അങ്ങനെ കുറച്ചു മാസങ്ങൾ കടന്നുപോയി ഒരുദിവസം
“അപ്പാ നമുക്ക് ഈ നാട്ടിൽ നിന്നും എവിടേക്കെങ്കിലും പോയാലോ… ഇവിടെ ഇനി വയ്യ.. ഇനിയും ഇവിടെ നിന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും.”
“പോകാം മോളെ നമുക്ക് പോകാം.”
ജോപ്പനും അതാണ് നല്ലത് എന്ന് തോന്നി. ജോപ്പനും
കുറച്ചു ദിവസമായി ഈ കാര്യത്തെ കുറച്ചു ആലോചിക്കുന്നു.
ജോപ്പൻ പള്ളിയിൽ പോയി അച്ഛനെ കണ്ട് കാര്യം പറഞ്ഞു..
അച്ഛനും അതാണ് നല്ലത് എന്ന് തോന്നി.
വഴിചിലവിനും മറ്റു ആവശ്യങ്ങൾക്കും വേണ്ട പണം. അങ്ങനെ പണം മാത്രം എടുത്തു ബാക്കി എല്ലാം ഉപേക്ഷിച്ചു. യാത്ര തുടങ്ങി.
എവിടേക്ക് എന്നറിയാത്ത യാത്ര. എത്ര നാളിലേക്ക് എന്നറിയാത്ത യാത്ര.. ആരുമായും ബന്ധപെടാൻ ഉള്ള ഒന്നും കരുത്താതെ എന്ന് തിരിച്ചു വരും എന്നറിയാത്ത. തിരിച്ചു വരുമോ എന്നറിയാത്ത യാത്ര.
ആൻസിയോ ജോപ്പനോ കുറെ സമയം ഒന്നും മിണ്ടിയില്ല.
ഒടുവിൽ
“മോളെ വിശക്കുന്നില്ലേ? നമുക്ക് എന്തെങ്കിലും കഴിച്ചാലോ?”
“എനിക്ക് ഒന്നും വേണ്ട അപ്പാ … അപ്പന് വേണേൽ കഴിച്ചോ അപ്പാ.”
“മോള് കഴിക്കാതെ അപ്പൻ ഏതെങ്കിലും കഴിക്കുമോ മോളെ?”
“എനിക്ക് ഒന്നും വേണ്ടായിട്ടാ അപ്പാ “… അപ്പാ എനിക്ക് ഒന്ന് മൂത്രം ഒഴിക്കണം.. ”
“അടുത്തു തന്നെ ഒരു പമ്പ് ഉണ്ട് പെട്രോൾ അടിക്കാൻ കയറുമ്പോൾ അടിക്കാം മോളെ ”
ജോപ്പൻ കാർ സ്പീഡിൽ വിട്ട് വേഗം പമ്പ് എത്തി. ആൻസി മൂത്രം ഒഴിച്ച് വന്നു കാറിൽ കയറി…
ഇപ്പോൾ രണ്ടോ
മൂന്നോ ദിവസം ആയി യാത്ര തുടങ്ങിയിട്ട്. ക്ഷീണം തോന്നുമ്പോൾ നിർത്തും. ഉറക്കം വരുമ്പോഴും നിർത്തും പെട്രോൾ അടിക്കാനും നിർത്തും… വിശപ്പിന് എന്തെങ്കിലും കഴിച്ചു എന്ന് വരുത്തും .
ഒടുക്കം ഭാഷയും ദേശവും മാറി കാടും മലയും മാറി.
“അപ്പാ നമുക്ക് ഇവിടെ എവിടെയെങ്കിലും താമസിച്ചാലോ..”?
“നോക്കാം മോളെ.” ദാ…!! അവിടെ ഒരു ചെറിയ ചായ പീടിക കാണുന്ന . നമുക്ക് അവിടെ നിർത്തി എന്തെങ്കിലും കഴിക്കാൻ കിട്ടുമോ എന്ന് നോക്കാം താമസിക്കാനും. ”
കാർ നിർത്തി ജോപ്പനും ആൻസിയും കടയിലേക്ക് നടന്നു..
“ചേട്ടാ രണ്ട് ചായ ”
“എവിടുന്നാ … എവിടെക്കാ ” ചായകടക്കാരൻ ചോദിച്ചു..
“നീ എന്ത് ചോദ്യം ആണ് ചോദിക്കുന്നെ.? കണ്ടാൽ അറിയില്ലേ കെട്ട്യോനും കെട്ട്യോളും ആണെന്ന്……
നമ്മുടെ വൈദ്യരെ കാണാൻ ആയിരിക്കും.. എത്ര എത്ര പേരാ വൈദ്യരെ കാണാൻ വന്നു കാത്തു നിൽകുന്നെ. ” വേറൊരാൾ പറഞ്ഞു.
കൂടുതൽ ചോദ്യം ഒഴിവാക്കാൻ ജോപ്പൻ അത് സമ്മതിച്ചു..
“ഇവിടെ താമസിക്കാൻ ഹോട്ടൽ ഏതെങ്കിലും കിട്ടുമോ?”
ജോപ്പൻ ചോദിച്ചു .
“ഇവിടെയോ നല്ല കഥ ആയി.. ഇവിടെ നിന്നും ഒരു രണ്ട് കിലോമീറ്റർ
അപ്പുറം ഒരു പാലം കാണാം.
ആ പാലം കടന്നൽ ഏതാ സ്ഥലം എന്നറിയാമോ? അതാണ്. ചെകുത്താൻ പാറക്കുന്നു. അവിടേക്ക് ആരും പോകാറില്ല..
എവിടെയാ ഈ വൈദ്യൻ താമസിക്കുന്നത്..
നിങ്ങൾ കുറച്ചു കൂടെ പോയാൽ ഒരു വയൽ കാണാം അവിടെ ഒരു വീട് ഉണ്ട് താമസിക്കാൻ ഇടം കിട്ടും. ഞാൻ പറഞ്ഞെന്ന് പറഞ്ഞാൽ മതി.”
“അതിന് ഇവർക്ക് വഴി അറിയാമോ? വാ ഞാൻ കാണിച്ചു തരാം. ” മറ്റെയാൾ പറഞ്ഞു.
അങ്ങനെ അയാളെയും കൂടി അവർ പോയി…
ആ വയലിനു അടുത്ത് എത്തിയ ഉടനെ അയാൾ പറഞ്ഞു.. ”
“അതാ വീട്.. വാ ഞാൻ പരിചയപെടുത്താം..”
അങ്ങനെ അവർ വീടിനു മുന്നിൽ എത്തി
“ഗ്രേസി ചേച്ച്യേ … ഗ്രേസി ചേച്ചി.”
അമ്പതിനോട് അടുത്ത പ്രായം വരുന്ന ഒരു സ്ത്രീ പുറത്ത് വന്നു.
“ഗ്രേസി ചേച്ചി. ഇവരെ!!…. നമ്മുടെ വൈദ്യനെ കാണാൻ വന്നതാ .. ചേച്ചി ഇവരെ കുറച്ചു ദിവസം താമസിപ്പിക്കണം..”
“ആരാ എവിടുന്നാ.”
“ഇവര് കുറച്ചു ദൂരെന്ന കെട്ട്യോനും കെട്ട്യോളും . കല്യാണം കഴിഞ്ഞു കുറച്ചായി. ഇതുവരെ കുട്ടികൾ ഒന്നും ആയിട്ടില്ല . ആരൊക്കെയോ പറഞ്ഞറിഞ്ഞു നമ്മുടെ വൈദ്യനെ കാണാൻ വന്നതാ…”
