അനുപല്ലവി – 5 3

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

അനു.. ദേവു എന്നാണ് ആ കുട്ടിയെ ഞങ്ങൾ വിളിക്കുന്നത്‌… പൃഥ്‌വി പറഞ്ഞു തുടങ്ങി….. അവൾക്കിപ്പോ ഒരു നാലോ അഞ്ചോ വയസ് പ്രായം ഉണ്ടാകും… കഴിഞ്ഞ രണ്ടു വർഷം ആയി അവളുടെ അമ്മ അഞ്ജലി എന്റെ പേഷ്യന്റ് ആണ്‌…

പൃഥ്‌വി പറയുന്നത് ഞാൻ അത്ഭുതത്തോടെ ആണ്‌ കേട്ടു കൊണ്ടിരുന്നത്…

നിന്റെ പേഷ്യന്റ് എന്നു വെച്ചാൽ… ഉദ്വേഗത്തോടെ ആണ്‌ ഞാൻ ചോദിച്ചത്…

അഞ്ജലിയെ ഒരാക്‌സിഡന്റ് പറ്റി നാട്ടുകാരാണ് ഇവിടെ എത്തിച്ചത്.. ഇവിടെ കൊണ്ട് വരുമ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ ആയിരുന്നു….റോഡിനു സൈഡിലൂടെ നടന്നു പോവുക ആയിരുന്ന അഞ്ജലിയെ എതൊ വാഹനം ഇടിച്ചത് ആണ്‌ എന്നാണ് നാട്ടുകാർ പറഞ്ഞത്..

കൂടെ ദേവുവും ഉണ്ടായിരുന്നു അവൾക്കു നിസ്സാര പരിക്കുകളെ ഉണ്ടായിരുന്നുള്ളു.. പക്ഷെ അഞ്ജലി… രണ്ടു മാസത്തോളം വെന്റിലേറ്ററിൽ കിടന്നു… ബന്ധുക്കൾ ആരെങ്കിലും ഉണ്ടോ എന്നു അറിയാനുള്ള ശ്രമം നടത്തിയിരുന്നു പക്ഷെ..അതൊക്കെ വിഫലം ആയി…
മൂന്നു വയസ്സുള്ള ദേവുവിനും കൂടുതൽ ഒന്നും അറിയില്ല… അവളുടെ കയ്യിൽ നിന്നും ഞങ്ങൾക്ക് ആകെ കിട്ടിയ വിവരം അച്ഛൻ അമ്മ..പിന്നെ ബാംഗ്ലൂർ.. അഞ്ജലി എന്ന പേര് പോലും ഞങ്ങള്ക്ക് കിട്ടിയത് ഒരു മെഡിക്കൽ പ്രിസ്‌ക്രിപ്‌ഷനിൽ നിന്നാണ്…

അവളുടെ ബാഗിൽ കുറച്ചു പൈസയും.. ആ മെഡിക്കൽ പ്രിസ്‌ക്രിപ്‌ഷനും മാത്രം ആണ്‌ അതു വെച്ചും അന്വേഷിച്ചു നോക്കി പക്ഷെ അതൊരു ചെറിയ ക്ലിനിക്കായിരുന്നു അവർക്കും കൂടുതൽ വിവരങ്ങൾ ഒന്നും തരാൻ കഴിഞ്ഞില്ല…

അഞ്ജലി ഇപ്പോൾ… ഞാൻ വീണ്ടും ആകാംഷയോടെ തിരക്കി..

ഇവിടുണ്ട്.. വാ.. അതും പറഞ്ഞു അവൻ റൂമിനു പുറത്തേക് ഇറങ്ങി.

ഞാൻ അവൻറെ പുറകെ നടന്നു..

അവൻ നടന്നത് സൈക്യാട്രി വാർഡിലേക് ആയിരുന്നു… വാർഡും കടന്നു ചെല്ലുന്നതു സ്പെഷ്യൽ കെയർ എന്നെഴുതി വെച്ച ഒരു റൂമിലേക്കു ആയിരുന്നു.. അതിന്റെ ഡോർ തുറന്നു അകത്തേക്കു കടന്നു… അതിനുള്ളിൽ വീണ്ടും രണ്ടായി തിരിച്ച ഭാഗം ഉണ്ടായിരുന്നു..ഒരു മുറി പോലെ അതിന്റെ വാതിൽ പകുതി കമ്പികൾ കൊണ്ടുള്ള അഴി ആയിരിന്നു.. ഉള്ളിൽ കയറിയപ്പോളെ അഴികൾക്കപ്പുറം ബെഡിൽ കിടക്കുന്ന രൂപം കണ്ടു.. കൂടിയാൽ ഒരു 26വയസ്സുണ്ടാവും…വെളുത്ത നിറം.. മെലിഞ്ഞ രൂപം… ഉറങ്ങാതെ ഇരുന്നതെന്നോണം.. കണ്ണിനു ചുറ്റും കറുത്ത പാടുകൾ…

പൃഥ്‌വി ഇപ്പോൾ എന്താണ് ഈ കുട്ടിയുടെ അവസ്ഥ..

ആരോഗ്യം റിക്കവർ ആയെങ്കിലും.. തലക് ഏറ്റ ക്ഷതം.. അവളുടെ ഹൈപ്പോകോമ്പ്‌സിനെ ബാധിച്ചിരിക്കുന്നു.. അതു കൊണ്ട് തന്നെ ഡിനേഷ്യയും അംനേഷ്യയും കൂടിച്ചേർന്ന അവസ്ഥയിലൂടെ ആണിപ്പോൾ പോകുന്നത്..അവൾക് ദേവുനെ പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്.. കഴിഞ്ഞ കാലം പൂർണമായി മറന്നിരിക്കുന്നു…

നീയിപ്പോൾ എന്ത് മെഡിസിൻ ആണ്‌ കൊടുക്കുന്നത്..

ഈ ഒരു അവസ്ഥയിൽ ന്യൂട്രിഷ്യൻ സപ്പ്ളിമെൻറ്സ് മാത്രമാണ് കൊടുക്കുന്നത്… ഓർമയുടെ ഒരു തരിയെങ്കിലും വീണ്ടെടുക്കാൻ ആയാൽ രക്ഷ പെടുത്താം എന്നുള്ള പ്രതീക്ഷയിൽ ആണ്‌ ഞാനുള്ളത്… കഴിഞ്ഞ രണ്ടു വർഷം ആയിട്ടും പ്രതീക്ഷക് വക നൽകുന്നതൊന്നും.. അവൻ പൂർത്തിയാക്കാതെ നിർത്തി..

എന്റെ മനസിലേക്ക് ചിരിച്ചു കളിക്കുന്ന ദേവുവിന്റെ മുഖം ഓടിയെത്തി… ഞാൻ മെല്ലെ അഞ്ജലിയുടെ അടുത്തേക് നടന്നു…

അഞ്ജലി… അവൾ കണ്ണ് ചിമ്മാതെ എന്നെ തന്നെ നോക്കി… ഞാൻ മെല്ലെ അവളുടെ അടുത്തേക് നീങ്ങി അവളെ ബെഡിൽ നിന്നും പിടിച്ചെഴുന്നേല്പിച്ചു… അഞ്ജു… ഞാൻ മെല്ലെ വിളിച്ചു… അവളുടെ മിഴികൾ മെല്ലെ ഒന്ന് തുടിച്ചു എന്നെനിക് തോന്നി….ഞാൻ വീണ്ടും വിളിച്ചു.. അഞ്ജു.. ഇവിടെ ഇങ്ങനെ ഇരുന്ന മതിയോ… നമുക് ഒന്ന് പുറത്തൊക്കെ പോയാലോ…

അഞ്ജു എന്നു വിളിക്കുമ്പോൾ അവളുടെ കണ്ണുകളിൽ കണ്ട തിളക്കം എനിക്ക് മനസിലായിരുന്നു.. അതു കൊണ്ട് തന്നെയാണ് വീണ്ടും അങ്ങനെ തന്നെ വിളിച്ചത്…

ഞാൻ അപ്പോളേക്കും സമയം നോക്കിയിരുന്നു.. നാലര ആകുന്നതേ ഉണ്ടായിരുന്നുള്ളൂ.. ഏതെങ്കിലും എമർജൻസി കേസ് വന്നാലേ ഇനി OT യിലേക് പോകേണ്ടതുള്ളൂ.. അതു കൊണ്ട് തന്നെ കുറച്ചു സമയം.. അജ്‌ലിയുമായി ചിലവഴിക്കാൻ തീരുമാനിച്ചു…
പൃഥ്‌വി നമുക് അഞ്ജലിയെ പുറത്തു കൊണ്ട് പോയാലോ…

Leave a Reply

Your email address will not be published. Required fields are marked *