അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ – 4 13

 

 

പകരം നിങ്ങൾക്ക് കല്യാണത്തിന് സമ്മതം ആണെങ്കിൽ ,

അവൾക്ക് സമ്മതം ആണെങ്കിൽ ഒരേ ഒരു ഒപ്പ്.. അവളുടെ ഒരു വാക്ക് അത് മതി.. അതോടെ അവൾ സേഫ് ആകും. പോലീസ് സ്റ്റേഷനിൽ പോയി നിങ്ങൾ വിവാഹിതർ ആണ് എന്ന് പറഞ്ഞാൽ മതി.. പിന്നെ അവരെ ഒന്ന് പേടിപ്പിച്ചു നിർത്താൻ അല്ലെങ്കിൽ ശിക്ഷിക്കാൻ ബാക്കി കേസും കൊടുക്കാം.. നീ മനസ്സ് വെച്ചാൽ കൂടുതൽ ആരും അറിയാതെ ഈ പ്രശ്നം പരിഹരിക്കാം.. നീ ഒന്ന് ആലോചിച്ചു പറഞ്ഞാൽ മതി. ”

അവൻ പറഞ്ഞു..

 

എനിക്ക് അതിനോട് വലിയ താല്പര്യം ഇല്ലെങ്കിലും അതാണ് നല്ലത് എന്ന് തോന്നി. സാഹചര്യം പോലെ അവളോട് ചോദിച്ചു നോക്കാം . ഈ അവസ്ഥയിൽ അവൾ സമ്മതിക്കും എനിക്ക് തോന്നി.. എന്നാലും കാര്യങ്ങളുടെ നിജസ്ഥിതി അറിയാൻ വേണ്ടി എന്റെ ഒരു സുഹൃത്തിനെ ബ്രോക്കർ വേഷം കെട്ടിച്ചു. അന്ന് തന്നെ സുബൈദയുടെ വല്യുമ്മയുടെ അടുത്തേക്ക് അയച്ചു.

 

എന്നാൽ അവിടെ നിന്ന് കിട്ടിയ വാർത്ത നല്ല വാർത്ത ആയിരുന്നില്ല.. റിയാനായും ആലി മുസ്തഫയുമായിഉള്ള കല്യാണം തീരുമാനിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. അതിനു റിയാനയുടെ ഉപ്പ സമ്മതിച്ചു എന്നും അറിയാൻ കഴിഞ്ഞു.

 

അന്ന് ഞാൻ ഫ്ലാറ്റിൽ എത്തുമ്പോൾ റിയകുട്ടി ആകെ ക്ഷീച്ചത് പോലെ തോന്നി. അന്ന് രാത്രിയിൽ റിയകുട്ടിക്ക് നന്നായി പനിച്ചു.. അതിന് കാരണം ഒന്ന് a c യിട്ട മുറിയിൽ തണുപ്പത്തു തറയിൽ കിടന്നതാണ് എങ്കിൽ പ്രധാന കാരണം അവളുടെ ഉപ്പയോട് അവൾക്കുള്ള സ്നേഹം ആയിരുന്നു. ഉപ്പയുടെ സങ്കടവും. അന്ന് ഉപ്പയെ കാണാൻ കഴിയാത്തത്തിൽ ഉള്ള സങ്കടവും ആണ്..

 

എന്റെ ഇക്ക റിയകുട്ടിക്ക് നിങ്ങളെ എത്രമാത്രം ഇഷ്ട്ടം ആണെന്നോ??? അതാണ് നിങ്ങൾ നഷ്ട്ടപെടുത്തിയത്.. നിങ്ങൾ സ്നേഹത്തോടെ അവളോട് ആരെ കല്യാണം കഴിക്കാൻ പറഞ്ഞാലും അവൾ സമ്മതിക്കുമായിരുന്നു.. അവൾക്ക് അത്രയും ഇഷ്ട്ടം ആയിരുന്നു അവളുടെ ഉപ്പയെ.. അതിനു പകരം നിങ്ങൾ ഒന്നും അറിയാത്ത പോലെ നിന്ന് അവളെ ചതിച്ചു. അവൾ എത്രമാത്രം സങ്കടപെടുന്നുണ്ട് എന്ന് നിങ്ങൾക്കറിയാമോ? ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. അന്ന് പനിച്ചു കിടന്ന അവൾ എന്നെ വിളിച്ചത് ഏട്ടാ എന്നാണ്.. ആദ്യമായി അവൾ എന്നെ ഏട്ടാ എന്ന് വിളിച്ചു..ഞാൻ അവളുടെ ഏട്ടൻ ആയി.

 

അങ്ങനെ പനിച്ചു കിടന്ന റിയാനയെ എടുത്തു ഞാൻ ഹോസ്പിറ്റലിൽ വന്നു. പനി കുറഞ്ഞപ്പോൾ തിരിച്ചു പോയി. ഞാൻ അവളെ കിടക്കയിൽ കൊണ്ടു പോയി കിടത്തി.. തിരിച്ചു പോകാൻ നേരം അവളുടെ അടുത്ത് കുറച്ചു സമയം കിടക്കാൻ പറഞ്ഞ അവളോട് ഞാൻ ചോദിച്ചു..

 

“മോളെ ഏട്ടനൊരു കാര്യം ചോദിച്ചാൽ മോൾക് സങ്കടം ആകുമോ? ”

 

“ഇല്ല.. ഏട്ടന് എന്നോട് എന്ത് വേണമെങ്കിലും പറയാലോ? ” റിയാന പറഞ്ഞു.

 

“എന്നാൽ ഏട്ടൻ മോളെ കെട്ടിക്കോട്ടെ? മോളെ ഈ പ്രശ്നത്തിൽ നിന്ന് രക്ഷിക്കാൻ അതാണ് നല്ല വഴി. അതാകുമ്പോൾ മോൾക്ക് എന്നും ഇവിടെ ഏട്ടന്റെ കൂടെ കഴിയാം. ” മടിച്ചു മടിച്ചാണ് ഞാൻ ചോദിച്ചത്..

 

അവൾ സമ്മതിക്കില്ല എന്ന് ഞാൻ കരുതി…എന്നാൽ അവൾ തിരിഞ്ഞു കിടന്ന് എനിക്ക് ഉമ്മ തന്നു .. അവളുടെ സമ്മതം അറിയിച്ചു.. എന്നാൽ കല്യാണം രജിസ്റ്റർ ചെയ്യാൻ അവളുടെ രേഖകൾ വേണമായിരുന്നു..

അത് കിട്ടുന്നതിന് കൂടി വേണ്ടിയും. തീരുമാനത്തിൽ

എന്തെങ്കിലും മാറ്റം ഉണ്ടോ എന്നറിൻ ഒന്നുകൂടെ വേണ്ടിയും അന്വേഷിച്ചു നോക്കി.

രണ്ടാഴ്ച കഴിഞ്ഞാൽ കല്യാണം ആണ് എന്നും.. ഈ കല്യാണം നടന്നാൽ ഒരുപാട് ഗുണങ്ങൾ ഉണ്ടെന്നും. അവർ പറഞ്ഞു. എന്തൊക്കയോ സ്വത്ത് കല്യാണത്തിന് മുൻപ് റിയാനയുടെ പേരിൽ എഴുതി തരാം എന്ന് അയാൾ പറഞ്ഞു എന്നുമാണ് അറിയാൻ സാധിച്ചത്.

 

പിന്നെ നേരെ അവളുടെ ചെറിയുമ്മയുടെ അടുത്തേക്ക് ആളെ അയച്ചു. അതും ആലിയുടെ ആളായി.. റിയാനയുടെ പേരിൽ സ്വത്ത് എഴുതിവെക്കാൻ അവളുടെ പേരിൽ ഉള്ള എല്ലാ രേഖകളും വേണം എന്ന് പറഞ്ഞു കൊണ്ട്.. എന്നാൽ ഈ കാര്യം ആരോടും പറയരുത് പറഞ്ഞാൽ ആരെങ്കിലും വഴി മറ്റു ഭാര്യമാരോ മക്കളോ അറിഞ്ഞാൽ ഒന്നും നടക്കില്ല. അതുകൊണ്ട് ആരോടും പറയരുത് എന്ന് പറഞ്ഞു. എങ്കിലും സുബൈദ ആരോടെങ്കിലും പറയുമോ എന്ന പേടിയിൽ സുബൈദയുടെ പേരിലും എന്തൊക്കെയോ എഴുതാൻ സാധ്യത ഉണ്ട് എന്ന് പറഞ്ഞു. സുബൈദയെ കൊതിപ്പിച്ചു നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *