പൊന്നു ആവും എന്നെനിക്ക് ഉറപ്പായിരുന്നു
കുറച്ച് കഴിഞ്ഞതും അവൾ എന്റെ റൂമിലേക്ക് വന്നു
“ഡാ അച്ചു എന്ന പറ്റി മുഖത്തിന് ഒരു വാട്ടം
രശ്മി അമ്മ എന്തേലും വഴക്ക് പറഞ്ഞോ”
എന്റെ തലയിൽ തലോടിക്കൊണ്ടവൾ ചോദിച്ചു
അവള് തലോടിയപ്പോ അമ്മ തലോടുന്നത് പോലെയാണ് എനിക്ക് തോന്നിയത്
അല്ലെങ്കിലും അവൾ ശെരിക്കും എന്റമ്മയെ പോലെയാണ്
ശ്യാമളമായി എപ്പോഴും പറയും പൊന്നു രശ്മിയുടെ തനി പകർപ്പാണെന്ന്
എനിക്കും തോന്നിയിട്ടുണ്ട് അവള് വർത്തമാനം പറയുന്നതും കളിയാക്കുന്നതും നടക്കുന്നതും എന്റമ്മയെ പോലെ തന്നെയാണ്
അമ്മക്കാണേൽ അവളെ ജീവനാണ് അവൾക്ക് തിരിച്ചും
അമ്മ പറഞ്ഞാൽ മാത്രമേ പൊന്നു അനുസരിക്കാറുള്ളു എന്നത് വേറെ കാര്യം……
“ഏയ്യ് ഒന്നുലടി ചുമ്മാ ഓരോന്നും ആലോചിച്ചു കിടന്നതാടി ”
ഞാൻ ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു
പക്ഷെ ആ ചിരിക്കിത്തിരി വോൾടേജ് കുറവായിരുന്നു
“മോന്റെ ചിരിക്കണ്ടാൽ അറിയാം എന്തോ ഒരു വിഷമം ഉണ്ട് ചേച്ചിയോട് പറ ഞാൻ സഹായിക്കാം ”
അവള് ചേച്ചിന്നു പറഞ്ഞതും ഞാൻ കട്ടിലിൽ നിന്നു ചാടി എണിറ്റു
അല്ലേലും അവള് ചേച്ചിയാണെന്ന് പറയുന്നത് എനിക്കിഷ്ടമല്ല അതിന് കാരണമുണ്ട്
പണ്ട് കൃത്യമായിട്ട് പറഞ്ഞാൽ 10 വർഷം മുൻപ്
എന്നെ സ്കൂളിൽ ചേർക്കേണ്ട സമയം
അമ്മയും അച്ഛനും ഒരു വലിയ സത്യം തിരിച്ചറിഞ്ഞു
എനിക്ക് ഒന്നാം ക്ലാസ്സിൽ പഠിക്കാനുള്ള ആരോഗ്യം ഇല്ല
ഇപ്പൊ നിങ്ങളോർക്കും ഒന്നാം ക്ലാസ്സിൽ പഠിക്കാൻ എന്തിനാണ് ആരോഗ്യം എന്ന് എന്നാൽ കാര്യമുണ്ട്
എന്നെ ചേർക്കാൻ കൊണ്ടുപോയ ക്ലാസ്സിലെ പിള്ളേർക്കെല്ലാം എന്നേക്കാൾ പൊക്കവും വണ്ണവും ഉണ്ട്
ഞാനാണേൽ അവരുടെയൊക്കെ പകുതിയേ ഉള്ളു
അങ്ങനെ അമ്മയും അച്ഛനും ആ തീരുമാനം എടുത്തു
ഒരു കൊല്ലം കൂടി കഴിഞ്ഞ് എന്നെ ഒന്നാം ക്ലാസ്സിൽ ചേർക്കാം
അന്ന് വീട്ടിലിരിക്കാൻ വല്ലാത്ത ഇഷ്ടമായിരുന്നു അതുകൊണ്ട് അന്ന് എനിക്ക് ആ തീരുമാനത്തോട് വല്ലാത്ത ഇഷ്ടമായിരുന്നു
പക്ഷെ ഇപ്പൊ ആ തീരുമാനത്തോട് വല്ലാത്ത എതിർപ്പ് തോന്നുന്നു
പക്ഷെ ആവിശ്യത്തിന് പൊക്കവും വണ്ണവും ഉണ്ടായിരുന്ന പോന്നുനെ അന്ന് ഒന്നാം ക്ലാസ്സിൽ ചേർത്തു
അതിപ്പിന്നെ തുടങ്ങിയതാണ് ഈ ചേച്ചി കളി……
“ഓ ഒരു ചേച്ചി വന്നേക്കുന്നു കണക്ക് വെച്ച് നോക്കിയാൽ നീ എന്നെക്കാളും ഒരു മാസം ഇളയതാണ്
ശെരിക്കും ഞാനാണ് ചേട്ടൻ
ഏട്ടാന്ന് വിളിയടി
ഏട്ടാന്ന് വിളിക്കാതെ നിന്റെ കൈവിടുന്ന പ്രശ്നമില്ല ”
ഞാൻ അവളുടെ കൈയിൽ പിടിച്ചു ഞെക്കിക്കൊണ്ട് പറഞ്ഞു
“ചത്താലും ഏട്ടാന്ന് വിളിക്കുല ഡാ പട്ടി ”
അവളെന്നെ നോക്കി കളിയാക്കിക്കൊണ്ട് പറഞ്ഞു
“നീ വിളിക്കുലെടി എന്ന ഇപ്പൊ കാണിച്ചു തരാം “
ഞാനവളുടെ കൈയിൽ ഒരു നുള്ള് കൂടു കൊടുത്തു
അവളുടെ കണ്ണ് നിറഞ്ഞു വരുന്നത് കണ്ടപ്പോഴാണ്
ഞാൻ കൈ വിട്ടത്
“ഞാൻ ഏട്ടാന്ന് വിളിക്കുല
വേണോങ്കിൽ ചേട്ടാന്ന് വിളിക്കാം ”
അവളൊന്നും താഴ്ന്നുകൊണ്ട് പറഞ്ഞു
“എങ്കിലേ എന്നെ വിളി ചേട്ടാന്ന് ”
ഞാൻ വന്ദനം സിനിമയിലെ ലാലേട്ടൻ പറയുന്നത് പോലെ പറഞ്ഞു
“ചേട്ടാ ”
“അങ്ങനെയല്ല അക്ഷയ് ചേട്ടാന്ന് വിളി ഇത്തിരി ശബ്ദം കൂട്ടി വിളി ”
“അക്ഷയ് ചേട്ടാ
എന്റെ പൊന്ന് അക്ഷയ് ചേട്ടാ എന്നെ വെറുതെ വിട് ഞാനിനി ഉപദ്രവിക്കാൻ വരൂല ”
അവളുടെ കൈയിൽ പിടിച്ചുകൊണ്ടിരുന്ന എന്റെ കൈയിൽ പിടിച്ചു കൊണ്ടവൾ പറഞ്ഞു
അത്രയും പറഞ്ഞത് കൊണ്ട് ഞാൻ അവളുടെ കൈയിൽ പിടിച്ചിരുന്ന എന്റെ കൈ വിട്ടു
കൈ വിട്ടതും അവള് പുറത്തേക്കൊടി
ഞാൻ വീണ്ടും കാട്ടിലിലേക്ക് വീണു
വീണ്ടും ഒന്നുറങ്ങണം എന്ന് തോന്നിയപ്പോ വെറുതെ ഒന്ന് കമിഴ്ന്നു കിടന്നതേ എനിക്കോർമ്മയുള്ളൂ
എവിടെന്നോ ഓടി വന്ന പൊന്നു എന്റെ പുറത്ത് കേറിയിരുന്നു മുതുകത്തിട്ട് മാറി മാറിയിടിച്ചു
“നീ ചേട്ടനല്ല വെട്ടാവളിയൻ ആണ്”
അതും പറഞ്ഞു അവള് റൂമിൽ നിന്നിറങ്ങി ഓടി
ഇവളെ ഇങ്ങനെ വിട്ടാൽ പറ്റില്ല
ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റ് അവളുടെ പിറകെ ഓടി
അവള് താറാവ് ഓടുന്നത് പോലെ ഓടുന്നത് കൊണ്ട്
അവളെ പിടിക്കാൻ അധികം സമയം വേണ്ടിവന്നില്ല
