” ഓഹൊ.. ചേട്ടയി ഇവിടെ ഒറ്റക്ക് നിന്ന് പണിയുവാണല്ലോ സഹായിക്കാലോന്ന് വിചാരിച്ചപ്പോ.. കളിയാക്കുവാണോ….. എന്നാ തന്നെ അങ്ങ് ചെയ്തോ…..”
അവള് കലിതുള്ളി ചെയ്ത പണിയും നിർത്തി അകത്തേക്ക് കയറി പോയീ…
ജോലി ഒക്കെ കുറച്ച് തീർത്ത് ഞാൻ അജിയുടെ മുറിയിലേക്ക് കയറുമ്പോൾ അച്ചൂം കൂട്ടുകാരും അവിടെ എന്തോ ജോലി ചെയ്യുകയായിരുന്നു … ഞാൻ കയറി ചെന്നത് പോലും അറിയ്യാതേ ജോലിയോടൊപ്പം എന്തോ വലിയ ചർച്ചയിൽ ആണവർ… വല്ല പരദൂഷണവും ആവും…. അവരുടെ ആ നിൽപ്പ് കണ്ട് ഒരു കൗതുകം തോന്നിയിട്ടാണ് ഞാൻ അവരുടേ പിന്നിൽ നിന്ന് ചെന്ന് പേടിപ്പിച്ചത്…. പക്ഷേ പിന്നെ അത് വേണ്ടായിരുന്നൂ എന്ന് തോന്നി എനിക്ക്…. കാവ്യയും ശ്രുതിയും ഒന്ന് നടുങ്ങിയതേ ഒള്ളൂവെങ്കിൽ ഒരുത്തി ഇവിടെ നിന്നിടത്ത് നിന്ന് തെറിച്ച് പോയി… ” അമ്മേ…..” എന്ന് വിളിച്ച് ചാടിയതിനൊപ്പം അച്ചൂ ” ചേട്ടായി ” … എന്നു കൂടി ചേർത്ത് വിളിച്ചു . അപ്പോളാണ് അവളുടെ മനസിൽ ഉളള എൻ്റെ സ്ഥാനം എത്രത്തോളം വലുതാണ് എന്ന് എനിക്ക് മനസിൽ ആയത്…പാവം ശരിക്കും പേടിച്ചൂ പോയി… സംഭവത്തിൻ്റെ ഉത്തരവാദി ഞാനാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും അച്ചു നിന്ന് കരയ്യാൻ തുടങ്ങിയിരുന്നു … പണി പാളി എന്ന് എനിക്ക് ഉറപ്പായീ… ആശ്വസിപ്പിക്കാൻ നോക്കുന്തോറും പെണ്ണിൻ്റെ കരച്ചിൽ കൂടി കൂടി വന്നതേയുള്ളൂ…
” എടീ പെണ്ണെ നീ കരയല്ലേ… ഞാൻ ചുമ്മാ തമാശക്ക് കാണിച്ചതാ…..”
ഞാനവളെ എൻ്റെ നെഞ്ചിലേക്ക് ചായ്ച്ചു … കൂട്ടുകാർ അടുത്തുണ്ടെന്ന ബോധം പോലും ഇല്ലാതേ അവളെന്നോട് ചേർന്ന് നിന്നു കരയ്യാൻ തുടങ്ങി…
” എൻ്റെ അച്ചൂവേ ആരേലും ഒച്ച കേട്ട് കേറി വന്നാൽ … പിന്നെ തീർന്നൂട്ടോ…. നീ കരച്ചിൽ നിർത്തിക്കേ.. സോറീ.. . “
ഞാനവളെ പതിയെ കൈകൊണ്ട് തലോടി ആശ്വസിപ്പിക്കാൻ തുടങ്ങി ….
“കൈയ്യെടുക്കെടാ എന്നെ തൊടണ്ട…”
അവളെൻ്റെ കൈ തട്ടി മാറ്റി എന്നോട് ദേക്ഷ്യപ്പെട്ടൂ… എൻ്റെ ദേഹത്താണ് അവൾ ചേർന്ന് നിന്നിരുന്നത് എന്നത് സത്യം മറന്നിരുന്നു…
” ഹോ…! നിങ്ങൾക്ക് എപ്പോഴും… ഈ വഴക്കും,,,, കരച്ചിലും പിഴിച്ചിലും മാത്രമാണോ പണി. ? “
തമാശയായി ശ്രുതി രംഗത്ത് വന്നു ..
” പോടീ ഞങ്ങൾക്ക് വഴക്ക് ഒന്നും ഇല്ല.. “
അവളുടേ തമാശക്ക് മറുപടി കൊടുത്ത് അച്ചു എന്നേ രണ്ട് കൈകൊണ്ടും ചേർത്ത് പിടിച്ചു.
” അതേ….അതേ… വഴക്കിട്ടിട്ട് ഇങ്ങനെ കെട്ടിപിടിച്ചു നിക്കാൻ നല്ല സുഖമുണ്ടല്ലേ … ഇതിന് വേണ്ടി മാത്രമായിരിക്കും ചിലപ്പോൾ ഇവര് വഴക്ക് ഉണ്ടാക്കണേ…ല്ലേ കാവ്യേ ? “
ശ്രുതി വിടാനുദ്ദേശം ഒന്നും ഇല്ല..
കാവ്യ ഇത് കേട്ടൊന്ന് ചിരിച്ചു. വിട്ട് കൊടുക്കാൻ അശ്വതിയും തയ്യാറല്ലായിരുന്നു….
അവളുടെ ആ ഫലിതത്തിന് മറുപടി കൊടുക്കാതെ അച്ചൂ എന്നെ ഒന്ന് കൂടി മുറുകി പിടിച്ചതേയുള്ളൂ..
” അച്ചൂവേ …. നേരെ നിന്നേ… അവരൊക്കെ കളിയാക്കുന്ന കണ്ടില്ലേ….. എന്നെ വിട്ടേ..എനിക്ക് ശ്വാസം മുട്ടുന്നൂ….”
അവസാനം കരുണ തോന്നിയാകണം അശ്വതി എന്നെ ആ കരവലയത്തിൽ നിന്ന് മോചിതനാക്കി..എങ്കിലുമവൾ പതിയെ ഏങ്ങലടിക്കുന്നത് പോലേ തോന്നി …
” ചേട്ടായി ….. ഒന്ന് പോയേ.. നിങ്ങളിവിടെ നിന്നാ ഇവളിവിടെ കിടന്ന് കൊഞ്ചത്തേയുള്ളൂ… ചേട്ടായിനെ കൊണ്ടതിന്റെ സൂക്കേടാ പെണ്ണിന്.. “
അശ്വതി കട്ടിലിലേക്ക് ഇരുന്ന് കാവ്യയുടെ നേരേ ക്രൂരമായി ഒന്ന് നോക്കി..
കാവ്യ പറഞ്ഞതിലും കാര്യം ഉണ്ട് എന്നെനിക്ക് തോന്നി … ഒന്നും മിണ്ടാതേ ഞാൻ മുറിക്ക് പുറത്തേക്കിറങ്ങീ…..
വൈകീട്ട് ഏഴ് മണിയോടടുത്ത് സമയം ആയിക്കണും .. വിഷമമൊക്കെ മാറി പെണ്ണ് പഴയപോലെ കളിച്ച് ചിരിച്ചു എൻ്റെ അടുത്ത് വീണ്ടും വന്നു…
” ചേട്ടായി എൻ്റെ കൂടെ ശ്രുതിടെ വീട് വരെയൊന്ന് വരുവോ.. ? “
” ഞാനില്ല.. നീ ശ്രുതിടെ കൂടെ പോ….”
” അവള് വീട്ടിൽ പോയീ… പോയിട്ട് വേഗം വരാംന്നേ വാ…. “
” നീ വേറെ ആരേ എങ്കിലും വിളിച്ചോണ്ട് പോ… അച്ചൂ … എനിക്ക് ഇവിടെ ഒത്തിരി പണിയുണ്ട്…. “
” നിങ്ങൾ വരുന്നുണ്ടേ.. വാ… ഇല്ലേ ഞാൻ ഒറ്റക്ക് പോക്കോളാം….. “
