അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ – 4 13

 

ഞാൻ ലാസ്റ്റ് പറഞ്ഞത്. ആ സ്ത്രീയെ നോക്കി ആണ്.. അവരുടെ കണ്ണിൽ പേടി ഉണ്ടെങ്കിലും അത് മറക്കാൻ ശ്രമിക്കുന്നത് പോലെ തോന്നി.

 

അപ്പോഴേക്കും S I സാർ അവിടെ വന്നു കൂട്ടത്തിൽ അമ്പതിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും..

S I സാർ നേര റൂമിലേക്ക് കയറി.. ഞാൻ അനുവാദം ചോദിച്ചു അകത്തേക്ക് കയറി. അപ്പോൾ ഒരു ഫോൺ വന്നു .

S I സാർ ഫോൺ എടുത്തു.

 

ഹലോ സാർ!!

എത്തി സർ..

ഇപ്പോൾ എത്തിയതേ ഉള്ളൂ ..

ആ ഉണ്ട് സർ… നോക്കി ചെയ്‌തോളാം സർ

ഉണ്ട്.. സർ.. ആലി മുസ്തഫ..

ശരി സർ… ചെയ്യാം സർ..

 

സ്റ്റേഷനിൽ നിന്നും തന്റെ മേലുദ്യോഗസ്ഥനോട് S I സംസാരിക്കുകയായിരുന്നു..

 

“അർജുൻ സാർ അല്ലേ ? C I സാർ വിളിച്ചിരുന്നു.. സാർ ഇത് കേസ് ആക്കണോ? അയാൾക്ക് പത്തെൺപത് വയസുണ്ട് ഇനി ഈ പ്രായത്തിൽ വെറുതെ ബുദ്ധിമുട്ടിക്കണോ? ”

 

“ഈ പ്രായത്തിലും കൊച്ചു പിള്ളാരെ കെട്ടാൻ നടക്കുന്നത് കാണുന്നില്ലേ സാർ. പിന്നെ എന്താ വേണ്ടത്”

 

“അതും ശരിയാണ്.. ഒന്ന് ശരിക്കും പേടിപ്പിച്ചു വിട്ടാൽ മതിയോ.?.. ഈ പ്രായത്തിൽ അവരെ ബുദ്ധിമുട്ടികാം.. പക്ഷെ ഇതിന് പിറകെ ആ പെണ്ണും സാറും കോടതിയും മറ്റും കയറി ഇറങ്ങേണ്ടേ? മാത്രമല്ല പത്രങ്ങളും മറ്റും വെറുതെ വിടുമോ? അവർ പല കഥകളും ഉണ്ടാക്കില്ലേ? ഇവിടെ ഇപ്പോൾ വേറെ ഒന്നും സംഭവിച്ചില്ലലോ? ”

 

S I സാർ എന്നോട് ചോദിച്ചു.

 

“സാറെ എനിക്ക് അങ്ങനെ ആരെയും ബുദ്ധിമുട്ടിക്കാൻ ആഗ്രഹം ഇല്ല. പക്ഷെ അവൾക്ക് ഇനിയെങ്കിലും സമാധാനമായി ജീവിക്കാൻ കഴിയണം… മാത്രമല്ല ഇനി ആരോടും ഇവർ ഇങ്ങനെ പെരുമാറാൻ പാടില്ല. ” ഞാൻ പറഞ്ഞു..

 

“അതാണ് ഞങ്ങളുടെയും ആഗ്രഹം എന്തായാലും.. എന്തായാലും ഞാൻ സംസാരിക്കട്ടെ..? ”

 

S I സാർ പറഞ്ഞു.. പിന്നെ കോൺസ്റ്റബിളിനെ വിളിച്ചു.. ആലിയെ കൊണ്ട് വരാൻ പറഞ്ഞു.

 

“സാർ… ” ആലി വന്നു വിളിച്ചു.

 

“എന്താടോ തന്റെ പേര്? ” S I സാർ ചോദിച്ചു.

 

“ആലി… ആലി മുസ്തഫ” ആലി പറഞ്ഞു.

 

“തനിക്കു എത്ര വയസ്സായി? S I സാർ ചോദിച്ചു.

 

“എൺപത് വയസ്സായി സാർ” ആലി പറഞ്ഞു.

 

“ഇയാളുടെ വിവാഹം കഴിഞ്ഞതാണോ? ” S I സാർ ചോദിച്ചു.

 

“അത് സാർ ” ആലി പരുങ്ങി കളിച്ചു.

 

“എന്താടോ തനിക്കു ചെവി കേൾക്കില്ലേ? ”

“കേൾക്കും സാർ ”

 

“പിന്നെ എന്താടോ ഉത്തരം പറഞ്ഞാൽ…”

 

“കഴിഞ്ഞു സാർ . ”

 

“എന്നിട്ട്! അവര് ഇപ്പോൾ ജീവിച്ചിരിപ്പില്ലേ? ”

 

“ഉണ്ട് സാർ ”

 

“പിന്നെ എന്താടോ ഇപ്പോൾ? വേറെ ഒരു പെണ്ണിനെ കെട്ടാൻ കാര്യം. അതും പതിനെട്ടു വയസ്സ് മാത്രം പ്രായം ആയ പെണ്ണിനെ? താൻ ഡൈവോഴ്‌സ് ആയതാണോ ?”

 

“അല്ല സാർ! എന്റെ കൂടെ തന്നെ ഉണ്ട് ”

 

“എന്നിട്ടാണോടാ റാസ്കൽ .. പതിനെട്ടു വയസുള്ള കൊച്ചുപെണ്ണിനെ കെട്ടാൻ നടക്കുന്നത്? ”

 

“പ്രായം ആയിവരികയല്ലേ സാർ അപ്പോൾ ഒരു സഹായത്തിനു?

 

“അതിന് .. ഇനിയും കെട്ടണോടാ തനിക്ക്… മുൻപ് കെട്ടിയതൊന്നും പോരെ തന്നെ നോക്കാൻ.?

എത്രാമത്തെ കെട്ടാണെടോ ഇത്?”

 

“നാലാമത്തെ ”

 

“പന്ന പട്ടി കഴുവേറിട മോനെ .. എന്നിട്ടും നിനക്ക് കൊച്ചു പെണ്ണിനെ തന്നെ വേണം കെട്ടാൻ അല്ലേടാ നാറി.. ”

 

“ആരാടാ തന്റെ കൂടെ ഉള്ള ആ ചെക്കൻ?”

 

“എന്റെ മകളുടെ മകളുടെ മകനാണ്..

 

S I സാർ കോൺസ്റ്റബിളിനോട് പറഞ്ഞു.

 

“വിളിക്കടോ അവനെ..” അതിന് ശേഷം ആലിയോട് ചോദിച്ചു.

 

“അവനാണോ തനിക്കു എല്ലാത്തിനും കൂട്ടുനിൽക്കുന്ന കൂട്ട് പ്രതി?

 

“അയ്യോ! അല്ല സാർ എനിക്ക് പ്രായം ആയി വരുന്നത് കൊണ്ട്. അവനാണ് എപ്പോഴും കൂടെ ഉണ്ടാകാറുള്ളത്.. അവനാണ് എല്ലാം നോക്കുന്നത്. ”

 

“അതെന്താടോ വേറെ മൂന്നെണ്ണം കെട്ടിയിട്ടും തന്നെ നോക്കാൻ ആരും ഇല്ലേ കൂടെ അത് ഒരു അതിശയം ആണല്ലോ?? ശരി തന്റെ ബാക്കി ഭാര്യമാരും മക്കളും എവിടെ ”

 

“ആദ്യ ഭാര്യ മാത്രമേ എന്റെ കൂടെ ഉള്ളൂ.. ബാക്കി രണ്ടു പേരും അവരുടെ വീട്ടിലാണ് ഉള്ളത്. ”

Leave a Reply

Your email address will not be published. Required fields are marked *