അക്ഷയം – 3

Related Posts


പക്ഷെ ആ ജംഗ്ഷനിലോട്ട് പോകരുത് ചേട്ടൻ ഓടാൻ വരുന്ന ടൈമാണ് അവനും ഞാനും അല്ലാതെ വേറാരും ആ വണ്ടിയോടിച്ചിട്ടില്ല

വേറാരും ആ വണ്ടിയൊടിക്കണത് കണ്ടാൽ അവനെന്നെ കൊല്ലും “”

“””മം ഞാനവഴി ഒരു കാരണവശാലും പോകില്ല “””

അനഘയും അഖിലും എന്റെ വണ്ടിയെടുത്ത്

പോയി അപ്പോഴാണ് ഞാൻ പിന്നെയും റിയയെ നോക്കുന്നത്

അവൾ എന്റെ മുന്നിൽ നിൽക്കുമ്പോൾ ഒരു ദേവത നിൽക്കുമ്പോലെയാണ് എനിക്ക് തോന്നിയത്

അവളെന്റെ മുന്നിൽ വന്നുനിന്നിട്ടും എനിക്കൊന്നും സംസാരിക്കാൻ പറ്റുന്നില്ലായിരുന്നു

ഒരു രണ്ടുമിനിറ്റു ഞാൻ അവളെ തന്നെ നോക്കി നിന്നു

“ഡാ നീയെന്താ അന്തംവിട്ടു നിൽക്കുന്നത്

ഡാ അച്ചു എന്ത് പറ്റി????”
ഞാൻ അവളെ തന്നെ അന്തംവിട്ടു നോക്കി നിക്കുന്നത് കണ്ടിട്ട് എന്റെ തോളിൽ തട്ടിയിട്ട് അവളെന്നോട് ചോദിച്ചു………

“I love you”

മനസ്സിൽ വന്ന ചിന്ത തലച്ചോറിലേക്കെത്തും മുന്നേ വായിലൂടെ പുറത്തേക്ക് വന്നു

അവളുടെ കണ്ണിൽ നോക്കി പറയാനൊള്ള ശേഷി ഇല്ലാത്തത് കൊണ്ടാണോ ഞാൻ തലകുനിച്ചു നിന്നാണ് പറഞ്ഞത്

മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ ഞാൻ തലയുയർത്തി നോക്കി

പ്രതിക്ഷിക്കാത്തത് എന്തോ അല്ലെങ്കിൽ ഇഷ്ടപ്പെടാത്തത് എന്തോ കേട്ടത് പോലെ അവളുടെ മുഖം മാറി അതൊരു വിതുമ്പലിലേക്കും പിന്നീട് കരച്ചിലിലേക്കും വഴി മാറി…………………………….
അവളുടെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ തന്നെ എനിക്കും സങ്കടമായി

എന്തോ ഇത്രേം പെട്ടെന്ന് അവളോട് ഇഷ്ടമാണെന്ന് പറയണ്ടായിരുന്ന്

കോപ്പ് അവളോടിഷ്ടം ആണെന്ന് പറയാൻ തോന്നിയ നിമിഷത്തെ ഞാൻ ശപിച്ചു

അല്ലെങ്കിലും ഞാൻ അറിഞ്ഞോണ്ട് പറഞ്ഞതല്ലല്ലോ

അറിയാതെ പുറത്തേക്ക് വന്നതല്ലേ

ആ ഇനി പറഞ്ഞിട്ട് കാര്യമില്ല വരുന്നിടത്തുവച്ചു കാണാം…….

ഞാൻ ചുമ്മാ ഒന്ന് ചുറ്റിനും നോക്കിയപ്പോൾ വരുന്നവരും പോണവരും എനിക്കിട്ടും അവൾക്കിട്ടും തുറിച്ചു നോക്കിയിട്ട് പോകുന്നു

ആദ്യം എനിക്ക് കാര്യം മനസിലായില്ലെങ്കിലും അവള് കരയുന്നത് എല്ലാവരും ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്കപ്പോഴാണ് മനസിലായത്

“ഡീ നീയിങ്ങ് വന്നേ നമുക്കങ്ങോട്ട് മാറിനിക്കാം ”

അവളോട് സംസാരിക്കാൻ നല്ല പേടി തോന്നുണ്ടെങ്കിലും ആ നിൽപ് പ്രശ്നം ആകുമെന്നെനിക്ക് തോന്നി

അവൾ നിന്ന് കരയുന്നത് ചുറ്റുമുള്ളവർ ശ്രദ്ധിക്കുന്നത് കണ്ടതും

ഞാൻ അവളെയും കൊണ്ട് അമ്പലത്തിന്റെ അരികിലുള്ള ആൽമരത്തിന്റെ താഴെ പോയിരുന്നു

അധികം ആരും ശ്രദ്ധിക്കാതിരിക്കാൻ ഇത്തിരി മാറിയാണ് ഞങ്ങളിരുന്നത്

“ഡീ എനിക്ക് നിന്നെ കണ്ടപ്പോ തൊട്ട് ഇഷ്ടമായിരുന്നു

കുറച്ച് നാളായി നിന്നോട് പറയണമെന്നോർത്തിട്ട്

പക്ഷെ നീ എന്നോട് നല്ല കൂട്ടായപ്പോ എന്തിനാ വെറുതെ നമ്മുടെ ഫ്രണ്ട്ഷിപ് കളയുന്നതെന്നോർത്തു

പക്ഷെ ഇന്ന് നിന്നെ കണ്ടപ്പോ എനിക്ക് പറയണം എന്ന് തോന്നി അതാ ഞാൻ പറഞ്ഞത്

പക്ഷെ അത് നിനക്കിത്രേം സങ്കടം ആവുന്നെനിക്കറിയാൻ പാടില്ലായിരുന്നു

I’m sorry

പക്ഷെ എനിക്കറിഞ്ഞ കൊള്ളാന്നുണ്ട്
നിനക്കെന്നെ ഇഷ്ടമാണോ ?????”

എവിടെന്നോ കിട്ടിയ ധൈര്യം വെച്ച് ഞാൻ ചോദിച്ചു

ഞാൻ ചോദിച്ചതിന് ഉത്തരം തന്നില്ലെങ്കിലും കരച്ചിലിത്തിരി കുറഞ്ഞിട്ടുണ്ട്

അത് കണ്ടപ്പോ തന്നെ പകുതി ആശ്വാസമായി

കുറച്ചു നേരം കഴിഞ്ഞതും അവൾ ദാവണിയുടെ തുമ്പ് കൊണ്ട് കണ്ണുതുടച്ചുകൊണ്ട് പറഞ്ഞു തുടങ്ങി

“”എനിക്ക് നിന്നെ ഇഷ്ടമാണ് “”

അവളത് പറഞ്ഞതും എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു

ഞാനറിയാതെ തന്നെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു

ഒരിക്കിലും കിട്ടില്ല എന്നോർത്തിരുന്ന വസ്തു പെട്ടെന്ന് കൈയിൽ കിട്ടുമ്പോ ഒരു സന്തോഷം ഉണ്ടാവില്ലേ

അത് പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ഫീലാണ്

“”പക്ഷെ ആ ഇഷ്ടം നീ കരുതുന്നത് പോലെയല്ല

നീ എനിക്കൊരു അനിയനെ പോലെയാണ്””

ഒരൊറ്റ നിമിഷം കൊണ്ട് എന്റെ ചുണ്ടിലുണ്ടായിരുന്ന പുഞ്ചിരി മാഞ്ഞു

“ഒരിക്കിലും നിന്നെ ഒരു കാമുകനായിട്ട് കാണാൻ എനിക്ക് കഴിയില്ല

നീ നമ്മുടെ പ്രായം തന്നെ നോക്ക് ഞാൻ നിന്നെക്കാളും രണ്ട് വയസിനു മുത്തതല്ലെടാ

കുറച്ചുകാലം കഴിഞ്ഞ് ആരെങ്കിലും ഇതറിഞ്ഞ

അനിയന്റെ പ്രായം ഉള്ളവനെ പ്രേമിച്ചു എന്ന ചിത്തപ്പേര് വരുന്നത് എനിക്കാണ്

അത് പോട്ടെ നമ്മൾ രണ്ട് മതമല്ലേടാ

ഇനിപ്പോ തന്നെ നമ്മൾ രണ്ടും പ്രേമിച്ചന്ന് തന്നെയിരിക്കട്ടെ

കല്യാണ പ്രായം ആവുമ്പോ നിനക്ക് എന്നെ കെട്ടാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ
അന്ന് നമുക്ക് ഈ മതം ഒരു പ്രശ്നം ആകും

അതോണ്ട് നമുക്ക് ഇപ്പോഴത്തെ പോലെ നല്ല കൂട്ടുകാരായിട്ടിരിക്കാം ഇല്ലെങ്കിൽ വേണ്ട നല്ല ചേച്ചിയും അനിയനുമായിരിക്കാം

ഓക്കേ????””

ഇപ്പൊ അവളുടെ കരച്ചിലൊക്കെ മാറി ഒരു ചെറു പുഞ്ചിരിയൊക്കെ വന്നിട്ടുണ്ട്

എന്റെ മറുപടി എന്താണെന്നറിയാൻ അവളെന്റെ മുഖത്തേക്ക് ഉറ്റുനോക്കിയിരിക്കുകയായിരുന്നു

എനിക്ക് കരച്ചിൽ വരുന്നുണ്ടെങ്കിലും കരയരുത് കരയരുത് എന്ന് ഞാൻ മനസിലെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു

എന്തൊക്കെ പോയാലും ആറ്റിട്യൂട് കൈവിടരുത് എന്നൊരു തോന്നൽ

എന്നാലും ഇവൾ ഈ സമയം കൊണ്ട് ഇത്രേം ചിന്തിച്ചു കൂട്ടിയോ!!!!!!!

“ഡാ പിന്നെ ഒരു കാര്യം കൂടിയുണ്ട് എനിക്കൊരാളെ ഇഷ്ടമാണ്

നിന്നെക്കൊണ്ട് മാത്രമേ പുള്ളിനെ എനിക്ക് സെറ്റാക്കി തരാൻ പറ്റു

നീ എന്നെ ഹെല്പ് ചെയ്യുമോ???

അവളെന്നെ സംശയഭാവത്തിൽ നോക്കി ചോദിച്ചു

“”ആരെ

ആരെണ് നിനക്കിഷ്ടം????””

അവളോട് തിരിച്ചു ചോദിക്കുമ്പോൾ എന്റെ തൊണ്ട ഇടറിയ കൊണ്ടായിരുന്നു എന്ന് തോന്നുന്നു ശബ്ദം ഒന്നും ശെരിക്കും പുറത്തേക്ക് വന്നില്ല….

എങ്കിലും ഞാൻ ചോദിച്ചത് എന്താണെന്ന് അവൾക് മനസിലായി
“ആദർശ് ശങ്കർ

അതായത് നിന്റെ ചേട്ടൻ……….”

അതും കൂടി കേട്ടതും എന്റെ കണ്ണൊക്കെ നിറഞ്ഞു

കടിച്ചുപിടിച്ചു നിന്ന ഞാൻ കരയാൻ തുടങ്ങി

അവൾ എന്നെ ഇഷ്ടമല്ല എന്ന് പറയും എന്ന് ഞാൻ മുൻപേ പ്രതീക്ഷിച്ചിരുന്നു

പക്ഷെ അവളെന്നെ ഒരനിയനെ പോലെയാണ് കാണുന്നതെന്ന് പറഞ്ഞത് എനിക്ക് വല്ലാത്തൊരു ഷോക്ക് ആയിരുന്നു

പോരാത്തതിന് ഞാൻ അവൾക്കെന്റെ ചേട്ടനെ സെറ്റാക്കി കൊടുക്കണം പോലും

അതുടെ ഓർത്തപ്പോൾ സങ്കടം ഒന്നുടെ കൂടി

പെട്ടെന്നാണ് ദൂരെ നിന്ന് എന്റെ വണ്ടിയുടെ സൗണ്ട് ഞാൻ കേട്ടത്

ആ ശബ്ദം അടുത്തെത്തിയതും ഞാൻ ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് ഓടി

അഖിൽ വണ്ടി സ്റ്റാൻഡിൽ വച്ചിട്ടിറങ്ങിയതും

ഞാൻ ചാടി വണ്ടിയിൽ കയറി

താക്കോൽ തിരിച്ചു

“എന്താടാ അച്ചു എന്നപറ്റി????”

എന്റെ വെപ്രാളം കണ്ടതും അഖിൽ ചോദിച്ചു

തിരിച്ചൊന്നും പറയാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ നേരെ വണ്ടി തിരിച്ചു പായിച്ചു

Leave a Reply

Your email address will not be published. Required fields are marked *