അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ – 2 6

 

 

“ഇവിടുന്ന് എവിടേയും പോകണ്ട. എന്റെ കൂടെ തന്നെ നിന്നോ. ഇത് വേറെ ചിലതാണ്. ”

 

“നിക്കാഹ് കഴിക്കാൻ പറയുന്നതാണോ?” ”

 

“അല്ല. അതൊക്കെ പിന്നെത്തെ കാര്യം. ആദ്യം വേണ്ടത് വേറെ ഒരു കാര്യം. ”

 

“ഞാൻ ചെയ്യാം. സാർ പറഞ്ഞാൽ മതി ”

 

 

അന്ന് രാത്രിയിൽ ഇക്കയുടെ വീട്ടിൽ. റിയ കുട്ടിയുടെ ചെറിയുമ്മ ഇക്കയോട്.

 

“നിങ്ങ അവളെ എവിടെയാ കണ്ടാക്കിയെ”

 

“അതിപ്പം ഈ അറിഞ്ഞിട്ട് എന്തിനാ.. അവിടെ പോയി എന്റെ മോളെ ശല്യം ചെയ്യാനാ. ”

 

“ഞാൻ എന്തു ശല്യം ചെയ്‌തൂന്ന നിങ്ങ പറയുന്നേ? അവൾക്ക് നല്ലൊരു ആലോചന കൊണ്ട് വന്നു . ആതാണോ ഞാൻ ചെയ്ത ശല്ല്യം. ”

 

“നീ ഒന്നും പറയണ്ട. എനിക്ക് കാണാനും കേൾക്കാനും മനസ്സിലാക്കാനും കഴിവുണ്ട് ”

 

“ഒലക്ക ഇണ്ട് നിങ്ങക്ക്? ഇത് പോലെ ഒരു ആലോചന ഇനി വരുമോ?

 

“നീ വെറുതെ എന്ന കൊണ്ട് ഓരോന്ന് പറയിക്കേണ്ട. ചെലക്കാണ്ട് നിന്നോ നീ. എൺപതോ എൺപത്തഞ്ചോ വയസുള്ള ഒരാളെ കൊണ്ട് പതിനെട്ടു തികയാത്ത എന്റെ മോളെ കെട്ടിക്കാൻ നോക്കിയോൾ അല്ലേ നീ.”

 

“ആര് പറഞ്ഞു ഓൾക്ക് പതിനെട്ടു ആയില്ലെന്ന്. അന്ന് പിന്നെ നിങ്ങൾ പുതിയ ഉടുപ്പ് വാങ്ങി വന്നത് എന്തിനായിരുന്നു. ”

 

“എന്നിട്ട് അത് കൊടുക്കാൻ സമ്മതിച്ചോ നീ. അതും നീ മേടിച്ചു വെച്ചില്ലേ? ”

 

“അത് പിന്നെ നല്ല വല്ല ആലോചനയും വരുമ്പോൾ ഇടാം എന്ന് കരുതിയല്ലേ”

 

“എന്നിട്ട് ഇതാണോടി നല്ല ആലോചന. എന്നെകൊണ്ട് ഒന്നും പറയിപ്പിക്കല്ലേ ”

 

“നിങ്ങൾ ഇത് എന്തറിഞ്ഞിട്ടാ മനുഷ്യാ.. ഒരു വലിയ വീട്, വീട്ടിൽ നിറയെ പണിക്കാർ, വീടിനു ചുറ്റും ഒരു ഏക്കർ പറമ്പ്, ഇനി ടൗണിൽ പത്തു കടമുറികൾ അതും പല നിലകൾ ഉള്ളത്. അതും പോരാഞ്ഞിട്ട് വേറെ തുണിക്കട, സ്വർണ്ണക്കട. ഇത്രയും പോരെ? നിങ്ങടെ മോൾക്ക്

 

“പറയുമ്പോ മുഴുവനും പറ എൺപതിനു മേലെ പ്രായം., വേറെ മൂന്നു കെട്ടിയോളുകൾ, അതിൽ ഒരുപാട് മക്കൾ, കൊച്ചുമക്കൾ, ചെറുമ്മക്കൾ, . എടി…. എടി.. അയാളുടെ മോളുടെ മോളുടെ മോള് അല്ലേ എന്റെ മോളുടെ കൂടെ പഠിച്ചത്.”

 

“അതിനെന്താ കുറച്ചു കൊല്ലം കഴിഞ്ഞാൽ അയാള് തട്ടിപോകും. അപ്പോൾ ഈ സ്വാതെല്ലാം ആർക്കാ ? നിങ്ങടെ മോക്ക്.. അപ്പോ പിന്നെ ഓൾക്ക് വേറെ കെട്ടി സുഖായി ജീവിച്ചൂടെ.. അതിന്റെ കൂടെ നമ്മുക്കും കഴിയാലോ?”

 

“എന്നാ നീ നിന്റെ മോളെ കെട്ടിച്ചു കൊടുക്ക് അയാൾക്ക്‌.. അല്ലേ നിന്ന ഞമ്മള് മൊഴി ചൊല്ലാം. എന്നിട്ട് നീയും പോയി അയാളെ കെട്ടിക്കോ. എന്നിട്ട് സുഖായി ജീവിച്ചോ. ഞാനും എന്റെ മോളും എങ്ങനെ എങ്കിലും കഴിഞ്ഞോളം”

 

“നിങ്ങക്ക് പിരാന്തായ മനുഷ്യ? നിങ്ങ എന്തൊക്കെയാ പറയുന്നത്.? എന്റെ മോളോ? അത് പിന്നെ നിങ്ങടെ ആരാ.?

 

“അതും എന്റെ മോള് തന്നെയാടി. അതിനിപ്പോ എന്താ..? നിനക്ക് സുഖിച്ചു ജീവിച്ച പോരെ?”

 

“എന്നിട്ടാണോ മനുഷ്യ നിങ്ങൾ എന്റെ മോളെ അയാളെ കൊണ്ട് കെട്ടിക്കാൻ പറഞ്ഞത്.. അവൾ ചെറിയ കുട്ടിയല്ലേ?”

 

“അപ്പൊ നീ എന്റെ മോളെ കെട്ടിച്ചു കൊടുക്കാൻ പറഞ്ഞപ്പം ഓൾക്ക് എത്രയായിരുന്നു പ്രായം.”

 

 

“എനിക്ക് കൂടുതൽ ഒന്നും പറയാൻ ഇല്ല. കണ്ടെടുത്ത് നിന്ന് സാർ … സാർ.. സാർ വിളിച്ചു ആളുകളുടെ പിറകെ നടക്കണോ അതോ സ്വന്തം കടയുടെ മുതലാളിയായി നിക്കണോ? നിങ്ങൾ തന്നെ ആലോചിക്ക്. ”

 

ഹസ്സൻ ആകെ ഭ്രാന്ത് പിടിച്ച പോലെ ആയി.. എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ. എത്രയാ എന്ന് വെച്ചാ വേറെ ഒരാളുടെ വീട്ടിൽ താമസിപ്പിക്കുന്നത്. അതും പ്രായപൂർത്തി ആയ പെണ്ണിനെ. അതും ഒരാണ് ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലത്ത്. ഇതറിഞ്ഞാൽ എന്റെ മോൾക്ക് നല്ലൊരു ചെറുക്കനെ വേറെ കിട്ടുമോ? ഞാൻ നാട്ടുകാരോട് എന്ത് പറയും. എന്നാൽ അതുപോലെ തന്നെ ഇത്രയും പ്രായം ഉള്ള ഒരാൾക്ക് എങ്ങനെ കെട്ടിച്ചു കൊടുക്കും.

 

 

അന്ന് രാത്രി മറ്റൊന്നും ഇല്ലാതെ കടന്നു പോയി. പിറ്റേന്ന് രാവിലെ ഹസ്സൻ ജോലിക്ക് ഇറങ്ങാൻ നേരം അയാൾ വന്നു.. ആലി… ആലി മുസ്തഫ… കൂടെ ഫൈസിയും.

Leave a Reply

Your email address will not be published. Required fields are marked *