അക്ഷയം – 3

എന്നെ സ്കൂളിൽ ചേർക്കേണ്ട സമയം

അമ്മയും അച്ഛനും ഒരു വലിയ സത്യം തിരിച്ചറിഞ്ഞു

എനിക്ക് ഒന്നാം ക്ലാസ്സിൽ പഠിക്കാനുള്ള ആരോഗ്യം ഇല്ല
ഇപ്പൊ നിങ്ങളോർക്കും ഒന്നാം ക്ലാസ്സിൽ പഠിക്കാൻ എന്തിനാണ് ആരോഗ്യം എന്ന് എന്നാൽ കാര്യമുണ്ട്

എന്നെ ചേർക്കാൻ കൊണ്ടുപോയ ക്ലാസ്സിലെ പിള്ളേർക്കെല്ലാം എന്നേക്കാൾ പൊക്കവും വണ്ണവും ഉണ്ട്

ഞാനാണേൽ അവരുടെയൊക്കെ പകുതിയേ ഉള്ളു

അങ്ങനെ അമ്മയും അച്ഛനും ആ തീരുമാനം എടുത്തു

ഒരു കൊല്ലം കൂടി കഴിഞ്ഞ് എന്നെ ഒന്നാം ക്ലാസ്സിൽ ചേർക്കാം

അന്ന് വീട്ടിലിരിക്കാൻ വല്ലാത്ത ഇഷ്ടമായിരുന്നു അതുകൊണ്ട് അന്ന് എനിക്ക് ആ തീരുമാനത്തോട് വല്ലാത്ത ഇഷ്ടമായിരുന്നു

പക്ഷെ ഇപ്പൊ ആ തീരുമാനത്തോട് വല്ലാത്ത എതിർപ്പ് തോന്നുന്നു

പക്ഷെ ആവിശ്യത്തിന് പൊക്കവും വണ്ണവും ഉണ്ടായിരുന്ന പോന്നുനെ അന്ന് ഒന്നാം ക്ലാസ്സിൽ ചേർത്തു

അതിപ്പിന്നെ തുടങ്ങിയതാണ് ഈ ചേച്ചി കളി……

“ഓ ഒരു ചേച്ചി വന്നേക്കുന്നു കണക്ക് വെച്ച് നോക്കിയാൽ നീ എന്നെക്കാളും ഒരു മാസം ഇളയതാണ്

ശെരിക്കും ഞാനാണ് ചേട്ടൻ

ഏട്ടാന്ന് വിളിയടി

ഏട്ടാന്ന് വിളിക്കാതെ നിന്റെ കൈവിടുന്ന പ്രശ്നമില്ല ”

ഞാൻ അവളുടെ കൈയിൽ പിടിച്ചു ഞെക്കിക്കൊണ്ട് പറഞ്ഞു

“ചത്താലും ഏട്ടാന്ന് വിളിക്കുല ഡാ പട്ടി ”

അവളെന്നെ നോക്കി കളിയാക്കിക്കൊണ്ട് പറഞ്ഞു

“നീ വിളിക്കുലെടി എന്ന ഇപ്പൊ കാണിച്ചു തരാം “
ഞാനവളുടെ കൈയിൽ ഒരു നുള്ള് കൂടു കൊടുത്തു

അവളുടെ കണ്ണ് നിറഞ്ഞു വരുന്നത് കണ്ടപ്പോഴാണ്

ഞാൻ കൈ വിട്ടത്

“ഞാൻ ഏട്ടാന്ന് വിളിക്കുല

വേണോങ്കിൽ ചേട്ടാന്ന് വിളിക്കാം ”

അവളൊന്നും താഴ്ന്നുകൊണ്ട് പറഞ്ഞു

“എങ്കിലേ എന്നെ വിളി ചേട്ടാന്ന് ”

ഞാൻ വന്ദനം സിനിമയിലെ ലാലേട്ടൻ പറയുന്നത് പോലെ പറഞ്ഞു

“ചേട്ടാ ”

“അങ്ങനെയല്ല അക്ഷയ് ചേട്ടാന്ന് വിളി ഇത്തിരി ശബ്ദം കൂട്ടി വിളി ”

“അക്ഷയ് ചേട്ടാ

എന്റെ പൊന്ന് അക്ഷയ് ചേട്ടാ എന്നെ വെറുതെ വിട് ഞാനിനി ഉപദ്രവിക്കാൻ വരൂല ”

അവളുടെ കൈയിൽ പിടിച്ചുകൊണ്ടിരുന്ന എന്റെ കൈയിൽ പിടിച്ചു കൊണ്ടവൾ പറഞ്ഞു

അത്രയും പറഞ്ഞത് കൊണ്ട് ഞാൻ അവളുടെ കൈയിൽ പിടിച്ചിരുന്ന എന്റെ കൈ വിട്ടു

കൈ വിട്ടതും അവള് പുറത്തേക്കൊടി

ഞാൻ വീണ്ടും കാട്ടിലിലേക്ക് വീണു
വീണ്ടും ഒന്നുറങ്ങണം എന്ന് തോന്നിയപ്പോ വെറുതെ ഒന്ന് കമിഴ്ന്നു കിടന്നതേ എനിക്കോർമ്മയുള്ളൂ

എവിടെന്നോ ഓടി വന്ന പൊന്നു എന്റെ പുറത്ത് കേറിയിരുന്നു മുതുകത്തിട്ട് മാറി മാറിയിടിച്ചു

“നീ ചേട്ടനല്ല വെട്ടാവളിയൻ ആണ്”

അതും പറഞ്ഞു അവള് റൂമിൽ നിന്നിറങ്ങി ഓടി

ഇവളെ ഇങ്ങനെ വിട്ടാൽ പറ്റില്ല

ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റ് അവളുടെ പിറകെ ഓടി

അവള് താറാവ് ഓടുന്നത് പോലെ ഓടുന്നത് കൊണ്ട്

അവളെ പിടിക്കാൻ അധികം സമയം വേണ്ടിവന്നില്ല

അവളെ കൈയിൽ കിട്ടിയതും കുനിച്ചു നിർത്തി മുത്തുകത്തിട്ട് രണ്ടിടി കൊടുത്തപ്പോഴാണ് സമാധാനം ആയത്

പക്ഷെ അവിടേയും പണി എനിക്ക് തന്നെ കിട്ടി അവളെ ഞാൻ ഇടിക്കുന്നത് അമ്മ കണ്ടോണ്ട് വന്നു

അത് പോരെ….എന്തിനാടാ കാലമാട എന്റെ കൊച്ചിനെ തല്ലുന്നതെന്നും ചോദിച്ച് അമ്മ എന്നെ വഴക്ക് പറയാൻ തുടങ്ങി

അമ്മയുടെ അടുത്തെന്ന് രക്ഷപെട്ടതും അവള് പിന്നേം

എന്റെ കിറിക്കിട്ട് കുത്തികൊണ്ട് പിന്നേം വരും ഞാനവളെ തല്ലും..

അവളെ തല്ലി തല്ലി അങ്ങനെ അവിടെ നിന്ന ഒരാഴ്ച പോയതറിഞ്ഞില്ല

അതെങ്ങനെയാ രാവിലെ തുടങ്ങിയ ഇടി കഴിയണത് വൈകുന്നേരം ആകുമ്പോഴാണ്

അവളുമായിട്ട് വഴക്ക് ഉണ്ടാക്കി കൊണ്ടിരുന്നത് കൊണ്ട് റിയയുടെ കാര്യമൊക്കെ ഞാൻ മറന്നുപോയി എന്നതാണ് സത്യം

കാര്യം ഞങ്ങൾ തമ്മിൽ അടിയാണെങ്കിലും എനിക്കവളെ ജീവനായിരുന്നു അവൾക്കെന്നെയും
രണ്ടു ദിവസം നിൽക്കാൻ വന്ന ഞാൻ ഒരാഴ്ച്ച നിന്നിട്ടാണ് തിരിച്ചു പോകുന്നത്

അങ്ങനെ തിരിച്ചു പോകുന്ന ദിവസം വന്നു

എന്നെ കൊണ്ടുപോകാൻ ചേട്ടനാണ് വന്നത്

ഞാൻ ബൈക്കിൽ കേറിയതും ചേട്ടൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തതും അവളോടി എന്റടുത്തു വന്നു

“അച്ചുട്ടാ അടുത്താഴ്ച വരുവോ???”

“നോക്കാം ”

ഞാൻ പറഞ്ഞതും അവളുടെ കണ്ണ് നിറഞ്ഞു തുടങ്ങിയിരുന്നു

“എടി പൊന്നു നിനക്ക് അങ്ങോട്ട് വന്നൂടെ

കൊറേ നാളായല്ലോ നിങ്ങളെങ്ങോട്ട് വന്നിട്ട്

അടുത്താഴ്ച അങ്ങോട്ട് വാ ”

അതും പറഞ്ഞു ചേട്ടൻ വണ്ടി മുന്നോട്ടെടുത്തു

കണ്ണിൽ നിന്ന് മറയുന്നത് വരെ ഞങ്ങൾ പരസ്പരം നോക്കി നിന്നു

പിന്നീട് അങ്ങോട്ടുള്ള യാത്രയിൽ മുഴുവൻ ഞാൻ ചിന്തിച്ചിരുന്നത് നാളെ സ്കൂളി ചെല്ലുമ്പോൾ നടക്കാൻ

പോകുന്ന കാര്യമോർത്താണ്

എന്തായാലും റിയ അഖിലിനോട് അനഘയോടും ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞ കാര്യം പറഞ്ഞു കാണും

അവന്മാരെല്ലാവരോടും പറഞ്ഞുകാണും

നാളെ സ്കൂളിൽ ചെല്ലുമ്പോ എല്ലാരും കളിയാക്കി കൊല്ലും എന്നതായിരുന്നു എന്റെ ഏറ്റവും വലിയ പ്രോബ്ലം

സാധാരണ ഞാൻ എല്ലാവരെയും കളിയാക്കാറുണ്ട് അതുകൊണ്ട് തന്നെ എന്നെ കളിയാക്കാൻ കിട്ടുന്ന ഒരവസരവും ആരും മിസ്സാക്കാറില്ല

ആ എന്തേലും വരട്ടെ……..

ചേട്ടന്റെ പ്രൊ റൈഡിങ് കൊണ്ട് വിട്ടിൽ വന്നപ്പോ രാത്രിയായി

ഫുഡും കഴിച്ചു നേരെ ബെഡിലേക്ക്
നാളെ നടക്കാൻ പോകുന്ന കാര്യങ്ങൾ ഓർത്തു കിടന്ന് എപ്പഴോ ഉറങ്ങി പോയി

രാവിലെ അമ്മ വിളിച്ചപ്പോഴാണ് എഴുന്നേറ്റത്

സമയം നോക്കിയപ്പോ 6.00മണി

“എന്തിനാ അമ്മേ ഇപ്പഴേ വിളിച്ചത് ഒരു 7. 00 മണിയാവുമ്പോ വിളിച്ചാൽ പോരാരുന്നോ???”

“ങേ

സാധാരണ നീ ഈ സമയത്തല്ലേ എഴുന്നേക്കാർ

അതുകൊണ്ടാ ഇപ്പൊ വിളിച്ചത് അത് കുറ്റം ആയോ ”

“ആ എന്നെ ഇനിതൊട്ട് വൈകി വിളിച്ചാമതി

നേരത്തെ എണീറ്റിട്ട് വേറെ പണിയൊന്നും ഇല്ല ”

ഞാൻ പിന്നെയും കിടന്നു

പക്ഷെ പോയ ഉറക്കം തിരിച്ചു വന്നില്ല

പയ്യെ എഴുന്നേറ്റ് കുളിയും ബാക്കി പരുപാടികളും കഴിഞ്ഞ് ഫുഡും കഴിച്ചു ഒരുങ്ങി സമയം നോക്കിയപ്പോ

8.00 മണി

കോപ്പ് സമയം പോണില്ലല്ലോ

“അച്ചു നീ സ്കൂളിൽ പോണില്ലേ??”

സാധാരണ 8.00മണിക്ക് സ്കൂളിൽ പോകുന്ന ഞാൻ ഈ നേരമായിട്ടും ടീവിയും കണ്ടിരിക്കുന്നത് കണ്ട് അമ്മ ചോദിച്ചു

“ഞാൻ ഇനി തൊട്ട് കുറച്ചു വൈകിയേ സ്കൂളിൽ പോകുന്നുള്ളൂ

അല്ലേൽ തന്നെ രാവിലെ ചെന്നിട്ട് വല്യ കാര്യൊന്നും ഇല്ലല്ലോ”

9.15 ആയപ്പോൾ വിട്ടിൽ നിന്നിറങ്ങി പയ്യെ പയ്യെ നടന്നു

ആമ വരെ ഇതിലും സ്പീഡിൽ നടക്കുമെന്ന് തോന്നിയെങ്കിലും പയ്യെ പയ്യെ നടന്ന്
സ്കൂളിൽ ചെന്നപ്പോ ക്ലാസ്സ്‌ തുടങ്ങിയിരുന്നു

“May i come in teacher???”

ക്ലാസ്സിൽ ടീച്ചർ ഇരിക്കുന്നത് കണ്ടതും ഞാൻ ചോദിച്ചു

“Yes come in

അക്ഷയ് എന്താ ഇന്ന് ലേറ്റ് ആയത്??”

“അത് പിന്നെ ടീച്ചറെ വീട്ടിൽ നിന്നിറങ്ങിയപ്പോ വൈകിപ്പോയി സോറി!!”

“മം താൻ ആദ്യമായിട്ട് വൈകി വരുന്നത് കാരണം ഞാൻ ക്ഷെമിച്ചു ഇനി ഇതാവർത്തിക്കരുത് ”

Leave a Reply

Your email address will not be published. Required fields are marked *