“ഇതാ! ഞാൻ പറയില്ല എന്ന് പറഞ്ഞത്. എനിക്കറിയാം എന്നെകൊണ്ട് വരപ്പിക്കും എന്ന് ” അവൾ ചിണുങ്ങി. എഴുനേറ്റ് പോയി. പിന്നെ തിരിച്ചു വന്നിട്ട് ചോദിച്ചു.
” സാറിന് എന്തേലും കഴിക്കാൻ വേണോ? ”
“എന്താ ഉള്ളത് ? ”
“ഒന്നും ഉണ്ടാക്കിയിട്ടില്ല. സാറിനോട് ചോദിച്ചിട്ട്….”
“ഞാൻ പറഞ്ഞിട്ടില്ലേ… അടുക്കള മോളുടെ അധികാര പരിധിയിൽ ആണെന്ന്. മോൾക്ക് ഇഷ്ട്ടം ഉള്ളത് ഉണ്ടാക്കിക്കോ? ”
“എന്നാൽ പത്തിരി ഉണ്ടാക്കി തരട്ടെ? ”
“പത്തിരിയോ… പതിനൊന്നു തിരിയോ… എന്തായാലും ഉണ്ടാക്കിക്കോ? ”
അവൾ ചിരിച്ചുകൊണ്ട് അടുക്കളയിൽ പോയി. ഒരു പാവം പെണ്ണ്. എന്തിനാണാവോ ഈ പെണ്ണോട് അവർ അങ്ങനെയൊക്കെ പെരുമാറിയത്. ഇത്തിരി സ്നേഹം കൊടുത്താൽ മതിയായിരുന്നല്ലോ?.. ഞാൻ വെറുതെ ചിന്തിച്ചു. ആ സമയം എനിക്ക് ഒരു ഫോൺ വന്നു . ഞാൻ അതുമായി ബാൽക്കണിയിൽ പോയി ഇരുന്നു. എത്ര സമയം അവിടെ ഇരുന്നു എന്നറിയില്ല. അവൾ ഒരു പ്ലെയ്റ്റിൽ രണ്ടു മൂന്നു പത്തിരിയും. അതിന്റെ കൂടെ കുറച്ചു ബീഫിന്റെ ഫ്രെയും ആയി വന്നു. എനിക്ക് തന്നു.
ഞാൻ പത്തിരി ഒരു കഷ്ണം മുറിച്ചു അതിൽ ബീഫും കൂട്ടി കഴിച്ചു.
“വൗ!!! എന്താ രുചി സൂപ്പർ”
ഞാൻ ഒരു കഷ്ണം കൂടെ മുറിച്ചു ബീഫും കൂട്ടി അവളുടെ നേരെ നീട്ടി. അവൾ ഓർക്കാതെ എന്നപോലെ വാ തുറന്നു. ഞാൻ അവൾക്ക് കൊടുക്കാതെ അത് കഴിച്ചു. പെട്ടന്ന് അവളുടെ മുഖം മങ്ങി.
“കൊച്ചു കുഞ്ഞു അച്ചോടാ!! വേണെങ്കിൽ എടുത്തു കഴിക്ക് ” ഞാൻ പറഞ്ഞു.
അവൾ രണ്ടു കവിളും വീർപ്പിച്ചു വെച്ചു രണ്ടു കൈകൊണ്ട് പതിയെ കവിളിൽ കുത്തി. എന്നിട്ട് മുഖം കൊട്ടി തിരിച്ചു പോകാൻ നോക്കി.
“നിക്ക് പെണ്ണെ അവിടെ. നീ ഇപ്പോൾ എന്താ കാണിച്ചത്..?”
“അത് ഒന്നും ഇല്ല.. ഞാൻ വെറുതെ കാണിച്ചതാ.”
“എന്നാ ഒന്ന് കൂടെ കാണിച്ചിട്ട് പോയാൽ മതി. ”
“അയ്യോ !! സാർ ഞാൻ വെറുതെ. ”
“കാണിക്കാൻ പറഞ്ഞാൽ കാണിക്കണം.. വേഗം കാണിക്ക്”
അവൾ വീണ്ടും അങ്ങനെ കാണിച്ചു. ഞാൻ ചിരിച്ചുകൊണ്ട് ഒരു കഷ്ണം പത്തിരിയും ബീഫും അവൾക്ക് നേരെ നീട്ടി. ഇത്തവണ അവൾ വായ കൊണ്ട് വന്നു പിന്നെ അവൾ തന്നെ വായ മാറ്റി.
ഞാൻ കൈ നീട്ടി പിടിച്ചു നിന്നെപ്പോലെ തന്നെ നിന്നു. അവൾ ചിരിച്ചു കൊണ്ട് എന്റെ കൈയിൽ പിടിച്ചു അവളുടെ വായിൽ വെച്ചു. എന്നിട്ട് ആ പത്തിരിയും ബീഫും കഴിച്ചു. എന്നിട്ട് വീണ്ടും ചിരിച്ചു കൂടെ ഞാനും..
” മോള് പോയി എടുത്തിട്ട് വാ നമുക്ക് ഇവിടെ ഇരുന്നു കഴിക്കാം.. അല്ലെങ്കിൽ ഇതിൽ നിന്ന് തന്നെ കഴിക്കാം.”
അവളുടെ കണ്ണ് നിറഞ്ഞു. പക്ഷെ കരഞ്ഞില്ല. എന്തിനാണാവോ? അവൾ അകത്തേക്ക് പോയി പത്തിരി എടുത്തു വന്നു. ഒന്ന് കൂടെ എന്റെ പ്ലെയ്റ്റിൽ ഇട്ട്. അവൾ നിലത്ത് ഇരുന്നു. അവിടെ ഒരു കസേര മാത്രമേ ഉണ്ടായിരുന്നുള്ളൂ.
“ഞാൻ പറഞ്ഞു ഇങ്ങ് കയറി ഇരിക്ക് പെണ്ണെ. നിലത്ത് ഇരിക്കാതെ. ”
അവൾ അവിടെ ചുറ്റും നോക്കി അപ്പോഴാണ് അവിടെ വേറെ കസേര ഇല്ലാത്തത് ഞാൻ ശ്രദ്ധിക്കുന്നത്.
ഞാൻ എന്റെ മടിയിൽ തട്ടി പറഞ്ഞു.
“ഇവിടെ ഇരുന്നോ ”
“അയ്യേ!” അവൾ നാണിച്ചു.
“എന്ത് അയ്യേ. കൊച്ചു കുട്ടികൾ മുതിർന്നവരുടെ മടിയിൽ എല്ലാം ഇരിക്കും. അതിനെന്തിനാ ഒരു അയ്യേ!?
“ഞാൻ അതിനു കൊച്ചു കുട്ടിയൊന്നും അല്ലല്ലോ?”
“ആര് പറഞ്ഞു കൊച്ചു കുട്ടി അല്ലെന്ന്.? പിടിച്ചു മടിയിൽ ഇരുത്തി കൊഞ്ചിക്കാൻ തോന്നും ഈ മൊഞ്ചത്തി കുട്ടിയെ”
“അയ്യേ!!! എനിക്ക് എനിക്ക് പതിനെട്ടു വയസ്സ് കഴിഞ്ഞു.”
“പിന്നെ കണ്ടാലും പറയും . ഇങ്ങനെ തന്നെ പിടിച്ചു സ്കൂൾ കൊണ്ട് പോയാൽ . അവർ ഒന്നാം ക്ലാസിൽ ചേർക്കും.”
“എന്നാലേ!! സാറിനെ പിടിച്ചു രണ്ടിലും ചേർക്കും”
ഞാൻ ചിരിച്ചു. കൂടെ അവളും.
“എടി മോളെ!! ഞാൻ ചുമ്മാ പറഞ്ഞതല്ല മോള് എഴുനേൽക്ക് . എന്നിട്ട് ഇവിടെ ഇരുന്നോ .. ”
