനയുടെ സമയം ഞങ്ങൾ കസിൻസ് എല്ലാം അമ്പലത്തിന്റെ അടുത്തായി ഒത്തു കൂടി

ഞാൻ സ്വാതിയോട് : എടി ഷിബുവിനെ പരിചയ പെടുത്തിയോ

സ്വാതി : അതൊക്കെ നടന്നു. അവക്ക് ചെറിയ ഇളക്കം ഒക്കെ ഉണ്ട് പരിചയ പെടുത്തുന്ന നേരം അവളെന്റെ കൈ പിച്ചി എടുക്കുവാരുന്നു. പക്ഷെ ഒന്നും പറയാനുള്ളത് ഒന്നും ആയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *