ഞാൻ : എന്റെ വീട് ഇവിടാണ് (ഞാൻ ജയൻ കൊച്ചച്ചനെ ചൂണ്ടി കാണിച്ചു) എന്റെ കൊച്ചച്ചൻ ആണ് പുള്ളി. പിന്നെ കൂട്ടുകാർ ആണ് ഈ പ്രശ്നത്തിൽ
എസ് ഐ : നിന്റെ കൂട്ടുകാരും നിന്നെ പോലെ തന്നെ ആണല്ലേ ഒന്ന് പറഞ്ഞാൽ രണ്ടാമത്തേന് അടി ഉത്സവം കഴിയുമ്പോഴേക്കും നിങ്ങളൊക്കെ എനിക്ക് പണി ഉണ്ടാക്കുലോ?
ഞാൻ ഒന്നും മിണ്ടാതെ തല ചൊറിഞ്ഞു നിന്നു
ജയൻ കൊച്ചച്ചൻ: സാർ അവർക്ക് പരാതി ഇല്ലെന്നല്ല പറഞ്ഞെ ആ സ്ഥിതിക്ക് ഇത് ഒഴിവാക്കികൂടെ. ഉത്സവത്തിന് പ്രശ്നമില്ലാതെ നോക്കാൻ നാളെ ദേശക്കാരുടെ ഒരു യോഗം വിളിച്ചിട്ടുണ്ട്. സാറ് കൂടി വന്നാൽ നമുക്ക് വേണ്ടത് പോലെ കാര്യങ്ങൾ തീരുമാനിക്കാം.
എസ് ഐ : ഇത് ഒഴിവാകിയാലും പ്രശനം തീരുന്നില്ലല്ലോ? അവന്മാർ എന്തായാലും കിട്ടിയത് തിരിച്ചു കൊടുക്കാതെ ഇരിക്കില്ല. ആ സതീശൻ എന്ന് പറഞ്ഞവന്റെ കൈക്ക് നല്ല പോലെ പൊട്ടലുണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത്. നാളത്തെ മീറ്റിംഗിൽ ഞാൻ വരാം. ബാക്കി നമുക്ക് അവിടെ വച്ച് തീരുമാനിക്കാം പിന്നെ ഉത്സവത്തിനു കുറച്ചു പോലീസുകാർ കൂടുതൽ കാണും ഒക്കെ. ഈ കേസ് ഒരു പേപ്പറിൽ കെടക്കട്ടെ ഒരു പേടിക്ക്.
എസ് ഐ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിളിപ്പിച്ചു
ഇത് ഇന്നത്തോടെ നിർത്തിക്കോ അല്ലെങ്കി നിങ്ങൾ തമ്മിൽ കൊടുക്കുന്നത് കൂടാതെ ഇവിടെ ഉള്ളവരുടെ കയ്യിൽ നിന്നും എല്ലാവര്ക്കും കിട്ടും. അത് ഇന്ന ദേശത്തുള്ളവർക്ക് എന്ന് നോകീട്ടാകില്ല. പിന്നെ ഈ നിൽക്കുന്ന എല്ലാവരും ഈ ലിസ്റ്റിൽ ഇല്ലാത്ത എന്നാൽ കഴിഞ്ഞ പ്രാവശ്യം തല്ലുണ്ടാക്കിയ ലിസ്റ്റിൽ ഉള്ളവരും മെയിൻ പരിപാടിയുടെ അന്ന് കാലത്ത് സ്റ്റേഷനിൽ എത്തണം. ഞങ്ങളും കുറെ ഉത്സവം ഉണ്ടകിട്ടുള്ളതാണ് തല്ലുണ്ടാകാതെ എങ്ങിനെ ഉത്സവം നടത്തണം എന്ന് ഞങ്ങൾക്ക് നന്നായി അറിയാം കേട്ടല്ലോ? ഇപ്പോ പൊക്കോ എല്ലാരും
എല്ലാവരും എസ് ഐ യുടെ റൂമിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ എസ് ഐ എന്നെ വിളിപ്പിച്ചു ഞാൻ തിരികെ അടുത്തോട്ട ചെന്ന് ഷിബു എന്നെ നോക്കി ഡോറിൽ തന്നെ നിന്നു
എസ് ഐ : കോളേജിലെ ബാക്കി സഹാസങ്ങൾ കൂടി കൊച്ചച്ചനോട് പറയണോ ?
ഞാൻ : ചതിക്കല്ലേ സാറേ.. വീട്ടിലെ നല്ല കുട്ടിയാ
എസ് ഐ ചിരിച്ചു : തോന്നി…പിന്നെ അമൃതയുടെ കാര്യങ്ങളൊക്കെ അറിഞ്ഞല്ലോ അല്ലെ? നിനക്ക് അതിൽ പങ്കുണ്ടോ
ഞാൻ : അയ്യോ! ഇല്ലാ ഇന്ന് ക്‌ളാസിലെ ഫ്രെണ്ട് പറഞ്ഞാ ഞാൻ അറിഞ്ഞത്.
എസ ഐ : മ്മ് എന്തായാലും അവനെ ആ സൂരജിനെ പറ്റി ഒന്ന് അന്വേഷിക്കണം. നിന്റെ സഹായം വേണ്ടി വരും
ഞാൻ : ഓ അതിനെന്താ, പറഞ്ഞാൽ മതി
എസ് ഐ എനിക്ക് ഷേക്ഹാൻഡ് തന്നു : ആ വേറൊരു കാര്യം അവര് രണ്ടും കൽപ്പിച്ചാണ് ഞങ്ങളുടെ ഒരു നോട്ടം മാത്രം ഉണ്ടായിട്ട് കാര്യമില്ല. ഒന്ന് കരുതി ഇരുന്നോ. പ്രത്യകിച്ചു ആ ഷിബു എന്ന് പറഞ്ഞ ചെക്കനോട് പറഞ്ഞോ
എസ് ഐ യോട് ഉത്സവത്തിന്റെ ഇടക്ക് കാണാം എന്ന് പറഞ്ഞു ഇറങ്ങി
ഞങ്ങൾ വെളിയിൽ ഇറങ്ങി നോക്കുമ്പോൾ രണ്ട് ഭാഗത്തെയും ആൾകാർ അവിടെ തന്നെ ഉണ്ട് കൃഷ്ണേട്ടനും ജയൻ കൊച്ചച്ഛനും ആദ്യം ഞങ്ങളോട് പോകാൻ പറഞ്ഞു. എന്റെ കയ്യിൽ നിന്ന് വണ്ടിയുടെ താക്കോൽ വാങ്ങി ബുള്ളറ്റ് എനിക്ക് തന്നു ഷിബുവിനേം കൂട്ടി പോകാൻ പറഞ്ഞു
ഞങ്ങൾ വണ്ടിയിൽ വീട്ടിലേക്ക് തിരിച്ചു
ഞാൻ ഷിബുവിനോട് ചോദിച്ചു : ശരിക്കും കൊടുത്തോ
ഷിബു : നല്ല വൃത്തിക്ക് കൊടുത്തിട്ടുണ്ട് ഇനി എളുപ്പത്തിൽ അവന്മാർ തല പോക്കില്ല ആ സതീശൻ ആണ് ഇതിന്റെ മെയിൻ ആണി അതാ അവനു തന്നെ വച്ചത്
ഞാൻ : അവര് കേസാക്കണ്ട എന്നൊക്കെ പറഞ്ഞിട്ടുണ്ട് . അടുത്ത ആലമ്പിനുള്ള പുറപ്പാടാണെന്ന് തോനുന്നു
ഷിബു : ഹേയ് അവര് ഇനി അനങ്ങില്ല . സതീശനെ കൊണ്ട് പരാതി ഇല്ലാ എന്ന് പറയിച്ചതാ
ഞാൻ : ആര്
ഷിബു : സാക്ഷാൽ ബാബുവേട്ടൻ ന്റെ അമ്മേടെ കെട്ടിയോൻ
ഞാൻ :അങ്ങേര് എങ്ങിനെ ഇതിന്ടെ ഇടയിൽ വന്നു കേറി
ഷിബു : ഞാൻ വെറുതെ കേറി തല്ലിയതല്ല. അവർ എന്റെ അമ്മക്ക് പറഞ്ഞു. അതാ കേറി മേഞ്ഞത്. അവസാനം പിടിച്ചു മാറ്റിയത് നാട്ടുകാർ ആണ്. പോലീസ് വന്നു ആരൊക്കെ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ കേറി നിന്നതാ, സതീശനെ ആശുപത്രിയിൽ കൊണ്ട് പോയത് ഒരു പോലീസുകാരനും മൂപ്പരും കൂടി ആണ്
