“അച്ഛാ എന്ത് പറ്റീ” അവൾ സഹദേവന്റെ അടിമുതൽ മുടിവരെ തഴുകി നോക്കി. “ഒന്നൂല്ല മോളെ മോൾക്കൊന്നും പറ്റീലല്ലോ”
അതിനിടയ്ക്ക് സെൽഫിയെടുക്കുന്ന ബൈക്കുയാത്രികനെ ഒരു ചുമട്ടുതൊഴിലാളി മണ്ടയ്ക്ക് കിഴുക്കുന്നതും, അതും സെൽഫിയെടുക്കുന്ന ന്യൂജെനറേഷനെയും കണ്ട് അവൾക്ക് ചിരിയൊതുക്കാൻ കഴിഞ്ഞില്ല.
അവളുടെ ചിരികിലുക്കം കണ്ട് കൂടിനിന്നവർക്കെല്ലാം ആശ്വാസമായി.
“അല്ലാ ഇങ്ങക്ക് രണ്ടാൾക്കും കുഴപ്പമില്ലല്ലോ” ഒരു ഇക്കാക്ക ചോദിച്ചതിന് അവർ ഇല്ലെന്ന് തലയാട്ടി.
“ഇങ്ങള് ഗൗതമ്യല്ലേ…” ഒരു ഫ്രീക്കന്റെ ബഹുമാനത്തോടെയുള്ള ചോദ്യം.
“അതേ…” അവന്റെ ചോദ്യവും അവളുടെ മറുപടിയും കേട്ട് കൂടി നിന്നവർക്കൊന്നും മനസ്സിലായില്ല. അതെല്ലാം കണ്ട് ഫ്രീക്കൻ അഴിഞ്ഞുവീഴാൻ പോയ പാന്റ് വലിച്ചു കയറ്റി വിശദീകരിച്ചു.
“യുവകവിക്കുള്ള കൊറേ അവാർഡ് വാങ്ങിയിട്ടുള്ള ആളാ. ഇങ്ങടെ എല്ലാ കവിതേം ചീറീട്ട്ണ്ട് ട്ടാ ചേച്ച്യേ” തന്നേക്കാൾ പ്രായമുണ്ടെങ്കിലും അവന്റെ കമന്റ് ബഹുമാനാർത്ഥമാണെന്ന് മനസ്സിലാക്കിയ നിഷിത ശരിയെന്ന് മാത്രം തലയാട്ടി.
സഹദേവന്റെ തലയിൽനിന്നും രക്തം ഒഴുകിയത് കണ്ട് അവൾ പരിഭ്രമപ്പെട്ടു. ബാജുകുറൂങ്ങിൽ അത് ഒപ്പിയെടുത്ത നിഷിത നിറുത്തിയിട്ട ഓട്ടോയിലേയ്ക്ക് സഹദേവനെ പിടിച്ച് കയറ്റി. “അടുത്തുള്ള ആശൂത്രീൽക്ക് വിട്… ന്റച്ചന്.. ഹ്” അവൾ വിതുമ്പുകയായിരുന്നു. “ആരെങ്കിലുമൊന്ന് കൂടെ വരോ” അവളുടെ ചോദ്യം കേട്ട് ചുമട്ടുതൊഴിലാളി ഓട്ടോയിൽ ചാടിക്കയറി. അയാൾ തന്റെ നീല തോർത്തെടുത്ത് സഹദേവന്റെ നെറ്റിയിൽ വരിഞ്ഞുകെട്ടി. തൊട്ടടുത്തുള്ള അമല ഹോസ്പിറ്റലിൽ രണ്ടു പേർക്കും പ്രാഥമിക ചികിത്സ നൽകി. എക്സ്റേയിൽ കുഴപ്പമൊന്നുമില്ലെന്ന് കണ്ട് മൂന്നുപേരും പെട്ടെന്ന് തന്നെ യാത്രതിരിച്ചു. തിരിച്ച് കേച്ചേരിയിൽ ടാക്സിയിങ്ങിയ ചുമട്ടുതൊഴിലാളി അവരെ സ്നേഹത്തോടെ യാത്രയാക്കി. നീലത്തോർത്തിൽ പറ്റിയ രക്തം നോക്കി അയാൾ ആത്മസംതൃപ്തിയടഞ്ഞു.
‘എല്ലാ ചോരയ്ക്കും ചുവപ്പ് നിറം. പക്ഷേ മനുഷ്യർക്കെല്ലാം വിവിധനിറം.!
വെറുപ്പ്.., വിദ്വേഷം. മരിച്ച് മണ്ണോട് ചേർന്ന് വെറും ശവമാവേണ്ട ശവങ്ങൾ.
അന്ന് രാത്രി സഹദേവൻ ഉറങ്ങിയില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന അയാൾ എഴുന്നേറ്റ് നിഷിതയ്ക്കരികിലെത്തി നോക്കി.
“മണി പന്ത്രണ്ടാവുന്നു, മോളിനിയും ഉറങ്ങിയില്ലേ”
“ഉറക്കം വര്ണില്ലച്ഛാ”
“മോള് അമ്മേനെ പറ്റി കാറീന്ന് പറഞ്ഞത് എന്തർത്ഥം വെച്ചാ?” അയാൾ അവളെ മുഖത്ത് നോക്കാതെയാണത് പറഞ്ഞത്.
“ഒരാളും ഭർത്താവിന്റെ സ്ഥാനം മകന് കൊടുക്കില്ല. ഇനി കൊടുത്താൽ തന്നെ കിടക്ക പങ്കിടില്ല” അവൾ ഒറ്റശ്വാസത്തിലത് പറഞ്ഞ് തിരിഞ്ഞ് ചുവരിനോട് ചേർന്ന് കണ്ണീരൊഴുക്കി.
സഹദേവൻ ഒരു നിമിഷം നിശ്ചലമായി…
ഒരു പ്രതിമകണക്കെ നിന്ന അയാൾക്ക് നെഞ്ചുപൊട്ടുമോ എന്ന് തോന്നിപ്പോയി.
സത്യമാണോ നീ കണ്ടോ എന്നൊന്നും ചോദിക്കേണ്ടതായി തോന്നിയില്ല അയാൾക്ക്. പതിവില്ലാതെ സതീഷിനോടുള്ള അതിസ്വാതന്ത്ര്യവും കൊഞ്ചലും കണ്ടപ്പോൾ തന്നെ അയാൾക്ക് സംശയമുണ്ടായിരുന്നു. അയാൾ പുറം തിരിഞ്ഞു കിടക്കുന്ന നിഷിതയെ ചുമലിൽ പിടിച്ച് തനിക്കഭിമുഖമായി കിടത്തി.
കണ്ണുനീരിൽ നനഞ്ഞ കവിളിൽ മുടിയിഴകൾ പറ്റിപ്പിടിച്ചിരുന്നു.
അവൾ സങ്കടം സഹിക്കാനാവാതെ സഹദേവന്റെ മടിയിൽ മുഖം പൂഴ്ത്തിക്കിടന്നു. അയാളവളെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു.
“വേറ്പ്പാണവരോട്.
അച്ഛനവരോട് ഇനി മിണ്ടരുത്.
ഇനിയച്ഛൻ അമ്മേടെ കൂടെ കിടക്ക്ണതെന്നെ നിക്ക് ദേഷ്യാ.”
അവൾ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ആ മടിയിൽ കിടന്ന് സഹദേവനെ അരയിൽ ചുറ്റിപ്പിടിച്ച് സങ്കടവും അസൂയയും നിറഞ്ഞ് കൊഞ്ചി.
“പിന്നാര്ടെ അട്ത്താ കിടക്കുവാ? ഇവിടെ നിന്റട്ത്താ?”
അയാളവളെ പരിഹസിക്കുകയല്ല മറിച്ച് ഉള്ളറിയാനാണെന്ന് നിഷിതയ്ക്ക് മനസ്സിലായി.
“അതെന്താ ഒരു മോൾടെ അട്ത്ത് ഒരച്ഛന് കിടക്കാല്ലോ…അതാപ്പോ നന്നായേ” അവളും വിടാനുള്ള ഭാവമില്ലായിരുന്നു…അവൾ മടിയിൽ മുഖം പൂഴ്ത്തി കമിഴ്ന്നു കിടന്നു.
