അച്ഛനെയാണെനിക്കിഷ്ടം

‘അല്ലെങ്കിലും ഇതൊക്കെ നടകാൻ പാടില്ലാത്ത കാര്യം തന്നെയാണ്‌‌. എങ്കിലും വെറുതേ ഒരു നേരമ്പോക്ക്!
നിഷിത സ്വത്വത്തെയും വഞ്ചിച്ച് ഒരു തമാശയ്ക്കെന്ന് സ്വയം ബോധ്യപ്പെടുത്തി അച്ഛന്റെ ഇൻബോക്സിൽ ഒരു മെസേജ് വെറുതേ അയച്ചു വിട്ടു. Achaa..,I love you.
ഇതൊക്കെ അച്ഛനോട് എന്നും പറയുന്നതാണ് പക്ഷേ‌, എഴുതുമ്പോഴുള്ള അവളുടെ മാനസികാവസ്ഥ പറഞ്ഞറിയിക്കാനാവത്ത വിധം കൈവിട്ടുപോയിരുന്നു. അതുകൊണ്ട് അച്ഛനത് മനസ്സിലാകില്ലല്ലോന്നോർത്ത് കൂടെ ചുംബനത്തിന്റെ യഥാർത്ഥ അർഥം കുറിക്കാൻ സ്ത്രീയുടെ ചുണ്ടുകളുള്ള സ്മൈലിയും യാന്ത്രികമായി അവൾ തൊടുത്തുവിട്ടു. വിട്ടതിനുശേഷമാണ് അത് വേണ്ടായിരുന്നെന്ന് തോന്നിയത്. ‘ഹാ ഇനിയച്ഛനെന്തെങ്കിലും തോന്നിയാൽ അറിയാതെ കൈതട്ടിയതെന്നങ്ങ് പറഞ്ഞൊഴിയാമല്ലോ’

ഓർത്തിരിക്കുന്നതിനിടയ്ക്ക് അമ്മയുടെ വിളികേട്ട് പ്രഭാതഭക്ഷണം കഴിക്കാനായി‌ ചെന്നു.
“ഗൗതമിക്കെന്ത് പറ്റീ‌ രണ്ടീസായി ഒന്നും മിണ്ട്ണില്ല” സൗമിനി നിഷിതയെ ചൂഴ്ന്ന് ചോദിച്ചു.
“അമ്മയെന്തിനാ ഗൗതമീന്നൊക്കെ വിളിക്ക്ണേ വീട്ടിൽ‌ നിഷിത അതുമതി.”
സതീഷ് അമ്മയുടെ കൈയിൽ നുള്ളി തിരുത്താൻ ശ്രമിച്ചു.

“അവളിഷ്ടപ്പെട്ട് സ്വീകരിച്ച പേരല്ലേ, പോരാത്തതിന് ശ്രീബുദ്ധന്റെ ആരാധികയും”

അമ്മയവളെ പരിഹസിക്കുകയാണെന്ന് മനസ്സിലായ സതീഷ് പിന്നെയൊന്നും പറഞ്ഞില്ല.
അവൾക്ക് ആ വലിയ വീട്ടിൽ താൻ ഒറ്റപ്പെട്ടതുപോലെ തോന്നി. സ്നേഹത്തിന്റെ‌ വിലയറിയാത്ത അനിയനും അമ്മയും വല്ലാതങ്ങ് അരോചകപ്പെടുത്തിക്കളഞ്ഞു അവളെ.

വെറുത്തുപോയിരുന്ന അമ്മയെയും അനിയനെയും മുഖത്തുപോലും നോക്കാതെ അവൾ പ്രാതൽ കഴിച്ച് വീണ്ടും തന്റേതായ ലോകത്തേയ്ക്ക് കതകടച്ചിരുന്നു.
“എന്താ അവര്ടൊരു കാട്ടിക്കൂട്ടല് ഭാര്യേം ഭർത്താവൂന്നാ വിചാരം” അവൾ സ്വയം പറഞ്ഞു. വെറുപ്പ് മാറി അസൂയ വന്നുവോ നിഷിതയ്ക്ക്? ‘ഇത്രയും ഭംഗിയുള്ള എന്നെയിവനൊന്നും വേണ്ട!
അല്ലെങ്കിലും എനിക്കൊന്നും വെയ്യ ഹ്ം’ അതിസുന്ദരനായ അനിയനെ മനസ്സാൽ തള്ളിയകറ്റി, ശരീരത്തിനല്ല മനസ്സിനാണ് സൗന്ദര്യമെന്ന് അവൾ തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു. ‘അല്ലെങ്കിലും ന്റെ അച്ഛനെന്താ ഒരു കുറവ്?’ എന്തൊരു മാന്യതയാണ് അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ? ശരിക്കും ഒരു ബ്യൂറോക്രാറ്റ് തന്നെ. അച്ഛനാണ് റിയൽ ഹീറോ.
അവൾ ചില്ലിട്ട അച്ഛന്റെ ഫോട്ടോയെടുത്ത് നെഞ്ചോടു ചേർത്ത് വിതുമ്പി. ഉറക്കെ കരയണമെന്ന് തോന്നി അവൾക്ക്. “അച്ഛാ ന്റച്ഛനെയാണെനിക്കിഷ്ടം” അവൾ അച്ഛനെ നെഞ്ചോട് ചേർത്ത് കരഞ്ഞുതളർന്നിരുന്നു.
Love You too moluu… അച്ഛന്റെ മറുപടിയും അതിനൊപ്പം ചുംബന സ്മൈലിയും കൂടി കണ്ടതോടെ അവൾ ധൃതിപ്പെട്ട് അച്ഛനെ ഫോണിൽ വിളിച്ചു.

“മോളൂ അച്ഛന്റെ കുട്ട്യേ”

“അച്ഛാ എനിക്കച്ഛനെ കാണാൻ തോന്ന്ണൂ’

”അച്ഛൻ ഇന്ന് വരൂന്ന് പറഞ്ഞിര്ന്നല്ലോ, ഇത്തവണ ഒരു മാസമുണ്ടാവും അവിടെ.”

”അതല്ല അച്ഛാ എനിക്കിപ്പോത്തന്നെ കാണാൻ തോന്ന്ണൂന്ന്.
എന്താന്നറിയില്ല ന്റച്ചനോട് കൊറേ പറയാന്ണ്ട്

”അച്ഛന്റെ മോള് വല്ല്യേ പെണ്ണായി ഉം.. പിന്നെ ഒരു സന്തോഷവാർത്തയുണ്ട് അച്ഛൻ ബ്രൂണെയിലെ എല്ലാ ബിസിനസ്സും‌ വിറ്റൊഴിച്ചു. തായ്ലന്റിലെ റെസ്റ്റോറന്റും ടൂറിസം ഏജൻസിയും മാത്രമേ ഇനി നോക്കേണ്ടതുള്ളൂ. ഇനിയെന്റെ കുടുംബത്തിനൊപ്പം കൂടുതൽ ചിലവഴിക്കാനൊരു മോഹം”

”ശരിയച്ഛാ ബായ്”

നിഷിത നിലത്തൊന്നുമായിരുന്നില്ല. അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. എങ്ങിനെയാ സന്തോഷമുണ്ടാവാതിരിക്കുന്നേ. ഈ വർഷം മൂന്ന് തവണയാണ് സഹദേവൻ നാട്ടിൽ വന്നത്. മൂന്നു തവണയും കൂടി ആകെ ഏഴു ദിവസമാണ് നാട്ടിൽ നിന്നത്. അപ്പോഴേയ്ക്കും എന്തെങ്കിലുമൊക്കെ കാരണം കൊണ്ട് തിരിച്ച് പോകേണ്ടിവരും. ഒരാഴ്ച്ച കഴിഞ്ഞ് വരാമെന്നൊക്കെ പറയുമെങ്കിലും ഒരിക്കലും അത് നടക്കാറില്ല. അച്ചനൊത്ത് ബ്രൂണെയിൽ രണ്ടു തവണ എല്ലാവരും പോയിരുന്നു. തായ്ലന്റിൽ പോകാമെന്ന് വാക്ക് പറഞ്ഞിരുന്നെങ്കിലും അത് എന്തുകൊണ്ടൊക്കെയോ നടന്നില്ല. മഹാദേവന്റെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലതും വിട്ടുപോയിരുന്നു. ഇപ്പോ ജീവനുതുല്യം സ്നേഹിച്ച സൗമിനിയും വഞ്ചിച്ചുവെന്നറിഞ്ഞാൽ അച്ഛൻ തകർന്നുപോകും. അതൊരിക്കലും സംഭവിച്ചുകൂടാ എന്നും തോന്നുന്നു. ഗൗതമി ആദ്യമായി ഒരു കാര്യത്തിൽ തീരുമാനമെടുക്കാനാവാതെ കുഴങ്ങി.
‘മോളൂ രാത്രി ഏഴുമണിക്ക് അച്ഛൻ അവിടെയെത്തും കേട്ടോ’ എന്നിട്ടെന്റെ മോളുടെ സങ്കടങ്ങളൊക്കെ അച്ഛനോട് പറഞ്ഞുതീർക്കണം.’ അവൾക്ക് പറയാനുള്ളതെന്താണെന്ന് അറിയാനുള്ള അതിയായ ആഗ്രഹത്തിലുള്ള സഹദേവന്റെ മെസേജ് വായിച്ച് അവൾക്ക് കരച്ചിൽ വന്നു. ഇത്ര സ്നേഹമുള്ള അച്ഛനെങ്ങിനെ ഇതുപോലൊരു ഭാര്യയെ കിട്ടി? എങ്ങിനെ ഇതുപോലൊരു മകനുണ്ടായി? അവൾ തിരിഞ്ഞും മറിഞ്ഞും കിടന്ന് വൈകുന്നേരമാവാൻ പാടുപെട്ടു. ഉച്ചയൂൺ കഴിഞ്ഞ് അച്ഛന്റെ പടമെടുത്ത് സ്നേഹചുംബനം നൽകി. എന്തോ അവൾക്കതിൽ വല്ലാത്തൊരു സുഖം തോന്നി. മുൻപൊക്കെ അച്ഛന്റെ പടത്തിൽ ചുംബിച്ചിട്ടുണ്ട്. അന്നൊന്നും ഇങ്ങനൊരു അനുഭൂതി ഉണ്ടായിട്ടില്ല. അച്ഛനോടുള്ള സ്നേഹം മാത്രമായിരുന്നില്ല അതിനിടയിൽ മറ്റെന്തോ ഒരു വികാരം അവൾക്കനുഭവപ്പെട്ടു. പ്രണയകവിതകളെഴുതുമ്പോൾ അടിവയറ്റീന്നൊരു പുകച്ചിലുണ്ടാവാറുണ്ട്. ഇതത് തന്നെ.
നിഷിത വീണ്ടും അച്ഛനെയെടുത്ത് നോക്കി. അതുതന്നെ വല്ലാതാകർഷിക്കുന്ന നിഷ്കളങ്കവും സുന്ദരവുമായ ചാരനിറമുള്ള മിഴികൾ.
തനിക്കും കിട്ടിയിരിക്കുന്നത് അച്ഛന്റെ അതേ കണ്ണുകളാണ് പക്ഷേ തന്റേത് കരിംനീലയാണ് എന്നുള്ള വ്യത്യാസം മാത്രം ന്റച്ഛന്റെ ഭാഗ്യം! എന്തൊക്കെയാണ് റ്റ്താൻ ചിന്തിച്ചുകൂട്ടുന്നത്? മനസ്സ് പിടികൊടുക്കാതെ അലഞ്ഞു നടക്കുന്നു. നിഷിത പതിവ് പോലെ കണ്ണാടിയിൽ നോക്കി തന്റെ മുഖത്തെ പുതിയ ഭാവങ്ങൾ വായിച്ചെടുക്കാൻ തന്നെ തീരുമാനിച്ചു…

“അച്ഛനോട് കാമമാണോ പെണ്ണേ?”

“അല്ല ഒരിക്കലുമല്ല…അത് പാടില്ല”

“പിന്നേ…അപ്പോ നേരത്തെ അമ്മ വഞ്ചിക്കപ്പെടണം ന്നൊക്കെ ചിന്തിച്ചതോ?”

“അതപ്പഴ്ത്തെ ഒരിതില് പറഞ്ഞതാ ന്റെ ഗൗതമ്യേ” അവൾ യാഥാർത്ഥ്യത്തിലേയ്ക്ക് തിരിച്ചു‌നടക്കുകയായിരുന്നു

“പിന്നെ പ്രേമമാണോ?” അവൾ സ്വന്തം മുഖത്ത് നോക്കിയത് ചോദിച്ചപ്പോൾ ലജ്ജിച്ച് മുഖം പൊത്തി ചിരിപൊട്ടി കുനിഞ്ഞുപോയി. അവൾ എപ്പോഴും മാറത്തിടാറുള്ള ഷാളെടുത്ത് മാറ്‌ മറച്ച് ഗൗരവത്തിൽ മറുപടി നൽകി.

“അത്രയ്ക്കൊന്നൂല്ല്യാ. വേറെന്തോ പോലെ”

“എന്നാപിന്നെ ഒരച്ഛനോടുള്ള സ്നേഹം അത്രേള്ളൂ?”
ആ‌ ചോദ്യം അവൾക്ക് ഇഷ്ടപ്പെട്ടില്ല!

“പോടി പെണ്ണെ അതൊന്നും അല്ല.,അതിനേക്കാൾ കൂടുതൽ എന്തോ ഒന്ന്”

Leave a Reply

Your email address will not be published. Required fields are marked *