അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ – 4 13

 

“വാടി ഇവിടെ ” ആമിന സുബൈദയുടെ കൈപിടിച്ച് വലിച്ചു പുറത്തേക്ക് കൊണ്ട് പോയി. സുബൈദ നിലവിളിച്ചുകൊണ്ട് കരഞ്ഞു. ഹസ്സൻ വേച്ചു വേച്ചു പുറത്തേക്ക് പോയി. അവിടെ ബെഞ്ചിൽ പോയി ഇരുന്നു..

 

കുറച്ചു കഴിഞ്ഞു സുബൈദ കരഞ്ഞുകൊണ്ട് വന്നു ഹസ്സന്റെ അടുത്ത് ഇരുന്നു. സുബൈദയുടെ കവിളിലൂടെ ചോര ഒലിക്കുന്നുണ്ടോ ?? എന്തായാലും ആവശ്യത്തിന് കിട്ടിയതിന്റെ എല്ലാ ലക്ഷണവും ഉണ്ട്..

 

S I സാർ സാഹിനേയും വിളിച്ചു ചോദ്യം ചെയ്തു.. സാഹിനയും കുറ്റം സമ്മതിച്ചു.. സാഹിനേയും ആമിന കൂട്ടിക്കൊണ്ടുപോയി കൈത്തരിപ്പ് തീർത്തു വിട്ടു. അപ്പോഴേക്കും ഞാൻ അവിടെ അവരുടെ അടുത്ത് വന്നു

 

ഇക്കയേയും മറ്റുള്ളവരേയും കൂട്ടി ഞാൻ പുറത്തേക്ക് ഇറങ്ങി.

 

“ഇക്ക എന്താ ഇവിടെ നടക്കുന്നതെന്ന് വല്ലതും മനസ്സിലായോ? എന്തായാലും ഇക്ക ഇതിനൊക്കെ കൂട്ട് നിൽക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. എന്തായാലും നടന്നത് എന്താണെന്നു വെച്ചാൽ ഞാൻ പറയാം കേട്ടോ…എല്ലാവരും..

 

അന്ന് ഞാൻ ഇക്കയെ കണ്ടിട്ട് പോകാം എന്ന് കരുതി കാത്തിരുന്നു. എന്നാണെന്നു കൃത്യമായി പറഞ്ഞാൽ.. ഇക്കയുടെ മോളെ എന്റെ ഫ്ലാറ്റിൽ കൊണ്ടാക്കിയതിന്റെ രണ്ടാം ദിവസം..

 

അന്ന് ഞാൻ ഇക്കയെ കണ്ടപ്പോൾ ഇക്ക വരാൻ വൈകിയിരുന്നു. അന്ന് ഇക്ക പറഞ്ഞു ഇറങ്ങാൻ നേരം ഒരാൾ വന്നത് കൊണ്ടാണ് വൈകിയത് എന്ന്.. ആരാണെന്ന് പറയാതെ ആലി… അല്ല ആല കെട്ടാൻ വന്നവർ ആണെന്ന് പറഞ്ഞു രക്ഷപെടാൻ നോക്കി..

 

അന്ന് ഞാൻ ഇക്കയുടെ കണ്ണിൽ കണ്ടു.. എന്തോ ഒരു പ്രശ്നം ഉണ്ട്… ഇക്ക എന്തോ ഒളിക്കുന്നുണ്ട് എന്ന്. അന്ന് ഞാൻ നേര പോയത് ഓഫീസിൽ ആയിരുന്നില്ല… എന്റെ കൂട്ടുകാരനെ കാണാൻ… അവൻ ഒരു വക്കീൽ ആയിരുന്നു..

 

ഞാൻ കയറി ചെല്ലുമ്പോൾ അവൻ അവന്റെ ഓഫീസിൽ തന്നെ ഉണ്ടായിരുന്നു. റാം കൃഷ്ണൻ എന്നാണ് അവന്റെ പേര്… രാമൻ എന്നാണ് ഞാൻ വിളിക്കാറ്..

 

“അല്ല ഇതാര്… എന്താണ് ഈ വഴിയൊക്കെ.?. ഞാൻ കരുതി നമ്മളെയൊക്കെ മറന്നെന്നു… ഓഹ്!! നിനക്ക് നമ്മളെയൊക്കെ കാണണമെങ്കിൽ എന്തെകിലും കാര്യം വേണമല്ലോ? അതും ആരുടെയെങ്കിലും കാര്യം ഇത്തവണയും അങ്ങനെ വന്നതാണോ?” എന്നെ കണ്ട ഉടനെ റാം ചോദിച്ചു..

 

“എന്റെ പൊന്നു രാമ.. എനിക്ക് നിന്നെ കാണാൻ വരാൻ അതിന്റെയൊക്കെ ആവശ്യം ഉണ്ടോ ?”

 

“നീ കാര്യം പറ മോനെ …. ഇത്തവണ ആർക്ക് വേണ്ടിയാ ? എന്താ പ്രശ്നം? ”

 

ഞാൻ അറിഞ്ഞതും കേട്ടതും മനസ്സിലാക്കിയതും എല്ലാം അവനോട് പറഞ്ഞു..

 

“നീ ചൂടാവിലെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ,? നീ ആ പെണ്ണിനെ അങ്ങ് കെട്ട്… അവളെ രക്ഷിക്കാൻ ഏറ്റവും നല്ല മാർഗ്ഗം അതാണ്.. അതിന് വേണ്ട എല്ലാ ഹെൽപ്പും ഞാൻ ചെയ്തു തരാം.. ” റാം എന്നോട് പറഞ്ഞു.

 

“നീ പോടാ അവിടുന്ന് … ആന എന്ന് പറയുമ്പോൾ ചേന എന്ന് ആണല്ലോ നീ കേൾക്കുന്നത്. ” ഞാൻ പറഞ്ഞു.

 

“അത് ഞാൻ പറയുന്നത് നിനക്ക് മനസ്സിൽ ആകാത്തത് കൊണ്ടാണ്. നീ അവളെ കെട്ടിയാൽ പോലീസ് സ്റ്റേഷനിൽ പോയാലും കോടതിയിൽ പോയാലും അവളെ നിന്റെ കൂടെ മാത്രമേ വിടുള്ളൂ… അതിനു അവൾ നിന്റെ കൂടെയാണ് വരേണ്ടത് എന്ന് പറഞ്ഞാൽ മാത്രം മതി. അതോടെ അതിന് വലിയ വാർത്താ പ്രാധാന്യം ഇല്ലാതെ തീരും. പിന്നെ അവൾക്ക് സ്വന്തം കാലിൽ നിൽക്കാൻ ആയാൽ. മറ്റൊരു വിവാഹത്തിന് താല്പര്യം ഉണ്ടെങ്കിൽ. ആരും അറിയാതെ അത് ഡിവോഴ്സ് ആക്കാനും പറ്റും. . അല്ലാതെ ആയാൽ അത് വലിയ വാർത്തയാകും പത്രകാരും മാധ്യമങ്ങളും അലക്കി അലക്കി ഒരു വഴിയാക്കും. ആ പെണ്ണ് നാട്ടിലും വീട്ടിലും നാറും. ആളുകൾ പല കഥകളും പറയും.. കൂടാതെ ഇതിൽ വീട്ടുകാർ തന്നെ പ്രതി ഭാഗത്തു വരുമ്പോൾ അവളെ ആരുടെ കൂടെ അയക്കും. നീയുമായി ഒരു ബന്ധവും ഇല്ലാത്തതു കൊണ്ട് നിന്റെ കൂടെ അയച്ചില്ല എന്നും വരും. സർക്കാരിന്റെ ഏതെങ്കിലും സ്ഥാപനത്തിൽ അയച്ചെന്നും വരും.. അതൊക്കെ അവളുടെ ജീവിതം കൂടുതൽ വഷളാക്കി എന്നും വരും.

Leave a Reply

Your email address will not be published. Required fields are marked *