അക്ഷയം – 3 1

നീ നമ്മുടെ പ്രായം തന്നെ നോക്ക് ഞാൻ നിന്നെക്കാളും രണ്ട് വയസിനു മുത്തതല്ലെടാ

കുറച്ചുകാലം കഴിഞ്ഞ് ആരെങ്കിലും ഇതറിഞ്ഞ

അനിയന്റെ പ്രായം ഉള്ളവനെ പ്രേമിച്ചു എന്ന ചിത്തപ്പേര് വരുന്നത് എനിക്കാണ്

അത് പോട്ടെ നമ്മൾ രണ്ട് മതമല്ലേടാ

ഇനിപ്പോ തന്നെ നമ്മൾ രണ്ടും പ്രേമിച്ചന്ന് തന്നെയിരിക്കട്ടെ

കല്യാണ പ്രായം ആവുമ്പോ നിനക്ക് എന്നെ കെട്ടാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ
അന്ന് നമുക്ക് ഈ മതം ഒരു പ്രശ്നം ആകും

അതോണ്ട് നമുക്ക് ഇപ്പോഴത്തെ പോലെ നല്ല കൂട്ടുകാരായിട്ടിരിക്കാം ഇല്ലെങ്കിൽ വേണ്ട നല്ല ചേച്ചിയും അനിയനുമായിരിക്കാം

ഓക്കേ????””

ഇപ്പൊ അവളുടെ കരച്ചിലൊക്കെ മാറി ഒരു ചെറു പുഞ്ചിരിയൊക്കെ വന്നിട്ടുണ്ട്

എന്റെ മറുപടി എന്താണെന്നറിയാൻ അവളെന്റെ മുഖത്തേക്ക് ഉറ്റുനോക്കിയിരിക്കുകയായിരുന്നു

എനിക്ക് കരച്ചിൽ വരുന്നുണ്ടെങ്കിലും കരയരുത് കരയരുത് എന്ന് ഞാൻ മനസിലെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു

എന്തൊക്കെ പോയാലും ആറ്റിട്യൂട് കൈവിടരുത് എന്നൊരു തോന്നൽ

എന്നാലും ഇവൾ ഈ സമയം കൊണ്ട് ഇത്രേം ചിന്തിച്ചു കൂട്ടിയോ!!!!!!!

“ഡാ പിന്നെ ഒരു കാര്യം കൂടിയുണ്ട് എനിക്കൊരാളെ ഇഷ്ടമാണ്

നിന്നെക്കൊണ്ട് മാത്രമേ പുള്ളിനെ എനിക്ക് സെറ്റാക്കി തരാൻ പറ്റു

നീ എന്നെ ഹെല്പ് ചെയ്യുമോ???

അവളെന്നെ സംശയഭാവത്തിൽ നോക്കി ചോദിച്ചു

“”ആരെ

ആരെണ് നിനക്കിഷ്ടം????””

അവളോട് തിരിച്ചു ചോദിക്കുമ്പോൾ എന്റെ തൊണ്ട ഇടറിയ കൊണ്ടായിരുന്നു എന്ന് തോന്നുന്നു ശബ്ദം ഒന്നും ശെരിക്കും പുറത്തേക്ക് വന്നില്ല….

എങ്കിലും ഞാൻ ചോദിച്ചത് എന്താണെന്ന് അവൾക് മനസിലായി
“ആദർശ് ശങ്കർ

അതായത് നിന്റെ ചേട്ടൻ……….”

അതും കൂടി കേട്ടതും എന്റെ കണ്ണൊക്കെ നിറഞ്ഞു

കടിച്ചുപിടിച്ചു നിന്ന ഞാൻ കരയാൻ തുടങ്ങി

അവൾ എന്നെ ഇഷ്ടമല്ല എന്ന് പറയും എന്ന് ഞാൻ മുൻപേ പ്രതീക്ഷിച്ചിരുന്നു

പക്ഷെ അവളെന്നെ ഒരനിയനെ പോലെയാണ് കാണുന്നതെന്ന് പറഞ്ഞത് എനിക്ക് വല്ലാത്തൊരു ഷോക്ക് ആയിരുന്നു

പോരാത്തതിന് ഞാൻ അവൾക്കെന്റെ ചേട്ടനെ സെറ്റാക്കി കൊടുക്കണം പോലും

അതുടെ ഓർത്തപ്പോൾ സങ്കടം ഒന്നുടെ കൂടി

പെട്ടെന്നാണ് ദൂരെ നിന്ന് എന്റെ വണ്ടിയുടെ സൗണ്ട് ഞാൻ കേട്ടത്

ആ ശബ്ദം അടുത്തെത്തിയതും ഞാൻ ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് ഓടി

അഖിൽ വണ്ടി സ്റ്റാൻഡിൽ വച്ചിട്ടിറങ്ങിയതും

ഞാൻ ചാടി വണ്ടിയിൽ കയറി

താക്കോൽ തിരിച്ചു

“എന്താടാ അച്ചു എന്നപറ്റി????”

എന്റെ വെപ്രാളം കണ്ടതും അഖിൽ ചോദിച്ചു

തിരിച്ചൊന്നും പറയാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ നേരെ വണ്ടി തിരിച്ചു പായിച്ചു

പുറകിൽ നിന്ന് റിയ വിളിച്ചെങ്കിലും അത് കേൾക്കാത്തത് പോലെ ഞാൻ വണ്ടി ഓടിച്ചു പോയി
ഞാൻ കരഞ്ഞോണ്ടാണ് വണ്ടിയൊടിച്ചത് വല്ലാത്ത സങ്കടം……

ഞാൻ വണ്ടിയൊടിച്ചു വീടിന്റെ മുറ്റത്ത് കൊണ്ടുപോയി വെച്ച് നേരെ റൂമിലേക്കോടി

കട്ടിലിൽ പോയി കിടന്നു

അമ്മയും ചേട്ടനും ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ വിളിച്ചെങ്കിലും ഞാൻ റൂമിന് പുറത്തേക്കിറങ്ങിയില്ല…..

ആ കിടപ്പ് കുറെ നേരം കിടന്നു പിന്നെ ഞാനുറങ്ങി പോയി

“”അച്ചുട്ടാ മോനെ വാ എഴുന്നേൽക്ക് വാ നമുക്ക് പോന്നുന്റെ വീട്ടിൽ പോവാം “”

അമ്മ വന്ന് തട്ടിവിളിച്ചപ്പോഴാണ് ഞാൻ ഉറക്കത്തിൽ നിന്നെഴുന്നേറ്റത്

ഉറക്കത്തിൽ നിന്ന് എഴുന്നേറ്റതും ഞാൻ ആകെ കിളിയായി പോയി

ആകെ മൊത്തം ഒരു ശൂന്യത

ഞാൻ കണ്ടത് മൊത്തം സ്വപ്നമായിരുന്നോ

അതോ സത്യമാണോ ഒന്നും മനസിലാവണില്ലല്ലോ

“അയ്യോ എന്നപറ്റി അച്ചൂട്ടാ മോന്ത വല്ലാതിരിക്കുന്നത് ????”

കട്ടിലിൽ കിടന്ന് അന്തംവിട്ട് നോക്കുന്ന എന്നോട് അമ്മ ചോദിച്ചു

കമിഴ്ന്നു കിടന്നത് കാരണം എഴുന്നേറ്റ് വന്നപ്പോഴാണ് എന്റെ മുഖം അമ്മ കണ്ടത്

കണ്ടതൊന്നും സ്വപ്നം അല്ല എന്ന് കുറച്ചു നേരം അങ്ങനെ ഇരുന്നപ്പോഴാണ് എനിക്ക് മനസിലായത്

“അച്ചുട്ടാ എന്ത് പറ്റി മുഖത്തിന് ഒരു വിഷമം പോലെ “
ഞാനൊന്നും മിണ്ടാതിരിക്കുന്നത് കണ്ടതും അമ്മ പിന്നെയും ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *