“ഉണ്ട് സാർ. ഞാൻ ഇപ്പോൾ എടുക്കാം.”
“വാ ഇക്ക. വന്നു ഇരിക്ക്. ഞാൻ എത്ര നാൾ ഇക്കയോട് പറഞ്ഞതാ. നന്നായി എന്തെങ്കിലും വെച്ചുണ്ടാക്കാൻ അറിയുന്ന ഒരാളെ തരാൻ. എന്നിട്ട് ഇങ്ങനെ ഒരാൾ വീട്ടിൽ ഉണ്ടായിട്ട് ഇക്ക ഇതുവരെ പറഞ്ഞില്ലല്ലോ”
“അത് സാർ എന്റെ മോളെ അങ്ങനെ ഞാൻ ഒരു വേലക്കാരി…”
“എന്റെ ഇക്ക… ഇക്കാന്റെ മോള് ആണെന്ന് പറഞ്ഞാൽ പിന്നെ അത് വേലക്കാരി ആകുമോ? ഞാൻ ഇക്കയെ അങ്ങനെ ആണോ കണ്ടത്. അല്ലെങ്കിൽ മോള് പറയട്ടെ ഇന്നലെ മുതൽ ഇക്കാന്റെ മോള് ഇവിടെ ഇല്ലേ. ഈ സമയം വരെ ഞാൻ അങ്ങനെ എന്തേലും പറയുകയോ പെരുമാറുകയോ ചെയ്‌തോ?”
“ഞാൻ അങ്ങനെ ഉദ്ദേശിച്ചത് പറഞ്ഞതല്ല സാർ.. എനിക്കറിയാം സാറിനെ. എന്റെ മോളോട് സാർ മോശമായി പെരുമാറില്ല.”
“ഉപ്പ ഇന്നാ പത്തിരി കഴിക്ക്. ” റിയ കുട്ടി പത്തിരിയുമായിവന്നു ഇക്കാക്ക് കൊടുത്തു..
“മോള് കഴിച്ചോ?”
“ഇല്ല ഉപ്പ ഞങ്ങള് അവിടെ ബാൽക്കണിയിൽ ഇരുന്നു കഴിക്കാൻ തുടങ്ങുമ്പോഴാ ഉപ്പ വന്നത്.”
“ആണോ?… സോറി സാറെ ഞാൻ ബുദ്ധിമുട്ട് ആയോ”
“എന്ത് ബുദ്ധിമുട്ട് ആണ് ഇക്ക. അല്ല. ഇക്ക ഇപ്പോൾ വരാൻ പ്രത്യേകിച്ച് കാര്യം… അതോ മോളെ കാണാനോ?”
“ഏയ്!! അങ്ങനെ ഒന്നും ഇല്ല. ഞാൻ ഇറങ്ങാൻ നോക്കുന്നേനും. അപ്പോഴൊന്നു. സാറിനേയും മോളേയും കാണാം എന്ന് കരുതി.”
“ഇന്നെന്താ നേരത്തെ പോകുന്നേ? ”
” അത് വേറൊന്നും ഇല്ല! പോകുന്ന വഴിയിൽ ഒരാളെ കാണാൻ ഉണ്ട് അതാ.”
“വേറെ ഒന്നും ഇല്ലല്ലോ ഇക്കാ.. ?”
“ഏയ്! ഇല്ല. ”
“ഇനി മോളുടെ എന്തെങ്കിലും കാര്യത്തിന് വേണ്ടി ആണെങ്കിൽ . അത് വേണ്ട. ഇവൾ ഇവിടെ കഴിഞ്ഞോളും. അല്ലേ? റിയ കുട്ടി”
“അതേ ഉപ്പ . ഞാൻ ഇവിടെ കഴിഞ്ഞോളം. എനിക്ക് ഒരു സങ്കടവും ഇല്ല. സുഹൂനെ കാണാൻ കഴിയുന്നില്ലല്ലോ എന്നേ ഉള്ളൂ എനിക്ക് ”
“ഇല്ല മോളെ. മോളെ ഉപ്പ ഇവിടുന്ന് എങ്ങോട്ടും കൊണ്ട് പോകുന്നില്ല. എവിടെ ആണെങ്കിലും എന്റെ മോള് സന്തോഷം ആയി കഴിഞ്ഞ മതി അത്രയേ ഉള്ളൂ ഈ ഉപ്പക്ക് ”
ഇക്ക അവിടെ നിന്നും ഇറങ്ങി.
“മോൾക്ക് ഇപ്പോൾ സങ്കടം മാറിയോ? പേടി മാറിയോ? മോളുടെ ഉപ്പ പറഞ്ഞല്ലോ .. മോളെ ഇവിടുന്ന് എവിടേയും കൊണ്ടുപോകില്ല എന്ന് പറഞ്ഞില്ലേ? സന്തോഷം ആയോ?” ഞാൻ ചോദിച്ചു.
“ആയോന്നോ? ഒരുപാട് ആയി. പക്ഷേ ചെറിയുമ്മ. ”
“ചെറിയുമ്മയോട് പോയി പണിനോക്കാൻ പറ.. ചെറിയുമ്മക്കുള്ള പണി നമുക്ക് കൊടുക്കാം.. ഇനി ചെറിയുമ്മ എന്തെങ്കിലും എടങ്ങേറ് ഉണ്ടാക്കിയാൽ ചെയ്യാനുള്ള കാര്യം ഞാൻ പറഞ്ഞു തരാം . അതുപോലെ ചെയ്ത മതി. അതിനു മുൻപ് ഒന്ന് രണ്ടു ചെറിയ കാര്യങ്ങൾ ചെയ്യാൻ ഉണ്ട്. അത് നാളെ ശരിയാക്കാം”
“സാറിനോട് ഞാൻ എങ്ങനെയാ ഇതിനെല്ലാം നന്ദി പറയേണ്ടത്. എനിക്കറിഞ്ഞൂടാ?”
“എന്റെ മോളെ നീ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്. പക്ഷെ ഞാൻ വേറൊരു കാര്യം ചോദിക്കെട്ടേ? മോള് ഇവിടെ എത്ര കാലം വേണമെങ്കിലും നിന്നോ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. പക്ഷെ മോളുടെ നിക്കാഹ്. അത് വേണ്ട .? മോളുടെ ഉപ്പ അത് ആഗ്രഹിക്കുന്നുണ്ടാവില്ലേ ?”
“എനിക്ക് അതൊന്നും അറിയില്ല സാർ. എനിക്ക് അങ്ങനെ ഒരു നിക്കാഹ് വേണമെന്നില്ല. സാറിന് ഞാൻ ഒരു ശല്യം ആണെന്ന് തോന്നിയാൽ പറഞ്ഞാൽ മതി. ഞാൻ എവിടെയെങ്കിലും പോയിക്കോളാം.”
“എനിക്ക് മോളൊരു ശല്ല്യമോ? അങ്ങനെ തോന്നിയോ? ആരും ഇല്ലാത്ത എനിക്ക് മോള് വന്നപ്പോൾ ആരെയൊക്കയോ കിട്ടിയ പോലെ ആയി. പക്ഷെ മോളുടെ ഭാവി.”
“ആ കിളവന്റെ ഭാര്യ ആകുന്നതിനേക്കാളും ഭാഗ്യം സാറിന്റെ വേലക്കാരി ആകുന്നതാ.. പക്ഷെ സാർ എന്നെ അങ്ങനെ കാണില്ല എന്ന് എനിക്കറിയാം. അത് മതി എന്റെ ഭാവി.”
“അത് പോര മോളെ. ഞാൻ ചില തീരുമാനങ്ങൾ എടുക്കും. ഞാൻ എന്ത് പറഞ്ഞാലും അനുസരിക്കുമോ? ”
“ഇവിടുന്ന് പോകാൻ പറയുന്നത് ഒഴിച്ച് ഞാൻ എന്തും അനുസരിക്കും. എനിക്ക് അത്രക്ക് ഇഷ്ടവും വിശ്വാസവും ആണ് സാറിനെ ”
