അവളവസാനമായി പറഞ്ഞ് പുറത്തേക്ക് ഇറങ്ങി നടന്നൂ.. എപ്പോൾ വേണമെങ്കിലുമൊരു മഴക്ക് സാധ്യത ഉളളത് കൊണ്ട് ഇരുട്ടും അവളും തമ്മിലുള്ള ഒരു ബന്ധം വച്ചും വേറെ ഒരു മാർഗവും ഇല്ലാത്തത് കൊണ്ടും കൂടെ ഞാനും ഇറങ്ങി നടന്നു…. എന്നെ നോക്കി ഒന്ന് പുഞ്ചിച്ച് എൻ്റെ കൈയ്യും പിടിച്ചവൾ നടന്നു …
” നീ ഇതെന്ത് കണ്ടോണ്ടാ ഈ ഇരുട്ടത്ത് ഇറങ്ങി പോന്നേ…. “
ഞാനവളുടെ കൈയ്യിൽ ഒരു ഞെക്ക് കൊടുത്തു ….
“ആഹ്….. ” വേദനിച്ചതായി അറിയിച്ചെങ്കിലും അവള് കൈ എടുത്തില്ല.
“”കൂട്ടിന് നീ വരൂന്ന് അറിയാവുന്നത് കൊണ്ട്…. “
അതും പറഞ്ഞ് അവള് പല്ല് കടിച്ച് എൻ്റെ കൈ പിടിച്ച് ഞെരിക്കാൻ തുടങ്ങി… പക്ഷേ എനിക്ക് വേദനിക്കുന്നില്ല എന്ന് കണ്ട് അവളേൻ്റെ തോളിനിട്ട് ശക്തിയായൊന്ന് ഇടിച്ചു … ശ്രുതിയുടെ വീടെത്തിയതും എന്നെ പുറത്ത് നിർത്തി അവളകത്തേക്ക് പോയി … ഒരുപാട് താമസിക്കാതെ അവള് പുറത്തേക്ക് വന്നു ..
” ഞാൻ പെട്ടെന്ന് വരാവെ… എന്നിട്ടേ പോകാവൊളളൂ…”
പോരാന്നേരം അച്ചൂ ശ്രുതിയോട് വിളിച്ച് പറഞ്ഞു ..
” ഇനി എങ്ങോട്ടാ….”
എന്നേം വലിച്ച് അവൾ പിന്നേം നടക്കുന്നത് കണ്ട് ഞാൻ ചോദിച്ചു …
” വീട്ടിലേക്ക് ….. എൻ്റെ രണ്ട് ഡ്രസ്സ് മുറ്റത്ത് കിടപ്പുണ്ട് … അത് എടുത്ത് അകത്തിടണം.. നാളെ ഇട്ടോണ്ട് വരാനുള്ളതാ…..”
അമർഷമെല്ലാം കടിച്ചമർത്തി ഞാൻ വീണ്ടും നടന്നു . അവളുടെ കൂടെ ഇങ്ങനെ നടക്കാനും നല്ല രസം ആണ് …
” ചേട്ടായിക്കൊരു കാര്യം അറിയ്യുവോ…. ഈ ശ്രുതിടേ വീട്ടിലെ തുണിയെല്ലാം കഴുകുന്നത് പലപ്പോഴും അവളുടേ അച്ഛനാ….. “
അവളതും പറഞ്ഞ് ചിരിച്ച് കൊണ്ട് കൈയ്യും വീശി നടന്നു .
ഇതിപ്പോ എന്തിനാ ഇവളെന്നോട് പറയുന്നത് ?
” നമ്മുടെ കല്ല്യാണം കഴിഞ്ഞാ എൻ്റെ തുണിയും ചേട്ടായീ കഴുകി തരുവോ ? “
ഇതിനാണോ ഈ പശു വാല് പൊക്കിയേ…
അവളുടെ ഒടുക്കത്തേ സംശയം ..
” ഞാൻ ഒരു കോപ്പും ചെയ്യില്ല ….. “
ഞാൻ ഉറപ്പിച്ച് പറഞ്ഞു..
” ഓഹോ.. എന്നാ ഞാനും ഒരൊറ്റ തുണി പോലും കഴുകൂലാ…. “
” വേണ്ട…. “
ഞാനൊരു ഭാവ വ്യത്യാസവുമില്ലാതേ പറഞ്ഞു .. വലിയൊരു ഇടിമിന്നലിൻ്റെ അകമ്പടിയോട്കൂടി മഴ എവിടേ നിന്നോ ഇരച്ച് അവിടേക്ക് എത്തി .. ഞങ്ങൾ ഓടി അവളുടെ വീട്ടിലെത്തുമ്പോഴേക്കും ഞങ്ങൾ നന്നായ് നനഞ്ഞിരുന്നു.. മുറ്റത്ത് കിടന്ന തുണി എടുക്കാൻ ഞാനും അവളെ സഹായിച്ചൂ.. അപ്പോഴാണ് ഒരു വെളുത്ത ബ്രാ എൻ്റെ കൈയ്യിൽ തടഞ്ഞത്..
” ഇത് നിൻ്റെ ആണോ? “
ഞാനത് അവൾക്ക് കാണത്തക്കവണ്ണം ഉയർത്തി കാട്ടി ..
” അയ്യേ…. ഇത് ഒക്കെ ആരാ ചേട്ടായോട് എടുക്കാമ്പറഞ്ഞേ.. ഇങ്ങോട് തന്നേ… “
ഒരു ജാള്യതയോടെ എൻ്റെയടുത്തേക്ക് ഓടി വന്ന് ആ ബ്രാ എൻ്റെ കൈയ്യിൽ നിന്നും തട്ടിപറിചെടുത്തു…
എല്ലാം കഴിഞ്ഞ് ഞാനും അവളും വീടിനുള്ളിലേക്ക് കയറി … വീട്ടുകാരെയെല്ലാം കല്ല്യാണ വീട്ടിൽ വച്ച് കണ്ടത് കൊണ്ട് വലിയ പേടീ ഒന്നും എനിക്ക് തോന്നീയില്ല.. അവള് തുണികളെല്ലാം മുറിയിലേക്ക് കൊണ്ട് വച്ച് തിരികെ വന്നൊരു തോർത്തെടുത്ത് തല തുടക്കാൻ തുടങ്ങി …. മഴ നന്നായ് നനഞ്ഞതുകൊണ്ട് അവളുടെ വസ്ത്രമെല്ലാം ദേഹത്ത് നന്നായ് ഒട്ടി ചേർന്നിരുന്നൂ.. അത്കൊണ്ട് തന്നെ പെണ്ണിൻ്റെ ശരീര ഘടന നന്നായ് എനിക്ക് കാണാൻ കഴിഞ്ഞിരുന്നു … ഇടക്കെന്തിനോ അവളൊന്ന് കുനിഞ്ഞു നിവർന്നപ്പോൾ അവളുടെ കുഞ്ഞി മുലകൾ പുറത്തേക്ക് തളളി വന്നത് എൻ്റെ കൺ മുന്നിലേക്കാണ്.
” എന്നതാ ഇങ്ങനെ നോക്കണേ ….”
എൻ്റെ നോട്ടം എവിടെക്കാണെന്ന് മനസിലായിട്ടാകണം അവളങ്ങനേ ചോദിച്ചത്….
” നമുക്ക് പോകാം “
ഇനിയുമിവിടെ നിന്നാൽ ഞാനെന്റെ നിയന്ത്രണം വിട്ട് എന്തെങ്കിലും ചെയ്തു പോകുമോ എന്നോരു ഭയം എനിക്ക് ആ നിമിഷം തോന്നി തുടങ്ങി …..
” മഴ കുറഞ്ഞിട്ട് പോകാം ….”
അതും പറഞ്ഞ് അവളെന്നോട് ചേർന്നു വന്നു …
” എന്താ മനുഷ്യാ നിങ്ങക്ക് പേടിയുണ്ടോ… അതിന് ചേട്ടായീനെ ഞാനൊന്നും ചെയ്യില്ല…. “
കൈയ്യിലിരുന്ന തോർത്ത് എൻ്റെ നേരേ വലിച്ചെറിഞ്ഞ് അവളാർത്ത് ചിരിച്ചു ..
