ടീച്ചർ മുതൽ ക്ലാസ്സിലെ എല്ലാവരും എന്നെ അത്ഭുതത്തോടെ നോക്കുന്നത് ഞാൻ കണ്ടു
ടീച്ചർ പഠിപ്പിക്കാൻ തുടങ്ങി
ആദ്യമായിട്ടാണ് ഞാൻ ഇത്രേം കാര്യമായിട്ട് ഞാൻ ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുന്നത് കൂടെ ഇരിക്കുന്നവന്മാർ
തനി പഠിപ്പികളായത് കൊണ്ട് അവന്മാർ ഒന്നും മിണ്ടുന്നില്ല ആ എന്തായാലും ഇങ്ങനെ തന്നെ തുടരാൻ ഞാൻ തീരുമാനിച്ചു അല്ലേൽ അവന്മാരുടെ കളിയാക്കലുകളെകാൾ ഭേദം ടീച്ചറിന്റെ പഠിപ്പിക്കലാണ്
ആദ്യത്തെ രണ്ട് പീരീഡ് കഴിഞ്ഞുള്ള ഇന്റർവെൽ ആയതും അവന്മാരുടെ കണ്ണിൽ പെടാതെ ഞാൻ ക്ലാസ്സിൽ നിന്നിറങ്ങി
അവന്മാരുടെ കണ്ണിൽ പെട്ടാൽ ചെലപ്പോ എന്നെ കളിയാക്കി കൊല്ലും
ക്ലാസ്സിൽ നിന്നിറങ്ങി ഞാൻ പോയി നിന്നത് ഡെയിനിങ് ഹാളിന്റെ സൈഡിലെ സൈഡിലാണ്
അവിടെന്ന് നോക്കിയാൽ ഹയർ സെക്കന്ററി ക്ലാസുകൾ കാണാം
ചുമ്മാ അങ്ങോട്ട് നോക്കി നിന്നതും ഞാൻ നേരത്തെ കാണാൻ ഒരുപാട് ആഗ്രഹിച്ചതും എന്നാൽ ഇപ്പൊ കാണാൻ ഒട്ടും താല്പര്യം ഇല്ലാത്ത ആ മുഖം ഞാൻ കണ്ടു
റിയ…
എന്തോ എനിക്ക് വല്ലാത്ത സങ്കടം കുറ്റബോധം ഉള്ളിൽ കിടക്കുന്നതു കൊണ്ടാണോ
അധികനേരം അവളെയും നോക്കിക്കൊണ്ട് നിൽക്കാനുള്ള ത്രാണിയില്ലാത്തത് കൊണ്ട് ഞാൻ അവിടെന്നിന്നും തിരിച്ചു ക്ലാസ്സിലേക്ക് തന്നെ പോന്നു
ക്ലാസ്സിൽ എത്തിയതും ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു
പിന്നെയും സമയം കടന്നു പോയി ഉച്ചത്തെ ഇന്റർവെല്ലും അവന്മാരുടെ കണ്ണിൽ പെടാതെ രക്ഷപെട്ടു എങ്കിലും
വൈകുന്നേരം അവന്മാരെന്നെ വട്ടം പിടിച്ചു
“ഡാ നാറി നീ എന്ന ഞങ്ങടെടുതെന്ന് ഒഴിഞ്ഞു മാറിനടക്കണത് രാവിലെ തൊട്ട് ഞങ്ങൾ ശ്രദ്ധിക്കുന്നതാ നീ കാര്യം പറ….”
അഖിൽ എന്നെ തടഞ്ഞു നിർത്തിക്കൊണ്ട് പറഞ്ഞു
“ഏയ്യ് ഒന്നുല്ലടാ ഞാൻ ചുമ്മാ ഫ്രണ്ട്ബെഞ്ചിൽ പോയിരുന്നതാ ”
ഞാൻ ചമ്മിയ മോന്തയോടെ പറഞ്ഞു….
“നിനക്ക് ഞങ്ങളോട് എന്തെങ്കിലും പ്രശ്നം ഉണ്ടോ??”
“എനിക്കെന്ത് പ്രശ്നം
എടാ ഞാൻ ചുമ്മാ നിങ്ങളെ കളിപ്പിക്കാൻ വേണ്ടി ഒഴിഞ്ഞുമാറി നടന്നതാ…..”
“മം അങ്ങനാണേൽ നിനക്ക് കൊള്ളാം
അല്ലടാ നീ എന്ന അമ്പലത്തിൽ വെച്ച് ഒന്നും മിണ്ടാതെ പോയത്????”
അഖിൽ പെട്ടെന്ന് എന്തോ ഓർത്തത് പോലെ ചോദിച്ചു..
“എടാ അത് പിന്നെ മാമന്റെ വിട്ടിൽ പോണരുന്നു
അതോണ്ടാ പെട്ടെന്ന് പോയത്….”
ഒന്ന് പരുങ്ങിയെങ്കിലും ഞാൻ പറഞ്ഞൊപ്പിച്ചു…….
അപ്പോഴാണ് എട്ടാം ക്ലാസ്സിന്റെ സൈഡിലെ മിതിലിന്റെ പറ്റെനിന്ന് രേഷ്മയും അനഘയും വിളിക്കുന്നത് കേട്ടത്
അത് കേട്ടതും കൂടുതലൊന്നും ചോദിക്കാതെ അവന്മാര് പെൺപിള്ളേരുടെ പിറകെ പോയി
വൈകുന്നേരം ക്ലാസ്സ് വിട്ടതും ഞാൻ ആദ്യം തന്നെ വീട്ടിലേക്ക് ഓടി
സാധാരണ 4.30 കഴിയാതെ വീട്ടിൽ പോകാത്ത ഞാൻ
ഇന്ന് ആദ്യമേ വീട്ടിലേക്കോടി
ഇനിയും അവിടെ നിന്നാൽ വൈകും വൈകിയാൽ ചിലപ്പോ റിയയെ കാണും അതിനെനിക്ക് താല്പര്യം ഇല്ലാത്തത് കൊണ്ടാണ് ഞാൻ നേരത്തെ പോവാൻ തീരുമാനിച്ചത്
ഞാൻ എന്നെക്കൊണ്ടാവുന്ന സ്പീഡിൽ വീട്ടിലേക്ക് നടന്നു
ഞാൻ നടന്നു നടന്ന് ഒരു മതിലിന്റെ സൈഡിൽ നിന്ന് ആരോ എന്റെ മുന്നിലേക്ക് ചാടി
പെട്ടെന്നെന്തോ മുന്നിലേക്ക് വന്നതും ഞാനൊന്ന് പകച്ചു പോയി
സൂക്ഷിച്ചു നോക്കിയതും റിയയാണ് എന്റെ മുന്നിലേക്ക് ചാടിയതെന്നെനിക്ക് മനസിലായി
അതവളാണ് എന്ന് മനസിലായതും മുഖത്തു നോക്കാൻ ഒരു മടി
“മൂന്നാല് ദിവസമായിട്ട് മോൻ എവിടാരുന്നു???”
റിയ ചിരിച്ചോണ്ട് ചോദിച്ചു
“ഞാൻ ഞാൻ
സോറി ചേച്ചി എനിക്ക് നിന്നെ അല്ല ചേച്ചീനെ വല്യ ഇഷ്ടമായിരുന്നു അതോണ്ടാ അന്ന് ഞാൻ അങ്ങനെയൊക്കെ പറഞ്ഞത് സോറി ഇനി ഞാൻ നിന്റെ മൂന്നിൽ പോലും വരൂല
അന്ന് ഞാനൊന്നും ചിന്തിച്ചില്ല ഇപ്പൊ എനിക്കെല്ലാം മനസിലായി ഞാനിനി ഒരിക്കിലും ചേച്ചിടെ മുന്നിൽ വരില്ല “”
മനസിലുണ്ടായിരുന്ന സങ്കടമെല്ലാം പറഞ്ഞു തീർത്തു
തിരിഞ്ഞു നോക്കാതെ ഞാൻ മുന്നോട്ട് നടന്നു
“ഡാ അച്ചു നിക്കടാ….”
പുറകിൽനിന്ന് അവള് വിളിച്ചെങ്കിലും ഞാൻ തിരിഞ്ഞു നോക്കാതെ നടന്നു
പെട്ടെന്ന് റിയ എന്റെ പുറകിൽ നിന്ന് ഓടിവന്ന്
