അതെങ്ങനെയ്യാ നിൻ്റെ ചേച്ചിയും ആയുളള കളീടേ ക്ഷീണം കൊണ്ട് ഉറങ്ങി പോയതല്ലെ….എന്ന് ഞാൻ മനസിൽ പറഞ്ഞ് ചിരിച്ചു ..
” എന്നിട്ട് ചേട്ടായിക്ക് ഏറ്റവും ഇഷ്ടമുള്ള നീലക്കളറ് ഡ്രസ്സൂട്ട് ചേട്ടായിടെ കൈയ്യിന്ന് നല്ല സമ്മാനം ഒക്കെ കിട്ടൂന്ന് കരുതി രാവിലെ ഒരുങ്ങി കെട്ടി വന്നപ്പോ ഇവിടൊരാള് ചോദിക്കുവാ ഇന്നെന്താ വിശേഷന്ന്…. വിഷമം വരാതിരിക്കുവൊ ?”
ഈ…. ഞാനവളെ ഒന്ന് ഇളിച്ച് കാണിച്ചതേയുള്ളൂ… അവള് പിന്നേയും പറഞ്ഞ് തുടങ്ങി .. ഇനിയും ഉണ്ടോ ദൈവമേ…
” അതും കഴിഞ്ഞ് കുളിക്ക്വ പോലും ചെയ്യാതെ അമ്പലത്തില് വന്നേക്കണൂ… എൻ്റെ കൂടെ വന്ന് ഒന്ന് തൊഴാൻ പോലും വന്നില്ലല്ലോ..എന്നിട്ട് ഞാൻ വഴക്ക് ഉണ്ടാക്കീത് എന്തിനാന്ന് അല്ലേ…”
സത്യത്തിൽ അവള് പറഞ്ഞപ്പോൾ ആണ് ഞാൻ ഇത്രയും കുറ്റങ്ങൾ ചെയ്തു എന്ന് എനിക്ക് മനസിലായത്….
” പിന്നെ ഞാൻ വഴക്ക് ഉണ്ടാക്കിയാലും ചേട്ടായി വഴക്കുണ്ടാക്കിയാലും അവസാനം ഞാൻ കരയും … അതോണ്ട ഞാൻ വന്ന് മിണ്ടിയേ…… “
അവളത് കൂടി കൂട്ടി ചേർത്തപ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നൂ… ശരിക്കും പ്രണയം എന്തെന്നും എൻ്റെ അച്ചൂൻ്റെ സ്നേഹം എന്തെന്നും ഞാൻ തിരിച്ചറിയുകയായിരുന്നു അപ്പോൾ…. ഇനിയവളെ ഒരിക്കലും അറിഞ്ഞുകൊണ്ട് കരയിക്കില്ല എന്ന് ആ നിമിഷം ഞാൻ അവൾക്ക് മനസ്സ് കൊണ്ട് വാക്ക് കൊടുക്കുകയായിരുന്നു …….
” എടീ അച്ചൂട്ടീ നിനക്കെൻ്റെ ബർത്ത് ഡേ ഗിഫ്റ്റ് വേണ്ടേടീ….”
” ഉം… വേണം … വേഗം താ…….”
അതൊരു പൊതുവഴിയാണെന്നു കൂടി ഓർക്കാതെ അവളെൻ്റെ മുന്നിൽ കയറി കണ്ണുമടച്ച് മുഖമൽപ്പം ഉയർത്തി നിന്നു..
“നീ എന്താ ഈ കാട്ടണേ ? “
അവളെന്താ ഉദ്ദേശിച്ചത് എന്നെനിക്ക് മനസിലായില്ല…
“ഉമ്മ തരാനല്ലേ… എൻ്റെ പിറന്നാളാണെന്ന് അറിയില്ലാരുന്നല്ലോ.. അപ്പോൾ ഗിഫ്റ്റ് ഒന്നും വാങ്ങി കാണില്ലല്ലോ ….. “
ഞാൻ ഒരു നിമിഷം പൊട്ടിച്ചിരിച്ച് പോയീ…. എന്തിനാ ചിരിച്ചതെന്ന് പോലുമറിയ്യാതെ അവളുമെൻ്റെ കൂടെയതില് പങ്ക് ചേർന്നു
“എൻ്റെ പൊന്നച്ചൂ ഉമ്മയൊന്നുമല്ല …. നീയാ കൈയ്യിങ്ങ് നീട്ടിക്കേ…”
അവളാകാംഷയോടേ രണ്ട് കൈയ്യും നീട്ടി പിടിച്ചു..
ഞാൻ ആ മലർത്തി പിടിച്ച കൈകളിലെ വലതു കൈ പിടിച്ച് തിരിച്ച് വച്ച് എൻ്റെ പിറന്നാൾ സമ്മാനം ആയ കല്ല് വച്ച മോതിരം അവളുടെ വിരലിൽ അണിയിച്ചൂ… അവളുടെ കണ്ണിലൂടെ മിന്നിയ ഏതോ വികാരത്തിൻ്റെ തിളക്കം ഞാൻ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ചൂ…. ഒരു പുഞ്ചിരി ആയിരുന്നു എല്ലാത്തിനുമുള്ള അവളുടെ മറുപടി …. ചിലപ്പോൾ ഇവൾ ഇതൊട്ടും പ്രതീക്ഷിച്ചിരിക്കില്ല……
പിരിയ്യാൻ നേരം
“ഇന്ന് ഉമ്മേം കുമ്മേം ഒന്നും വേണ്ടേ ? “
എന്നവൾ ചോദിച്ചു …. ഒരു ചുംബനം കൊണ്ട് ലഭിക്കുന്ന സുഖത്തേക്കാൾ എത്രയോ വലിയ സുഖം എന്തോ ഒന്ന് വന്ന് മൂടി എൻ്റെ മനസ്സ് നിറഞ്ഞിരുന്നു ആ നിമിഷത്തിൽ …….
…………….
പിന്നീട് ഞാനച്ചൂട്ടീനെ കാണുന്നത് രണ്ടാഴ്ച കഴിഞ്ഞാണ്… അജീടെ പെങ്ങൾ അഞ്ചൂൻ്റെ കല്ല്യാണത്തിന് രണ്ട് ദിവസം മുൻപ് … അന്ന് മുതലേ അവരുടേ വീട്ടിൽ നല്ല തിരക്കായിരുന്നു … അയൽക്കാരോടും നാട്ടുകാരോടും ഉള്ള അജിയുടെ വീട്ടുകാരുടെ പെരുമാറ്റത്തിൻ്റെയാവാം കല്ല്യാണത്തിൻ്റെ എല്ലാ ചുമതലകളും നാട്ടുകാരേറ്റെടുത്തിരുന്നൂ…. അത്കൊണ്ട് തന്നെ നിശ്ചയത്തിൻ്റെ അന്ന് എടുത്ത പണിയുടെ പകുതി പോലും ഞങ്ങൾക്ക് അവിടെ ചെയ്യേണ്ടി വന്നില്ല . എങ്കിലും എന്തോ തിരക്കിട്ട പണിയിൽ നിക്കുമ്പോളാണ് അച്ചുവിൻ്റെ വരവ്.. എല്ലാവരും തിരക്കിട്ട ജോലി ആയിരുന്നതിനാൽ അവളും സഹായിക്കനെന്ന പോലെ എൻ്റെ അടുത്ത് വന്നു നിന്നു ..
” നിനക്ക് ഇന്ന് ക്ലാസ്സ് ഇല്ലായിരുന്നോ ? “
ഞാൻ പണിയോടൊപ്പം അവളോട് ചോദിച്ചു .
“‘ഉണ്ടാരുന്നൂ .. ക്ലാസ് കഴിഞ്ഞ് വന്നതാ..”
അപ്പോൾ ആണ് സമയം വൈകുന്നേരം അഞ്ച് മണി ആയി എന്ന് മനസിലായത്.
” എന്താ മോൾടേ ഉദ്ദേശം ? “
ഞാനൽപം ഗൗരവമായി ചോദിച്ചു .ഒന്നും ഇല്ല എന്നവൾ ഇരു കണ്ണുകളുമടച്ച് തോളുയർത്തി കാട്ടി…
” സാധാരണ വലിയ പണികളൊന്നും എടുക്കാൻ പെണ്ണിന് താത്പര്യം ഉള്ള കാര്യം അല്ലല്ലോ….. “
