“അയാൾ അങ്ങനെ പറയുമെന്ന് അപ്പൻ കരുതിയില്ല.. കൂടുതൽ ഒന്നും പറയാതിരിക്കാൻ ആണ് അപ്പൻ…. മോൾക്ക് വിഷമം ആയോ?.
!”അപ്പൻ എന്തിനാ എന്റെ പേര് മാറ്റി പറഞ്ഞത്?”
“അത്!… അപ്പോൾ.. മോളുടെ പേര് പറയാൻ… അപ്പന് തോന്നിയില്ല. കെട്ടിയോൾ എന്ന് പറഞ്ഞത് കൊണ്ട്!!!!”
“അപ്പൊ നാൻസി. അപ്പന്റെ ആദ്യ ഭാര്യയുടെ പേരല്ലേ?”
“അതേ “” അതാ ആൻസി എന്നത് നാൻസി എന്ന് പറഞ്ഞു പോയത് രണ്ട് പേരും തമ്മിൽ ചെറിയ വെത്യാസം അല്ലേ ഉള്ളൂ ”
“മോൾക്ക് ഇവിടെ കഴിയാൻ ബുദ്ധിമുട്ട് ആയോ? എങ്കിൽ നമുക്ക് തിരിച്ചു പോകാം.. പോയി ടൗണിൽ എവിടെയേലും നോക്കാം ”
“വേണ്ട അപ്പാ ഇതാ നല്ലത്. ഇതുപോലെ ഒരു സ്ഥലം തന്നെയാ ഞാനും ആഗ്രഹിച്ചത്….. ഞാൻ കാരണം അപ്പൻ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടെന്ന് എനിക്ക് അറിയാം….. എന്നോട് ക്ഷമിക് അപ്പാ.”
“ഒരു ബുദ്ധിമുട്ടും ഇല്ല മോളെ. എന്റെ മോളെ ഒന്ന് ചിരിച്ചു കണ്ടാൽ മാത്രം മതി. എന്റെ മോളുടെ സന്തോഷത്തിനു എന്തും ഈ അപ്പൻ ചെയ്യും…. അപ്പന് അപ്പന്റെ മോളാ വലുത്. മോളുടെ ജീവിതവും സന്തോഷവും ”
“അപ്പാ… എനിക്ക് ഒന്ന് ടോയ്ലറ്റിൽ പോകണം… പിന്നെ… എനിക്ക് ഒന്ന് കുളിക്കണം ”
“അതിനെന്താ മോള് വാ അപ്പൻ കാണിച്ചു തരാം… മോള് തോർത്തും മറ്റും എടുത്തിട്ട് വാ.
ആൻസി ബാഗു തുറന്ന് എന്താല്ലാമോ എടുത്ത് ജോപ്പന്റെ കൂടെ പുറത്ത് വന്നു. അവർ പറമ്പിൽ ഇറങ്ങി നോക്കി. തേങ്ങോലകൊണ്ട് മറക്കി കെട്ടിയതാണ് കക്കൂസും കുളിമുറിയും..
അതുകണ്ടു ആൻസി ജോപ്പനെ നോക്കി.
“ഇതിൽ എങ്ങനെയാ.. അപ്പാ…?”
“ഇവിടെ ഇതേ കിട്ടുള്ളു മോളെ. ഇത് ചെറിയ ഒരു ഗ്രാമം അല്ലെ?
അപ്പൻ നോക്കട്ടെ “.
ജോപ്പൻ പോയി നോക്കി വലിയ കുഴപ്പമില്ല പെട്ടന്ന് ആരും ഒന്നും കാണില്ല ഒളിഞ്ഞു നോക്കിയാൽ അല്ലാതെ..
ജോപ്പൻ ആൻസിയോട് പറഞ്ഞു..
“മോള് പോയി കുളിച്ചു വാ അപ്പൻ ഇവിടെ തന്നെ ഉണ്ടാകും . മോള് പേടിക്കേണ്ട.”
ആൻസി പോയി ആദ്യം മൂത്രം ഒഴിക്കാൻ ഇരുന്നു. എന്നിട്ട് മറവിൽ കൂടെ പുറത്തേക്ക് നോക്കി . ജോപ്പൻ അവിടെ തന്നെ ഉണ്ട്. ആൻസിക്ക് സമാദാനമായി. അവൾ വേഗം എല്ലാം കഴിഞ്ഞു പുറത്ത് വന്നു.
അപ്പോഴും ആ പരിസരം മുഴുവനും നോക്കി ഒരു കാവൽകാരനെ പോലെ ജോപ്പൻ അവിടെ ഉണ്ടായിരുന്നു…
ആൻസി അകത്തു കയറി വേഷം മാറി. .
പുറത്തു വന്നു
“അപ്പാ … മുഷിഞ്ഞത് എല്ലാം നനച്ചിടണമായിരുന്നു. ”
“ഇങ്ങ് താ അപ്പൻ വേഗം നനച്ചിട്ട്. കുളിച്ചു വരാം.”
“വേണ്ട അപ്പ.. ഞാൻ തന്നെ നനച്ചിട്ടോള്ളാം ”
“വേണ്ട മോളെ. അപ്പൻ തന്നെ ചെയ്‌തോളാം. അപ്പൻ തന്നെയല്ലേ അതെല്ലാം ചെയ്യാറ്. അപ്പൻ തന്നെ ചെയ്‌തോളാം.”
“അത്
നമ്മുടെ വീട്ടിൽ ആയിരുന്നില്ലേ അപ്പാ. ”
” എവിടെ ആയാലും അപ്പന്റെ മോള് അപ്പന്റെ മോള് തന്നെയല്ലേ? ”
ജോപ്പൻ രണ്ടു പേരുടേയും മുഷിഞ്ഞ ഡ്രസ്സ് എല്ലാം എടുത്തു പുറത്ത് ഇറങ്ങി. കൂടെ ആൻസിയും.
അതുകണ്ടു സ്റ്റെഫി അവിടെ വന്നു പറഞ്ഞു.
“നനക്കേണ്ടതൊക്കെ അവിടെ ഇട്ടേരെ. ഞാൻ നനച്ചു തരാം.”
“വേണ്ട ഞാൻ നനച്ചോളാം. എവിടെ നിന്ന നനക്കുന്നത് ” ജോപ്പൻ പറഞ്ഞു.
“അയ്യോ!!!! സാറാണോ നനക്കുന്നെ. അവിടെ വച്ചേരെ സാറേ. ഞാൻ നനച്ചേരാം.”
“വേണ്ട .. അവൾക്കു വയ്യാത്തോണ്ടാ. അല്ലേൽ അവൾതന്നെ നനച്ചേനെ. ”
സ്റ്റെഫി നനക്കുന്ന സ്ഥലം കാണിച്ചു കൊടുത്തു. അതിന്റെ അടുത്ത് തണലിൽ ആൻസിയെ ജോപ്പൻ ഇരുത്തി.
ജോപ്പൻ നനക്കാൻ തുടങ്ങി. ആൻസിയുടെ അടുത്ത് വന്ന് സ്റ്റെഫി പറഞ്ഞു..
“പലരും വൈദ്യരെ കാണാൻ വന്നപ്പോൾ ഇവിടെ താമസിച്ചിട്ടുണ്ട്. എന്നാൽ ഇതുപോലെ ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.. എന്തായാലും ചേച്ചി ഭാഗ്യവതി ആണ്. ഇതുപോലെ ഉള്ള ഒരു കെട്ട്യോനെ കിട്ടിയില്ലേ.. എനിക്കും ഉണ്ട് ഒരു കെട്യോൻ. എന്റെ ഷഡിയോ ബ്രായോ ഇന്നേവരെ കണ്ടിട്ട് പോലും ഉണ്ടാവില്ല…. എനിക്ക് വാങ്ങി തരുന്നത് പോലും അമ്മച്ചിയാ ”
