അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം – 5 7

 

എന്നാൽ ഇതെല്ലാം രണ്ടുപേർ ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു….. കിരണും .. ജെനിയും..

 

കുറച്ചു കഴിഞ്ഞു ഞാൻ രാവിലെ ഉള്ള പരിപാടികൾ മുഴുവനും തീർത്തു.. ഇതുപോലെ ഒന്നും ഒരിക്കലും കിട്ടാത്ത ഞാൻ വരാൻ പോകുന്ന കളികളെ ഓർത്ത് കുളിര്കൊണ്ടു..

 

പിന്നെ വെള്ളടിയും തമാശയും ആയി സമയം പോയി..

 

അതിനിടയിൽ ജെനി ചോദിച്ചു.

 

ആലീസും ചാർലിയും മരിച്ചു പോയതിന് ശേഷം എന്തുണ്ടായി.

 

 

“എന്തുണ്ടായി എന്ന് ചോദിച്ചാൽ ?

 

കർമ്മ ഫലം

 

ജോപ്പൻ അവിടെ എത്തുമ്പോൾ കാണുന്നത്. വെള്ളയിൽ പൊതിഞ്ഞ ആലീസിനെയും ചാർലിയെയും ആണ്..

 

ജോപ്പൻ പൊട്ടി കരഞ്ഞു പോയി.

 

“ആലിസേ.. എന്റെ ആലിസ് .. എന്തിനാടി എന്നെ തനിച്ചാക്കി നീ പോയത്…??? നീ എന്തിനാ പോകുമ്പോ ആ പാവം ചാർളിയെ കൂടെ കൂട്ടിയത്? .. ഞാൻ വരുമായിരുന്നിലെ നിന്റെ കൂടെ? എന്നിട്ടും നീ എന്തിനാ എന്നെ കൂട്ടാതെ പോയത്.? നീ അല്ലാതെ എനിക്ക് ആരാ ഉള്ളത്….. നീ നമ്മുടെ മോളെയും കുഞ്ഞിനേയും ഓർത്തായിരുന്നോ? ചാർളിക്ക് പകരം ഞാൻ വരുമായിരുന്നാലോ?

 

“ജോപ്പ നീ ഇങ്ങനെ കരയല്ലേ?”

 

“അച്ചോ!! ഞാൻ ഇത് എങ്ങനെ സഹിക്കും അച്ചോ?? …. ഞാൻ ആ പാവം മോളോട് എന്ത് പറയും അച്ചോ.? എന്റെ മോള് ഇത് എങ്ങനെ സഹിക്കും അച്ചോ ?

 

എല്ലാം കർമ്മ ഫലം ആണ് ജോപ്പാ . സഹിക്കുകയെ മനുഷ്യന് കഴിയു.. പ്രാർത്ഥിക്കു അതേ വഴിയുള്ളൂ..

 

ജോപ്പൻ തളർന്നു വീണു..

 

ഇതെല്ലാം ആൻസി കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവൾ ഒന്ന് കരയുക പോലും ചെയ്യാതെ അന്നമോളെയും ചേർത്ത് പിടിച്ചു ഇരിക്കുകയായിരുന്നു….

ആരൊക്കെ കുഞ്ഞിനെ എടുക്കാൻ നോക്കിയിട്ടും അവൾ കുഞ്ഞിനെ കൊടുത്തില്ല.

 

ഒടുക്കം പാളിപ്പറമ്പിലേക്ക് എടുക്കുമ്പോൾ പോലും ആൻസി കരഞ്ഞില്ല. എന്നാൽ അന്ത്യ ചുംബനം നൽകുമ്പോൾ അവൾ പൊട്ടി കരഞ്ഞു.. അവളെ പിടിക്കാൻ നോക്കിയ ജോപ്പനെ പോലും തട്ടി തെറിപ്പിച്ചു കരഞ്ഞു അപ്പോഴേക്കും കുഞ്ഞിനെ ആർക്കും അവൾ വിട്ട് കൊടുത്തില്ല.. കുഞ്ഞു പോലും കരഞ്ഞില്ല….. ഒരു പക്ഷെ കുഞ്ഞു അന്നമോൾ ഉറങ്ങുകയായിരിക്കും.

 

അടക്കം കഴിഞ്ഞു എല്ലാവരും പിരിയുമ്പോൾ വൈകുന്നേരം ആയിരുന്നു. വീട്ടിൽ ജോപ്പനും ആൻസിയും അന്നമോളും മാത്രം. രാത്രിവരെ ആരും പരസ്പരം ഒന്നും മിണ്ടിയില്ല..

 

ഒടുവിൽ ജോപ്പൻ എഴുനേറ്റ് കഞ്ഞിയും ചമ്മന്തിയും പയറുതോരനും ഉണ്ടാക്കി. അതും എടുത്തു ആൻസിയുടെ റൂമിൽ പോയി….

 

അന്നമോൾ കട്ടിലിൽ കിടന്ന് ഉറങ്ങുന്നു.. ആൻസി കട്ടിലിൽ ഇരുന്ന് മുട് മടക്കി അതിൽ തല വെച്ച് അന്നമോളെ നോക്കി കിടക്കുന്നു..

 

“മോളെ…. ആൻസി.. മോളെ ആൻസി ” ജോപ്പൻ വിളിച്ചു.

 

അവൾ തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല.

 

ജോപ്പൻ കഞ്ഞി അവിടെ വെച്ച് കട്ടിലിൽ ഇരുന്നു. എന്നിട്ട് പറഞ്ഞു

 

 

“മോളെ ആൻസി . മോള് ഒന്നും കഴിച്ചില്ലല്ലോ ഇന്ന് . ഈ കഞ്ഞി എങ്കിലും എടുത്തു കുടിക്ക് അന്നമോൾക്ക് എന്തേലും കൊടുത്തു കുറച്ചു സമയം ഉറങ്ങാൻ നോക്ക്.. പോകേണ്ടവർ പോയി നമുക്ക് എന്ത് ചെയ്യാൻപറ്റും മോളെ.….. അന്നമോളെ കുറച്ചു ഓർത്തെങ്കിലും മോള് ഈ കഞ്ഞി കുടിക്ക്.”

 

ആൻസി ജോപ്പനെ ഒന്ന് നോക്കി ദേഷ്യത്തോടെ മുഖം തിരിച്ചുകളഞ്ഞു…

 

“അപ്പനറിയാം മോൾക്ക് അപ്പനോട് വെറുപ്പാണെന്ന്.. അപ്പനെന്ത് ചെയ്തിട്ടാ മോള് ഇങ്ങനെ അപ്പനോട് പെരുമാറുന്നത് എന്ന് അപ്പനറിയില്ല. അപ്പനറിഞ്ഞോ അറിയാതെയോ മോളോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടേൽ അപ്പൻ മോളോട് ക്ഷമ ചോദിക്കാം..

 

മോൾക്ക് അറിയോ അപ്പന്റെ കാര്യം?

അപ്പൻ വളർന്നത് ഒരു അനാഥാലയത്തിൽ ആണ്. ജനിച്ചത് എവിടെ ആണെന്നോ അപ്പനും അമ്മയും ആരാണെന്നോ ഒന്നും അപ്പന് അറിയില്ല. ഒന്ന് വിളിച്ചു കരയാൻ കർത്താവല്ലാതെ ആരും അപ്പന് കൂട്ടുണ്ടായിരുന്നില്ല.

അനാഥാലയത്തിലെ അടുക്കളയിൽ പണിയെടുത്തു തുടങ്ങിയ ജീവിതം ആണ്. അന്ന് മുതൽ കഷ്ടപ്പാട് മാത്രമേ അപ്പൻ അനുഭവിച്ചിട്ടുളൂ..

Leave a Reply

Your email address will not be published. Required fields are marked *