അന്നുമുതൽ ജോപ്പൻ രാത്രീയും പകലും കഷ്ട്ടപെട്ടു.. രാത്രിയിൽ തട്ട് കട നടത്തിയും പകൽ ഹോട്ടൽ നടത്തിയും .. ജോപ്പൻ കഷ്ട്ടപെട്ടു…
കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അച്ചായനും പോയി. .. അങ്ങനെ ആറു വർഷങ്ങൾ കഴിഞ്ഞു.
ആറാമത്തെ വർഷം തന്റെ കൂടെ പഠിച്ച അനാഥയായ നാൻസിയെ വിവാഹം കഴിച്ചു.. എന്നാൽ വിവാഹം കഴിഞ്ഞു വരുന്നവഴിയിൽ കാർ അപകടത്തിൽ നാൻസി കിടപ്പ് രോഗി ആയി. ജീവനുണ്ട് എന്ന് പറയാം എന്നല്ലാതെ ചലനശേഷിയും സംസാരശേഷിയും ഇല്ലാതെ ആയി….. എന്നിട്ടും ജോപ്പൻ നാൻസിയെ പൊന്നുപോലെ നോക്കി . അന്ന് ജോപ്പന് വലിയ അപകടം കൂടാതെ രക്ഷപെട്ടിരുന്നു.
.ജോപ്പൻ തന്നെയാണ് നാൻസിയുടെ എല്ലാ കാര്യവും നോക്കിയിരുന്നത്. അങ്ങനെ പത്തു വർഷം… അത് കഴിഞ്ഞു നാൻസി പോയി. ജോപ്പൻ വീണ്ടും തനിച്ചായി..
അങ്ങനെ നാല് വർഷം തനിച്ചു പള്ളിയും പള്ളികര്യവും അനാഥകുഞുങ്ങളുടെ കാര്യവും നോക്കി കഴിഞ്ഞു പോകുന്നതിനിടയിൽ ആലിസുമായി വിവാഹം..
ഇനി ജോപ്പൻ പറയും
ഇനി വയ്യ മോളെ അപ്പന് ഇനി ഒന്നും വയ്യ. എന്റെ ആലിസ് ഇല്ലാത്ത ഇവിടെ കഴിയാൻ എനിക്ക് വയ്യ. അപ്പൻ ഒന്ന് പറയാം മോളുടെ അമ്മച്ചി ആലിസ് പാവമാ … സ്നേഹിക്കാൻ മാത്രം അറിയുന്ന പാവം. .. ആ ആലീസിനെ മോള് വെറുക്കരുത്.
അപ്പൻ അച്ഛനോട് എല്ലാം പറഞ്ഞിട്ടുണ്ട്.. മോൾക്ക് ഇഷ്ട്ടം ഇല്ലാതെ അപ്പൻ ഇവിടെ നിൽക്കുന്നില്ല..
ഇവിടെ ഉള്ളത് എല്ലാം ഇനി മോൾക്ക് ഉള്ളതാണ്.. അപ്പൻ ഉണ്ടാക്കിയത് അടക്കം എല്ലാം.. മോളും കുഞ്ഞും നാളെ തന്നെ മഠത്തിലേക്ക് മാറുകയോ.? മഠത്തിൽ നിന്ന് ആരെങ്കിലും ഇവിടെ വരുകയോ ചെയ്യും.. അപ്പൻ പുലർച്ചെ പോകും ഇനി യാത്ര പറയാൻ പോലും അപ്പൻ വരില്ല. . മോള് ഇത് കഴിച്ചു ഉറങ്ങിക്കോ., “”
ജോപ്പൻ കരഞ്ഞുകൊണ്ട് ഇറങ്ങി പോകാൻനേരം ആൻസി ചാടി ഇറങ്ങി ജോപ്പന്റെ കാലിൽ വീണു കെട്ടിപിടിച്ചു കരഞ്ഞു….
“അപ്പാ.. അപ്പാ എന്നെ തനിച്ചാക്കി പോകല്ലേ അപ്പാ… അപ്പൻ പോയാൽ പിന്നെ ഞങ്ങൾക്ക് വേറെ ആരുണ്ടപ്പ . അപ്പനല്ലാതെ ഞങ്ങൾക്ക് വേറെ ആരും ഇല്ല അപ്പാ… അപ്പാ പോകല്ലേ അപ്പാ.. എന്നോട് ക്ഷമിക്കപ്പാ ….
ഈ പാപിയോട് ഷമിക്ക്.”
“അയ്യോ!!! മോളെന്താ ഈ കാട്ടുന്നെ. മോളെ എഴുനേൽക്ക്. ഈ അപ്പന് മോളോട് ഒരു ദേഷ്യവും ഇല്ല മോളെ. മോള് അപ്പന്റെ മോളല്ലേ..”
ജോപ്പൻ ആൻസിയെ പിടിച്ചു എഴുനേൽപ്പിച്ചു. കട്ടിലിൽ ഇരുത്തി. ആൻസി ജോപ്പന്റെ അരയിൽകൂടി കെട്ടിപിടിച്ചു. മുഖം ജോപ്പന്റെ മാറിന് താഴെ വെച്ചു അമർത്തി കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു…
ഇന്ന് അത്രയും സംഭവിച്ചിട്ടും കരയാതെ മരവിച്ചപോലെ നിന്ന ആൻസി . ജോപ്പനെ കെട്ടിപിടിച്ചു കരഞ്ഞു.
“കരയല്ലേ മോളെ കരയല്ലേ. മോള് കരഞ്ഞാൽ അപ്പന് സഹിക്കാൻ കഴിയില്ല .. മോള് അപ്പന്റെ മോളല്ലേ.., മോള് കരയുന്നത് മോളെ അമ്മച്ചിക്ക് സഹിക്കുമോ.? അവൾക്കും സങ്കടം ആവില്ലേ. കരയല്ല മോളെ ” ജോപ്പനും കരഞ്ഞുകൊണ്ട് അവളുടെ തലയിൽ തഴുകി ആൻസിയെ അശ്വസിപ്പിച്ചു…
മോളെ എല്ലാം ശരിയാകും . മോള് ഒന്ന്കൊണ്ടും വിഷമിക്കേണ്ട അപ്പനുണ്ട് മോളുടെ ഒപ്പം. മോള് ഫ്രഷ് ആയി വന്നു ഈ കഞ്ഞി കുടിക്ക്. അപ്പൻ കോരി തരണോ കഞ്ഞി ? … വാ അപ്പൻ കോരി തരാം. വാ തുറക്ക്. …
ജോപ്പൻ കഞ്ഞി കോരി ആൻസിക്ക് നേരെ നീട്ടി . ആൻസി വാ തുറന്ന് കൊടുത്തു.. അങ്ങനെ ജോപ്പൻ കൊടുത്ത കഞ്ഞി ആൻസി കുടിച്ചു..
“അപ്പൻ കഞ്ഞി കുടിച്ചോ അപ്പാ “??
അപ്പന് കഞ്ഞി വേണ്ട മോളെ . അപ്പന്റെ കൈയിൽനിന്ന് മോള് കഞ്ഞി കുടിച്ചില്ലേ.. മോള് അപ്പനെ അപ്പാന്ന് വിളിച്ചില്ലേ… അപ്പന് അത് മതി. ഇതിലും വലുത് ഇനി അപ്പന് എന്താ വേണ്ടേ?..
മോള് ഫ്രഷ് ആയി വന്നു . അന്നമോൾക്ക് എന്തേലും കൊടുക്ക്.. പാവം വിശന്നു തളർന്നു ഉറങ്ങു്ന്നതാണ് എന്ന് തോനുന്നു.. മോൾക്ക് എന്ത് ആവശ്യം ഉണ്ടങ്കിലും വിളിച്ച മതി . അപ്പൻ ദേ ഇവിടെ ഈ വാതിലിനു അപ്പുറം ഉണ്ടാകും.
