ലിവിംഗ് ടുഗെതർ Like

കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ ടൗൺലേക്ക് വന്നതായിരുന്നു ഞാനും അലിയും. പലചരക്ക് സാധനങ്ങൾ പിക്കപ്പിലേക്ക് കയറ്റി കൊണ്ടിരിക്കുമ്പോൾ ആണ്‌ പിന്നിൽ നിന്ന് ആ വിളി കേൾക്കുന്നത്.

“ഡാ പരട്ടകളെ …”

ഞാനും അലിയും തിരിഞ്ഞു നോക്കി. സുഹാന ആയിരുന്നു അത്.

” നിയൊക്കെ ഇപ്പോഴും ഒത്ത് ആണോ നടപ്പ് ”

കുറെ നാളുകൾക്ക് ശേഷം അവളെ കണ്ടതിൽ ഉള്ള സന്തോഷം ഞങ്ങളുടെ രണ്ടുപേരുടെയും മുഖത്ത് പ്രേകടം ആയിരുന്നു.

” നീ ഇതെവിടെ പോയിരുന്നു ”

ഞങ്ങൾ രണ്ടുപേരും ഒരേ സ്വരത്തിൽ ചോദിച്ചു.

“ചെറിയ ഒരു ഷോപ്പിംഗ് ……… നിങ്ങളെ രണ്ടുപേരെയും പിന്നെ ആ ഭാഗത്തൊന്നും പിന്നീട് കണ്ടില്ലല്ലോ ”

” അങ്ങോട്ട് വന്നിട്ട് എന്തിനാ”

” നിങ്ങൾ ഇപ്പോൾ എന്താ പരുപാടി ”

” ഒന്നും ഇല്ല ഇതൊക്കെ തന്നെ……. നിന്റെ വിശേഷങ്ങൾ പറ ”

” ഡാ അടുത്ത മാസം എന്റെ കല്യാണം ആണ്‌ ”

” ആഹാ ഫ്രഷ് ഫ്രഷ്………. നീ അന്ന് കുറെ ഡയലോഗ് ഒക്കെ അടിച്ചിട്ട് …………….. ഇപ്പോൾ എന്ത് പറ്റി ”

അവൾ ജീവനില്ലാത്ത ഒരു ചിരി ചിരിച്ചു.

” ഡി നിന്റെ സമ്മതത്തോടെ തന്നെ ഈ കല്യാണം ”

” ആ…ട എനിക്ക് മുൻപേ പരിജയം ഉണ്ട് ”

അവൾ അങ്ങനെ പറഞ്ഞങ്കിലും അവൾക്ക് വലിയ സന്തോഷം ഒന്നും ഇല്ലെന്ന് എനിക്ക് മനസിലായി

“”””സുഹാന!!””””

ഞങ്ങൾ സംസാരിച്ചു കൊണ്ടുനിന്നപ്പോൾ ആരോ അവളെ വിളിച്ചു.

” ഡാ എന്നെ വിളിക്കുന്നു …… ഞാൻ പോട്ടെ ………. കല്യാണത്തിന് വരണേയ് ”

അവൾ നമ്മുടെ അടുത്ത് നിന്ന് വളരെ വേഗത്തിൽ നടന്നകന്നു.

ഞാനും അലിയും പരസ്പരം ഒന്ന് നോക്കി. എന്നിട്ട് ഞങ്ങളുടെ പണി തുടർന്നു. സാധനകൾ എല്ലാം വണ്ടിയിൽ കയറ്റിയ ശേഷം . ഞങ്ങൾ അവിടെ നിന്നും തിരിച്ചു.
പിക്കപ്പ് ടൗൺലിലെ തിരക്കുകൾ കടന്നപ്പോൾ അലി എന്നോട് ചോദിച്ചു

” ഒടുവിൽ അവളെ നമുക്ക് രണ്ടുപേർക്കും കിട്ടിയില്ല അല്ലെ ”

“നീ എന്താ അവളെ എനിക്ക് വിട്ടുതരാതിരുന്നത്.”

” വിട്ടുതന്നിരുന്നെങ്കിൽ നീ അവളെ കെട്ടുമായിരുന്നോ………. ഒന്ന് പോടെ ……. അവൾ ഒടുക്കം ഒരു ദിവസം ഇതുപോലെ എന്റെ കല്യാണം ആണെന്നും പറഞ്ഞു വന്ന് നിന്നേനെ ”

” ഒന്ന് ട്രൈ ചെയ്തു നോക്കാമായിരുന്നല്ലോ ”

” അപ്പോൾ നിനക്ക് അവളെ എനിക്ക് എനിക്ക് വിട്ടു തന്നുകൂടായിരുന്നോ ”

” നമ്മളുടെ രണ്ടുപേരുടെയും ഇഷ്ട്ടങ്ങൾ എല്ലാം ഒരുപോലെ ആയിരുന്നല്ലോ.. നിനക്ക് ഇഷ്ടപെട്ട മൂവി എനിക്കും ഇഷ്ട്ടം ആകാറുണ്ടല്ലോ. കാർ, ബൈക്ക്, ഫിലിം സ്റ്റാർസ് അങ്ങനെ എല്ലാം….. അപ്പോൾ നീ ഇഷ്ട്ടപെട്ട പെണ്ണിനോട്‌ എനിക്കും പ്രണയം തോന്നുന്നത് സ്വാഭാവികം അല്ലെ ”

” ആ പോട്ടെ ………. നമ്മൾ മാറുന്നതിലും നല്ലത് അവൾ നമ്മളിൽ ഒരാളെ സെലക്ട്‌ ചെയ്യുന്നത് ആയിരുന്നില്ലേ …അത് അവളുടെ ചോയ്സ് ആണെന്ന് ആശ്വസിക്കാമായിരുന്നല്ലോ … അവൾ അത് ചെയ്തില്ല ”

” നീ അത് വീട് ……. കഴിഞ്ഞത് കഴിഞ്ഞു ”

ഞങ്ങൾ അലിയുടെ വീട്ടിൽ എത്തുമ്പോൾ എന്റെ മാമാ അവിടെ എന്നെയും കത്ത് നിൽപ്പുണ്ടായിരുന്നു. ഞാൻ പിക്കപ്പിൽ നിന്നും ഇറങ്ങി മാമയുടെ അടുത്തേക്ക് നടന്നു.

“അൻവരെ നീ ഇവന്റെ കൂടെ ഇങ്ങനെ കറങ്ങി നടക്കാൻ തന്നെ തീരുമാനിച്ചോ ”

ഞാൻ ഒന്നും മിണ്ടിയില്ല. മാമാ തുടർന്നു

” ഞാൻ അവസാനം ആയിട്ട് ഒരുകാര്യം നിന്നോട് പറയുകയാ. നീ അത് ചെയ്യണം ”

” എന്താ മാമാ ”

” ഞാൻ ആ ഷാജിയോട് പറഞ്ഞ് നിനക്ക് ഒരു വിസ റെഡി ആക്കിയിട്ടുണ്ട് …. ഓഫ്‌ഷോറിലെക്കാ …… ആറു മാസം കൂടുമ്പോൾ നാട്ടിൽ വരാം പിന്നെ നല്ല ശമ്പളവും ”

” മാമാ ഞാൻ ഇവിടെത്തന്നെ എന്തെങ്കിലും ചെയ്തു ജീവിച്ചോളാം ”

” നിന്നെ നിന്റെ തന്തയും തള്ളയും ഉപേക്ഷിച്ചു പോയപ്പോൾ ഞാൻ നിന്നെ എന്റെ വീട്ടിലേക്ക് കൊണ്ടുവന്നത് നീ ഒരു ആൺകുട്ടി ആയത് കൊണ്ട് മാത്രം ആണ്…. ഭാവിയിൽ നിന്നെക്കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടാവും എന്ന് വിചാരിച്ചു തന്നെയാ ഞാൻ നിന്നെ വളർത്തിയത് ……. ഇങ്ങനെ പോയാൽ നിനക്ക് നിന്റെ കാര്യം കാണാൻ പോലും ആരോടെങ്കിലും ഇരക്കേണ്ടി വരുമല്ലോടാ……….. ഇവന്റെ കൂടെ ഇവിടെ കിടന്ന് കറങ്ങാതെ എങ്ങോട്ടെങ്കിലും രക്ഷപെടാൻ നോക്ക് “
” മാമാ…… ഞാൻ ”

” നീ ഒന്നും പറയണ്ട അടുത്ത ആഴ്ച ഒരു ഇന്റർവ്യൂ ഉണ്ട് നീ അത് അറ്റൻഡ് ചെയ്താൽ മാത്രം മതി ”

പിന്നെയും എന്തെക്കെയോ ഉപദേശിച്ചശേഷം മാമാ അവിടെന്ന് പോയി. ഞാൻ അലിയുടെ അടുത്തേക്ക് നടന്നു.

” എന്തടാ അയാൾ നിന്നെ വളർത്തിയ കണക്ക് ഒക്കെ പറയുന്നത് കേട്ടല്ലോ ”

” ഹാ അത് ഞാൻ പറയാം ”

ഞാൻ പിക്കപ്പിൽ നിന്നും സാധനങ്ങൾ ഇറക്കി കടയ്ക്ക് സൈഡ്ലേക്ക് വെക്കാൻ തുടങ്ങി. അലിയും എന്നോടൊപ്പം കൂടി.

സാധനങ്ങൾ എല്ലാം ഇറക്കി കഴിഞ്ഞപ്പോൾ അലി പിക്കപ്പിൽ കയറികൊണ്ട് പറഞ്ഞു.

” ഡാ ഞാൻ വണ്ടി കൊണ്ട് ഇട്ടിട്ട് വരാം നീ കട നോക്കിക്കോ ”

കടയിലെ സ്ഥിരം പറ്റുകാർ വന്നതല്ലാതെ എനിക്ക് പിന്നെ പ്രേതേകിച്ച് പണി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സാധനങ്ങൾ തിരിഞ്ഞു വെക്കുമ്പോൾ എന്റെ ഫോൺ റിങ് ചെയ്തു .

” ഹലോ ”

” ഹലോ… അൻവർ അല്ലെ ”

” അതെ ഇത്‌ ആരാ ”

“ഞാൻ ഷാജി ആണ്‌ ”

” ഹാ ഷാജി ഇക്ക പറ ”

” നിന്റെ പാസ്പോർട്ട്‌ ഡീറ്റെയിൽസ് ഒന്ന് സെന്റ് ചെയ് …. നിന്റെ മാമാ തന്ന ബയോയിൽ അതൊന്നും ഇല്ല ”

” ഇക്ക എനിക്ക് താല്പര്യം ഇല്ല ഞാൻ ഇപ്പോൾ ഇവിടെ നിന്ന് മാറിയാൽ ശെരി ആവില്ല ”

” നീ എന്ത് മണ്ടത്തരം ആണ്‌ ഈ പറയുന്നത് ……. ഡാ നല്ല കമ്പനിആണ്‌….. ഇങ്ങനെ ഒരവസരം ഇനി കിട്ടുമെന്ന് വിചാരിക്കണ്ട….. ഓഫ്‌ഷോർ ആണ്‌ ഫുഡും തമാസവും എല്ലാം കമ്പനി ആണ്‌… ആറു മാസം കൂടുമ്പോൾ നാട്ടിൽ വരാം …. ഇപ്പോൾ നല്ല ലേബർ ഷോർട്ട്എജ് ഉള്ളത് കൊണ്ട ഇപ്പോൾ ഇങ്ങനെ ഒരവസരം കിട്ടിയത് ”

ഷാജി ഇക്ക കമ്പനിയെ കുറിച്ചും ജോലിയുടെ സ്വഭാവത്തെ കുറിച്ചും കുറെ നേരം സംസാരിച്ചു.

കുറച്ചു വൈകിയാണ് അലി തിരിച്ചു വന്നത് .
” ഡാ ആ മൈരൻ പറയുകയാ ഇനി പെട്രോൾ അടിച്ചു തന്നാൽ പോരാ വണ്ടി വാടക കൂടി കൊടുക്കണം എന്ന് ”

” എന്താ എന്താടാ പറഞ്ഞേ ”

” നീ ഇവിടെ ഒന്നും ഇല്ലേ കോപ്പേ … അവിടെ വെറുതെ കിടക്കുന്ന വണ്ടിയ നിങ്ങളുടെ ആവിശ്യത്തിന് എടുത്തോ വണ്ടി ഒന്ന് അനങ്ങുക എങ്കിലും ചെയ്യുമല്ലോ എന്ന് പറഞ്ഞു താക്കോൽ തന്ന തോമസ് ചേട്ടന് ഇപ്പോൾ വണ്ടി വാടക വേണം എന്ന് …….. ഇനി ഇപ്പോൾ വണ്ടി വാടക കൂടി കൊടുത്താൽ ഒന്നും നടക്കില്ല.. … വണ്ടിക്കൂലിയും ഡെയിലി ഉള്ള ഡാമേജും കഴിഞ്ഞു മാർക്കറ്റ് റേറ്റിൽ സാധനം വിക്കാൻ പറ്റത്തില്ല… ”

” മ്മ്മ് മ്മ് ”

” എന്ത് മ്മ്മ് ഞാൻ വന്നപ്പോൾ തൊട്ട് ശ്രെദ്ധിക്കുന്നതാ നീ എന്താ ഈ ആലോചിക്കുന്നത്…….. നിന്നെ അങ്ങേര് വല്ലതും പറഞ്ഞോ…………. നീ പറ അയാൾ എന്തിനാ വന്നത് ”

” എന്നെ ആരും ഒന്നും പറഞ്ഞില്ല ”

” പിന്നെന്താ നീ ഇങ്ങനെ ഇരിക്കുന്നെ ”

Leave a Reply

Your email address will not be published. Required fields are marked *