അനുപല്ലവി – 2 2

തൊഴാൻ വന്നവരുടെ പിന്നിലുള്ള തള്ളിനനുസരിച്ചു യാന്ത്രികമായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു…മിഴികൾ അവൻറെ ദേവിയിൽ മാത്രം…

രുദ്ര ദേവനിൽ എല്ലാം അർപ്പിച്ചു.. തന്റെ മോഹങ്ങൾ.. സഫലമാക്കി തരണമേ എന്നു മനമുരുകിയാണ് അവൾ പറഞ്ഞത്… അവൾ കാത്തിരിക്കുന്ന അവളുടെ മറുപതിയെ കാണിച്ചു തരണമെന്ന് പ്രാർത്ഥിച്ചു അവൾ കണ്ണ് തുറന്നു നോക്കിയത് അവൻറെ.. അനുവിന്റെ.. മുഖത്തേക് ആണ്‌… അവൻ പെട്ടെന്ന് മുഖം തിരിച്ചു… അവൾ ശ്രദ്ധിച്ചു.. അത്രയും ആൾക്കൂട്ടത്തിനിടയിലും അവൻ വേറിട്ടു നിൽക്കുന്നു… എന്തോ ഒരു തേജസ്‌ ആ കണ്ണുകളിൽ തുടിക്കുന്നു…പച്ച ജൂബയും വെള്ള മുണ്ടും തന്റെ ഡ്രസ്സ്‌ കളറും അതാണല്ലോ അവൾ ഓർത്തു…

ഇന്നലെ ആ കവിളിൽ അടിച്ചതിൽ അവൾക്കു കുറ്റബോധം തോന്നി… അവൾ വെള്ളത്തിലൂടെ തന്നെ പ്രദക്ഷിണം വെച്ചു വന്നപ്പോളേക്കും ആളെ കാണുന്നുണ്ടായിരുന്നില്ല.. ആൾകൂട്ടത്തിൽ അവളുടെ കണ്ണുകൾ പരാതിയെങ്കിലും കണ്ടു കിട്ടിയില്ല… മുകളിലെ കൂത്തു നടക്കുന്ന പർണ ശാലയുടെ മറവിൽ നിന്ന അവൻ കാണുന്നുണ്ടായിരുന്നു.. അവളുടെ മിഴികൾ ചുറ്റിനും ആരെയോ തേടുന്നത്….

വീട്ടിലെത്തിയപ്പോളാണ് പിന്നെയും ശ്രുതി വിളിച്ചത്…

എടീ പാർട്ടി ഒക്കെ അടി പൊളി ആയിരുന്നു… പൃഥ്വി സാർ ഒരു നെക്‌ലേസ് ഗിഫ്റ്റ് ചെയ്തു ധന്യ ഡോക്ടർക്കു..

ആഹാ… ഡോണ മേഡം സമ്മതിച്ചോ…

ചിരിച്ചു കൊണ്ടാണ് അവൾ ചോദിച്ചത്..

രണ്ടു പേരും കൂടെയ കൊടുത്തത്..

പിന്നെ പുതിയ ഡോക്ടർ നാളെ വരുമെന്ന്.. അനു എന്നാ പേര് പറഞ്ഞത്

“അനു മാഡം “MD യുടെ പഠിച്ച ആൾ ആണെന്ന അറിഞ്ഞേ
നീയല്ലേ നാളെ ഗൈനക് OP

അപ്പോളാണ് അവൾ അതോർത്തതു….കൂടെ അച്ഛന്റെ അന്ത്യ ശാസനവും…

അവളോട് കാര്യം പറഞ്ഞു…

ഹ ഹ ഇതൊന്നും നിനക്ക് പുത്തരി അല്ലല്ലോ….

ഹ്മ്മ് നോക്കാം…

വീട്ടിലേക്കു കേറുമ്പോൾ കാരണവർ ചാരു കസേരയിൽ ഉണ്ട്‌…

മുത്തച്ഛനു ഇറങ്ങി റോഡിലൊക്കെ ഒന്ന് നടന്നൂടെ… മനപൂര്വ്വം ചോദിച്ചതാണ്

“എന്തിനു”… ഗൗരവമുള്ള ശബ്ദം…

എന്തോരം പാണ്ടി ലോറികളാ പോകുന്നെ…

അല്ലേലും ലോഹ്യം ചോദിച്ചത് ആയിരുന്നില്ല

ടീ… എന്നു അലറുമ്പോളേക്കും അവൾ ഉള്ളിൽ എത്തിയിരുന്നു..

നിനക്ക് എന്തിന്റെ കേടാ പെണ്ണെ.. ചുമ്മാ നാക്കിനു എല്ലില്ലാതെ.. ഇന്നലെ എന്റെ തല പടിയിൽ അടിച്ച കൊണ്ടാ അല്ലേൽ ഞാൻ ഇന്നലെ തന്നെ പറഞ്ഞേനെ…

എത്ര കിട്ടിയാലും ഒരു നാണമില്ലാത്ത പെണ്ണ്…

അതങ്ങനല്ലേ വരൂ…

എന്ത്

നാണമില്ലാത്ത തന്തക്കു പിന്നെ….

പറഞ്ഞു കൊണ്ട് ഓടി മുറിക്ക് ഉള്ളിലേക്കു ഓടി കയറി അല്ലേൽ ചിലപ്പോ അമ്മയുടെ വക കിട്ടിയേനെ…രാത്രി ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ ആണ്‌ പിന്നെ കതകു തുറന്നത്.. രാത്രി ഭക്ഷണം കഴിക്കാൻ അച്ഛനും ഉണ്ടായിരുന്നു…

അടുത്ത ആഴ്ച ഡ്രസ്സ്‌ എടുക്കാൻ പോകണം… പല്ലവിയെ നോക്കി കൊണ്ടാണ് പറഞ്ഞത്.. ഞാൻ നാളെ ഡ്യൂട്ടിക് പോകും അവൾ തിരിച്ചു മറുപടി പറഞ്ഞു.. അച്ഛൻ ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു എണീറ്റു പോയി…അമ്മ എന്തോ ഭയത്തോടെ നോക്കുന്ന കണ്ടു… അവൾ കണ്ണടച്ച് കാണിച്ചു

പിറ്റേ ദിവസം രാവിലെ കുളിച്ചു റെഡി ആയി.. ഒരു ചുരിദാറും ഇട്ടു പുറത്തേക് ഇറങ്ങി…അച്ഛൻ വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു…

“കേറി പോടീ അകത്തു…നിന്നോടല്ലേ പറഞ്ഞത് പോകണ്ടാന്നു “

ആരൊക്കെ പറഞ്ഞാലും ഞാൻ പോകും…
അത്രക്കായോ നീ… പിടിച്ചത് മുടിക്കാണ്.. അവൾക്കു നന്നായി വേദന എടുത്തു.. അമ്മ ഉള്ളിൽ നിന്നും തടയാൻ ഓടി അടുത്തു… അവളെ വിട്.. അമ്മ പറയുന്നുണ്ടായിരുന്നു… ഇവളെ വിളിച്ചോണ്ട് അകത്തു പോ… അമ്മയോടായി കർക്കശമായി പറഞ്ഞു…

അവൾ ഇപ്പോ ജോലിക് പോകട്ടെ.. അവൾ പ്രായ പൂർത്തി ആയ ഒരു പെണ്ണല്ലേ… അമ്മയുടെ വായിൽ നിന്നും അത്രയെങ്കിലും കേട്ട പല്ലവി ആ വേദനയിലും അത്ഭുതത്തോടെ നോക്കി…

അച്ഛൻ മുടിയിലെ പിടി വിട്ടു… അമ്മയുടെ കവിൾ അടച്ചാണ് അടി വീണത്…. അമ്മ കവിൾ പൊത്തി നിലത്തേക്കിരുന്നു പോയി… പല്ലവി ഓടി പോയി അമ്മയെ പിടിച്ചെഴുന്നേല്പിച്ചു… അവർക്ക് തല കറങ്ങുന്നതു പോലെ തോന്നിയ കൊണ്ട് പല്ലവി അവരെ ചേർത്തു പിടിച്ചു.. അവർ പുറത്തേക് തുപ്പിയത് കട്ട ചോര ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *