അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ – 4 13

 

“കെട്യോളെ ഉപ്പയെ ഉപ്പ എന്ന് വിളിക്കാതെ ഇക്ക എന്നാണോ വിളിക്കുന്നെ?” റിയ കുട്ടി ചോദിച്ചു.

 

“അതിന് ഇക്കയെ പണ്ടേ ഞാൻ ഇക്ക എന്നാ വിളിച്ചത്. ഇനിയും ഇക്ക എനിക്ക് ഇക്ക ആയിരിക്കും.”

 

“ഇല്ല സാറെ… എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ.. എന്റെ മകൾക്ക് ഇനി ഒരിക്കലും കരയേണ്ടി വരില്ലല്ലോ…

അതേ സാറെ എല്ലാം എന്റെ തെറ്റാ ഞാൻ ഇത്തിരിയെങ്കിലും തന്റേടം കാണിക്കണം ആയിരുന്നു.. എന്റെ മോളുടെ കല്യാണ കാര്യത്തിൽ എങ്കിലും .. ” ഇക്ക പറഞ്ഞു.

 

“ഇനിയെങ്കിലും പെണ്മക്കളെ കെട്ടിച്ചയക്കാൻ ഇത്രയും തിരക്ക് കാണിക്കരുത്.. അവർ പഠിക്കട്ടെ പഠിച്ചു സ്വന്തം കാലിൽ നിൽക്കട്ടെ… എന്നിട്ട് വേണം വിവാഹം നടത്താൻ… അത് അവർക്കും കൂടെ ഇഷ്ട്ടം ഉള്ളത് ആയിരിക്കണം… കെട്ടുന്നവൻ ചെറുപ്പകാരനോ പ്രായം ഉള്ള ആളോ ആകട്ടെ ഇതിൽ ആരാണ് നല്ലത് ആരാണ് മോശം എന്ന് പറയാൻ ചിലപ്പോൾ പിന്നെയും വർഷങ്ങൾ വേണ്ടി വന്നേക്കാം. “”

 

“അതെന്താ ചെറിയുമ്മ ഒന്നും മിണ്ടാത്തത്.. വായ തുറക്കാൻ പറ്റുന്നില്ലേ? ഇക്ക പണ്ടേ തരേണ്ടത് . ആ പോലീസ്കാരി തന്നെന്നു കരുതിയാൽ മതി..റിയ കുട്ടി കേസ് പിൻവലിക്കേണ്ട എന്ന് പറഞ്ഞിരുന്നെങ്കിൽ വർഷങ്ങളോളം എല്ലാവർക്കും ജയിലിൽ കിടക്കാമായിരുന്നു.. ”

 

‘മോളോട് മാപ്പ് പറയാൻ പോലും ഉള്ള അർഹത എനിക്ക് ഇല്ല പിന്നെ ഞാൻ എന്ത് പറയാനാ ” സുബൈദ പറഞ്ഞു.

 

“ശരീരം ഒക്കെ ചെറിയ വേദന കാണും വല്ല തൈലവും തേച്ചു ചൂട് വെള്ളത്തിൽ ഒന്ന് കുളിച്ചാൽ മതി.. എന്നിട്ടു കിടന്നുറങ്ങിക്കോ.” ഞാൻ പറഞ്ഞു.

 

അപ്പോഴേക്കും ഇക്കയുടെ വീട് എത്തി.

 

 

അവരെ അവിടെ ഇറക്കി ഞങ്ങൾ ഫ്ലാറ്റിലേക്ക് മടങ്ങി. കാറിൽ മടങ്ങുമ്പോൾ ഞാൻ റിയകുട്ടിയോട് ചോദിച്ചു.

 

“സന്തോഷം ആയോ എന്റെ റിയകുട്ടിക്ക് ? ”

റിയകുട്ടി കരഞ്ഞു.. ഞാൻ പെട്ടന്ന് കാർ സൈഡാക്കി നിർത്തി.. അവളെ ചേർത്ത് പിടിച്ചു ചോദിച്ചു..

 

“കരയാതെ.. എന്തിനാ കരയുന്നേ? വിഷമം ആയോ എന്റെ റിയകുട്ടിക്ക്? ”

 

അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു…

 

“എന്നാലും എന്റെ ഉപ്പ എന്നോട് … ഉപ്പ ഒരിക്കലും ഇതിന് കൂട്ട് നിൽക്കും എന്ന് കരുതിയില്ല.. ”

 

“ഏയ്‌!! അത് സാരമില്ല… ഇനി ആരും എന്റെ മോളെ ഒന്നും ചെയ്യാൻ വരില്ല.. എന്തിനും മോൾക്ക് ഏട്ടൻ ഇല്ലേ…? മോളുടെ ഉപ്പ ഒരിക്കലും മോൾക്ക് ദോഷം വരണം എന്ന് കരുതി ചെയ്തത് അല്ലല്ലോ?? എല്ലാം ആ ചെറിയുമ്മ കാണിച്ച പണി അല്ലേ? അതിന് എല്ലാം ചേർത്ത് കിട്ടിയിട്ടുണ്ട്…. അതേ ഇത് റോഡ് സൈഡ് ആണ് ഇവിടെ ഇങ്ങനെ ഇരുന്നു കരഞ്ഞാൽ നാണക്കേടാണ്. പിന്നെ മോൾക്ക് വിശക്കുന്നില്ലേ? നമുക്ക് എവിടെങ്കിലും കയറി എന്തെങ്കിലും കഴിച്ചിട്ട് പോകാം ..”

 

“വേണ്ട ഏട്ടാ എനിക്ക് ഒന്നും വേണ്ട.. കഴിക്കാൻ തോന്നുന്നില്ല..? ”

 

“എന്നാൽ എനിക്ക് തോന്നുന്നുണ്ട് . നല്ല വിശപ്പും ഉണ്ട്.. ”

 

“എന്നാൽ നമുക്ക് വീട്ടിലേക്ക് പോകാം.. അവിടെയെത്തി ഏട്ടൻ ഫ്രഷ് ആകുമ്പോഴേക്കും ഞാൻ എന്തെങ്കിലും ഉണ്ടാക്കി തരാം..”

 

“വേണ്ട.. മോള് ഈ അവസ്ഥയിൽ ഒന്നും ഉണ്ടാകേണ്ട.. ”

 

“വേണം ഏട്ടാ. എനിക്ക് ഈ സങ്കടം മറക്കാൻ അത് വേണം.. ഇനി എനിക്ക് എന്റെ ഏട്ടൻ മാത്രമേ ഉള്ളൂ.. എനിക്ക് എന്റെ ഏട്ടൻ മാത്രം മതി . പറ…. ഏട്ടന് വേണ്ടേ എന്നേ? ”

 

“ഏട്ടന് വേണ്ടാത്തത് കൊണ്ടാണോ ഏട്ടൻ …..!”

ഏട്ടനും ഏട്ടന്റെ മോള് മാത്രമേ ഉള്ളൂ. ”

 

“ഏട്ടാ ” അവൾ വീണ്ടും കരഞ്ഞു.

 

അങ്ങനെ ഞങ്ങൾ ഫ്ലാറ്റിൽ എത്തി..

 

“മോള് പോയി ആദ്യം ഒന്ന് ഫ്രഷ് ആയി വാ.. എന്നിട്ട് ഏട്ടൻ ഫ്രഷ് ആയി വരാം.”

 

“വേണ്ട ഏട്ടാ ആദ്യം ഞാൻ എന്തെങ്കിലും ഉണ്ടാക്കട്ടെ എന്നിട്ട് ഫ്രഷ് ആകാം.. എനിക്ക് ഇന്ന് എന്റെ ഏട്ടനെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങണം. അപ്പോൾ എന്നെ മോശം മണം ഒന്നും ഉണ്ടാകരുത്.. ”

അതും പറഞ്ഞു അവൾ നേരെ പോയത് ബാത്‌റൂമിൽ ആണെങ്കിലും. അത് മുഖവും കൈയും കാലും കഴിക്കാൻ മാത്രം ആയിരുന്നു. പിന്നെ അടുക്കളയിൽ പോയി ഫുഡ്‌ ഉണ്ടാക്കാൻ തുടങ്ങി.. അപ്പോഴേക്കും ഞാൻ കുളിയൊക്കെ കഴിഞ്ഞു വേഷം മാറി വന്നു അടുക്കളയിൽ പോയി.

Leave a Reply

Your email address will not be published. Required fields are marked *