ഉത്സവകാലം ഭാഗം – 4 6

ഞാൻ : ഞാനെന്ത് ചെയ്യാനാ കയറി ഇല്ലെങ്കി കൊച്ചച്ചന്റെ കയ്യിന്ന് കിട്ടും. കയറിയതിനു നിങ്ങടെ കയ്യിന്ന് വാങ്ങുന്നു എന്തായാലും കൊണ്ടു

വീണ കുഞ്ഞമ്മ : ആ ഇന്ന് നിനക്ക് കിട്ടാൻ വച്ചിട്ടുണ്ടായിരുന്നു കിട്ടി

ഗീത മേമ : മതി ഒരു പ്രശ്നം കാരണം അല്ലെ. എന്തായാലും സാരമില്ല

അമ്പിളി കുഞ്ഞമ്മ : വൈകുന്നേരം നിന്നെ ആനപ്പുറത്ത് കണ്ടാൽ നിനക്കും കിട്ടും നിന്നെ ആനപ്പുറത് കയറ്റിയ ആൾക്കും കിട്ടും

ഞാൻ : അതിപ്പോ ആ ആൾക്ക് പുത്തരി അല്ലാലോ

അമ്പിളി കുഞ്ഞമ്മ : എന്ത്

ഞാൻ കുഞ്ഞമ്മേടെ കയ്യിന്ന് അടി വാങ്ങുന്നത്. ചട്ടുകം വച്ചല്ലേ തള്ളേ ആ പാവത്തിനെ നിങ്ങൾ തല്ലുന്നത്

എല്ലാവരും ചിരിച്ചു

അമ്പിളി കുഞ്ഞമ്മ : നിന്റെ കൊച്ചച്ചൻ അല്ലെ എങ്ങനെ കിട്ടാതെ ഇരിക്കും

ജിഷമ്മായി : നീ വല്ലതും കഴിച്ചോടാ

ഞാൻ : ഇല്ലാ

ജിഷമ്മായി: എന്നാ വാ ചോറ് തരാം

അത് വഴി പോയ ഷിബുവിനെ അമ്മായി വിളിച്ചു

അവരുടെ അടുത്തായി മേശയിൽ ഞങ്ങൾ ഇരുന്നു

ഞങ്ങൾ ചോറും സാമ്പാറും മാത്രം എടുത്ത് കഴിക്കാൻ തുടങ്ങി

വീണ കുഞ്ഞമ്മ : എടാ ഷിബു

ഷിബു : എന്താ ടീച്ചറെ

വീണ കുഞ്ഞമ്മ : നിനക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമായി എന്നൊക്കെ കേട്ടല്ലോടാ

ഞാൻ ഒന്ന് ചുമച്ചു
ഷിബു ചോറ് ഇറക്കാൻ പറ്റാതെ എന്നെ ഒന്ന് നോക്കി. അവിടെ ഉണ്ടായിരുന്നവർ എല്ലാം ചിരിച്ചു

ഞാൻ പറഞ്ഞു : എന്റെ കുഞ്ഞമ്മേ ആ കുട്ടി കൊള്ളാം എന്ന് മാത്രമേ അവൻ പറഞ്ഞിട്ടൊള്ളു ബാക്കി ഒന്നും ആയിട്ടില്ല. കുഞ്ഞമ്മയോട് അപ്പോഴേക്കും അവളുമ്മാർ കത്തിച്ചോ.

അമ്പിളി കുഞ്ഞമ്മ : ഞങ്ങളോടല്ല അവർ സംസാരിക്കുന്നത് ഇവവന്റെ അമ്മ കേട്ടു ഇവൾ ഞങ്ങളോട് പറഞ്ഞു

ഷീബ ചേച്ചി ഷിബുവിനെ ഒന്ന് ആക്കി : എനിക്ക് ഇഷ്ടായി കുട്ടിനെ. പക്ഷെ ഈ തല തെറിച്ചവനെ ആ കുട്ടിക്ക് ഇഷ്ടപ്പെടണ്ടേ എന്റെ അമ്പിളി ചേച്ചി?

ഷിബു : അമ്മേ അമ്പലം ആയി പോയി അല്ലെ ഞാൻ വേറെ വല്ലതും പറഞ്ഞേനെ

വീണ കുഞ്ഞമ്മ : ഡാ അമ്മോടാണോ ഇങ്ങനെ സംസാരിക്കുന്നെ

ഷിബു : ടീച്ചർ തന്നെ കേട്ടില്ലേ. ബാക്കിയുള്ളോൻ എങ്ങനേലും വഞ്ചി കരക്ക് അടുപ്പിക്കാന്ന് വച്ചാ ഇങ്ങനെ നിരുത്സാഹപെടുത്തണോ?

ജിഷമ്മായി : അപ്പൊ നിനക്ക് ആഗ്രഹം ഉണ്ട് അല്ലെ?

അവിടെ കൂട്ട ചിരി ആയി

ഞാൻ : ഡേയ് മിണ്ടാതെ ഇരുന്നു കഴിച്ചേ നിന്നെ കൊരങ്ങു കളിപ്പിക്കുന്നതാ തള്ളമാർ

അവരോടായി പറഞ്ഞു : ഇന്നേക്ക് ഒരു മാസം ഒള്ളു അവരുടെ ക്ലാസ് തീരാൻ അതിനുള്ളിൽ ഷിബുവിന് അവൾ സെറ്റായിരിക്കും

അമ്പിളി കുഞ്ഞമ്മ ഞങ്ങളെ പിന്താങ്ങി: അതേടാ ഷിബു ഷീബക്ക് നിന്റെ കഴിവ് കാണിച്ചു കൊടുക്കണം

ഷീബ ചേച്ചി : ഇനി നീ എന്നാടാ കണ്ണാ ഒരു കുട്ടീടെ കാര്യം ഇത് പോലെ പറയുന്നേ

ഇത്തവണ ചുമച്ചത് ഷിബു ആയിരുന്നു

അവൻ : ഒരെണ്ണത്തിന്റെ ഹാങ്ങോവർ മാറീട്ടില്ല. അപ്പോഴാ അടുത്തത്
ഷീബ ചേച്ചി : ആ പെണ്ണ് പോയത് നന്നായൊള്ളു.കൃഷ്ണേട്ടന്റെ പെങ്ങടെ മോനുമായി അവളുടെ റൂമിൽ നിന്ന് അവളെ കയ്യോടെ പൊക്കിത്രെ കൃഷ്ണേട്ടൻ. ഉത്സവം കഴിഞ്ഞാൽ രണ്ടാം ദിവസം കല്യാണം ആണ്

ഷിബു : അമ്മേ നാട്ടുകാർ ഓരോന്ന് പറയുന്ന കേട്ട് അത് ഇങ്ങോട്ട് ഇറക്കരുത്. ഞാൻ പറഞ്ഞില്ല എന്ന് വേണ്ട

ഞാൻ വിഷയം മാറ്റി : ഞാൻ കെട്ടുന്നില്ല എന്റെ ഷീബ ചേച്ചി. ഇങ്ങനെ ഫ്രീ ആയി നടക്കണം ഇവരുടെ കാര്യങ്ങൾ ഒക്കെ നോക്കി

ഷീബ ചേച്ചി : അങ്ങനെ പറഞ്ഞാൽ എങ്ങിനാ? ഇവരുടെ കാലം കഴിഞ്ഞാലോ

വീണ കുഞ്ഞമ്മ : അതിന് ഞങ്ങടെ മക്കൾ ഉണ്ട് കണ്ണൻ എന്ന് പറഞ്ഞു ജീവൻ കളയും എല്ലാം

ഷീബ ചേച്ചി: നിങ്ങളും അവന്റെ കൂടാണോ

അമ്പിളി കുഞ്ഞമ്മ : അവനു താല്പര്യം വരുമ്പോ അവൻ പറയട്ടെ അപ്പൊ നോക്കാം

ഞങ്ങൾ കഴിച്ചു എണീറ്റു കൈ കഴുകി. സുധി ചേട്ടൻ ഷിബുവിനെ വിളിച്ചു കൊണ്ട് പോയി. അപ്പോഴേക്കും വീണ കുഞ്ഞമ്മ അങ്ങോട്ട് വന്നു.

ഞാൻ : കൂട്ടുകാരി വന്നപ്പോൾ നമ്മളെ മറന്നു അല്ലെ

കുഞ്ഞമ്മ : പോടാ ഉള്ള കുറച്ച് ദിവസം അവളെ ഞാനൊന്ന് ആസ്വദിക്കട്ടെടാ

ഞാൻ : എന്റെ കാര്യം ഒന്നും പറഞ്ഞു കൊടുക്കല്ലേ കേട്ടോ

കുഞ്ഞമ്മ : പറഞ്ഞാലും കുഴപ്പമില്ല അവക്കും കാണില്ലേ ആഗ്രഹങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *