അച്ചൂട്ടീ – 7 1

ഞങ്ങളെല്ലാവരും ഒരുമിച്ച് കഴിക്കാനിരുന്നൂ…വിരുന്നുകാർക്ക് വിളമ്പാനെന്നും പറഞ്ഞ് അച്ചുവും ചേച്ചിയും മാത്രം ഇരുന്നില്ല… ഇടക്കിടക്ക് കൂട്ടുകാരികളെന്നെ നോക്കി എന്തൊക്കെയൊ പറയുന്നത് കണ്ടു …. വിളമ്പാന്നേരം എൻ്റെ പാത്രത്തിൽ മാത്രം ചോറ് ഇടുന്നതിൽ അച്ചൂ ആവേശം കാണിച്ചു…. മതി എന്ന് പറഞ്ഞത് കൊണ്ടാകണം രണ്ട് തവി ചോറുകൂടി അവൾ കൂടുതൽ വിളമ്പി …. ചോറ് മാത്രം അല്ല കറിയും … ഇവളിപ്പോ എന്നെ സ്നേഹിക്കുകയാണോ അതോ ദ്രോഹിക്കുകയാണോ….. പ്രതികരിക്കാനാകാതേ എല്ലാം എനിക്ക് സഹിച്ചിരിക്കേണ്ടി വന്നൂ…..

…………

എല്ലാം കഴിഞ്ഞ് ഞാൻ ഇറങ്ങുന്നതിനോടൊപ്പം തന്നെ അവളുടെ കൂട്ടുകാരും പോകാനിറങ്ങീ… കൂടേ അച്ചുവും ഇറങ്ങി…. കുറച്ച് നടന്നതും കൂട്ടുകാരെയൊക്കെ മുന്നിലേക്ക് കയറ്റി വിട്ട് അച്ചൂ എൻ്റെ അടുത്ത് വന്ന് കയ്യിൽ തൂങ്ങി നടക്കാൻ തുടങ്ങി…..

” കൈയ്യെടുക്കെടീ കോപ്പേ…… “

അത്ര നേരവും അടക്കി വച്ച ദേക്ഷ്യവും അമർഷവും എല്ലാം പെട്ടെന്ന് പുറത്ത് വന്നപ്പോൾ ഞാനവളോട് പൊട്ടിതെറിച്ചു….. ആദ്യമൊന്ന് പകച്ച് പോയെങ്കിലും അവള് പിന്നെയും എൻ്റെ കൈയ്യിൽ തൂങ്ങികൊണ്ട് കൊഞ്ചി..

” ഇല്ല ….”

ഇത്തവണ ബലമായി തന്നെ ഞാനവളുടേ കൈ വിടുവിച്ചൂ….
അവളൊരൂ നിരാശയോടെ എന്നെ നോക്കി ചുണ്ട് കൂർപ്പിച്ചൂ….

” ഞാൻ പിടിച്ചാൽ മാത്രേ കൊഴപ്പം ഉളളുവല്ലേ… കുഞ്ഞേച്ചി നേരത്തെ പിടിച്ചപ്പോ ഈ തട്ടലൊന്ന് കണ്ടില്ലല്ലോ ? “

പൂർവ്വാധികം ശക്തിയോടേ അവള് വീണ്ടുമെൻ്റെ കൈയ്യിൽ പിടിച്ച് എൻ്റെ തോളിൽ തലയും ചായ്ച്ച് നടക്കാൻ തുടങ്ങി …..അത് കേട്ടപ്പോ ഞാനും ഒന്ന് അയഞ്ഞു….

” അപ്പോ.. ഇത്ര നേരം നീ എന്നാ കാണിച്ചത്.. എത്ര സോറി പറഞ്ഞു ഞാൻ .. അന്നേരം അവളുടേ കോപ്പിലെ ഒരു ജാഡ…. വീട്ടിലായി പോയീ ഇല്ലേ നല്ലത് തരാനറിയ്യാന്മേലാഞ്ഞിട്ടല്ല എനിക്ക് ….. “

” ചോറീ…ഡാ ചേട്ടായി …… “

അവളതേ നടപ്പിൽ കൊഞ്ചിക്കൊണ്ട് പറഞ്ഞു …. എൻ്റെ പിണക്കമെല്ലാം എങ്ങോട്ടോ ഒലിച്ചു പോകുന്നത് പോലേ തോന്നി എനിക്ക് ……

” നീയൊന്ന് നേരേ നടക്കച്ചൂ… കൂട്ടുകാർ കണ്ടാ എന്നാ വിചാരിക്കും …… “

” അവള്മാര് കാണാൻ വേണ്ടി തന്നെയ്യാ ഇങ്ങനെ നടക്കണേ… ക്ലാസില് വന്നിരുന്ന് എന്തൊക്കെയ്യാ പറയ്യണേന്നറിയ്യോ.. എന്തോ അവർക്ക് മാത്രേ ഈ കാമുകന്മാരൊള്ളൂന്നാ വിചാരം… “

ഓഹൊ.. അവര് കാണാൻ വേണ്ടി ആണോ ഇവള് ഈ പ്രകടനം ഒക്കെ കാണിക്കുന്നത് … ഏതായാലും അത് കൊണ്ട് അവളുടെ വഴക്ക് മാറിയല്ലോ ……..

” അതൊക്കെ ശരി .. വേറേ ആരെങ്കിലും കണ്ടാലോ ?.. പിന്നെ അത് മതി ……”

അത് കേട്ടവളൊന്ന് ഭയന്ന് കാണണം … പിന്നെ എന്നിൽ നിന്ന് കുറച്ച് അകന്നാണ് നടന്നത് …..

” ഇന്ന് വരുന്നില്ലാ എന്ന് ശ്രുതിയോട് പറഞ്ഞു എന്നാണല്ലോ കേട്ടത്.. പിന്നെ എന്തിനാ വന്നേ…….”

അവളുടെ ഒരു സംശയം

” ഓഹോ ഞാനിപ്പോ വന്നതാണോ പ്രശ്നം . “

” അതല്ല….. എന്നാലും ..വഴക്കിട്ട് പോയതല്ലേ…
എന്നെ കാണാഞ്ഞ് ഇരിക്കാന്മേലാതേ ആയോ എൻ്റെ മുത്തിന് ?….”

അത് പറഞ്ഞ് അവളെൻ്റെ മൂക്കിൽ പിടിച്ച് ഞെരിച്ചു …

ഞാനവളുടെ കൈതട്ടിമാറ്റി….

” പിന്നെ ….. ഒരുത്തി എന്നോട് പിണങ്ങി ആണല്ലോ പോയത് .. ഇന്നവളുടെ ബർത്ത് ഡേ ആണല്ലോ… ഞാൻ ചെന്നില്ലേ ചിലപ്പോൾ കേക്ക് പോലും മുറിച്ചില്ലേലോ…. എന്നൊക്കെ വിചാരിച്ചാ വന്നേ…. വന്നപ്പോഴല്ലേ .. കേക്ക് മുറിക്കണ കാണാനും പറ്റില്ല … പെണ്ണിനാണേ ഇപ്പോ ഒരു പിണക്കോമില്ല ….”

” ആഹ്.. ശരിക്കും ദേഷ്യം പിടിച്ച് തന്നെയ്യാ പോന്നേ…. “

” അല്ലച്ചൂ ശരിക്കും നീ എന്തിനാ എന്നോട് പിണങ്ങിയേ.. “

” ങാ…. എന്തിനാന്നോ ? ഇന്നലെ വൈകീട്ട് ആരും കാണാതെ വന്ന് കയ്യും കാലും പിടിച്ചിട്ടല്ലേ ഇന്നെൻ്റെ കൂടെ വരാന്ന് പറഞ്ഞ് പോയത് അല്ലേ ചേട്ടായി …..”

” അതിനിപ്പൊ എന്തേ ഞാൻ വന്നില്ലെ….”

” വന്നത് വലിയ കേമായീ….എവിടെ ഇറങ്ങിയ്യാലും താമസിച്ചെ വരൂ…എന്തോരം നേരം ഞാൻ നോക്കി നിന്നൂ ബസ്സ് സ്റ്റോപ്പില്…. കേക്ക് മുറിക്കാന്നേരത്തും അങ്ങനെ തന്നെ … ചേട്ടായി ഇപ്പോ വരൂന്ന് വിചാരിച്ച് കുറേ കാത്തു ……

Leave a Reply

Your email address will not be published. Required fields are marked *