അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ – 2 6

 

ഞാൻ വീണ്ടും എന്റെ മടിയിൽ തൊട്ടു കാണിച്ചു പറഞ്ഞു.

 

“വേണ്ട സാർ. ഞാൻ ഇവിടെ തന്നെ ഇരുന്നോളാം”

 

“ഈ പെണ്ണിന് പറഞ്ഞാൽ മനസ്സിലാവില്ലല്ലോ. എഴുനേൽക്ക്. അല്ലെങ്കിൽ ഞാനും ഇപ്പോൾ താഴെ ഇരിക്കും.” ഞാൻ എഴുനേറ്റ് അവളുടെ കൈ പിടിച്ചു എഴുനേൽപ്പിക്കാൻ നോക്കി.

 

“അയ്യോ! അത് വേണ്ട സാർ ഞാൻ എഴുനേൽക്കാം. ” അവൾ എഴുനേറ്റു എന്നിട്ട് പറഞ്ഞു .

 

“എന്നാ ഞാൻ ഒരു സ്റ്റൂൾ എടുത്തിട്ട് വരാം. എന്നിട്ട് അതിൽ ഇരിക്കാം.”

 

“എന്നാ അങ്ങനെ ചെയ്‌. ഞാൻ മുകളിൽ ഇരിക്കുമ്പോ മോള് താഴെ ഇരിക്കേണ്ട”

 

“അതിൽ എന്താ സാർ തെറ്റ്.. ഞാൻ എപ്പോഴും സാറിന് കീഴിൽ അല്ലേ ?

 

“എന്നാരു പറഞ്ഞു. ഞാൻ എപ്പോഴേലും മോളോട് അങ്ങനെ പെരുമാറിയിട്ടുണ്ടോ? ”

 

“ഇല്ല സാർ!!! സാർ ഒരിക്കലും അങ്ങനെ പെരുമാറിയിട്ടില്ല. സാർ എന്നെ ചേർത്ത് പിടിച്ചിട്ടേ ഉള്ളൂ. ഒപ്പം നിർത്തിയിട്ടേ ഉള്ളൂ ”

 

“എന്നിട്ടാണോടി അങ്ങനെ പറഞ്ഞത്? ഇനി അങ്ങനെ പറയുമോ? ”

 

അവൾ കരഞ്ഞു. എന്നിട്ട് പറഞ്ഞു.

 

“ഇല്ല സാർ. ഇനി ഞാൻ പറയില്ല സാർ. ഒരിക്കലും പറയില്ല സാർ… സാർ എന്നോട് ക്ഷമിക്ക്.”

 

ഞാൻ ചിരിച്ചു.

 

“എടി ഞാൻ നിന്നെ എന്താ ചെയ്യേണ്ടേ? പറ എന്റെ മോള് തന്നെ പറ. ”

 

“സാർ എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോ. എനിക്ക് ഒരു സങ്കടവും ഇല്ല. ”

 

“എന്നാ ഇങ്ങ് വാ എന്റെ അടുത്ത് വാ. ”

 

അവൾ എന്റെ അടുത്ത് വന്നു കണ്ണടച്ചു നിന്നു. ഞാൻ അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.

 

അവൾ എന്നെ നോക്കി. ഞാൻ അവളേയും.

 

“വിഷമം ആയോ ഈ മൊഞ്ചത്തി കുട്ടിക്ക്. ”

 

“എന്തിന് ”

 

“ഞാൻ മോളെ ഉമ്മ വെച്ചതിനു ”

 

അവൾ താഴോട്ട് നോക്കി പറഞ്ഞു.

 

“ഇല്ല. ഇത്തിരി പോലും ഇല്ല ”

 

“എന്നാ പോയി സ്റ്റൂളോ കസേരയോ എടുത്തിട്ട് വന്നു ഇവിടെ ഇരിക്ക് . എന്നിട്ട് കഴിക്ക് ”

 

“വേണ്ട ഞാൻ സാറിന്റെ മടിയിൽ ഇരുന്നോളാം.”

 

“അങ്ങനെ ഇപ്പൊ മോള് എന്റെ മടിയിൽ ഇരിക്കേണ്ട. എന്നെ എപ്പോൾ മുതൽ ഈ സാറെ എന്ന വിളി മാറ്റി ഏട്ടാന്നോ അതോ ഇക്കാന്നോ വിളിക്കുന്നോ അപ്പോൾ മുതൽ വേണെങ്കിൽ മടിയിൽ ഇരുന്നാൽ മതി. ഇപ്പോൾ എന്റെ മോള് പോയി സ്റ്റൂൾ എടുത്തിട്ട് വാ. ”

 

അവൾ എന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ്. കോളിങ് ബെൽ കേട്ടു.

 

“മോള് പോയി ആരാണെന്ന് നോക്ക്. അറിയുന്ന ആരെങ്കിലും ആണെങ്കിൽ മാത്രം വാതിൽ തുറന്നാൽ മതി.”

 

അവൾ പോയി നോക്കി. അത് ഇക്ക ആയിരുന്നു. അവൾ വാതിൽ തുറന്നു സന്തോഷത്തോടെ ചിരിച്ചുകൊണ്ട് ഇക്കയെ അകത്തേക്ക് വിളിച്ചു.

 

“ഉപ്പാ! വാ ഉപ്പ വാ . ഉപ്പക്ക് ഞാൻ പത്തിരി എടുക്കാം.”

 

” മോളെ ഉപ്പ ഇപ്പോൾ കഴിച്ചേ ഉള്ളൂ. മോള് കഴിച്ചോ. സാർ എവിടെ? ”

 

“സാർ ബാൽക്കണിയിൽ ഉണ്ട്. പത്തിരി കഴിക്കുന്നു. ”

 

ഇക്കയുടെ ശബ്‍ദം കേട്ട് ഞാൻ ഹാളിലേക്ക് ചെന്നു.

 

“എന്റെ ഇക്ക !! ഇക്കയുടെ മോള് ഒരു അപാര സംഭവം ആണ് കേട്ടോ. ഇവൾ എന്തുണ്ടാക്കിയാലും നല്ല ഒന്നാന്തരം രുചിയാ. ഇവളെ ഇനി ഞാൻ ഇക്കക്ക് തരില്ല. എനിക്ക് വേണം ഈ റിയകുട്ടിയെ. ഇക്കാക്ക് പകരം എന്ത് വേണം പറഞ്ഞോ ഞാൻ തരാം.”

 

“അതിനെന്താ എന്റെ മോള് ഇവിടെ തന്നെ നിന്നോട്ടെ. സാറെടുത്തോ എന്റെ മോളെ എനിക്ക് സമ്മതമാ. എനിക്ക് പകരം എന്റെ മോളുടെ മുഖത്തു ഈ ചിരി കണ്ടാൽ മതി.”

 

“അതിന് ഇക്കാന്റെ മോള് തന്നെ വിചാരിക്കണം. എന്തെങ്കിലും പറഞ്ഞു കരഞ്ഞോളും. അതിന് എനിക്കൊന്നും ചെയ്യാൻ ഇല്ല.”

 

“ഞാൻ കരഞ്ഞൊന്നും ഇല്ല ഉപ്പാ.. ഉപ്പക്ക് തോന്നുന്നുണ്ടോ ഞാൻ കരഞ്ഞെന്ന്. ഈ സാറ് വെറുതെ പറയുന്നതാ.”

 

“ഉപ്പ കണ്ടല്ലോ മോളുടെ ചിരി. ഇനി ഉപ്പക്ക് സമാധാനം ആയി ഉറങ്ങാം. ഒരുപാട് നന്ദിയുണ്ട് സാർ. ”

 

“നന്ദിയൊക്കെ പിന്നെ പറയാം.. ഇക്ക വന്നേ വന്നു പത്തിരി കഴിക്ക്. മോളെ ഉപ്പക്ക് കൊടുക്കാൻ പത്തിരി ഇല്ലേ?”

Leave a Reply

Your email address will not be published. Required fields are marked *