അനുപല്ലവി – 7 3

“അവനെ പറ്റു.. പണ്ടും ഞങ്ങള്ക്ക് ആർക്കു ഒരു പ്രശ്നം ഉണ്ടായാലും സൊല്യൂഷൻ കാണുന്നത് അവനായിരുന്നു… “

പൃഥ്‌വി എന്തോ ഓർത്തു ചിരിച്ചു…

“എന്താ ചിരിക്കുന്നത്… “ഡോണ ചോദിച്ചു

“എല്ലാവരും അനുവിന്റെ ദേവ ഭാവം അല്ലേ കണ്ടിട്ടുള്ളു.. ആസുര ഭാവം കണ്ടിട്ടുള്ളത് നമ്മളല്ലേ…. “ഡോണയുടെ മുഖത്തു നോക്കി പൃഥ്‌വി ചോദിച്ചു. അവൻറെ മനസ്സ് പഴയ ഓർമകളിലേക്ക് പോയെന്നു ഡോണക് മനസ്സിലായി

“ഹ്മ്മ് പാവം അമ്മായിയപ്പൻ വിചാരിച്ചേക്കുന്നതു മരുമോൻ ആണ്‌ അമ്മായി അപ്പന്റെ ഗുണ്ടകളെ അടിച്ചൊതുക്കിയേക്കുന്നതു എന്നാ…. “

“അന്നത്തെ ഹോസ്പിറ്റൽ ബില്ല് കണ്ടിട്ടാ പപ്പാ പുതിയ ഹോസ്പിറ്റൽ കെട്ടാൻ തന്നെ തീരുമാനിച്ചത് എന്നാ എനിക്ക് തോന്നുന്നത് “…
“പക്ഷെ ഈ പേടിച്ചു തൂറൻ അന്ന് ഓടിയ വഴിക്കു പുല്ലു കിലിത്തിട്ടുണ്ടാവില്ല…..”

പ്രിത്വിയുടെ മൂക്കിന് പിടിച്ചു ഡോണ ചിരിച്ചു കൊണ്ട് പറഞ്ഞു….

“പിന്നല്ലാതെ അവനാണേൽ ഒറ്റ തടി.. ഞാൻ ആണേൽ പെണ്ണ് കെട്ടി ആദ്യരാത്രി പോലും കഴിഞ്ഞില്ല… അപ്പോളാണ് അവടെ അപ്പന്റെ എട്ടോ പത്തോ ഗുണ്ടകൾ… ”
” അവൻ അതു നല്ല വെടിപ്പായിട്ടു കൈകാര്യം ചെയ്തു… എല്ലാരേം എടുത്തു ഹോസ്പിറ്റലിൽ ആക്കീട്ടു എന്താ പറഞ്ഞത്… ങ്ങാ.. കാറിൽ ടിപ്പർ ഇടിച്ചതാണെന്നു… എന്നിട്ട് നിന്റെ അപ്പന്റെ പേരും പറഞ്ഞിട്ടു അവിടുന്ന് മുങ്ങി…”

“പപ്പാ വിചാരിച്ചിട്ടുണ്ടാവണം… ഇത്രേം ഘടാ ഘടിയനായ മരുമോൻ ആണേൽ പിന്നെന്തിനാ എതിർപ്പെന്ന്….. “

“ഇനിയെങ്ങാനും അന്ന് അനുവേട്ടനാ അതൊക്കെ ചെയ്തെന്നറിഞ്ഞാൽ എന്നെ പിടിച്ചു അനുവേട്ടനെ കൊണ്ട് കെട്ടിക്കുവോ ആവോ… ” പൃത്വിയെ ചൂട് പിടിപ്പിക്കാൻ എന്ന വണ്ണം ഡോണ സന്ദേഹത്തോടെ പറഞ്ഞു
“അതേടീ കെട്ടാൻ കാത്തിരുന്നോ… ” ഇനി ഞാൻ സമ്മതിച്ചാലും ആ ഭദ്രകാളി പല്ലവി സമ്മതിക്കും എന്നു തോന്നുന്നില്ല… “

“അവളു കേക്കണ്ട അവളെ ഭദ്രകാളി എന്നു വിളിച്ചത് “

‘ഹേയ് അതൊരു പാവം.. ” ഞാൻ ചുമ്മാ പറഞ്ഞതല്ലേ..
“എന്റെ ഈ ഭദ്രകാളീടെ അത്രേം വരില്ല അതു.. ”
അതും പറഞ്ഞു…അവൻ ഡോണയുടെ വയറിൽ ഒരു കടി കൊടുത്തു…
“എടാ വൃത്തി കെട്ടവനെ എവിടെയാ കടിക്കുന്നെ…”

അവൾ അടി വയറ്റിൽ തിരുമ്മി കൊണ്ട് അവൻറെ തലക് ഒരു കൊട്ട് കൊടുത്തു…

രണ്ടു പേരും ബെഡിൽ കിടന്നു മറിഞ്ഞു… മുറിയിലെ വെളിച്ചം ചുരുങ്ങി സീറോ വാട്ടിന്റെ നേരിയ നീല നിറം വ്യാപിച്ചപ്പോളേക്കും രണ്ടു പേരും ഒരു പുതപ്പിനടിയിലേക് നൂണ്ടു കയറി… അവൻറെ നെഞ്ചിലെ നീണ്ട രോമങ്ങളിലേക് അവളുടെ നഗ്നമായ മാറിടങ്ങൾ പറ്റി ചേർന്നു. അവളുടെ മേൽചുണ്ടിലൂറിയ വിയർപ്പു കണങ്ങൾ അവന്റ ചുണ്ടുകൾ ആവാഹിച്ചു കഴിഞ്ഞിരുന്നു അപ്പോളേക്കും …

പുറത്തു പൂനിലാവ് പൊഴിച്ച് കൊണ്ടിരുന്ന പൂന്തിങ്കൾ എന്തിനോ ജനലഴികളിലൂടെ എത്തി നോക്കി… ഒടുവിൽ നാണത്തോടെ..മുഖം വെൺ കുടകൾ കൊണ്ട് മറച്ചു.. അവിടെ നിന്നും തെന്നി മാറി…
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
രണ്ടു ദിവസങ്ങൾ സമ്മാനിച്ച സുഖമുള്ള ഓര്മകലുമായാണ് വീട്ടിലേക്കു ചെന്നു കയറിയത്.. എന്നെയും കാത്തു അമ്മ ഉണ്ടായിരുന്നു വാതിൽക്കൽ തന്നെ…

“എന്താടാ ലേറ്റ് ആയെ… “

“തിരിച്ചു വരുന്ന വഴി പൊതുവാൾ അങ്കിളിനെ കണ്ടു പിന്നെ ഇവിടുത്തെ ക്ലബ്ബിലെ കുറച്ചു പിള്ളേരെയും.. വന്നിട്ട് ആരെയും പരിചയപ്പെടാൻ പറ്റീല്ലല്ലോ… എല്ലാർക്കും അച്ഛൻ എന്നു വെച്ചാൽ നൂറു നാവ്…അവരുടെ ഒക്കെ മനസ്സിൽ ധീരനായ നേതാവായി ഇപ്പോളും അച്ഛൻ ആണത്രേ ഉള്ളത്.. പിന്നെ അച്ഛനെ അറിയുന്ന അച്ഛന്റെ കൂടെ പ്രവർത്തിച്ച കുറേപേർ.. അന്നത്തെ കഥകൾ… അതു കൊണ്ട് പെട്ടെന്ന് വരാൻ പറ്റിയില്ല.. എല്ലാരേയും പരിചയ പെട്ടു.. എന്താവശ്യമുണ്ടേലും വരാം എന്നു പറഞ്ഞാ പിരിഞ്ഞേ… “

“ഹ്മ്മ് അതങ്ങനാ സ്‌നേഹിച്ചാൽ ചങ്കു പറിച്ചു കൊടുക്കുന്നോരുടെ നാടാ ഇത്…”

“എന്നിട്ടും അച്ഛൻ.. “ഞാൻ അറിയാതെ പറഞ്ഞു പോയി..

“പിന്നിൽ നിന്നു കുത്തുന്നത് ധീരതയല്ല മോനെ… ആരൊക്കെ കൂടെ ഉണ്ടെന്നു പറഞ്ഞാലും വീണു പോകും…തോറ്റു പോകും… “

Leave a Reply

Your email address will not be published. Required fields are marked *