ആൻസി ശരിക്കും വല്ലായ്മ തോന്നി. തന്റെ അപ്പനെ കൊണ്ട് താൻ ഇത്രയും നാൾ വരെ തന്റെ അടിവസ്ത്രം വരെ കഴുകിച്ചില്ലേ….. ഞാൻ എന്തെല്ലാം പറഞ്ഞു വേദനിപ്പിച്ചിരിക്കുന്നു. ഒരു തവണ പോലും അപ്പൻ ദേഷ്യത്തോടെ ഒന്ന് നോക്കിയത് പോലും ഇല്ല.. ഈ അപ്പനോട് താൻ ചെയ്ത എല്ലാ തെറ്റിനും എങ്ങനെ മാപ്പ് ചോദിക്കും.. എങ്ങനെ പരിഹാരം കാണും ഒന്നും അറിയില്ല.
ആൻസി എന്തൊക്കെയോ ചിന്തിച്ചുകൂട്ടി.
!മോളെ വാ കഴിഞ്ഞു. വാ വന്നു മോള് കുറച്ചു സമയം ഉറങ്ങ്.. ക്ഷീണം ഒക്കെ ഉറങ്ങി എഴുനേൽക്കുമ്പോൾ മാറും. ”
ജോപ്പൻ ആൻസിയെകൂട്ടി റൂമിൽ പോയി. ആൻസി കട്ടിലിൽ കിടന്നു. ജോപ്പൻ കുളിക്കാൻ പോയി. ജോപ്പൻ കുളിച്ചു വരുമ്പോൾ ആൻസി ഉറങ്ങിയിരുന്നു. ജോപ്പൻ കട്ടിലിനു താഴെ നിലത്ത്. ആ ഇടുങ്ങിയ സ്ഥലത്ത് കിടന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ആൻസി എഴുന്നേറ്റു. താഴെ വെറും തറയിൽ . അതും ഇടുങ്ങിയ നേരെ ഒന്ന് കിടക്കാൻ പോലും കഴിയാത്ത സ്ഥലത്ത് അവളുടെ അപ്പൻ കിടന്ന് ഉറങ്ങുന്നു.
അവൾ ജോപ്പനെ വിളിച്ചു.
“അപ്പാ… അപ്പാ ജോപ്പൻ ഞെട്ടി എഴുനേറ്റു . എന്താ മോളെ എന്ത് പറ്റി? ”
“ഒന്നും ഇല്ല അപ്പാ. അപ്പൻ എഴുനേറ്റ് ഈ കട്ടിലിൽ കയറിക്കിടക്ക്. ഇതിൽ ഒരാൾക്ക്കൂടെ കിടക്കാൻ സ്ഥലം ഉണ്ടല്ലോ. ”
“വേണ്ട മോളെ. മോള് സ്വസ്ഥമായി കിടന്ന് ഉറങ്ങ്. അപ്പൻ ഇവിടെ കിടന്നോളാം.. ”
“വേണ്ട അപ്പാ അവിടെ കിടന്നാൽ വല്ല അസുഖവും പിടിക്കും. വാ അപ്പാ. അപ്പൻ ഇവിടെ കയറി കിടക്ക്. അല്ലെങ്കിൽ ഞാനും താഴെ തറയിൽ കിടക്കും. ”
“നീ!!!.. എന്തൊക്കെയാ മോളെ പറയുന്നത് ഇതൊക്കെ അപ്പന് ശീലം ആണ്.”
“എന്നാൽ ഞാനും ശീലിച്ചു തുടങ്ങാം.”
ആൻസി എഴുനേറ്റു തറയിൽ കിടക്കാൻ നോക്കി. ജോപ്പൻ എഴുനേറ്റ് അവളെ പിടിച്ചു. എന്നിട്ട് പറഞ്ഞു.
” മോളെ വേണ്ടാത്തത് ചെയ്യല്ലേ.. അപ്പനും ഇവിടെ കിടക്കണം അത്രയല്ലേ ഉള്ളൂ അപ്പൻ കിടന്നോളാം . മോള് കയറിക്കിടക്ക്.
ആൻസി കയറി കിടന്നു.. ആൻസിയുടെ അടുത്ത് ജോപ്പനും. രണ്ടുപേരും ഉറങ്ങി ഒരുപാട് സമയം.
എഴുനേൽക്കുമ്പോൾ. ജോപ്പൻ ചെറിഞ്ഞു കിടന്നു ആൻസിയെ തന്നോട് ചേർത്ത് കെട്ടിപിടിച്ചു കിടക്കുന്നു..
ആൻസി ആണ് ആദ്യം കണ്ണ് തുറന്നത്.
അവളുടെ അപ്പൻ അവളെ കെട്ടിപിടിച്ചു കിടക്കുന്നത് മനസ്സിലാക്കി അവൾ കൂടുതൽ ചേർന്നു കിടന്നു . എന്നിട്ട് ജോപ്പനെ കെട്ടിപിടിച്ചു..
“ആലിസേ… ആലിസേ… എന്ന് വിളിച്ചു ജോപ്പൻ ഉറക്കത്തിൽ എന്തൊക്കെയോ പിറുപിറുക്കുന്നത് ആൻസി കേൾക്കുന്നുണ്ടായിരുന്നു.
കുറേ സമയം കഴിഞ്ഞു ജോപ്പൻ എഴുനേറ്റു. താൻ തന്റെ മകളെ കെട്ടിപിടിച്ചു കിടന്നതിൽ. ജോപ്പന് എന്തോപോലെ തോന്നി. എന്നാൽ ആൻസിയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞത്ത് പോലെ ജോപ്പന് തോന്നി. ജോപ്പനും സന്തോഷം ആയി.
ജോപ്പൻ എഴുനേറ്റ് പുറത്തു വന്നപ്പോൾ രാത്രി ആയിരുന്നു. മണ്ണെണ്ണ വിളക്ക് കത്തിച്ചു വെച്ചിട്ടുണ്ട്.. അവിടെ ഗ്രേസി ചേച്ചിയേയും സ്റ്റേഫിയെയും കണ്ടു.. കൂടെ മറ്റൊരു ചെറുപ്പകാരനും. ജോപ്പൻ ആ ചെറുപ്പക്കാരനെ നോക്കുന്ന കണ്ട് . ഗ്രേസി പറഞ്ഞു.
“എന്റെ മോനാ അന്തപ്പൻ. ആന്റണി എന്നാ ശരിക്കും പേര്. പക്ഷെ അത് ആരും വിളിക്കില്ല.. എല്ലാവർക്കും ഇവൻ അന്തപ്പൻ ആണ്.”
ആൻസിയും എഴുനേറ്റ് വന്നു.
“എന്റെ സാറേ!!! രണ്ടു പേരെയും എത്ര വിളിച്ചെന്നോ? രണ്ടാളും അറിഞ്ഞത് പോലും ഇല്ല. ഞങ്ങൾ പേടിച്ചു പോയി . ഒടുവിൽ ഞങ്ങൾ ഒളിഞ്ഞു നോക്കി. നോക്കുമ്പോൾ. കെട്ട്യോനും കെട്ട്യോളും കെട്ടിപിടിച്ചു കിടന്നു ഉറങ്ങുന്നു..
യാത്ര ക്ഷീണം ആയിരിക്കും ഉറങ്ങിക്കോട്ടെ എന്ന് അമ്മച്ചി പറഞ്ഞത് കൊണ്ടാ വിളിക്കാഞ്ഞേ..” സ്റ്റെഫി പറഞ്ഞു.
“രണ്ടാൾക്കും കഞ്ഞി എടുത്ത് വെക്കട്ടെ? നേരം ഒരുപാട് ആയി… പോയി കണ്ണും മുഖവും കഴുകി വന്നാട്ടെ… അതാ വെള്ളം.”
ജോപ്പൻ ആൻസിയുടെ കൈപിടിച്ച് വെള്ളം ഒഴിച്ച് കൊടുത്തു. ആൻസി കൈയും മുഖവും കഴുകി ജോപ്പനും..
