അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ – 2 6

 

“അതും അച്ചായൻ ഏറ്റു. കിരൺ ഇതുവരെ ആരെങ്കിലും ആയി ബന്ധപ്പെട്ടിട്ടുണ്ടോ?”

 

“ഇല്ല. എന്റെ അറിവിൽ ഇല്ല… ഉണ്ടായിരുന്നെങ്കിൽ ഞാൻ എന്നേ അവന്റെ കുഞ്ഞിനെ പെറ്റേനേ”

 

“എന്നാൽ അത് മതി അവനെ പറഞ്ഞു സമ്മതിപ്പിക്കാൻ. പക്ഷെ കാര്യം കഴിഞ്ഞാൽ അച്ചായനെ മറക്കുമോ? ”

 

 

“ഒരിക്കലും ഇല്ല. അതിനുള്ള ഉറപ്പ്? ഇപ്പോൾ തരാം”.

 

ജെനി എന്നെ കെട്ടിപിടിച്ചു ചുണ്ടിൽ ചുംബിച്ചു.. പിന്നെ ചുണ്ടും നാവും ചപ്പി വലിച്ചു..

 

“ബാക്കി കാര്യം കഴിഞ്ഞിട്ട്. തരാം. പോരെ?

 

“എപ്പോൾ ?”

 

“കിരണിന്റെയും റോസിന്റെയും കല്യാണം കഴിഞ്ഞ അന്ന്. അന്ന് രാത്രി നമ്മുടെയും ആദ്യ രാത്രി ആകും.”

 

ഒരു പ്രസവത്തിൽ ഇരട്ട പെറ്റ പോലെ ഉള്ള സന്തോഷത്തോടെ ഞാനും. കിരണിന്റെ ജീവൻ രക്ഷപെടും. അതുപോലെ കിരണിനെ എന്നും കിട്ടുകയും ചെയ്യും എന്ന വിശ്വാസത്തിൽ ജെനിയും തിരിച്ചു നടന്നു. അന്നത്തെ കഥ വേഗം പറഞ്ഞു തീർക്കാൻ ആയി ഞാൻ കഥ പറഞ്ഞു തുടങ്ങി.

 

 

“സാർ… സാറിന് ചായ എടുക്കട്ടെ?

 

ഞാൻ അവിടെ സോഫയിൽ ഇരുന്ന് തന്നെ ഉറങ്ങി പോയിരുന്നു. അപ്പോഴാണ് അവൾ വന്നു വിളിക്കുന്നത്.

 

“ഓഹ്!! ഞാൻ ഉറങ്ങിപ്പോയി അല്ലെ?”

 

“മും!. സാറിന് ഇന്നലെ ഉറങ്ങാൻ കഴിഞ്ഞില്ലല്ലേ.? സാറെന്തിനാ ഇന്നലെ രാത്രിയിൽ ഇവിടെ കിടന്നത്.. സാറിന് മുറിയിൽ കിടന്നു ഉറങ്ങിക്കൂടായിരുന്നോ? ഞാൻ ഇവിടെ എവിടേലും ചുരുണ്ടു കൂടുമായിരുന്നല്ലോ? അതല്ലേ ഇപ്പോൾ ഉറങ്ങിപ്പോയത്?. ഞാൻ കാരണം….”

 

അവൾ കരയാൻ തുടങ്ങി.

 

ഞാൻ ചിരിച്ചു.

 

“എടി മണ്ടിപെണ്ണേ…? ”

 

“എന്തോ ”

 

ഞാൻ വീണ്ടും ചിരിച്ചു.

 

“എന്റെ മോള് ശരിക്കും മണ്ടിയാണോ? എടി റിയകുട്ടി.. നീ കാരണം തന്നെയാ ഞാൻ ഇവിടെ കിടന്നു ഉറങ്ങിപ്പോയത്.. അത് പക്ഷെ ഇന്നലെ ഉറങ്ങാത്തത് കൊണ്ടല്ല. അടുത്ത കാലത്തൊന്നും ഞാൻ ഇങ്ങനെ ഭക്ഷണം കഴിച്ചിട്ടില്ല. എന്റെ വയറും മനസ്സും നിറഞ്ഞു. അതാ ഞാൻ ഉറങ്ങിപ്പോയത്. കേട്ടോ… കേട്ടോന്ന്.?

 

“കേട്ടു ” സന്തോഷത്തോടെ ആണ് റിയകുട്ടി പറഞ്ഞതെങ്കിലും ഒച്ച കുറവായിരുന്നു.

 

“എന്താ പറഞ്ഞത് ? ഞാൻ കേട്ടില്ല”

 

“കേട്ടൂന്ന് ” അവൾ ഉച്ചത്തിൽ പറഞ്ഞു ചിരിച്ചു. കൂടെ ഞാനും ചിരിച്ചു. ഞാൻ അവളുടെ കൈപിടിച്ച് എന്റെ അടുത്ത് ഇരുത്തി. അവൾ യാതൊരു മടിയും ഇല്ലാതെ എന്റെ അടുത്ത് ഇരുന്നു.

ഞാൻ അവളുടെ രണ്ടു കവിളും തുടച്ചു. എന്നിട്ട് പറഞ്ഞു.

 

“ഇനി കരയരുത് ഒരിക്കലും. ഒരിക്കലും കരയില്ല എന്ന് ഉറപ്പിക്കണം. കേട്ടോ? പിന്നെ ഞാൻ എവിടെ കിടന്നാലും ഉറങ്ങും. എനിക്ക് ഉറങ്ങാൻ പ്രത്യേകിച്ച് കട്ടിലും കിടക്കയും വേണം എന്നില്ല.. അതിരിക്കട്ടെ!!! മോള് ഇന്നലെ എവിടെയാ കിടന്നത്. കട്ടിലിൽ കയറി കിടന്നോ അതോ???”

 

“അത് !!! ഞാൻ താഴെ.. തറയിൽ “.

 

“എടി പെണ്ണേ തറയിൽ കിടന്നാൽ വല്ല അസുഖവും പിടിക്കും. ടൈൽസിന്റെ മുകളിൽ കിടക്കുന്നത് നല്ലതല്ല.”

 

“അതിന് ഞാൻ എന്റെ അമ്മയുടെ സാരി പുതച്ചിരുന്നു..”

 

“അപ്പൊ., പുതപ്പും എടുത്തില്ല അല്ലെ?. എന്നാ മോളുടെ ഇഷ്ട്ടം പോലെ ചെയ്യ്. എന്നിട്ട് ഒടുക്കം എന്തെങ്കിലും അസുഖം വന്നാൽ എന്നെ പറയരുത്. ”

 

“എനിക്ക്‌ അസുഖം ഒന്നും വരില്ല.. ഞാൻ വീട്ടിലും തറയിൽ ആണ് കിടക്കാറ്. ”

 

“കണ്ട് പഠിച്ചില്ലേൽ കൊണ്ട് പഠിച്ചോ!!! ശരി ചായ കൊണ്ട് വാ. അപ്പോഴേക്കും ഞാൻ ഒന്ന് ബാത്‌റൂമിൽ പോയിട്ട് വരാം.”

 

ഞാൻ ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു. അപ്പോഴേക്കും റിയ കുട്ടി ചായ കൊണ്ട് വന്നു.

 

“എപ്പോഴാ ഉപ്പയോട് .,….?” റിയ കുട്ടി ചോദിച്ചു.

 

“ഉപ്പയോട്…..?”

 

“അല്ല!!! ഉപ്പയോട് എന്റെ കാര്യം സംസാരിക്കുന്നത്.?

 

“അത് ഞാൻ സംസാരിച്ചോളാം. സമയം പോലെ.. ഒരു കാര്യം മാത്രം ഞാൻ ഉറപ്പ് തരാം. അയാൾ മോളെ കെട്ടില്ല. പോരെ.? ഇനി എന്തെങ്കിലും കാരണത്താൽ വീട്ടിൽ പോകേണ്ടി വന്നാലും . എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഇങ്ങ് വന്നാൽ മതി . ഞാൻ നോക്കിക്കോളാം.”

Leave a Reply

Your email address will not be published. Required fields are marked *