പള്ളിവകയുള്ള പള്ളിക്കൂടത്തിൽ ആണ് അപ്പൻ പഠിച്ചത്… പള്ളികൂടം വിട്ട് കഴിഞ്ഞാൽ പള്ളിയിലെയും അനാഥാലയത്തിലേയും എല്ലാ ജോലികളും ചെയ്യാൻ അപ്പൻ കൂടും.
അങ്ങനെ അവിടെ നിന്ന് പഠിച്ചതാ പാചകം. പിന്നെ അപ്പന് പത്തൊമ്പതോ ഇരുപതോ വയസുള്ളപ്പോൾ. അപ്പൻ ഒരു ജോലി തേടി ഇറങ്ങിയതാ.
എവിടെയും കിട്ടിയില്ല പൈപ്പ് വെള്ളം കുടിച്ചും പട്ടിണി കിടന്നും തളർന്ന അപ്പൻ അന്ന് ആ ഹോട്ടലിൽ എത്തിയത് കൊണ്ട് അപ്പൻ ഇന്നും ജീവനോടെ ഉള്ളത് അല്ലെങ്കിൽ അപ്പൻ അന്നേ. ”
ജോപ്പന്റെ കണ്ണ് നിറഞ്ഞു .
ജോപ്പന്റെ കഥ.
“സാർ വിശന്നിട്ട് വയ്യ ഭക്ഷണം കഴിച്ചിട്ട് കുറേ ദിവസം ആയി …. സാർ പറയുന്ന പണി എന്തായാലും ചെയ്‌തോളാം.. ” ഹോട്ടലിൽ എത്തിയ ജോപ്പൻ പറഞ്ഞു..
മേശക്ക് അരികിൽ ഇരുന്ന മുതലാളി അലക്സ് നോക്കി.. കണ്ടാൽ അറിയാം.. നല്ല വെള്ളം ആണ്. അയാൾ ചോദിച്ചു.
“എന്താ നിന്റെ പേര് ”
“ജോസഫ്. ജോപ്പൻ എന്ന് വിളിക്കും. ”
“നിനക്ക് എന്ത് പണി അറിയാം ”
“സാറ് പറയുന്ന എന്ത് പണിയും ചെയ്യാം ”
“എന്നാ നീ ആ ഷാപ്പിൽ പോയി ഒരു കുപ്പി വാങ്ങിച്ചിട്ട് വരുമോ?”
“വരാം ”
“ഡാ ആരാ അകത്തുള്ളെ ഈ ചെക്കന് ചോറ് കൊടുത്തേ”
”
അന്ന് അവിടെ നിന്നും വിശപ്പ് മാറ്റിയ ജോപ്പൻ പിന്നെ അവിടത്തെ ആളായി..
ആദ്യം എച്ചിൽ പാത്രം എടുക്കാനും കഴുകാനും. പിന്നെ വെള്ളം കൊടുക്കാൻ. ഭക്ഷണം വിളമ്പാൻ ആ ഹോട്ടലിൽ തന്നെ ആണ് കിടത്തം
അങ്ങനെ ഉള്ള ഒരു ദിവസം
“അച്ചായാ (അലക്സ് ) പണ്ടാരി വന്നിട്ടില്ല.. അറിയാലോ സേവ്യർ സാർ അമ്പത് പേരുടെ ഫുഡ് ആണ് ഓർഡർ തന്നത്.. അതും പോർക്കു ഫ്രൈ നിർബന്ധം ആണ്.” ഒരു പണിക്കാരൻ പറഞ്ഞു.
“എന്താടാ… ആ നാറി വരാതെ. ?
“അതിന് കൂലി കൊടുക്കണം?
“ങേ! ആ…. അതിന് ഞാൻ ഇപ്പോൾ എന്താ വേണ്ടേ. നീ പറഞ്ഞു വരുന്നേ?”
“വേറെ എവിടെയേലും പറഞ്ഞു ആ ഓർഡർ ശരി ആകണം.”
“അച്ചായാ ഞാൻ ശ്രമിച്ചു നോക്കട്ടെ ” ജോപ്പൻ ചോദിച്ചു.
“ഏ!!! നീയോ ” പോടാ അവിടുന്ന് നിനക്ക് പറഞ്ഞിട്ടുള്ള പണി അല്ല. ” പണിക്കാരൻ പറഞ്ഞു.
“നിനക്ക് ആകുമോടാ ” അച്ചായൻ ചോദിച്ചു..
“ആകും അച്ചായാ.” ജോപ്പൻ പറഞ്ഞു. എന്നാ നീ ചെയ്‌തോ .. ഇതിൽ നീ ജയിച്ചാൽ നാളെ മുതൽ നീ ഈ ഹോട്ടൽ നടത്തും. അല്ലെങ്കിൽ ഈ ഹോട്ടൽ പൂട്ടും. ”
അന്ന് ആ ഓർഡർ നല്ല ഭംഗിയായി കൊടുത്തു. ജോപ്പനെ പിടിച്ചു അച്ചായൻ മേശയുടെ അടുത്ത് ഇരുത്തി. എന്നാൽ ജോപ്പൻ അച്ചായനെ തടഞ്ഞു.. ജോപ്പൻ വീണ്ടും പഴയ പോലെ ജോലി നോക്കി എന്നലും പണ്ടാരി പണിയും ജോപ്പൻ നോക്കി.
ഒരുദിവസം. രാവിലെ കട തുറന്നിട്ടും അച്ചായനെ കാണാത്തപ്പോൾ തിരക്കി ചെന്ന ജോപ്പൻ കാണുന്നത് നിലത്തു വീണു കിടക്കുന്ന അച്ചായനെ ആണ്. ജോപ്പൻ വേഗം വണ്ടി വിളിച്ചു അച്ചായനെ ഹോസ്പിറ്റലിൽ എത്തിച്ചത്കൊണ്ട് ജീവൻ തിരിച്ചു കിട്ടി .
വൈകുന്നേരം കട അടച്ചു രാത്രിയിൽ ജോപ്പൻ അച്ചായന് കൂട്ട്കിടക്കാൻ പോകും. അങ്ങനെ ഹോസ്പിറ്റലിൽ നിന്ന് വന്ന അച്ചായൻ ജോപ്പനെ അച്ചായന്റെ കൂടെ വീട്ടിൽ താമസം ആക്കി..
ഒരു ദിവസം രാത്രിയിൽ
“”നിനക്കറിയോടാ ജോപ്പാ ഞാൻ എന്ന് മുതൽ ആണ് ഇങ്ങനെ ആയതെന്ന് . എന്റെ ശോശാമ്മയും മക്കളും എന്നെവിട്ട് പോയതിന് ശേഷമാ ഞാൻ ഇങ്ങനെ ചെകുത്താന്റെ വഴിയേ പോകാൻ തുടങ്ങിയത്… കള്ള് ചെകുത്താൻ ആണ്… എന്തൊക്കെ സംഭവിച്ചാലും നീ ഈ ചെകുത്താന്റെ വഴിയിൽ വരരുത്.
അന്ന് കള്ളും കുടിച്ചു ഞാൻ വണ്ടി എടുത്തപ്പോഴേ എന്റെ ശോശാമ്മ പറഞ്ഞതാ.. വേണ്ട വേണ്ട എന്ന് ഞാൻ കേട്ടില്ല.. അതാ അന്ന് ആ നശിച്ച അപകടം സംഭവിച്ചത്. അന്ന ഞാൻ തനിച്ചായത്.
അതിന്റെ സങ്കടം ആണ് ഞാൻ കുടിച്ചു മരിക്കുന്നത്..
നാളെ മുതൽ ഞാൻ കിടിക്കില്ലെടാ കുടിക്കില്ല. നീ എന്നെ വിട്ട് പോകുമോ.. ഈ വീടും ആ കടയും എല്ലാം ഇനി നിനക്ക് ആണ്. ”
