അവൾ അവിടെ എന്തോ ചെയ്യുക ആയിരുന്നു.
ഞാൻ അവിടെ നിന്നും അവളെ നോക്കി നിന്നു. പാവം പെണ്ണ്. ഇവളെ ഇനി ആർക്കും കൊടുക്കില്ല.. എനിക്ക് വേണം ഈ പെണ്ണിനെ.. അവൾ എന്നെ ഒരുപാട് സ്നേഹിക്കുണ്ട്. അത് മുഴുവനും അവൾക്ക് തിരിച്ചു കൊടുക്കണം.. അവൾ ആഗ്രഹിക്കുന്നപോലെ. പക്ഷെ അതിന് സമയം ആയോ?
അവൾ തിരിഞ്ഞു നോക്കുമ്പോൾ അവളെത്തന്നെ നോക്കി നിൽക്കുന്ന എന്നെയാണ് അവൾ കണ്ടത്.
എന്താ ഇങ്ങനെ നോക്കുന്നത് . എന്ന് കൈകൊണ്ട് ചോദിച്ചു..
“അല്ല!!! ഈ കൊച്ചു സുന്ദരി പെണ്ണിനെ നോക്കി നിന്ന് പോയതാ.. ഞാൻ ഓർക്കുകയായിരുന്നേ.. ഈ പെണ്ണിനെ ആ ആലിക്ക് കിട്ടിയിരുന്നെങ്കിൽ ഈ ലോകത്ത് വെച്ച് ഏറ്റവും ഭാഗ്യവാൻ അയാളക്കുമായിരുന്നല്ലോ എന്ന്. ”
“പോ അവിടുന്ന് .. പോയി അവിടെ ഇരിക്ക്… ഇവിടെ നിന്നാൽ അങ്ങനെ പല ചിന്തകളും വരും ”
ഞാൻ സോഫയിൽ പോയി ഇരുന്നു.. റിയ കുട്ടി ഭക്ഷണം ഉണ്ടാക്കിയ ശേഷം എന്നെ വന്നു വിളിച്ചു..എന്നിട്ട് പറഞ്ഞു.
“ഏട്ടാ .. ഏട്ടന് വിശക്കുന്നു എന്നല്ലേ പറഞ്ഞത്.. വാ വന്നു കഴിക്ക്.. ”
“എന്റെ മോള് പോയി ഫ്രഷ് ആയി വാ നമുക്ക് ഒരുമിച്ച് കഴിക്കാം. ”
അവൾ പോയി ഫ്രഷ് ആയി വന്നു. എന്നെ വിളിച്ചു. ഞാൻ അവളുടെ കൈപിടിച്ച് എന്റെ മടിയിൽ ഇരുത്തി. അവളുടെ അരയിൽ കൂടെ കൈയിട്ടു എന്നോട് ചേർത്ത് പിടിച്ചു.. എന്നിട്ട് അവളുടെ ചെവിയുടെ താഴെ ഉമ്മ വെച്ചു.. ചോദിച്ചു.
“ഏട്ടൻ ഈ പെണ്ണിനെ ശരിക്കും സ്വന്തമാക്കിക്കോട്ടെ? എല്ലാ അർത്ഥത്തിലും? മോൾക്ക് ഇഷ്ട്ടം ആണോ?”
“ഏട്ടന് ഞാൻ എന്നെ എന്നേ തന്നിരിക്കുന്നു. ഏട്ടന് ഇഷ്ട്ടം ആണെങ്കിൽ എന്നെ വേണം എന്നുണ്ടെങ്കിൽ എന്നെ സ്വീകരിക്കാം.. എങ്കിലും അതിനുള്ള അർഹത എനിക്ക് ഉണ്ടോ ഏട്ടാ.. ”
“വേറെ ആർക്കാണ് അതിന് അർഹത.. മോൾക്ക് സമ്മതമാണോ?”
“ഇനിയും എന്നോട് സമ്മതം ചോദിക്കെണോ ഏട്ടാ…? ഞാൻ ഏട്ടന് ഉള്ളതല്ലേ? ഈ ഏട്ടന്റെ കൂടെ കഴിയുക എന്നത് തന്നെ എന്റെ ഭാഗ്യം അല്ലേ.? അപ്പോൾ പിന്നെ എല്ലാ അർത്ഥത്തിലും ഏട്ടന്റെ സ്വന്തം ആകുക എന്ന് പറഞ്ഞാൽ അത് മഹാ ഭാഗ്യം അല്ലേ? ”
അവൾ തിരിഞ്ഞു ഇരുന്ന് എന്നെ കെട്ടിപിടിച്ചു എന്റെ ചുണ്ടിൽ ഉമ്മ വെച്ചു. ഞാൻ ആ ചുണ്ടുകൾ പതിയെ നുണഞ്ഞു .
അത് കഴിഞ്ഞു അവൾ ചോദിച്ചു.
“ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യം തോന്നുമോ? ”
“ഇല്ല! എന്റെ കൊച്ചു സുന്ദരിയോട് ഏട്ടൻ ദേഷ്യം കാണിക്കുമോ? ”
“എന്നാൽ എന്റെ കഴുത്തിൽ ഏട്ടൻ ഒരു മിന്ന് കെട്ടിത്തരുമോ? ഏട്ടന്റെ രീതിയിൽ ഒരു താലി . ഇവിടെ ഇവിടെ വെച്ചായാലും മതി… എന്റെ ഒരു ആഗ്രഹം ആണ്. ”
“അതു കെട്ടിയില്ലെങ്കിലും നീ എന്റെ പെണ്ണല്ലേ? നിയമം കൊണ്ടും മനസ്സുകൊണ്ടും.. പിന്നെന്തിനാ? ”
“ഏട്ടൻ എന്റെ കഴുത്തിൽ താലി കെട്ടിയാൽ അതെനിക്ക് അഭിമാനവും ആത്മവിശ്വാസവും ആകും.. ആ താലി എന്റെ എപ്പോഴും എന്റെ കഴുത്തിൽ ഉണ്ടാകണം.. ”
“അങ്ങനെ ഉള്ള താലിയിൽ ആണോ മോളുടെ വിശ്വാസം അതോ ഏട്ടന്റെ സ്നേഹത്തിലോ? ”
“ഏട്ടന്റെ സ്നേഹം അതാണ് എന്റെ പ്രാണൻ.. പ്രാണവായു… എന്റെ ഓരോ ശ്വാസത്തിലും.. എന്റെ ഓരോ ഹൃദയമിടിപ്പിലും ഏട്ടന്റെ സ്നേഹം… ഏട്ടനോടുള സ്നേഹം ആണ്.. ഏട്ടന്റെ സ്നേഹം ഇല്ലെങ്കിൽ ഞാൻ ഇല്ല.. ഏട്ടന്റെ റിയകുട്ടി ഇല്ല. ”
ഞാൻ വീണ്ടും എന്റെ റിയകുട്ടിയെ കെട്ടിപിടിച്ചു. അവളുടെ മുഖത്തു മുഴുവനും ഉമ്മ വെച്ചു.. ചുണ്ടുകൾ ചപ്പി വലിച്ചു. ഞാൻ റിയകുട്ടിയുടെ മുഖത്തേക്ക് നോക്കി.. ആ കണ്ണുകൾ തിളങ്ങി. മുഖത്തു പുഞ്ചിരി വിരിഞ്ഞു. ഒപ്പം നാണവും.
“ഏട്ടന് എന്തുകൊണ്ടാ എന്നോട് സ്നേഹം തോന്നിയത്? സഹതാപം കൊണ്ടാണോ?”
“ആദ്യം തോന്നിയത് സഹതാപം തന്നെ ആയിരുന്നു. പിന്നെ അത് വളർന്നു വളർന്നു സ്നേഹം ആയി മാറി .. ഇപ്പോൾ അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ലഹരി പോലെ നിറഞ്ഞു കവിയുകയാണ്.. ഈ മൊഞ്ചത്തി പെണ്ണോടുള്ള പ്രേമം. ”
