അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ – 4 13

 

“ഇങ്ങനെ ഒരു കല്യാണ കാര്യം പറഞ്ഞു എന്നല്ലാതെ ഞങ്ങൾ മറ്റൊന്നും ചെയ്തിട്ടില്ല സാർ… ” സുബൈദ തന്നെയാണ് മറുപടി പറയുന്നത്.

 

“ആണോ.. അപ്പോൾ അടിക്കുകയും പട്ടിണിക്ക് ഇടുകയും ചെയ്യുന്നത്….?

 

“അങ്ങനെ ഒന്നും ഇല് സാർ.. അതൊക്കെ വെറുതെ പറയുന്നതാ സാറെ . അവളും എനിക്ക് മോള് തന്നെ ആണ് ..” സുബൈദ പറഞ്ഞു.

 

“എന്നാലേ അങ്ങനെ അല്ല… കുട്ടിക്കാലം തൊട്ട് നിങ്ങൾ അടിക്കുകയും പേടിപ്പിക്കുകയും പട്ടിണിക്ക് ഇടുകയും ചെയ്യാറുണ്ട് എന്നും വിദ്യാഭ്യാസം പോലും നിഷേധിച്ചു എന്നും.. നിർബന്ധിച്ചു വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചു എന്നുമാണ് കേസ്.. അതിനൊക്കെ തെളിവും ഉണ്ട്. അപ്പോൾ എന്ത് പറയുന്നു.”

 

“അയ്യോ!! അങ്ങനെ ഒന്നും ഇല്ല സാർ.. അതൊക്കെ വെറുതെ പറയുന്നതാ. സാർ” സുബൈദ ആണ് പറഞ്ഞത്.

 

“അല്ല ഹസ്സൻ എന്നല്ലേ പേര് പറഞ്ഞത്… തന്റെ മോളല്ലേ അത്…. എന്നിട്ട് തനിക്കു ഒന്നും പറയാൻ ഇല്ലേ ?

 

“ഞാൻ എന്താണ് സാർ പറയേണ്ടത്.. എനിക്ക് ഒന്നും പറയാൻ ഇല്ല സാർ.. സാറിന് എന്താണ് ചെയ്യാൻ ഉള്ളത് എന്ന് വെച്ചാൽ ചെയ്‌തോ?? അനുഭവിക്കാൻ ഞാൻ തയ്യാറാ”

 

“അപ്പൊ തെറ്റുകൾ സമ്മതിക്കുന്നു . അല്ലേ ഹസ്സൻ ?”

 

“അങ്ങനെ അല്ല സാർ .. എന്റെ ഗതികേട് കൊണ്ട് ഞാൻ പലപ്പോഴും മിണ്ടാതെ നിന്നിട്ടുണ്ട് . അതാണ് ഞാൻ ചെയ്ത തെറ്റ് ”

 

“ഫ്ഭ …. നാറി അത് നിന്റെ മകൾ അല്ലേടാ….? അവൻ മിണ്ടാതെ നിന്ന് പോലും. … നീയാണ് ഇതിൽ ഒന്നാം പ്രതി”

 

“നിന്നോടൊന്നും ഇങ്ങനെ ചോദിച്ചാൽ പോര… അതിനു വേറെ ആളുണ്ട്…” പിന്നെ കോൺസടേബിളിനോട് ചോദിച്ചു. ആമിന ഇല്ലേ ഇന്ന് ?”

 

“ഉണ്ട് സാർ … ”

 

“എന്നാ ആമിനയോട് വരാൻ പറ …. ഇവളോടൊക്കെ ചോദിക്കാൻ ആമിനയാണ് നല്ലത്… അവളുടെ കൈയിൽ നിന്ന് രണ്ടു കിട്ടുമ്പോൾ എല്ലാം മണി മണി പോലെ പറഞ്ഞോളും..”

 

“ശരി സാർ. ” കോൺസ്റ്റബിൾ പുറത്തേക്ക് പോയി..

 

“അയ്യോ !!! സാർ ഒന്നും ചെയ്യല്ലേ സാർ ഞാൻ പറഞ്ഞോളാം” സുബൈദ പറഞ്ഞു.

 

“എന്നാ തുടങ്ങിക്കോ ചോദ്യം ഒന്നും ഇല്ല

ഉത്തരം മാത്രം പറഞ്ഞാ മതി”

 

“സാർ ഞാനും ചെറിയ പ്രായത്തിൽ കല്യാണം കഴിഞ്ഞു വന്നതാ.. ആ സമയത്തെ അറിവില്ലായിമ്മ കൊണ്ട് ഞാൻ എന്തൊക്കെയോ ചെയ്തു പോയതാ.. പിന്നെ വല്യുമ്മ പറഞ്ഞത് കൊണ്ടാ ഇങ്ങനെ ഒരു കല്യാണം ആലോചിച്ചത്…”

 

“അതെന്താടി അവളാണോ നിന്റെ കെട്ടിയോൻ?”

 

“അയ്യോ!! അല്ല സാർ.. ഈ കല്യാണം

നടന്നാൽ … കുടുംബം രക്ഷപെടും എന്ന് പറഞ്ഞപ്പോൾ.. പിന്നെ കുറെ കടവും ഉണ്ട് സാർ. അയാളിൽ നിന്ന് വാങ്ങിയത്.. . അതാണ് ഞാൻ.. ”

 

“എന്തായാലും ജയിലിൽ കിടന്ന് കുടുംബം നന്നാക്കിക്കോ. ”

 

അപ്പോഴേക്കും ഹെഡ് കോൺസ്റ്റബിൾ ആമിന അവിടെ വന്നു.

 

“ആമിന നിന്റെ കൈ തരിക്കുന്നുണ്ടോ??

S I സാർ ആമിനയോട് ചോദിച്ചിട്ട് അവരോട് പറഞ്ഞു.

 

” അതേ ഈ ആമിനയുടെ കൈ ഇടക്ക് തരിക്കും. അപ്പോൾ ആരെയെങ്കിലും കേറി നന്നായി പെരുമാറണം .. എന്നാലേ ആ തരിപ്പ് പോകു..”

 

“ആമിന ഇവളെ കൊണ്ട് പോയി നിന്റെ തരിപ്പ് മാറ്റ്… എന്നിട്ട് ബാക്കി നോക്കാം..”

 

“അയ്യോ തല്ലല്ലേ സാർ.. പറ്റിപോയതാണ് സാറെ ഇനി ഇങ്ങനെ ഒന്നും ചെയ്യില്ല സാറെ… മാപ്പാക്കണം സാറെ.. ” സുബൈദ പറഞ്ഞു..

 

“മാപ്പാക്കണ്ടത് ഞാൻ അല്ല.. ആ പെണ്ണാണ് പിന്നെ അവളുടെ ഹസ്ബൻഡും … എന്ന് വെച്ചാൽ ഭർത്താവ്.. അവളുടെ കാല് പിടിച്ചു കരഞ്ഞു നോക്ക്… അവർ പുറത്ത് ഉണ്ട്.”

 

“ഭർത്താവോ? ” ഹസ്സനും സുബൈദയും ഒരുമിച് ചോദിച്ചു…

 

 

“അതിനുള്ള ഉത്തരം പിന്നെ തരാം.. ആദ്യം ഇത് വാങ്ങി വെക്ക്.”

 

S I സാർ ഹസ്സന്റെ കാരണം നോക്കി ഒന്ന് പൊട്ടിച്ചു.. ഹസ്സൻ വേച്ചു വീഴാൻ പോയി. സുബൈദ പിടിച്ചത് കൊണ്ട് വീണില്ല.

 

“ഇത് തന്നത് ഒരച്ഛൻ ആണ്… അല്ലാതെ ഇവിടുത്തെ സാർ അല്ല… എനിക്കും ഉണ്ട് ആ പ്രായത്തിൽ ഉള്ള മകൾ. അപ്പോൾ ഞാൻ ഇതെങ്കിലും തരണ്ടേ? അവൻ മിണ്ടാതെ നിന്ന് പോലും.. മിണ്ടാതെ പോയി ആ കൊച്ചിന്റെ കാല് പിടിച്ചു മാപ്പാക്കിക്കോ അരമണിക്കൂർ സമയം തരും. അത് കഴിഞ്ഞാൽ നേരെ ജയിലിലേക്ക് പോകാൻ റെഡിയായിക്കോ… ആമിന ഇവളെ വിളിച്ചു കൊണ്ട് പോയി എന്താണ് എന്ന് വെച്ചാൽ കാണിക്ക്”

Leave a Reply

Your email address will not be published. Required fields are marked *