“എന്താ”
പല്ലവി ആകാംഷയോടെ തിരക്കി..
“ഇതാ ഇതാണ്… “അനു പല്ലവിയുടെ അരികിലേക്കു മുഖം അടുപ്പിച്ചു അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു… അവളുടെ മിഴികൾ.. നാണം കൊണ്ട് കൂമ്പി അടഞ്ഞു…
” ഡോക്ടർ ആണത്രേ… ഒരു നാണവും ഇല്ല… “
“ഞാനെ ഗൈനക്കോളജിസ്റ് ആണ്… നാണം എന്നു പറഞ്ഞ വാക്ക് എന്റെ നിഘണ്ടുവിലെ ഇല്ല…”
അനു ചിരിച്ചു കൊണ്ട് പറഞ്ഞു….
അവൾ ഗേറ്റ് തുറന്നു ഉള്ളിലേക്കു പോയതിനു ശേഷം ആണ്.. അനു വണ്ടി തിരിച്ചത്… അപ്പോളേക്കും ആകാശം ചെഞ്ചായം പൂശി തുടങ്ങിയിരുന്നു…
****** ***** ***** ****** ****** ******* *****
“മതി ദത്താ ഇനി നീ കഴിക്കണ്ട… “
“പോടാ.. എനിക്കിനിയും കഴിക്കണം… മതി വരുവോളം കുടിക്കണം… എല്ലാം മറക്കാനല്ല എല്ലാം ഓർമിച്ചു കൊണ്ടേ ഇരിക്കാൻ…. ”
“കണ്മുന്നിൽ കാണുന്നത് കത്തി കരിഞ്ഞു കിടക്കുന്ന മൂന്നു ജഡങ്ങൾ ആണ്…. സ്നേഹിച്ചു കൊതി തീരും മുന്നേ എന്റെ അമ്മു….. അവളെവിടെ… കണ്ടു പിടിച്ചു തരാൻ പറ്റുവോ നിനക്കു..”
ജീവന്റെ കോളറിൽ കുത്തി പിടിച്ചു കൊണ്ടായിരുന്നു ദത്തന്റെ ചോദ്യം…
“എടാ അതു ചെയ്തത് ആരെന്നു ബാംഗ്ലൂർ പോലീസ് അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടിയിട്ടില്ല…അവർ പറയുന്നത് ഗ്യാസ് ലീക് ആയിട്ട് ഒരു ആക്‌സിഡന്റ് ആണെന്നാണ്…”
“ആക്സിഡന്റ്.. ത്ഭൂ… നക്കാപ്പിച്ച കൊടുത്താൽ.. ഏതു കൊലപാതകവും ആത്മഹത്യ ആകുന്ന പൊലയാടി മോൻ മാര്… ” ദത്തന്റെ ശബ്ദത്തിൽ പക നിറഞ്ഞിരുന്നു
“എനിക്കറിയാം ആരാ ചെയ്‌തെന്നും ചെയ്യിച്ചെന്നും… “
“എന്നാ അതു നിനക്ക് ഞങ്ങളോട് പറഞ്ഞൂടെ… “
“വേണ്ട എന്നെ ഒണ്ടാക്കിയവന് കൂടി ഉണ്ട് അതിൽ പങ്ക്.. അതു കൊണ്ട് അതിന്റെ പ്രതികാരം ഞാൻ ഇഞ്ചിഞ്ചായി തീർത്തോളം…. എന്തായാലും എന്റെ തന്തക് എന്നെ വേദനിപ്പിക്കുന്നതാണിഷ്ടം.. അതിനുള്ള കൂലി ഞാൻ പിന്നെ കൊടുത്തോളം… “
“എല്ലാ തന്തക്കു പിറക്കാഴികയ്ക്കും എന്റെ തന്തേടെ കൂടെ നിക്കുന്ന വേറൊരുത്തൻ ഉണ്ട് അവനിട്ടു ആണ് ആദ്യതെ പണി.. “
“മക്കൾക്കു നൊന്താൽ അവനു നോവുമൊന്നു നോക്കട്ടെ…അതോ ഇനി എന്റെ തന്തയെ പോലെയാണോ?.. “
അവൻ അടുത്ത പെഗ്ഗു എടുത്തു വെള്ളം പോലും ഒഴിക്ക്കാതെ വായിലേക്ക് കമിഴ്ത്തി……
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
“ഇതെന്താ ഈ ഫോണിൽ കുത്തി കളിചോണ്ടിരിക്കുന്നതു.. “
നിധി അജുവിനോട് ചോദിച്ചു
കോളേജിന് പുറത്തു അവർ പതിവായി ഇരിക്കാറുള്ള റെസ്റ്റോറന്റിൽ ആയിരുന്നു രണ്ടു പേരും..
“അതോ ഉണ്ണി ഏട്ടൻ അയച്ച കുറച്ചു ഫോട്ടോസ് നോക്കുവാരുന്നു… ഏതോ മല.. എന്ത് രസാല്ലേ കാണാൻ… നമ്മക്കും പോണം… ആ ഫോട്ടോ നിധിയെ കാണിച്ചു കൊണ്ട് അജു പറഞ്ഞു… “
“ഈ പ്രാവശ്യം നമ്മൾ ഒരുമിച്ചാണ് കണ്ണൂർക് പോകുന്നത് കേട്ടോ… “
“റിയലി…” നിധി അത്ഭുതത്തോടെ തിരക്കി..
“മറ്റൊരു സർപ്രൈസ് കൂടെ ഉണ്ട്… അതു അവിടെ എത്തീട്ട്… ഓക്കേ… ” ഒരു കുസൃതി ചിരിയോടെ അവൻ പറഞ്ഞു
അതെന്താ..?
നേരത്തെ പറഞ്ഞാൽ പിന്നെ സർപ്രൈസ് ആകുവോടി മണ്ടി… അതും പറഞ്ഞു അജു നിധിയുടെ തലക് ഒരു കൊട്ട് കൊടുത്തു…
ഓർഡർ എടുക്കാൻ വന്ന ചേട്ടനോട് അജു രണ്ടു മുസംബി ജ്യൂസ് ഓർഡർ ചെയ്തു…
അജുവേട്ടന്റെ ചേട്ടനു എന്താ ജോബ്.. നിധി ചോദിച്ചു..
കുടുംബ കാര്യങ്ങൾ ഒന്നും രണ്ടുപേരും പരസ്പരം സംസാരിച്ചിരുന്നില്ല.. മിക്കവാറും ഫ്രണ്ട്സും കൂടെ ഉണ്ടാകും നിധിയെ തനിയെ കിട്ടുന്ന അവസരങ്ങൾ വളരെ കുറവാണു.. അജു ഓർത്തു
“ചേട്ടൻ ഡോക്ടർ ആണ്…..ഫേമസ് ഗൈനക്കോളജിസ്റ് അനുരാഗ് നമ്പ്യാർ…” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
“അയ്യേ വയറ്റാട്ടിയാ… “
നിധി ചിരിച്ചു കൊണ്ട് തിരക്കി…
‘വയറ്റാട്ടി.. നിന്റെ തന്ത… ഏട്ടനെ കളിയാക്കിയാൽ ഉണ്ടല്ലോ… നല്ല കിഴുക് വെച്ച് തരും… ”
“ഓഹ് ഒരു ഏട്ടനും അനിയനും ”
“അപ്പോ എന്റെ തന്തക് വിളിക്കുന്നതൊ “
അതു ഞാനല്ലേ… ഞാൻ നിന്റെ കെട്ടിയോൻ അല്ലേ..
“ഹ്മ്മ് കെട്ടണം പറഞ്ഞു വാ… എന്റെ അച്ഛനെ ഭയങ്കര ഗുണ്ടയാ അറിയ്യോ.. “
“ഹ്മ്മ് … അതിലും വലിയ ഗുണ്ടയാ എന്റെ ഉണ്ണി ബ്രോ.. “
