നാമം ഇല്ലാത്തവൾ – 1 Likeഅടിപൊളി  

” ദൂരെ ഒരാൾ ” എന്ന എന്റെ കഥക്ക് ഒപ്പം എഴുതിയ ഒന്നാണ് ഈ കഥ , ഇടണം എന്നുദ്ദേശിച്ച കഥയല്ല, എന്നാൽ കളയാനും തോന്നുന്നില്ല . അതുകൊണ്ട് അവസാനം ഇടാം എന്ന് വെച്ചു… പിന്നെ ❤️ കുറവാണെകിൽ ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ കാണില്ല കേട്ടോ … വേറെ ഒന്നും അല്ല പറഞ്ഞല്ലോ കളയാൻ ഇരുന്ന ഒന്നാണ് ഇത് അപ്പോ നിങ്ങൾക് ഇഷ്ടമായില്ല എങ്കിൽ പിന്നീട് പാർട്ടുകൾ കാണില്ല… അപ്പോ കുടുതൽ ഒന്നും പറയാൻ ഇല്ല സപ്പോർട്ട് ചെയ്യുക, കഥ ഇഷ്ടമായാൽ അഭിപ്രായം പറയണം ❤️❤️

അപ്പോ കഥയിലേക്ക് പോകാം

:എടി പെണ്ണെ കിടന്നു ഉറങ്ങൻ നോക്കിക്കേ, സമയം ദേ 10 ആകുന്നു. മതി കളിച്ചത്..

:ഒന്ന് പോയെ അമ്മ, ഞാൻ എന്റെ അപ്പയോട് കൂടെ അല്ലെ കിടക്കുന്നെ അമ്മക് എന്നാ ഇപ്പോ. അപ്പ ഈ അമ്മക് അസൂയ ആ….

:ഡി എന്റെ കൊച്ചിനെ വല്ലതും പറഞ്ഞാൽ ഉണ്ടലും അഹ്… അപ്പന്റെ പൊന്ന് കിടന്നോടാ…

: ഓ ഇപ്പോ അങ്ങനെ ആയി അല്ലെ ആയിക്കോട്ടെ, ഇനി കെട്ടിപിടിച്ചു കിടക്കാൻ വയ്യേ. അപ്പോ കാണിച്ച തരാം, അഹ് ഹ അല്ലപിന്നെ.. (പെണ്ണ് പിണങ്ങി അല്ലോ ദൈവമേ )

:മോളെ നീ അങ്ങനെ കടുത്ത തീരുമാനം ഒന്നും എടുക്കല്ലേ.. എനിക്ക് ഒരുപാട് പ്ലാൻസ് ഉള്ളതാ. ( അവളുടെ ഇടുപ്പിൽ ഒന്ന് നുള്ളിക്കൊണ്ട് പറഞ്ഞു )

:ചീ എന്തോന്നാ മനുഷ്യ കൊച്ചിന്റെ മുന്നിൽ വച്ചാണോ ഇങ്ങനെ ഒക്കെ..

: ഓ….കൊച്ചു മുൻപിൽ ഉണ്ടന്ന് പറഞ്ഞു പ്രണയിക്കാതെ ഇരിക്കുന്ന 2 എണ്ണം.. നിങ്ങടെ റൊമാൻസ് കണ്ട് കണ്ട് ഇതൊക്കെ ശീലം ആയി എന്റെ അമ്മക്കുട്ടി…

:ദേ പെണ്ണെ നിനക്ക് കുറച്ചു കുടുന്നുണ്ടെ..
: രണ്ടും ഇവിടെ കിടന്നോ. എനിക്ക് വയ്യ അമ്മയുടേം മോളുടേം ഇടയിൽ കിടന്നു ചാകാൻ ഞാൻ പോണേ….

: ഏട്ടാ………… ഒരു നീട്ടിവിളി

(ഞാൻ എണ്ണിറ്റതുപോലെ തന്നെ വന്നു കിടന്നു..)

മീനു :അപ്പാ .. അപ്പ എന്തിനാ ഈ ഡോക്ടറെ പ്രമിച്ചേ വേറെ ആരേം കിട്ടിയിലായിരുന്നോ…

:അതെന്താടി എന്റെ കെട്ടിയോൾക്ക് ഒരു കുഴപ്പം…. അവള് ഈ അപ്പയുടെ സുന്ദരി അല്ലെ…

ആമി :മതി സോപ്പിട്ടത്,, കിടന്നേ നാളെ എനിക്ക് ഡ്യൂട്ടി ഉള്ളതാ..

മീനു : കണ്ടോ അപ്പാ ഇതാ ഞാൻ പറഞ്ഞെ., മൂഷട്ടാ…..! രണ്ടും അപ്പനും അമ്മയും ആണെന്ന് പറയാൻ തന്നെ എനിക്ക് ചമ്മലാ…

ആമി : നീ പോടീ പെണ്ണെ, ഞാൻ എന്റെ കെട്ട്യോൻ ഓട് പലതും പറയും.. പിന്നെ നിനക്ക് എന്തിനാ ചമ്മൽ, എന്താടി ഞങ്ങൾ ക്ക് ഒരു കുറവ് ഏഹ്..

മീനു : ഒരു കുറവും ഇല്ല,, പുതിയ സ്കൂൾ ആയത് കാരണം ഞാൻ എല്ലാർക്കും ഉത്തരം കൊടുത്ത് കൊടുത്ത് മടുത്തുന്നു എന്ന് പറഞ്ഞാൽ മതിയല്ലോ…

: (പകുതി ഉറക്കത്തിൽ നിന്ന് ഞാൻ ചോദിച്ചു ) എന്താടാ എന്റെ പൊന്നിന് പറ്റിയെ അത് പറ ആദ്യം .

മീനു :സ്കൂൾ മീറ്റിങ് വന്നപ്പോ ഉഷ മിസ്സ്‌ ചോദിക്കുവാ, ഏട്ടനും ഏട്ടത്തി ഉം ആണോ എന്ന്.. അവരേം കുറ്റം പറയാൻ ഒക്കില്ല രണ്ടും നവ ദമ്പതികളെ പോലെ അല്ലെ നടക്കുന്നേ…

ആമി : എന്നിട്ട് നീ എന്ത് പറഞ്ഞു അവരോട്.

മീനു : ഹ ഹ ഹാ ഞാൻ പറഞ്ഞു അത് ഏട്ടനും ചേച്ചിയും ആണ് എന്ന്. ചേച്ചിയുടെ കല്യാണം കഴിഞ്ഞെന്നും. ഏട്ടന് തേപ്പ് കിടിയത് കൊണ്ട് കല്യാണം വേണ്ടന് പറഞ്ഞു നടപ്പാ എന്ന്…

: എടി നീ എന്തിനാ മോളെ അങ്ങനെ പറഞ്ഞെ ശേ…. ഞാൻ ഇനി അവരുടെ ഒക്കെ മുഖത്തു എങ്ങനെ നോക്കും.

ആമി : അത് നന്നായി പോയി. നിങ്ങളോട് ഞാൻ എത്ര ആയി പറയുന്നു ആ തടി ഒക്കെ ഒന്ന് വെട്ടി നിർത്താൻ….എന്നിട്ട് പറയെടി മോളെ മിസ്സ്‌ എന്ത് പറഞ്ഞു… (ഓ അവളുടെ ഒരു ആവേശം)
മീനു : പിന്നെ ചോദിച്ചത് മുഴുവൻ അപ്പനെ പറ്റിയ, എന്ത് പറ്റിയതാ…..? വർക്ക്‌ ചെയ്യുവാനോ…? എത്ര വരെ പഠിച്ചു. വീട്ടിൽ ആരേലാം ഉണ്ട്. അങ്ങനെ കുറെ. കൂടുതൽ ചോദിച്ചത് അപ്പയെ പറ്റിയാ. മിസ്സ്‌ ആ മീറ്റിംഗ് യിൽ ഒന്നും അല്ല ശ്രദിച്ചേ അപ്പയെ ആണ് എന്തൊരു നോട്ടം ആയിരുന്നു,. ദൈവമേ സ്വന്തം മോളോട് തന്നെ അപ്പനെ സെറ്റ് ആക്കി തരാൻ പറയുവോ…., എന്നായിരുന്നു എനിക്ക് പേടി.

“ഞാൻ മീനുട്ടിക്ക് മീര യെ കണ്ണ് കൊണ്ട് കാണിച്ചു കൊടുത്ത്. പുള്ളിക്കാരി ആകെ വിളറി വെളുത്തു, നേരത്തെ അങ്ങനെ പറയണ്ടായിരുന്നു എന്ന് തോന്നിക്കാണും.. ഞങ്ങൾ ചിരി കടിച്ചു പിടിച്ചു.”

: ശേ ഞാൻ കണ്ടില്ലലോ. മോളെ ഏതായാലും ഇനി മാറ്റിപറയാൻ ഒന്നും നിൽക്കണ്ട കേട്ടോ അങ്ങനെ നിൽക്കട്ടെ അല്ലേടി പൊണ്ടാട്ടി… ( മുക്കിനു പിടിച്ചു വലിച്ച് ആയിരുന്നു ചോദ്യം. പെണ്ണ് കലിപ്പ് മൂഡ് ഓൺ ആക്കി. എന്റെ കൈ മുതട്ടിമറ്റി )

ആമി : ദേ ഏട്ടാ എനിക്ക് ചൊറിഞ്ഞ് വരുന്നുണ്ടേ. അവളുടെ ഒരു അന്വേഷണം ഞാൻ മാറ്റി കൊടുകാം അവള്ക്..അല്ലേലും എനിക്ക് പണ്ടേ പണവും സമ്പത്തും ഇല്ലാലോ പാവപ്പെട്ട കൃഷിക്കാരന്റ മോളല്ലേ….

: ദേ തുടങ്ങി അവൾ. എടി പണ്ട് ഞാൻ എന്തോ പറഞ്ഞെന്നും പറഞ്ഞു… ദേ…ഡി മോളെ ഡോക്ടർ അനാമിക ശ്രീഹരിക്കു പോസ്സസീവ്നെസ്സ്…(അതും പറഞ്ഞു ഞങ്ങൾ ചിരിക്കാൻ തുടങ്ങി)

മീനു: എന്തോന്നാ ഡോക്ടറെ ഇത്. അങ്ങനെ ആണെങ്കിൽ ക്ലസിൽ ഉള്ള ഫ്രണ്ട്‌സ് എല്ലാം ചോദിച്ചാലോ അപ്പനെ കുറിച്… എല്ലാർക്കും ഇങ്ങേരെകുറിച്ച് അറിഞ്ഞാൽ മതിയായിരുന്നു.. ( അങ്ങനെ മീരയ്ക്ക് ഉള്ള അവസാന ആണിയും മീനൂട്ടി അടിച്ചു കഴിഞ്ഞു )

: ശോ ഈ ഫാൻസ്‌…., നേരത്തെ കെട്ടണ്ടായിരുന്നു….

ആമി : നിങ്ങള് ചവിട്ട് വാങ്ങിക്കാറായി .. ഹോസ്പിറ്റലിൽ ഉലും ഇത് തന്നെ. സിസ്റ്റർമാർക് എലാം മനു സിർനെ കുറിച്ച് അറിഞ്ഞാൽ മതിയല്ലോ.. ക്യൂട്ട് ആൻഡ് കേറിയിങ് ആയ ഒരു ഹുസ്ബൻഡ് നെ കുറിച്ച് അറിയാൻ ആണ് എല്ലാർക്കും താല്പര്യം. അത് എങ്ങനെ പണ്ടും ഇതിലും അപ്പുറം അല്ലായിരുന്നോ. പെണ്ണ് കിടക്കുന്നു എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്…. ( എന്നും പറഞ്ഞു പെണ്ണ് തിരിഞ്ഞുകിടന്നു )
:ഹാ നീ ഇങ്ങനെ ചൂടാവല്ലേ.. അവര് ചുമ്മാ പറയുന്നത് അല്ലേടി എന്റെ പൊന്നു ഇങ്ങ് വന്നേ ഏട്ടൻ ചോദിക്കട്ടെ..! ( അവളുടെ പിൻ കഴുത്തിൽ ഒരു മുത്തം ഇട്ട് കൊണ്ട് പെണ്ണ് ഒന്ന് പിടഞ്ഞു )

മീനു : അതെ ഒരു പാവം കൊച് ഇവിടെ കിടപ്പുണ്ട് ആ ബോധം വേണം രണ്ടിനും (അവളുടെ ശബ്ദം ആണ് ഞങ്ങളെ ഉണർത്തിയത് പെട്ടെന്നു തിരിഞ്ഞ് കിടന്ന മീരയെ കണ്ട് ഞങ്ങൾ ഒന്ന് ചിരിച്ചു. കിട്ടി അപ്പോ തന്നെ കൈയിൽ ഒരു അടി )

ആമി : നീ പോയി കിടന്നേ.. പോ..പോയി ഉറങ്ങൻ നോക്ക്…ചെല്ല്…..

മീനു: അയ്യടാ രണ്ടിനെയും റൊമാൻസ് ഒന്നും ഇന്ന് നടക്കില്ല ഞാൻ ഇന്ന് ഇവിടെ ആണ് കിടക്കുന്നേ,അത് കൊണ്ട് മക്കള് മര്യാദയ്ക്ക് കിടന്നോണം…

“ആമി എന്നെ നോക്കി അവളോട് റൂമിൽ പോകാൻ പറയാൻ കണ്ണ് കൊണ്ട് കാണിക്കുന്നു എനിക്ക് ആണെങ്കിൽ ചിരി വന്നിട്ട്.. കല്യാണം കഴിഞ്ഞിട്ട് ഇത്ര കൊല്ലം ആയിട്ടും എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ കിടക്കാതെ പുള്ളികാരിക് ഉറക്കം വരില്ല.. അതാണ്”

Leave a Reply

Your email address will not be published. Required fields are marked *