എന്നെ ശക്തിയായി കെട്ടിപ്പിടിച്ചു
അപ്രതീക്ഷിതമായി സംഭവിച്ചത് കൊണ്ട് എനിക്ക് ബാലൻസ് കിട്ടിയില്ല ഞാൻ ചെറുതായി വേച്ചു പോയി
ബാഗ് ഇട്ടിരിക്കുന്നത് കാരണം അവൾക്ക് എന്നെ ശെരിക്കും കെട്ടിപ്പിടിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല
എങ്കിലും അവള് ആ കൈയെടുത്തു മാറ്റിയിട്ടില്ല
ഞാനവളുടെ കൈ തട്ടിമറ്റിയിട്ട് പിന്നേം നടന്നു
അവളോടി എന്റെ മുന്നിൽ വന്നിട്ടെന്നെ പിടിച്ചു നിർത്തി
“നിനക്കെന്നോട് ദേഷ്യമാണോ????”
“ഞാനെന്തിനാ ദേഷ്യപെടുന്നത്
നീയല്ലേ ദേഷ്യപ്പെടേണ്ടത്????”
“എന്നാൽ എനിക്ക് നിന്നോട് ദേഷ്യം ഇല്ല
വാ എനിക്ക് കുറച്ച് കാര്യം പറയാനുണ്ട് ”
അതും പറഞ്ഞവൾ നടന്നു
കൂടെ ഞാനും
എന്റെ ചേട്ടനെ കുറിച്ചാണ് അവള് പറയാൻ പോകുന്നെതെന്ന് എനിക്ക് ഏകദേശം ഉറപ്പായിരുന്നു
“അച്ചു നീ എന്താ അന്ന് പെട്ടെന്ന് പോയത്??”
അമ്പലത്തിൽവെച്ചുണ്ടായ സംഭവമാണ് അവള് ചോദിക്കുന്നതെന്ന് അറിയാമെങ്കിലും ഞാനൊന്നും മിണ്ടിയില്ല
“ഡാ i love you ”
പെട്ടെന്ന് അവളെന്റെ കൈയിൽ കേറി പിടിച്ചുകൊണ്ട് പറഞ്ഞു
പറഞ്ഞത് വിശ്വാസം വരാത്തപോലെ ഞാനവളെ നോക്കി
“സത്യമായിട്ടും എനിക്ക് നിന്നെ ഇഷ്ടാടാ
അന്ന് ഞാൻ അമ്പലത്തിൽ വന്നത് തന്നെ നിന്നെ കാണാൻ വേണ്ടിട്ടാടാ
നിനക്ക് എന്നെ ഇഷ്ടപ്പെടാൻ വേണ്ടിട്ടാടാ ദാവണി ഉടുത്തു ഞാൻ വന്നത്
അമ്പലത്തിൽ കേറി പ്രാർത്ഥിച്ചതും നിന്നെ എനിക്ക് കിട്ടണം എന്നാരുന്നു
അന്ന് നീ പെട്ടെന്ന് എന്നോട് ഇഷ്ടാണെന്ന് പറഞപ്പോ
ഞാൻ പെട്ടെന്ന് എന്ത് പറയണം എന്നായിപ്പോയി
ദൈവം ഇത്രപെട്ടെന്ന് എന്റെ പ്രാർത്ഥന കേട്ടോ എന്നായി പോയി ചിന്ത സന്തോഷം കൊണ്ടാണ് ഞാൻ കരഞ്ഞത്
പക്ഷെ ഞാൻ കരയുന്നത് കണ്ടതും നീ പേടിച്ചു നിൽക്കുന്നത് കണ്ടപ്പോ എനിക്ക് ഒരു തമാശ തോന്നി അതുകൊണ്ടാണ് നിന്നെ അനിയനായിട്ടാണ്
കാണുന്നതെന്നും നിന്റെ ചേട്ടനെ എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞതും
കുറച്ചുനേരം നിന്നെ കളിപ്പിച്ചിട്ട് അതിനു ശേഷം സത്യം പറയാമെന്നോർത്തും
പക്ഷെ നീ പെട്ടെന്നെഴുന്നേറ്റ് പോയതും ഞാൻ ചെയ്തത് മണ്ടത്തരമായി എന്നൊരു തോന്നൽ
നീ ഇവിടുന്നോടിയതും ഞാനും പിറകെ ഓടി വന്നാരുന്നു
നീ അത് കേൾക്കണ്ട് വണ്ടിയൊടിച്ചു പോയി
പിന്നെ രണ്ടു ദിവസം അവധിയായത് കൊണ്ട്
നിന്നെ കാണാൻ പറ്റിയില്ല
എല്ലാ ദിവസവും നിന്നെ കാണാൻ വേണ്ടി തൊമ്മൻ ചേട്ടന്റെ കടയിൽ വന്നു നിൽക്കും അല്ലെങ്കിൽ റോഡിൽ നിക്കും പക്ഷെ നീ വന്നില്ല അനഘയോടും അഖിലിനോടും ചോദിച്ചപ്പോ നീ എവിടെ പോയതാണെന്ന് അറിയില്ലെന്നും പറഞ്ഞു
അതുടെ കേട്ടപ്പോ എനിക്ക് വല്ലാത്ത സങ്കടം ആയി
ഇന്ന് രാവിലെ ഇന്റർവെൽന് സ്റ്റാഫ് റൂമിൽ പോകുന്ന വഴി ഞാൻ ചുമ്മാ ഡെയിനിങ് ഹാളിന്റെ സൈഡിലേക്ക് നോക്കിയപ്പോ നീ അവിടെ നിൽക്കുന്നു
ഞാൻ അങ്ങോട്ട് വരാൻ ഒരുങ്ങിയതും എന്നെ കണ്ട് നീ തിരിച്ചു പോയി
ഇന്ന് എന്തായാലും നിന്നോട് ഇതെല്ലാം പറയാം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു
അതുകൊണ്ട് ഞാൻ മൂന്ന് മണിയായപ്പോ സ്കൂളിൽ നിന്നിറങ്ങി കാത്തുനിൽക്കാൻ തുടങ്ങിയതാ
നീ എന്നെകാണുമ്പോ തിരിഞ്ഞോടും എന്നെനിക്കറിയാവുന്നത് കൊണ്ട ഞാനിവിടെ ഒളിച്ചിരുന്നത് ”
അവള് പറയുന്നതും കേട്ട് ഞാൻ വണ്ടർ അടിച്ചുനിൽക്കുവായിരുന്നു………..
“സത്യായിട്ടും നിനക്കെന്നെ ഇഷ്ടാണോ???”
അവളത്രയും പറഞ്ഞിട്ടും വിശ്വാസം വരാത്തത് പോലെ ഞാൻ ചോദിച്ചു
അതിനവൾ ഉത്തരം പറയുന്നതിന് പകരം
എന്റെ കവിളിൽ ഒരു ഉമ്മതന്നു
ഞാൻ സന്തോഷം കൊണ്ട് വല്ലാത്ത ഒരവസ്ഥയിൽ എത്തിയിരുന്നു
കൈ വിട്ടുപോയി എന്ന് തോന്നിയ എന്റെ ആദ്യ പ്രണയം ഇപ്പൊ എനിക്ക് ഉമ്മയും തന്നോണ്ട് നിൽക്കുന്നു
ഞാൻ സ്വയബോധത്തിലേക്ക് വന്നതും
അവളുടെ മുഖം മുഴുവനും ഉമ്മവച്ചു
“എന്നെ ഇനി ഓരോന്നും പറഞ്ഞു പറ്റിക്കുവോ??”
ഞാൻ അവളുടെ കവിളിൽ ഒരു കടികൊടുത്തുകൊണ്ട് ചോദിച്ചു
“ഇല്ല എല്ലാ എന്റമ്മയാണേ സത്യം ”
അവള് കവിളും തടവിക്കൊണ്ട് പറഞ്ഞു
പിന്നീടങ്ങോട്ട് വല്ലാത്ത സന്തോഷമായിരുന്നു
എന്നും രാവിലെ എഴുന്നേൽക്കുന്നു കുളിച്ചൊരുങ്ങി നേരെ വീടിന്റെ മുന്നിലേക്കിറങ്ങുമ്പോൾ അവള് വന്നിട്ടുണ്ടാവും പിന്നെ മിണ്ടിയും പറഞ്ഞും
