ജോപ്പൻ സന്തോഷത്തോടെ എഴുനേറ്റ് പുറത്തേക്ക് പോയി.
അപ്പാ… അപ്പാ… അപ്പാ . ഒന്ന് ഓടിവാ അപ്പാ ….. എന്റെ മോള്..
അത്കേട്ട് ജോപ്പൻ ആൻസിയുടെ മുറിയിൽ ഓടി എത്തി .
“എന്താ മോളെ എന്താ പറ്റിയെ.”
“എന്റെ മോള് അനങ്ങുന്നില്ല അപ്പാ. എന്റെ മോൾക്ക് എന്താ പറ്റിയെ.?”
ജോപ്പൻ അന്നമോളെ തൊട്ട്നോക്കി ആകെ തണുത്തിരിക്കുന്നു.
ജോപ്പൻ അന്നമോളെ വാരിഎടുത്ത് ഓടി…
“വാ മോളെ വേഗം ആശുപത്രിയിൽ കൊണ്ടുപോകാം. ”
ജോപ്പൻ കാറിന്റെ താക്കോലും എടുത്തു ഓടി പിറകെ ആൻസിയും….
ജോപ്പൻ വളരെ സ്പീഡിൽ വണ്ടി ഓടിച്ചു. ആശുപത്രിയിൽ എത്തി….
എന്നിട്ട് അച്ഛനെ വിളിച്ചു. പറഞ്ഞു.
അച്ഛനും അവിടെ എത്തി.
കുറച്ചു സമയം കഴിഞ്ഞു.. ഡോക്ടർ അച്ഛനെയും ജോപ്പനെയും വിളിപ്പിച്ചു. കാര്യങ്ങൾ ചോദിച്ചു.
“അച്ചോ… ഇത് ഞാൻ ഇപ്പോൾ എങ്ങനെയാ പറയുന്നേ.? ”
“എന്താ ഡോക്ടർ. എന്തായലും പറയു.”
“ജോസഫ് ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?”
എന്താ ഡോക്ടർ !!” അങ്ങനെ പറയുന്നത്… ഞങ്ങടെ അന്നമോൾക്ക് എങ്ങനെ ഉണ്ട് അത് പറ…
“ഞാൻ ചോദിച്ചത്
അന്നമോൾ വീഴുകയോ മറ്റോ ഉണ്ടായിട്ടുണ്ടോ എന്നാ. ” ഡോക്ടർ ചോദിച്ചു..
അറിയില്ല ഡോക്ടർ.. ജോപ്പനും അച്ഛനും അന്നുണ്ടായ കാര്യങ്ങൾ.. ആലിസിന്റെയും ചാർളിയുടെയും മരണവും മറ്റു കാര്യങ്ങളും ഒക്കെ പറഞ്ഞു.
“അപ്പോൾ ഈ സമയം നിങ്ങൾ രണ്ട് പേരും സഥലത്തു ഉണ്ടായിരുന്നില്ല അല്ലേ?.
എന്നാൽ ഞാൻ പറയുന്നത് കേട്ട് ബഹളം വെക്കരുത്. .”
” എന്താണ് ഡോക്ടർ എന്താ കാര്യം. ”
“ഈ കാര്യം ശരിക്കും പോലീസിൽ അറിയിക്കേണ്ടത് ആണ്.. ഉള്ള കാര്യം ഞാൻ പറയാം….. അന്നമോൾ വീണിട്ടുണ്ട് അതും ശക്തിയായി. ആ വീഴ്ചയിൽ തലയുടെ പിറക് വശം നന്നായി എവിടെയോ അടിച്ചിട്ടുണ്ട്.. ”
“എന്നിട്ട് ”
“എന്നിട്ട് മണിക്കൂറുകൾക്കുള്ളിൽ അന്നമോൾ മരണപെട്ടിരിക്കുന്നു.”
“എന്ത്… എന്താ പറഞ്ഞെ ഞങ്ങടെ അന്നമോൾ…”
ജോപ്പൻ ഞെട്ടി എഴുനേറ്റ് തെറിച്ചു വീണു.
“അച്ചോ അച്ചോ ഞാൻ എന്താ ഈ കേൾക്കുന്നേ. എന്റെ മോളോട് ഇത് എങ്ങനെ പറയും…. ആരാ അച്ചോ ഇത് …… എങ്ങനെ ആണച്ചോ?”
“അച്ഛൻ പറ ഞങ്ങൾ എന്താ ചെയ്യേണ്ടത്. ഇങ്ങനെ ഒരു കേസ് വന്നാൽ അത് പോലീസിൽ അറിയിക്കാതെ
പറ്റില്ല. “”ഡോക്ടർ പറഞ്ഞു.
“ഡോക്ടർ അറിയിച്ചോളൂ.. അച്ഛൻ പറഞ്ഞു. അതിന് മുൻപ് ആൻസിയെ ഇവിടുന്ന് മാറ്റണം ”
ജോപ്പാ… അച്ഛൻ വിളിച്ചു ജോപ്പൻ ആൻസിയുടെ അടുത്ത് പോയി..
“മോളെ വാ നമുക്ക് വീട്ടിൽ പോകാം ”
“വീട്ടിൽ പോകാനോ? അപ്പൻ എന്താ ഈ പറയുന്നേ.? എന്റെ മോൾ. ഞാൻ എങ്ങോട്ടും വരുന്നില്ല. ”
“വാ മോളെ … അന്ന മോളെ അവര് കൊണ്ട് വന്നോളും.. ” മോള് എല്ലാം സഹിക്കണം.. നമ്മുടെ മോള് പോയി… നമ്മളെ വിട്ട് പോയി. ” ആൻസിയെ കെട്ടിപിടിച്ചാണ് ജോപ്പൻ അത് പറഞ്ഞത്.
അപ്പാ ….. അപ്പനെന്താ പറഞ്ഞത്… എന്റെ മോള്… ആൻസി ബോധംകെട്ടു വീണു.
ആശുപത്രിയിൽ ആയത്കൊണ്ട് വേഗം തന്നെ വാർഡിലേക്ക് മാറ്റി ..
“ഡോക്ടർ പറഞ്ഞു
” അത് പേടിക്കാൻ ഒന്നും ഇല്ല “. കുറച്ചു സമയം കഴിഞ്ഞാൽ ശരിയാവും. ഗ്ലൂക്കോസ് കയറ്റുന്നുണ്ട്.”
അപ്പോഴേക്കും പോലീസ് വന്നു . അച്ഛൻ പോയി സംസാരിച്ചു.
അങ്ങനെ കൂടുതൽ പ്രശ്ങ്ങൾ ഇല്ലാതെ ആ ചടങ്ങും നടത്തി.
ആൻസി ഒന്നും മിണ്ടാതെ ആയി. ജോപ്പൻ നിർബന്ധിച്ചാൽ എന്തെങ്കിലും കഴിച്ചു എന്ന് വരുത്തും. കുളിക്കും. കിടക്കും. കരയുകയോ ചിരിക്കുകയോ ഇല്ല. ജോപ്പൻ ആൻസി കിടക്കുന്ന കാട്ടിലിനു താഴെ ഒരു പായ മാത്രം വിരിച്ചു കിടക്കും.
ആൻസി എന്തെങ്കിലും ചെയ്താലോ എന്ന പേടി ആണ്.
ജോപ്പൻ രാവിലെ എഴുന്നേൽക്കും.. കഴിക്കാനുള്ളത് എന്തെങ്കിലും ഉണ്ടാക്കും.. ആൻസി വിളിച്ചു എഴുനേൽപ്പിക്കും കുളിക്കാൻ ചൂട് വെള്ളം കൊണ്ടുപോയി കൊടുക്കും.. അവളുടെ ഡ്രസ്സ് എല്ലാം അലക്കും ആറിയിടും. വീട് മുഴുവൻ വൃത്തി ആകും. ജോപ്പൻ പുറത്തൊന്നും പോകാറേ ഇല്ല. ഏത് നേരവും ആൻസിക്ക് അരികിൽ തന്നെ ഉണ്ടാകും.
