“അപ്പൊ സാർ ഉപ്പയോട് പറയില്ലേ?”
“ഉപ്പയോട് പറയാൻ അല്ലേ എനിക്ക് കഴിയൂ. നിർബന്ധിക്കാൻ കഴിയില്ലല്ലോ?”
“സാർ പറഞ്ഞാൽ ഉപ്പ കേൾക്കും. എനിക്ക് ഉറപ്പാണ്”
“നമുക്ക് നോക്കാന്നെ… മോള് പേടിക്കേണ്ട. മോള് ചായ കുടിച്ചോ?”
“ഇല്ല… സാറിന് തന്നിട്ട് കുടിക്കാം എന്ന് കരുതി.”
“എന്നാ ഇനി ചായ എടുത്തു കുടിക്ക്.
റിയ കുട്ടി അടുക്കളയിൽ പോയി ചായയുമായി വന്നു സോഫയിൽ ഇരുന്ന് ചായ കുടിച്ചു.
“എന്തൊക്കെയാ മോളുടെ ഹോബീസ്?”
“എന്ത് ഹോബീസ്? ”
“എന്താ മോൾക്ക് വേറെ ഇഷ്ട്ടം ഉള്ള കാര്യങ്ങൾ.. ചിത്രം വരയ്ക്കും, പാട്ട് പാടും, കഥ പറയും, കഥ എഴുതും, അങ്ങനെ എന്തെങ്കിലും.”
“അങ്ങനെ ഒന്നും ഇല്ല. എന്നാലും ചെറുതായി പാടും. പക്ഷെ ചെറിയുമ്മ പാടാൻ സമ്മതിക്കില്ല.”
“ഈ ചെറിയുമ്മയ്ക്ക് ഇത് എന്തിന്റെ കേടാ!!!!! അത് എന്താ അങ്ങനെ മോള് പാട്ട് പാടിയാൽ ചെറിയുമ്മയ്ക്ക് എന്താ കുഴപ്പം?”
“ഞാൻ പാട്ട് പാടി. അയൽവക്കത്തുള്ള ആൺപിള്ളേരെ മയക്കാൻ ശ്രമിക്കുകയാ എന്നാ ചെറിയുമ്മ പറയാറ്. ”
“സാരമില്ല!!! മോള് ഇവിടുന്ന് പാടിക്കോ.. എനിക്ക് ഇഷ്ട്ടമാ പാട്ട്. നമുക്ക് ഒരിക്കൽ ചെറിയുമ്മക്കിട്ട് നല്ലൊരു പണി കൊടുക്കാം . പോരെ ”
“എനിക്ക് അങ്ങനെ പാടാൻ ഒന്നും അറിയില്ല . ഞാൻ വെറുതെ മൂളും. അത്രയേ ഉള്ളൂ”
“അത്രയേ വേണ്ടൂ. മൂളിയാൽ മതി. കേൾക്കെട്ടെ മോള് മൂളുന്നത്,?”
“ഞാൻ പിന്നൊരു ദിവസം മൂളി തരാം. പോരെ? ”
“പോര ഇപ്പോൾ മൂളണം… അല്ല പാടണം.. വേഗം”
“സാർ ഇപ്പോൾ തന്നെ വേണോ? പ്ലീസ് സാർ പിന്നെ ഒരു ദിവസം എന്തായാലും ഞാൻ പാടിത്തരാം. ”
“ശരി. പിന്നെയെങ്കിൽ പിന്നെ .
പാടത്തെ നിന്നെ വിടൂല മോളെ. ”
“ഉറപ്പ്. ഞാൻ പാടി തരും ”
“വേറെ എന്തൊക്കെ അറിയാം?”
“വേറെ… വേറെ… വേറെ ഒന്നും അറിയില്ല സാർ. ”
“അതിലെന്തോ ഉണ്ടല്ലോ? വേറെ വേറെ മ് പറഞ്ഞോ! വേറെ എന്താ ഉള്ളത് ?
” അത് അത് ഒന്നും ഇല്ല. ”
“പറയെടി പെണ്ണേ . എന്തിനാ മടിച്ചു നിൽക്കുന്നേ?”
“പറയാം. പക്ഷെ എന്നോട് ചെയ്തു കാണിക്കാൻ പറയരുത് ”
“അതെന്ത് കഴിവാണ്… ചെയ്തു കണ്ടാൽ അല്ലേ അറിയാൻ പറ്റു . അങ്ങനെ ഒരു കഴിവ് ഉണ്ടോ എന്ന്.”
“ഉണ്ട്” പക്ഷെ എന്നോട് ചെയ്യാൻ പറയില്ല എന്ന് വാക്ക് താ ”
“അയ്യടാ!!! അങ്ങനെ വാക്കൊന്നും തരാൻ പറ്റില്ല.. എന്നോട് പറയാൻ ഇഷ്ട്ടം ആണെങ്കിൽ പറഞ്ഞാൽ മതി. വലിയ ഗമ ഒന്നും വേണ്ട”
” ഗമ ഒന്നും അല്ല. ഞാൻ ശരിക്കും ചെയ്യും ”
“എന്ത്? എന്താണെന്ന് പറ. എന്നാലല്ലേ അറിയാൻ പറ്റു.”
“ഞാൻ ചിത്രം വരക്കും. ”
“ഇതിനാണോ ? ഇത്രയും വലിയ ഡയലോഗ് അടിച്ചത് ”
“വല്ല പൂവും പൂമ്പാറ്റയും ആയിരിക്കും!!!,. ഞാനും വരക്കും.. കുന്നിൽ മുകളിലെ സൂര്യൻ, കാക്കകൾ പറക്കുന്നത്, തെങ്ങുകൾ , ഒരു വീട് , വീടിനു മുന്നിൽ ഒരു കുട്ടി. ”
“അതൊന്നും അല്ല. ഒരാളെ നോക്കി ഞാൻ അയാളെ വരക്കും. നോക്കാതെയും വരക്കും. ”
“കള്ളം, കള്ളം, അതല്ലേ ചെയ്യാൻ പറയരുത് എന്ന് പറഞ്ഞത്.”
“അല്ല! അല്ല! ഇന്റുമ്മാണെ സത്യം ഞാൻ വരക്കും.. എന്റെ ഉമ്മയെ പിടിച്ചൊന്നും ഞാൻ കള്ള സത്യം ചെയ്യില്ല ”
“അപ്പോൾ കള്ളം പറയാറുണ്ട്. അല്ലെ. ?” ”
“അയ്യോ !!! ഇല്ല സാർ ഞാൻ കള്ളം പറയാറില്ല.. കള്ളം പറഞ്ഞാൽ ഞാൻ നരകത്തിൽ പോകും. ഞാൻ കള്ളം പറയില്ല. ചെയ്യില്ല. ”
“ശരി വിശ്വസിച്ചു. പിന്നെ എന്താ വരച്ചാൽ. ?”
“ഞാൻ വരയ്ക്കാൻ പഠിച്ചിട്ടൊന്നും ഇല്ല. സ്കൂളിൽ പഠിക്കുമ്പോൾ ബുക്കിൽ വെറുതെ വരച്ചു നോക്കിയതാ. അത് കൂട്ടുകാർ കണ്ടു ടീച്ചറോട് പറഞ്ഞു. ടീച്ചർ എന്നെ കൊണ്ട് ബോർഡിൽ വരപ്പിച്ചു.. അത്രയേ ഉള്ളൂ ”
“എന്നാ ഞാനും നാളെ വരുമ്പോൾ ഒരു ബോർഡും കുറേ ചോക്കും വാങ്ങി വരാം. എന്താ? ”
