“ആ കൊന്നോ…. പക്ഷെ അതിന് മുൻപ് ചെറിയുമ്മയെ കൂട്ടാൻ ഇവിടെ ഇപ്പോൾ ചില ആളുകൾ വരും എന്നെ രക്ഷിക്കാനും.. കാത്തിരുന്നോ ”
“ആരാടി നിന്നെ രക്ഷിക്കാൻ വരുന്നത് ., നമുക്ക് കാണാലോ”
അപ്പോഴേക്കും പുറത്ത് പോലീസ് ജീപ്പ് എത്തിയിരുന്നു.
റിയ കുട്ടി ഫോൺ വിളിച്ച ഉടനെ ഞാൻ പോലീസ് സ്റ്റേഷനിൽ വിവരം കൊടുത്തു. അവർ ഉടനെ അവിടേക്ക് പോയി.. അതോടൊപ്പം C I സാറും റാം പറഞ്ഞതനുസരിച്ചു മജിസ്‌ട്രെസ്സിന്റെ ഓഫീസിൽ നിന്നും S I ക്ക് കാൾ പോയി. മജിസ്‌ട്രേസിന്റെ മകൻ ആണ് റാം. അതോടെ കാര്യങ്ങൾ വേഗത്തിൽ നടന്നു..
അവിടെ വന്നു സുബൈദയെയും ഹസ്സനേയും. പോലീസ് കൂട്ടികൊണ്ട് പോയി. അപ്പോഴേക്കും ഞാൻ അവിടെ എത്തി റിയ കുട്ടിയേയും സുഹാനയേയും കൂട്ടി .. റിയകുട്ടിയുടെ ബാഗും ഫോണും എടുത്തു.. അവിടെ നിന്നും പുറപ്പെട്ടു. ആ സമയം റിയകുട്ടി പിടിച്ച വീഡിയോ ഞാൻ S I സാറിന് അയച്ചു കൊടുത്തു.. പിന്നെ പോലീസ് ആലിയുടെ വീട്ടിലേക്ക് പോയി .. അവിടുന്നു ആലിയേയും ഫൈസിയേയും കൂട്ടി സ്റ്റേഷനിലേക്ക് വന്നു.. ഇതാണ് ഇതുവരെ നടന്നത്.
ഞാൻ കാറിന്റെ ഡോർ തുറന്നു റിയാനയേയും സുഹാനയേയും പുറത്ത് ഇറക്കി.. അപ്പോഴേക്കും S I സാർ ഞങ്ങൾ സംസാരിക്കുന്നതിനടുത്തേക്ക് വന്നു.. ചോദിച്ചു.
“അപ്പൊ എങ്ങനെയാ കാര്യങ്ങൾ തീരുമാനം ആയോ ? അതോ കേസ് ആയി മുന്നോട്ട് പോകാൻ തന്നെ ആണോ തീരുമാനം ?”
അത് കേട്ട ഉടനെ സുബൈദ ഓടിവന്നു റിയാനയെ പിടിച്ചു കരഞ്ഞു..പറഞ്ഞു
“മോളെ ചെറിയുമ്മയോട് ക്ഷമിക്ക് മോളെ.. മോളുടെ കാല് ചെറിയുമ്മ പിടിക്കാം… ദേ ഇവളെ കരുതി എങ്കിലും മോള് ക്ഷമിക്ക് ” സുഹാനയെ കാണിച്ചു പറഞ്ഞു.
ഫൈസിയും ആലിയും അതുപോലെ മാപ്പ് പറഞ്ഞു .. മൂന്നാളും മാപ്പ് പറഞ്ഞു..
റിയാന ഹസ്സനോട് ചോദിച്ചു.
“ഞാൻ എന്താണ് ഉപ്പ ചെയ്യേണ്ടത്.. ഉപ്പ പറ അതുപോലെ ഞാൻ ചെയ്യാം.. ”
“ഞാൻ പറയുന്ന പോലെ അല്ല. സാർ പറയുന്ന പോലെ മോള് ചെയ്‌തോ… ഉപ്പയും ഒരുപാട് തെറ്റ് ചെയ്തു… എല്ലാം എന്റെ പിടിപ്പ്കേട് കൊണ്ട് സംഭവിച്ചതാണ്.. അതിന് മോള് ഉപ്പയോട് ക്ഷമിക്ക്.. ”
“ഉപ്പ എന്തിനാ എന്നോട് ക്ഷമ ചോദിക്കുന്നത്… ഉപ്പ എന്നോട് ഒരു കാര്യം മാത്രം പറഞ്ഞാൽ മതി… ഞാൻ സാറിന്റെ….. എന്റെ ഏട്ടന്റെ കൂടെ കഴിയുന്നതിൽ ഉപ്പക്ക് എതിർപ്പ് ഉണ്ടോ?”
“ഇല്ല മോളെ മോൾക്ക് അതാണ് ഇഷ്ട്ടം എങ്കിൽ ഉപ്പയ്ക്ക് സന്തോഷം ആണ്.”
“ചെറിയുമ്മയ്ക്കോ ?”
“ഇല്ല മോളെ. ചെറിയുമ്മയ്ക്ക് ഒരെതിർപ്പും ഇല്ല.”
“അപ്പോൾ സാറെ! എനിക്ക് പരാതി ഇല്ല.. ഞാൻ പരാതി പിൻവലിക്കാൻ തയ്യാറാണ്… എന്റെ ഏട്ടൻ സമ്മതിക്കുമെങ്കിൽ. ”
“എന്നാ പിന്നെ പരതി അങ്ങ് പിൻവലിച്ചേക്കാം സാറെ .. ” ഞാൻ പറഞ്ഞു.
എന്നാ പിന്നെ എല്ലാവരും വന്നു ഒപ്പ് ഇട്ടിട്ട് പോയി കിടന്ന് ഉറങ്ങാൻ നോക്ക്..S I സാർ പറഞ്ഞു.
ഞങ്ങൾ അകത്തേക്ക് പോയി . ഒപ്പ് ഇട്ടു പുറത്തേക്ക് വന്നു.
” ഇനി ഇതുപോലെ വല്ല പരാതിയും കിട്ടിയാൽ പിന്നെ നീയൊന്നും പുറംലോകം കാണില്ല മനസ്സിൽ ആയല്ലോ? ” S I സാർ പറഞ്ഞു.
“ഇല്ല സാർ.. ഇനി ഇങ്ങനെ ഒന്നും ഉണ്ടാകില്ല .. സാർ ” അവർ എല്ലാവരും പറഞ്ഞു.
“ഇനി എങ്ങനെയാ വീട്ടിലേക്ക് പോകുന്നേ.. പോലീസ് ജീപ്പിൽ കൊണ്ട് വിടണോ? ” ഇക്കയോട് SI സാർ ചോദിച്ചു.
“വേണ്ട സാർ ഞാൻ പോകുന്ന വഴിയിൽ ഇറക്കികൊടുത്തോളാം. ” ഞാൻ പറഞ്ഞു..
പോലീസ് സ്റ്റേഷനിൽ നിന്ന് ഞങ്ങൾ ഒരുമിച്ചാണ് ഇറങ്ങിയത്.. റിയകുട്ടി എന്റെ കൂടെ മുന്നിൽ ഇരുന്നപ്പോൾ ആലിയും ഫൈസിയും ഒഴിച്ചു ബാക്കി ഉള്ളവർ എന്റെ കാറിൽ പിറകിലെ സീറ്റിൽ ഇരുന്നു. ഫൈസിയേയും ആലിയേയും ഒരു വണ്ടി വിളിച്ചു അതിൽ പറഞ്ഞു വിട്ടു.
“ഇക്ക! ഇത് ഇവിടെയൊന്നും എത്തില്ലായിരുന്നു.. ഇക്ക ഇത്തിരി തന്റേടം കാണിച്ചിരുന്നെങ്കിൽ. ഇക്കാ ഇക്കാക്ക് ദേഷ്യം ഉണ്ടോ ഞാൻ റിയ കുട്ടിയെ കെട്ടിയതിൽ?” ഞാൻ ചോദിച്ചു.
