ഷിബു : ഡാ നമ്മളെ സ്ഥിരം ആനപ്പുറത്താക്കുമോ.
ഞാൻ : കണ്ടിട്ട് അതാണ് പ്ലാൻ എന്ന് തോനുന്നു. ഇന്ന് മീറ്റിംഗ് ഉണ്ടല്ലോ അത് കഴിഞ്ഞു നമുക്ക് തീരുമാനിക്കാം എന്താ വേണ്ടത് എന്ന്.
ഷിബു : മ്മ്
അപ്പോഴാണ് ഞാൻ കഴിഞ്ഞ ദിവസത്തെ കാര്യം ഓർത്തത്
ഞാൻ : ഡാ ഞാൻ കഴിഞ്ഞ ദിവസം കളമെഴുത് പാട്ട് കാണാൻ വന്നപ്പോൾ അശ്വതിയെ കണ്ടിരുന്നു. ഞങ്ങൾ സംസാരിച്ചു
ഷിബു : അപ്പോൾ ആവണി ഉണ്ടാരുന്നില്ലേ
ഞാൻ : ഇല്ലാ അവൾക്ക് ഇന്നലെ ക്ലാസുന് പോകണ്ട കാരണം
ഞാൻ ഷിബുവിനോട് നടന്ന കാര്യങ്ങൾ പറഞ്ഞു
ഷിബു : ഇതിന്റെ ഇടക്ക് ഞാൻ എന്തിനാ ഇത് അറിഞ്ഞിട്ട് വേണം ഞാൻ ആ നികുന്നവളുടെ കയ്യിന്ന് കൊള്ളാൻ. നിന്നെ അവൾ തൊടില്ലാലോ
ഞാൻ : ഇത് വേറെ ആരും അറിയണ്ട നമ്മൾ തന്നെ അറിഞ്ഞാൽ മതി ഇന്ന് അവൾ വന്നിട്ടുണ്ടാകും. വൈകീട്ട് എങ്ങാനും അമ്പലത്തിൽ വരുമ്പോ നീ സംസാരിച്ചാൽ മതി
ഷിബു : മ്മ് നോക്കട്ടെ
അപ്പോൾ ശ്രീകുട്ടിയും ആവണിയും കൂടെ കയ്യിട്ട് അവിടന്നു വെപ്രാളം അടിക്കുന്നത് ഞാൻ കണ്ടു. എന്താ എന്ന് കൈകൊണ്ട് ചോദിച്ചു. അവർ നില്കുന്നതിന്റെ എതിർ വശത്തേക്ക്, ഞങ്ങളുടെ ഇടത്തോട്ട് കൈ ചൂണ്ടി കാണിച്ചു. അവിടെ ക്ഷേത്രമതിലിന്റെ അപ്പുറത്ത് 3 പെൺകുട്ടികളും ഇപ്പുറത് സ്വാതിയും ഉണ്ടായിരുന്നു. ആ പെൺകുട്ടികളിൽ ഒരാൾ ഷിബു നോട്ടമിട്ട ലക്ഷ്മിയും. ഞാൻ ഷിബുവിന് അവളെ കാണിച്ചു കൊടുത്തു.
അവൻ : അളിയാ നീയിത് എന്ത് ഭാവിച്ചാ. ഞാൻ അന്നൊരു തമാശ പറഞ്ഞതാ.
ഞാൻ : ഓരോ താമശയിൽ നിന്നാ എല്ലാം പലതിന്റേം തുടക്കം.
അവൻ : നീ പോയെ അവിടന്ന്
ഞാൻ : എന്താടാ സ്വാതി പറഞ്ഞത് വച്ചു അവൾ നല്ല കുട്ടി ആണ് സെറ്റ് ആകാണെങ്കിൽ ആകട്ടെ.
അവൻ : പോടാ എനിക്ക് പേടിയാ
ഞാൻ : നിന്റെ ഒരു പേടി ഇത് ഞാൻ നോക്കിക്കോളാം നീ ഒന്ന് നിന്ന് തന്നാൽ മതി
അവൻ : അത് വേണോ
ഞാൻ : സെറ്റ് ആക്കി തന്നാൽ നീ അവളെ കെട്ടുമോ
അവൻ : ആ കുട്ടി ഒക്കെ എനിക്ക് ലോട്ടറി അല്ലേടാ നീ നോക്കിയേ കാണാൻ കുഴപ്പം ഇല്ലാ അവൾ പിന്നെ സാഹചര്യം ഒക്കെ ഏകദേശം സെയിം അല്ലെ.
ഞാൻ : അപ്പൊ മിണ്ടാതെ ഇരി ബാക്കി ഞങ്ങൾ നോക്കികോളാം
ഞാൻ ആവണിയേ കൈകാണിച്ചു സ്മിത ചേച്ചി ഷിബുവിനെ വിളിക്കാൻ പറഞ്ഞു
ഞാൻ : ഡാ സ്മിത ചേച്ചി വിളിക്കുന്നു
ഷിബു നോക്കിയപ്പോൾ ചേച്ചി കളിയാക്കി
ഷിബു : പുല്ല് അവളുമ്മാർ ചേച്ചിയോടും പറഞ്ഞോ
ഞാൻ അവരോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു . അവർ സ്വാതിയുടെ അടുത്തോട്ടു പോയി. അവർ കമ്പനി ആയി എല്ലാരും കൂടെ അമ്പലത്തിനു വെളിയിൽ പോകുന്നത് ഞങ്ങൾ കണ്ടു.
മേളം മുറുകി ഏകദേശം കലാശത്തോട് അടുത്തിരുന്നു. കലാശത്തിനായി എഴുന്നള്ളിപ്പ് നടപന്തലിലേക്ക് നീങ്ങി വലിയ കേശവന് ഇരുവശത്തുമായി രണ്ട് ആനകളും പുറകിൽ ബാക്കി രണ്ടും ആയി ഉത്സവം നടപന്തലിൽ എത്തി. ഞങ്ങൾ മേളത്തിന് അനുസരിച് മുകളിൽ ഇരുന്നു താളം പിടിച്ചു. 5 മിനിറ്റ് കലാശം കൊട്ടികയറി ആളുകൾ മേളക്കാർക്ക് ചുറ്റും നിന്ന് തുള്ളുന്നത് ആനപ്പുറത്തെ രസമുള്ള കാഴ്ച ആയി എനിക്ക് തോന്നി. ഒരു മഴപെയ്ത് അവസാനിക്കുന്നു പോലെ മേളം കൊട്ടി നിന്നു. മേളം കഴിഞ്ഞതും വലിയ കേശവൻ ഒഴികെ ഉള്ള ആനകളെ മടക്കി ചമയങ്ങൾ അഴിക്കുന്നിടത് എത്തിച്ചു. ഞങ്ങൾ കുടയും മറ്റു കൈമാറി ആനപ്പുറത്ത് നിന്ന് ഇറങ്ങി. ഇറങ്ങി കഴിഞ്ഞാണ് ഞാൻ വിവരം അറിഞ്ഞത് കാലിന്റെ ഇടക്ക് നല്ല വേദന. അത്രേം നേരം കാൽ രണ്ടും കവച്ചു ഇരുന്നതിന്റെ വേദന ശരിക്ക് ഞാൻ അറിഞ്ഞു. കുറച്ച് നേരത്തേക്ക് ഒന്ന് നല്ല പോലെ നടക്കാൻ ഞാൻ ബുദ്ധിമുട്ടി. ഞങ്ങൾ നേരെ പോയി ക്ഷേത്രകുളത്തിൽ ഇറങ്ങി മുഖവും കയ്യും എല്ലാം കഴുകി ഫ്രഷ് ആയി. മുൻപിലേക്ക് വന്നു. മുൻപിൽ ഗീത മേമ ഉണ്ടായിരുന്നു ഞാൻ അവരെ തിരക്കി മേമ ഭക്ഷണം നൽകുന്ന പന്തലിലേക്ക് ഞങ്ങളെ കൊണ്ട് പോയി അവിടെ കുഞ്ഞമ്മമാരും അമ്മായിയും ഇരിക്കുന്നുണ്ടായിരുന്നു കൂടെ ഷിബുവിന്റെ അമ്മ ഷീബ ചേച്ചിയും ഉണ്ടായിരുന്നു. എന്റെ കവർ ജിഷമ്മായിടെ കയ്യിലുണ്ടായിരുന്നു. ഞാൻ ചെന്ന വഴിക്ക് അമ്പിളി കുഞ്ഞമ്മ ഇടത് കൈക്കും വീണ കുഞ്ഞമ്മ വലത് കൈക്കും ഓരോന്ന് തന്നു. ഷിബു ആ ഗ്യാപ്പിൽ അവിടന്ന് വലിഞ്ഞു.
ജിഷമായി: കൊടുക്കടി അവനു ആനപ്പുറത്ത് കയറിയേക്കുന്നു അവൻ.
